Choose your language

19 January 2020

// // Subscribe YOUTUBE Channel

Let's run a little bit today.


ഇന്ന് അൽപ്പം ഓടാം(ഇപ്പോൾ ആരും ഓടണ്ട,ഞാനായിട്ട് ആരെയും ഇപ്പോൾ ഓടിക്കുന്നില്ല ഇതൊക്കെ വായിച്ചു കഴിയുമ്പോൾ തന്നെ താൻ ഓടാൻ തുടങ്ങിക്കൊള്ളും) എന്നാൽ അല്ലെ നടക്കുന്നതിന്റെ സുഖം അനുഭവിക്കാൻ സാധിക്കു.എപ്പോഴും ഓടിക്കൊണ്ടിരുന്നാൽ ആളുകൾ പലതും പറയുമായിരിക്കും എന്നാലും നമ്മളുടെ ആവശ്യമാണ് ഓടുക എന്നത്.ഞാനൊക്കെ ദിവസവും ഓടും പിന്നാലെ പട്ടി വരുന്നത് കൊണ്ടല്ല ഞാൻ ഓടിയാലേ എനിക്ക് ബസ് കിട്ടുകയുള്ളു.ഇപ്പോൾ കുറച്ചു നാളായിട്ടു ഓടാറില്ല കാരണം ഞാൻ പഠിച്ചു വെറുതെ ഓടിച്ചെല്ലുന്നതിനേക്കാൾ നല്ലതു സാവധാനം നടന്നു ചെല്ലുന്നതാണ് എന്ന്.അതിൽപിന്നെ നേരത്തെ റെഡിയായി നിൽക്കും.ഇതൊക്കെ(ഓടാനുള്ള ശീലങ്ങൾ) എന്നെ പഠിപ്പിച്ചത് ആവശ്യനേരത്തു
ഓടാൻ പാകത്തിന് എന്റെ ശരീരത്തെ ഒരുക്കൽ ആയിരുന്നു.ചക്രം കറങ്ങുന്നത് ഓടാൻ വേണ്ടിയല്ലേ.
എല്ലാവരും ഇന്ന് ഏതെങ്കിലും തരത്തിൽ ഓട്ടത്തിന്റെ ഭാഗമാണ് എത്ര വേഗത്തിൽ ഓടാൻ സാധിക്കും അതിനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും.നാളെ നമ്മുടെ മുന്നിൽ വരുമോ എന്നറിഞ്ഞുകൂടാ എന്നാലും നമ്മൾ ഓടിക്കൊണ്ടിരിക്കുന്നു.ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നുണ്ട് (ഓടിക്കഴിഞ്ഞാൽ പിന്നെ നില്ക്കാൻ പറ്റില്ലല്ലോ ഒന്നൊന്നര ,ഒന്നേമുക്കാൽ ഓട്ടം ആയിരിക്കും) എങ്കിൽ ഞാൻ അല്പം സമയം എന്റെ ഓട്ടത്തെ മാറ്റി വച്ചതുകൊണ്ടാണ്.ജീവിതത്തിൽ ഓടി തളരുമ്പോൾ അൽപ്പം വിശ്രമം ആവശ്യമാണ് പിന്നീട് നമ്മുടെ ഓട്ടത്തിന് ഉർജ്യം(എനിക്കിപ്പോൾ ശരിയായി എഴുതാൻ പറ്റുന്നില്ല അൽപ്പം കൂടുതൽ ഓടിയതിന്റെ ക്ഷിണം ഉണ്ട്- എനർജി,ഉന്മേഷം എന്നാണ് ഉദേശിച്ചത്‌)കിട്ടുവാൻ ആവശ്യമാണ്.ഓട്ടം ഓടിയാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒളിച്ചു ഓടിയാൽ എന്തൊക്കെ ദോഷങ്ങൾ ഉണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ?  ജീവിതത്തിൽ ഓടാൻ ഇനിയും അവസരങ്ങൾ ബാക്കി ഇപ്പോൾ ചെറുതായി ഓടാൻ തുടങ്ങിയാൽ ഭാവിയിൽ  നല്ല രീതിയിൽ ഓടാൻ പഠിക്കും വളരെ പെട്ടെന്ന് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും.അപ്പോൾ എല്ലാവരും റെഡി അല്ലെ  ഓടുവാൻ.ജീവിതത്തിൽ കുറച്ചെങ്കിലും ഓടാൻ ശ്രമിച്ചാലേ നമ്മുടെ തൊട്ടു മുന്നിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയുകയുള്ളൂ.ജീവിത ഭാരങ്ങൾ ഓടാൻ ഒരു പക്ഷെ സമ്മതിക്കില്ലായിരിക്കാം എങ്കിലും ഒരു തടസ്സവും നമ്മെ തളർത്തരുത്.എടുത്തു വച്ച കാലുകൾ മുന്നോട്ട് തന്നെ എങ്കിൽ നമ്മൾ ലക്ഷ്യത്തിൽ എത്തിയിരിക്കും തീർച്ച.എല്ലാവർക്കും ലക്ഷ്യത്തിൽ എത്തുവാൻ ഓടുവാൻ സാധിക്കട്ടെ ലക്ഷ്യത്തിൽ എത്തിയാൽ അൽപം സമയം വിശ്രമിക്കാനും പുതിയ ലക്ഷ്യങ്ങൾക്കായി തയ്യാറെടുക്കുവാനും സാധിക്കട്ടെ .ഒരിക്കലും തളരാൻ വേണ്ടി ഓടരുത് നേട്ടങ്ങൾ സ്വന്തമാക്കാൻ ഓടുക നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ഓടിക്കൊണ്ടിരിക്കുക ഇന്ന് അല്ലെങ്കിൽ നാളെ നമ്മളുടെ ജീവിതത്തിൽ ഗുണങ്ങൾ ഉണ്ടാകും.എല്ലാവർക്കും സന്തോഷത്തോടെ ഓടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.    


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Develop the self-discipline and self-control to do things correctly when no one is watching you.-Jerry Bruckner.

    ReplyDelete

Dear Valuable Candidates,
Thanks for subscribing our examchoices youtube channel.Specially thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test series,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email