Choose your language
31 January 2020
Are there people without hope?
ആശ ഇല്ലാത്ത മനുഷ്യരുണ്ടോ ആശയമില്ലാത്ത
മനുഷ്യരുണ്ടോ ഇതിലെന്തെങ്കിലും ഇല്ലാത്തതായി ആരുമില്ല എന്ന് തൽക്കാലം
ആശിക്കാം.എന്തിനാണ് നമ്മൾ കൂടുതൽ
ആശിക്കുന്നത്.എല്ലാവരും ആശിക്കുന്ന കാര്യങ്ങൾ
നടക്കാറുണ്ടോ?എന്തുകൊണ്ടാണ് ആശിക്കുന്ന കാര്യങ്ങൾ നടക്കാത്തത്
എന്ന് ചിന്തിക്കാറുണ്ടോ?ആശ നഷ്ടപ്പെടാറുണ്ടോ?ഒന്ന് നിർത്തിക്കെ എന്തിനാണ്
വെറുതെ ആശ പറഞ്ഞു
പറഞ്ഞു ആശിപ്പിക്കുന്നത് അല്ലെ.ജീവിതത്തിൽ പ്രത്യാശയും
നിരാശയും വരുവാൻ കാരണം നമ്മളിൽ
ആശ ഉള്ളതുകൊണ്ടാണ്.നമ്മൾക്ക്
ചുറ്റും നോക്കിയാൽ എത്ര ആളുകളെ
കാണുവാൻ കഴിയും ആശയറ്റ് ജീവിക്കുന്നവരെ(ചുറ്റിലും കാണുവാൻ പറ്റുന്നില്ലെങ്കിൽ
സ്വയം നോക്കിയാൽ കാണുവാൻ സാധിക്കും).നമ്മുടെ ജീവിതങ്ങളിൽ ആശ
ഇല്ല എങ്കിൽ എന്തൊക്കെ
ഗുണങ്ങൾ ഉണ്ടാകുമായിരുന്നു.
30 January 2020
What have we seen?
നേട്ടങ്ങൾ
എന്തൊക്കെയാണ് നാം കണ്ടിട്ടുള്ളത്?ഇനി എന്തൊക്കെ
നേട്ടങ്ങളാണ് കാണാൻ ഉള്ളത്?ഇങ്ങനെ
ചോദിച്ചാൽ ഉത്തരം പറയുവാൻ അൽപ്പം
പ്രയാസം ഉണ്ടാകും കാരണം ഒരു
നേട്ടവും വെറുതെ ഉണ്ടാകുന്നതല്ല.നേട്ടങ്ങൾ
നേടാനുള്ളതാണ് നേടേണ്ടതാണ്.എളുപ്പത്തിൽ നേടാനും പ്രയാസപ്പെട്ട് നേടാനും
സാധിക്കുന്ന നേട്ടങ്ങൾ ഉണ്ട്.നമ്മുടെ
സന്തോഷം എളുപ്പത്തിൽ എങ്ങനെ നേട്ടങ്ങൾ സ്വന്തമാക്കാം
എന്നതിലാണ് പക്ഷെ ഭൂരിഭാഗം പേരും
പിന്നീട് ദുഖിക്കുന്നത് എളുപ്പത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയതിന്റെ പേരിലാണ്(തെറ്റായ രീതിയിൽ).ഏത്
നേട്ടങ്ങളും നമുക്ക് നേട്ടമാകുന്നത് അത്
നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളിൽ സന്തോഷം പ്രദാനം ചെയ്യുമ്പോഴാണ്.എനിക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ
സാധിച്ചാൽ അത് എന്റെ
നേട്ടമാണ് കാരണം ഞാൻ പറയുന്ന
കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധാലുക്കളായി.
29 January 2020
Do you know what's going on in your life?
