Choose your language

16 December 2019

// // Subscribe YOUTUBE Channel

Today can be a little comedy

ഇന്ന് അൽപ്പം തമാശയാകാം എനിക്ക്(നിങ്ങൾക്ക് വേണമെങ്കിൽ ആകാം) കാരണം ഇന്ന് എനിക്ക് ഒരു തമാശ തോന്നിയതുകൊണ്ടാണ്.എന്തിനാണ് മനുഷ്യർക്ക്‌ ദൈവം തമാശ കൊടുത്തത് തമാശ ഇല്ലെങ്കിൽ ജീവിതം എന്തൊക്കെ വീർപ്പുമുട്ടൽ ആകുമായിരുന്നു.എന്റെ ചില സുഹൃത്തുക്കൾ പറയുന്നത് കേട്ടിട്ടുണ്ട് പഠിക്കാൻ പോയാൽ പിന്നെ അവിടെ ഒരു തമാശയും പറയുവാൻ പറ്റുന്നില്ല എന്ന് എന്തിനേറെ പറയുന്നു ഒന്ന് ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥ വരെ വന്നു ചേർന്നിട്ടുണ്ട് എന്ന്.ഇനിയുള്ള നാളുകൾ തിരക്കുള്ള നാളുകളാണ് എല്ലാവർക്കും കാരണം ലോകം വളരെ സ്പീഡിൽ പോകുവാൻ തുടങ്ങുകയാണ്.ഇനി എനിക്കോ നിങ്ങൾക്കോ തമാശ പറയുവാൻ സാധിക്കുമോ എന്ന് പറയുവാൻ സാധിക്കില്ല(മനുഷ്യൻ്റെ കാര്യമല്ലേ).ഇന്നത്തെ ജീവിതത്തിൽ രസകരമായ എന്തെങ്കിലും ഒക്കെ വേണമെങ്കിൽ അൽപ്പം രസം കിട്ടുന്ന തമാശകൾ വേണം(മറ്റുള്ളവരെ മുറിപ്പെടുത്തുന്നതല്ല കേട്ടോ).ഒരു മനുഷ്യന്റെ ആയുസ്സിൽ പകുതിയും ഉറങ്ങി കഴിയുമ്പോൾ പിന്നെ കിട്ടുന്ന ഏതാനും മണിക്കൂറുകളിൽ കുറച്ചു സമയമെങ്കിലും തമാശക്കായി നിക്കി വയ്ക്കണം ആരോഗ്യത്തിന് ഭക്ഷണം എന്നത് പോലെ മനസ്സിന് ആരോഗ്യം നിലനിർത്തുവാൻ ചിരിയും തമാശയും ആവശ്യമാണ്(ഇത് തമാശയാണ് എന്ന് കരുതരുതേ).

ഒരു രസം(ജസ്റ്റ് ഫോർ ഫൺ) കേൾക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.നമ്മൾ കേട്ട് കഴിഞ്ഞു വീണ്ടും കേൾക്കുമ്പോൾ നമുക്ക് ബോറടിക്കും ചില തമാശകൾ കേൾക്കുമ്പോൾ.ഇത്രയും കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞത് ഒരു തമാശക്ക് വേണ്ടിയാണു എന്ന് കരുതിയെങ്കിൽ തെറ്റി കാരണം എന്റെ തമാശകൾ ഇങ്ങനെ അല്ലെ ഞാൻ ഒക്കെ തമാശകൾ പറഞ്ഞാൽ ചുറ്റിലുമുള്ളവർ ചിരിച്ചു ചിരിച്ചു ചാകും പിന്നെ അവരുടെ കാര്യം നോക്കാനേ എനിക്ക് നേരം കാണു.നിങ്ങൾക്കറിയാം മനുഷ്യർക്ക് ഇന്ന് അൽപ്പം തിരക്കാണ് ആർക്കും പരസ്പരം സംസാരിക്കാൻ പോലും സമയം കിട്ടുന്നില്ല.ദൈവം എല്ലാ മനുഷ്യർക്കും ആവശ്യത്തിന് നൽകിയത് സമയമാണ്.നാം എങ്ങനെ നമ്മുടെ സമയത്തെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് നമ്മുടെയൊക്കെ ജീവിതം ഇരിക്കുന്നത് .ഞാൻ തമാശയോടെ കാര്യങ്ങൾ അവതരിപ്പിച്ചാലും അതിൽ അല്പം സ്വൽപ്പം കാര്യങ്ങൾ ഉണ്ടാകും കാരണം ഇല്ലെങ്കിൽ ഞാൻ പറയുന്നത് വെറും ഒരു നേരമ്പോക്ക് മാത്രം ആകും. എനിക്കും നിങ്ങൾക്കും വേണ്ടത് മുന്നോട്ടുള്ള ജീവിതമാണ്
അതിനു വേണ്ടിഉള്ള കഷ്ടപ്പാടിലാണ് നമ്മളൊക്കെ.ഇവിടെ വരുവാനും ഇതൊക്കെ വായിക്കുവാനും ഒരു പക്ഷെ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല സാഹചര്യങ്ങൾ അനുവദിക്കണം എന്നുമില്ല.ഒരു കാര്യം മാത്രം ഓർക്കുക ജീവിതത്തിൽ അൽപ്പം രസം കിട്ടുന്ന ഓർമ്മകൾ കാത്തുസൂക്ഷിക്കുക കാരണം കാലം കഴിയുമ്പോൾ ഇതൊക്കെയാണ് ഓർക്കാൻ ബാക്കി ഉണ്ടാകു.ജീവിതത്തിൽ തമാശകൾ നിറയട്ടെ മനസ്സിൽ പുഞ്ചിരി വിടരട്ടെ പ്രവർത്തികളിൽ ഉയർച്ച ഉണ്ടാകട്ടെ.എല്ലാവർക്കും നല്ലൊരു ദിനം നേരുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The successful warrior is the average man,with laser-like focus-Bruce Lee.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email