Choose your language

23 January 2020

// // Subscribe YOUTUBE Channel

I got the suggestion today


ഇന്ന് എനിക്ക് നിർദേശം കിട്ടി ഇന്ന് മുതൽ ഇനി ഇങ്ങനെയേ ചെയ്യാൻ പാടുള്ളു എന്ന് അതിനാൽ ഞാൻ ഇന്ന് നിർദ്ദേശിക്കാൻ പോകാൻ ഉദ്ദേശിക്കുന്നത് നിർദ്ദേശത്തെ കുറിച്ചാണ്(ഇതൊക്കെ നിർദ്ദേശം ആകാം ആകാതെ ഇരിക്കാം).ഏതു നിർദ്ദേശത്തിനും ഒരു ലക്ഷ്യമുണ്ട്.സ്കൂളിൽ എല്ലാവരും യൂണിഫോം ധരിച്ചു വരേണ്ടതാണ് എന്ന് നിർദേശിച്ചാൽ അതിനു അർഥം എല്ലാവരും സ്കൂളിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം എന്നതാണ്.വെള്ളം പാഴാക്കരുത് അത് അമൂല്യമാണ് എന്നൊക്കെ പറഞ്ഞാൽ അതിനു നമ്മളിൽ എത്ര പേര് നിർദ്ദേശങ്ങൾ പാലിക്കുവാൻ തയ്യാറാകും.
ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ നമ്മളെ എത്രയോ പേര് നിർദ്ദേശിക്കാൻ ഉണ്ട്.എന്റെ പേര് ആരൊക്കയോ നിർദ്ദേശിക്കാറുണ്ട് അങ്ങനെയാണല്ലോ എനിക്ക് പേര് ഉണ്ടായതു തന്നെ.എന്റെ പേര് എനിക്ക് എന്തിനാണ് ഇട്ടതു എന്ന് ചോദിച്ചാൽ അതിനു ഒരു ലക്ഷ്യമുണ്ട് മനുഷ്യരെ തിരിച്ചറിയുന്നതും അവരെ അഭിസംബോധന ചെയ്യാനും പേര് ആവശ്യമാണ്.എല്ലാവർക്കും അവരവരുടെ പേര് വിലപ്പെട്ടതാണ് അതിന്റെ വില കളയുവാൻ ആരും തന്നെ ആഗ്രഹിക്കുന്നില്ല.ഇവിടെ എനിക്ക് എന്താണ് ഇനി നിർദ്ദേശിക്കാൻ ഉള്ളത് എന്ന് വച്ചാൽ നമ്മളെ നമ്മൾക്ക് തിരിച്ചറിയാൻ കഴിയുന്നത് പോലെ മറ്റൊരാൾക്കും നമ്മളെ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.മറ്റുള്ളവരുടെ കുറവുകൾ നമ്മൾ തിരിച്ചറിയുന്നത് ഒരു പക്ഷെ കൂടുതൽ അടുത്ത് കഴിയുമ്പോൾ മാത്രമാണ്.ട്രെയിനിൽ യാത്ര ചെയ്യുന്നതും വിമാനത്തിൽ യാത്ര ചെയ്യുന്നതും ഒത്തിരി വ്യത്യാസമുണ്ട് അനുഭവങ്ങളും വ്യത്യാസമാണ്.ഞാൻ വിമാന യാത്രയെ കുറിച്ച് പറഞ്ഞാൽ എല്ലാവർക്കും അതൊരിക്കലും അനുഭവം ആകില്ല അത് എല്ലാവർക്കും അനുഭവങ്ങൾ ആകുമ്പോൾ മാത്രമാണ് എനിക്ക് വിമാന യാത്രയാകുന്നത്(വിമാനത്തിൽ  ഇപ്പോൾ പറക്കാൻ ഞാൻ തുടങ്ങിയില്ല അതുകൊണ്ട് സ്വന്തമായ അനുഭവങ്ങൾ എനിക്കില്ല കേട്ടോ).നിർദ്ദേശിക്കാനും ഉപദേശിക്കാനും ആളുകൾ ഉള്ളത് നല്ലതാണ് എല്ലാം കേട്ടുകൊണ്ടിരിക്കാം നമ്മളുടെ തീരുമാനങ്ങളാണ് നമ്മളെ മുന്നോട്ടു നയിക്കുന്നതു.ഇതെന്തിനാണ് ഇപ്പോൾ ഇങ്ങനെയൊക്കെ നിർദ്ദേശിക്കുന്നത് എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോൾ മാത്രമേ നിർദ്ദേശിക്കാൻ സമയം കാണു.ഇനി അങ്ങോട്ട് വളരെ അധികം തിരക്കാണ്(ആരും എന്നെ തിരക്കാതെ ഇരുന്നാൽ).എന്റെ സമയം വളരെ വിലപ്പെട്ടതാണ് നിങ്ങളുടെ സമയവും അങ്ങനെതന്നെ എന്നാണ് എന്റെ കാഴ്ചപ്പാട്.ഇവിടെ ഓരോ ദിവസവും ഓരോ പോസ്റ്റുമായി ഞാൻ വരുമ്പോൾ പലതരത്തിൽ അഭിപ്രായങ്ങൾ പറയുന്നത് കണ്ടിട്ടുണ്ട് ഓരോ മനുഷ്യർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ടാകാം അതിൽ നിന്ന് അൽപ്പം സമയം കുറച്ചു തമാശകളും കളിച്ചിരി ഓർമ്മകളുമായി അഭിപ്രായങ്ങൾ പങ്കിടുവാൻ സാധിക്കുമെന്ന് കരുതിയാണ് ഇത്രയും നാൾ ഞാൻ ഓരോ ചോദ്യവും ചോദിച്ചുകൊണ്ടിരിക്കുന്നത്.എനിക്കറിയാം ആരും തന്നെ എന്നെ പോലെ ഇവിടെ ചോദ്യങ്ങൾ ചോദിക്കുന്നില്ല എന്ന്(എനിക്ക് എന്റെ പരിധിയിലും പരിമിതിയിലും ഉള്ള കാര്യങ്ങൾ
അല്ലെ ചോദിക്കാൻ സാധിക്കു).ചെണ്ടകൊട്ടു എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല അതുപോലെ ബാൻഡ്സെറ്റും(ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്).ജീവിതത്തിൽ ഉയർച്ച നേടാൻ നമ്മൾ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.ഉന്നതങ്ങളിൽ എത്തി പ്പെടാൻ ഒരു പക്ഷെ ഓരോ നിർദ്ദേശങ്ങൾക്കും സാധിച്ചേക്കാം.നിങ്ങൾ എല്ലാവർക്കും നിർദ്ദേശിക്കാനും ഉപദേശിക്കാനും അവസരങ്ങൾ ഉണ്ടാകട്ടെ.നിർദ്ദേശങ്ങൾ സ്വീകാര്യമാണെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിൽ ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. 


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Iron rusts from disuse,stagnant water loses its purity and in cold weather becomes frozen,even so does inaction sap the vigors of the mind.-Leonardo da Vinci.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email