നിങ്ങൾക്കറിയോ
നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചു
കൊണ്ടിരിക്കുന്നത് എന്ന്.ഇല്ല അറിയില്ല
ഒന്ന് പറഞ്ഞു തരാമോ എന്ന്
ചിലപ്പോൾ നിങ്ങൾ ചിന്തിക്കുമായിരിക്കും കാരണം
അതൊരു സംഭവമാണ് അത് തന്നെ.എല്ലാവരും ജീവിക്കുന്നത് തന്നെ
വലിയ സംഭവമാണ് ഇന്നലെ
വരെ ജീവിച്ചത് കൊണ്ടാണ്
ഇന്നും ജീവിക്കുന്നത് അല്ലെ പിന്നെ ഇതിൽ
എന്ത് സംഭവമാണ് ഉള്ളത്.ഒരു
പക്ഷെ ഇതൊക്കെ വലിയ സംഭവം
അല്ലായിരിക്കും.നമ്മളൊക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ഒത്തിരി സംഭവങ്ങൾ ഉണ്ട് അതിൽ
നമ്മൾ കാത്തിരിക്കാത്ത ഒത്തിരി സംഭവങ്ങളും കടന്നു
വന്നേക്കാം.എന്തിനാണ് സംഭവത്തെ കുറിച്ച്
കൂടുതലായി ഇവിടെ സംസാരിക്കുന്നതു കാരണം
സംഭവിച്ചതിനു ശേഷം പറയുന്നതും സംഭവിക്കുന്നതിനു
മുൻപും പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
28 January 2020
You need to be very careful to read these things
വളരെ അധികം ശ്രദ്ധ വേണം
ഇതൊക്കെ വായിക്കാൻ നിങ്ങൾക്ക് അതിനുള്ള
കഴിവുണ്ട്.ഇപ്പോൾ ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിൽ
പിന്നെ എങ്ങനെ ശ്രദ്ധിക്കാനാണ്.ഇന്ന്
ഇപ്പോൾ ഇവിടെ കാണുന്നത് കാണാൻ
പോകുന്നത് നിങ്ങളുടെ ശ്രദ്ധയാണ്.ശരിക്കും
എന്താണ് ശ്രദ്ധ?ശ്രദ്ധ ഇല്ലാതെ
ആയാൽ എന്തായിരിക്കും അവസ്ഥ
മറ്റൊന്നുമല്ല അശ്രദ്ധ അതുമാത്രം.ഇവിടെ
ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.ആദ്യമേ
തന്നെ ശ്രദ്ധ എന്ന വാക്ക്
കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി
എത്തുന്നത് നമ്മൾ ദിവസവും ശ്രദ്ധിക്കാൻ
ശ്രമിക്കുന്ന കാര്യങ്ങളാണ്.എല്ലാ ദിവസവും കുളിക്കാൻ
ശ്രമിക്കുന്നവരാണ് നമ്മിൽ പലരും അതൊരു
ശീലമാക്കിയവരാണ്.മുന്ന് നേരം ഭക്ഷണം
കഴിക്കാൻ ശ്രമിക്കുന്നവരാണ് നമ്മിൽ പലരും അതൊരു
ശീലമാക്കിയവരാണ്.നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റാരെങ്കിലും
നമ്മൾക്കുവേണ്ടി ശ്രദ്ധിക്കാൻ ഉണ്ടാകുമോ മറ്റുള്ളവരാണോ നമ്മളുടെ
കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.
27 January 2020
That's what fun is all about
വളരെ രസകരമാണ് അതെന്താണ് എന്നല്ലേ
അത് തന്നെയാണ് രസം.ഇതൊക്കെ രസകരമാകാൻ വേറെ
രസം ഒന്നും തന്നെയില്ല.നമ്മൾ ഓരോ ദിവസവും
ചെലവഴിക്കുന്നതിൽ ഭൂരിഭാഗവും നമ്മളുടെ രസത്തിനുവേണ്ടിയാണ്.ദുഖത്തിന് വേണ്ടി ആരും
സമയം കളയാറില്ല പിന്നെ
രസം പോകുമ്പോൾ കൂടെ
ദുഃഖം വരുമെന്ന് മാത്രം.ആരും
ഒറ്റയ്ക്ക് കൊണ്ടുപോകില്ല ഒരു രസവും
അതിനു അതിന്റെതായ വഴികളുണ്ട് രസം
കുറച്ചു കഴിഞ്ഞാൽ നഷ്ടപ്പെടും ഈ
ലോകത്തിൽ ശാശ്വതമായ ഒരു രസവും
ഇല്ല.ആകാശത്തിലൂടെ പട്ടം
പറക്കുന്നത് കാണുവാൻ നല്ല രസമാണ്
എന്നാൽ നമ്മൾ നൂല് പൊട്ടിച്ചു
കഴിഞ്ഞാൽ അതിന്റെ രസം പോയി
പിന്നെ നമുക്ക് പട്ടം കാണുവാൻ
സാധിക്കില്ല(പറന്നു നിൽക്കുന്ന അവസ്ഥയിൽ).നമ്മളുടെ രസങ്ങളുടെ നിയന്ത്രണം
നമ്മുടെ കൈകളിൽ ഭദ്രം ആയിരിക്കണം
ഇല്ലെങ്കിൽ പട്ടത്തിന്റെ അവസ്ഥ പോലെ ജീവിതത്തിൽ
എപ്പോഴും ദുഃഖം മാത്രമേ സമ്മാനിക്കു.
26 January 2020
I was a little relieved today
ഇന്നാണ് അൽപ്പം ആശ്വാസം കിട്ടിയത്.ആശ്വാസം കിട്ടണം എങ്കിൽ
അൽപ്പം താമസം എടുക്കുമല്ലോ.ഇവിടെ
നിങ്ങളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം
എന്നെനിക്കറിയില്ല(നിങ്ങൾക്ക് അറിയാമെങ്കിൽ സ്വയം
ആശ്വസിക്കാവുന്നതാണ്).എന്തോരം ആശ്വാസം കിട്ടിയാലും
ആശ്വാസം ആവാത്തവരുണ്ടാകും അങ്ങനെയുള്ളവർക്ക് എത്ര ആശ്വാസം കൊടുത്തിട്ടും
കാര്യമുണ്ടാകില്ല എന്നാൽ പോലും നമ്മളുടെ
കഴിവിന്റെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിക്കാം.നാളെ നമ്മളെ ആശ്വസിപ്പിക്കാൻ
ആരെങ്കിലും വരണമെങ്കിൽ നമ്മൾ അവരുടെ
ആരെങ്കിലും ആയിരിക്കണം അല്ലാതെ വഴിയേ
പോകുന്ന എല്ലാവരും നമ്മളെ ആശ്വസിപ്പിച്ചാൽ
നമ്മൾക്ക് ആശ്വാസം ആയിരിക്കില്ല കിട്ടുന്നത്
മനസമാധാനം ഇല്ലാത്ത അവസ്ഥ ആയിരിക്കും.
25 January 2020
Problems are all around us
പ്രശ്നങ്ങൾ നമ്മളുടെ ചുറ്റിലും
ഉണ്ട്.ജീവിതത്തിൽ എവിടെ തിരഞ്ഞാലും
പ്രശ്നം ഇല്ലാത്ത
മനുഷ്യരെ കാണാൻ കഴിയില്ല.ഭക്ഷിക്കാൻ
കഴിയാത്തത് ഒരു പ്രശ്നം അല്ലെ
അതിനു പല കാരണങ്ങൾ
ഉണ്ടാകാം ഒന്ന് ഭക്ഷണ സാധനങ്ങൾ
ഉണ്ടാവില്ല രണ്ടു വിശപ്പ് ഉണ്ടാകില്ല
മുന്ന് സാധനങ്ങൾ വാങ്ങുവാനുള്ള പണം
ഉണ്ടാകില്ല.എന്തിനുവേണ്ടിയായാണ് ഇവിടെ ഇപ്പോൾ പ്രശ്നങ്ങളെകുറിച്ച് പറയുന്നത് വളരെ അധികം
പ്രശ്നങ്ങൾ ലോകത്തിൽ ഉണ്ടാകുന്നതു
നിസ്സാര കാര്യങ്ങളുടെ പേരിലാണ്.എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട് അതിന്റെതായ
മാർഗ്ഗങ്ങൾ അന്വേഷിച്ചാൽ ശരിയായ മാർഗ്ഗങ്ങൾ കണ്ടെത്താൻ
സാധിക്കും.ഒരു പ്രശ്നങ്ങൾ മാറുമ്പോൾ അടുത്ത
പ്രശ്നങ്ങൾ വരും ജീവിതകാലം
മുഴുവൻ പ്രശ്നങ്ങളുടെ വരവും
പോക്കുമുണ്ടാകും.നമ്മൾ അറിവ് നേടണം
തിരിച്ചറിവ് നേടണം എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യുവാൻ.ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ
പലരും തരണം ചെയ്യുന്നത് പ്രാർത്ഥനയിലൂടെയാണ്.
24 January 2020
Let’s take a look a little later today
ഇന്ന് അൽപ്പം നേരം ശ്രദ്ധിക്കാം.ഇത്രയും നാളായിട്ടു ശ്രദ്ധിച്ചിട്ടു
ഒരു മാറ്റവും കാണുന്നില്ല
ഇനി എന്തിന് ശ്രദ്ധിക്കണം?
ശ്രദ്ധിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകുമോ? ശ്രദ്ധിച്ചാൽ
ശ്രദ്ധ കിട്ടുമോ?,ശ്രദ്ധ ഇല്ലെങ്കിൽ
ജീവിതത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?നൂറായിരം
ചോദ്യങ്ങൾക്കു ഉത്തരം കിട്ടാൻ നമ്മളുടെ
ജീവിതത്തിലെ ഓരോ അനുഭവങ്ങളെയും
കൂടുതൽ ആഴത്തിൽ ശ്രദ്ധിച്ചാൽ മതി.ഇന്നലെ വരെ എന്റെ
സമയം ശരിയായിരുന്നു(വാച്ചിലെ)
എന്നാൽ ഇന്ന് സമയം തെറ്റിച്ചു
കാരണം ബാറ്ററി കേടായി എന്നാൽ
പോലും ഒരു ദിവസത്തിൽ
രണ്ടു നേരം ശരിയായ സമയം
കാണിക്കുന്നുണ്ട്.നമ്മളുടെ ജീവിതം ഒരു
വാച്ച് പോലെയാണ്.ചില വാച്ചുകളിൽ
വെള്ളം കയറുകയില്ല(ഒരു പരിധി
വരെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്).എത്ര വലിയ വാച്ച്
ആണെങ്കിലും സമയമല്ലാതെ വേറൊന്നും കാണിക്കത്തില്ല(ദിവസവും തിയതിയും തുടങ്ങി
മറ്റു കാര്യങ്ങൾ കാണിക്കുന്ന വാച്ചുകൾ
ഉണ്ട്).
23 January 2020
I got the suggestion today
ഇന്ന് എനിക്ക് നിർദേശം കിട്ടി
ഇന്ന് മുതൽ ഇനി ഇങ്ങനെയേ
ചെയ്യാൻ പാടുള്ളു എന്ന് അതിനാൽ
ഞാൻ ഇന്ന് നിർദ്ദേശിക്കാൻ
പോകാൻ ഉദ്ദേശിക്കുന്നത് നിർദ്ദേശത്തെ കുറിച്ചാണ്(ഇതൊക്കെ നിർദ്ദേശം
ആകാം ആകാതെ ഇരിക്കാം).ഏതു നിർദ്ദേശത്തിനും
ഒരു ലക്ഷ്യമുണ്ട്.സ്കൂളിൽ
എല്ലാവരും യൂണിഫോം ധരിച്ചു വരേണ്ടതാണ്
എന്ന് നിർദേശിച്ചാൽ അതിനു അർഥം എല്ലാവരും
സ്കൂളിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം
എന്നതാണ്.വെള്ളം പാഴാക്കരുത് അത്
അമൂല്യമാണ് എന്നൊക്കെ പറഞ്ഞാൽ അതിനു
നമ്മളിൽ എത്ര പേര് നിർദ്ദേശങ്ങൾ
പാലിക്കുവാൻ തയ്യാറാകും.
22 January 2020
Findings are what give us
കണ്ടെത്തലുകൾ
നമുക്ക് സമ്മാനിക്കുന്നത് എന്താണ്?എന്തിനാണ് നമ്മൾ
കണ്ടെത്തലുകൾ നടത്തുന്നത്?കണ്ടെത്തലുകൾ ഇല്ല എങ്കിൽ നമുക്കു
എന്താണ് സംഭവിക്കുക?ഇതൊക്കെ ഞാൻ
നിങ്ങളോടു ചോദിക്കുമ്പോൾ നിങ്ങളുടെ മനസ്സ് കുറെ
കണ്ടെത്തലുകൾ നടത്തും അതിൽ അൽപ്പം
എങ്കിലും സത്യം ഉണ്ടെങ്കിൽ നിങ്ങൾ
ശരിയായ ഉത്തരങ്ങൾ കണ്ടെത്തും അല്ലാത്തവർ
ശരിയല്ലാത്ത ഉത്തരങ്ങളും കണ്ടെത്തും.ഞാൻ കുറെ
വഴികൾ പറഞ്ഞു കൊടുക്കാറുണ്ട് ആ
വഴിയിലൂടെ പോയി കഴിയുമ്പോൾ ഏതു
വഴിയാണ് എളുപ്പം എന്ന് കണ്ടുപിടിക്കാൻ
നമുക്കു സാധിക്കും.എല്ലാ മനുഷ്യർക്കും
സഞ്ചരിക്കാൻ വഴിയുണ്ട് ഇനി വഴിയില്ലാത്തവരാണ്
എങ്കിൽ ഒരു വഴി
പുതിയതായതായി ഉണ്ടാക്കാൻ സാധിക്കും.ലോകത്തിൽ
ഒരു വഴിയും ഇല്ലാത്ത
എത്രയോ ആളുകൾ ജീവിക്കുന്നുണ്ട് അവരൊക്കെ
ഒരു വഴി കാണാൻ
ആഗ്രഹിക്കുന്നവരാണ്.
21 January 2020
Today is starting here
ഇന്ന് ഇവിടെ ആരംഭം കുറിക്കുകയാണ്.എന്താണ് ആരംഭം കുറിക്കേണ്ടത്
എന്നത് മാത്രമാണ് ഇവിടെ ആരംഭിക്കാൻ
ആവശ്യം വേണ്ടത്.എല്ലാവരും ഒരു
നാൾ ആരംഭിച്ചതാണ് ഈ
കാണുന്ന ജീവിതങ്ങൾ.നമ്മളുടെ സ്വപനങ്ങൾ
ഇന്ന് സഫലമായിട്ടുണ്ടെങ്കിൽ അതിനു പിന്നിലുള്ള നമ്മളുടെ
പരിശ്രമങ്ങൾ നാളുകൾക്കു മുന്നേ ആരംഭിച്ചു
കഴിഞ്ഞിരുന്നു.നമ്മൾ എന്തൊക്കെ ചെയ്യണം
എന്തൊക്കെ ചെയ്യണ്ട എന്ന് തീരുമാനിക്കാൻ
ഉള്ള അവകാശം മുഴുവൻ
നമുക്കുണ്ട്.നമ്മൾ നാളെ എന്തെങ്കിലും
ഒക്കെ ആയിത്തീരണം എങ്കിൽ ഇന്ന്
തന്നെ അതിനുള്ള പരിശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്.
20 January 2020
Let us talk about growth
വളർച്ചയെ കുറിച്ച് സംസാരിക്കാം വളർച്ച
എന്ന് പറയുമ്പോൾ അതൊരു വളർച്ച
തന്നെയാണ് കാരണം വളരാൻ വളർച്ച
ആവശ്യമാണ്.എന്തിനാണ് നമ്മൾ വളരുന്നത്
എപ്പോഴാണ് വളരുന്നത് എങ്ങോട്ടേക്കാണ് വളരുന്നത്
അങ്ങനെ ചോദിക്കാൻ ആണെങ്കിൽ ഒരുപാടു
ഉണ്ട്.ജീവിതത്തിൽ മനുഷ്യർ എല്ലാവരും
വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം
കാരണം നാമെല്ലാവരും മനുഷ്യരാണ്.മനുഷ്യർക്ക് പലവിധത്തിൽ
ഉള്ള വളർച്ചകൾ ഉണ്ട്
ഒന്ന് മാനസികം രണ്ടു ശാരീരികം
മുന്ന് ആന്മിയം ഇതിൽ കൂടുതൽ
വളർച്ചകൾ ഉണ്ടാകാം ഉണ്ടാവാതെ ഇരിക്കാം.വിളർച്ചയും തളർച്ചയും നമ്മുടെ
വളർച്ചക്ക് വിലങ്ങുതടിയാണ്.
19 January 2020
Let's run a little bit today.
ഇന്ന് അൽപ്പം ഓടാം(ഇപ്പോൾ
ആരും ഓടണ്ട,ഞാനായിട്ട്
ആരെയും ഇപ്പോൾ ഓടിക്കുന്നില്ല ഇതൊക്കെ
വായിച്ചു കഴിയുമ്പോൾ തന്നെ താൻ
ഓടാൻ തുടങ്ങിക്കൊള്ളും) എന്നാൽ
അല്ലെ നടക്കുന്നതിന്റെ സുഖം അനുഭവിക്കാൻ സാധിക്കു.എപ്പോഴും ഓടിക്കൊണ്ടിരുന്നാൽ ആളുകൾ
പലതും പറയുമായിരിക്കും എന്നാലും നമ്മളുടെ ആവശ്യമാണ്
ഓടുക എന്നത്.ഞാനൊക്കെ
ദിവസവും ഓടും പിന്നാലെ പട്ടി
വരുന്നത് കൊണ്ടല്ല ഞാൻ ഓടിയാലേ
എനിക്ക് ബസ് കിട്ടുകയുള്ളു.ഇപ്പോൾ കുറച്ചു നാളായിട്ടു
ഓടാറില്ല കാരണം ഞാൻ പഠിച്ചു
വെറുതെ ഓടിച്ചെല്ലുന്നതിനേക്കാൾ നല്ലതു സാവധാനം നടന്നു
ചെല്ലുന്നതാണ് എന്ന്.അതിൽപിന്നെ നേരത്തെ
റെഡിയായി നിൽക്കും.ഇതൊക്കെ(ഓടാനുള്ള
ശീലങ്ങൾ) എന്നെ പഠിപ്പിച്ചത് ആവശ്യനേരത്തു
ഓടാൻ പാകത്തിന് എന്റെ ശരീരത്തെ ഒരുക്കൽ ആയിരുന്നു.ചക്രം കറങ്ങുന്നത് ഓടാൻ വേണ്ടിയല്ലേ.
ഓടാൻ പാകത്തിന് എന്റെ ശരീരത്തെ ഒരുക്കൽ ആയിരുന്നു.ചക്രം കറങ്ങുന്നത് ഓടാൻ വേണ്ടിയല്ലേ.
18 January 2020
The most amazing thing is going to be said
വളരെ വിസ്മയകരമായ കാര്യം പറയാൻ പോവുകയാണ്(കൂടുതലായി വിസ്മയിക്കണ്ട ഞാൻ
മാത്രമല്ലേ ഇപ്പോൾ പറയുന്നുള്ളു).ഒരു
പക്ഷെ അത്(ഞാൻ
പറയുന്നത്) നിങ്ങൾക്ക് വിസ്മയം തരാം
തരാതിരിക്കാം.വിസ്മയിക്കാൻ എന്തെങ്കിലും വേണം എന്നുണ്ടെങ്കിൽ ആദ്യം
വേണ്ടത് വിസ്മയിക്കാൻ പറ്റുന്ന കാര്യങ്ങൾ പറയുക(പറയുന്ന കാര്യം കേൾക്കുക,കാണുക,വായിക്കുക,ഓർക്കുക,അനുഭവിക്കുക) എന്നതാണ് അല്ലെങ്കിൽ പറയുന്ന
കാര്യങ്ങൾ വിസ്മരിച്ചു പോകും.ജീവിതം ഒരു
വിസ്മയമാണ് അത് ഒരു
പക്ഷെ ഇപ്പോൾ മനസ്സിലായി കൊള്ളണം
എന്നില്ല കാരണം ഒരു വിസ്മയവും
ജീവിതത്തിൽ ഇന്നേ വരെ എല്ലാവരും
ഒരു പോലെ കണ്ടിട്ടുണ്ടാവില്ല.ഇവിടെ എന്തെങ്കിലും ഒക്കെ
മനസ്സിലാകാത്ത രീതിയിൽ പറഞ്ഞാൽ നിങ്ങൾക്ക്
എന്ന് അല്ല ആർക്കായാലും ഒന്നും
തന്നെ വിസ്മയം ആകില്ല എന്നറിയാം
എങ്കിലും വിസ്മയം വരണമെങ്കിൽ ഞാൻ
എന്തെങ്കിലും ഇപ്പോഴെങ്കിലും നിങ്ങളോടു മനസ്സിലാകുന്ന രീതിയിൽ
പറയേണ്ടതുണ്ട്.
പറയേണ്ടതുണ്ട്.
17 January 2020
Many of the people who were with us yesterday may not be able to find them
ഇന്നലെ നമുക്ക് താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന പലരും ഒരു പക്ഷെ ഇന്ന് കൂടെ കണ്ടെന്നു വരില്ല അല്ലെങ്കിൽ നമ്മളെ ഉപേക്ഷിച്ചു(നമ്മളുമായുള്ള ബന്ധങ്ങൾ) പോയെന്നു വരാം. ഒത്തിരി വെയിൽ കൊണ്ട് കഴിയുമ്പോൾ നമ്മൾ അൽപ്പം ആശ്വാസത്തിനായി
തണൽ അനേഷിക്കാറുണ്ട്. ഒരു ചെടി നടുന്നത് വളർന്നു വലുതാകുമ്പോൾ തണൽ നൽകാൻ വേണ്ടിയാണു, സന്തോഷം നൽകാൻ വേണ്ടിയാണ്. ഒരു ചെടിക്ക് വളരണം എങ്കിൽ അനുകൂല സാഹചര്യങ്ങൾ വേണം അതിപ്പോൾ വെള്ളം ആകാം നല്ല കാലാവസ്ഥ ആകാം മണ്ണിന്റെ ഗുണങ്ങൾ ആകാം. നമ്മൾ നടുന്ന ചെടിയുടെ കഴിവ് എത്രയുണ്ടോ അത്ര മാത്രം വളർച്ചയെ ചെടിക്കു നമുക്ക് നൽകാൻ സാധിക്കുള്ളു അതു കഴിഞ്ഞാൽ ചെടിയുടെ വളർച്ചയും ആയുസ്സും കഴിയും.