Choose your language

14 January 2020

// // Subscribe YOUTUBE Channel

Is it worthless and worthless for humans?


മനുഷ്യർക്കില്ലാത്ത നിലയും വിലയും ഉണ്ടോ ?നിലയും വിലയും ഇല്ലാത്ത മനുഷ്യരുണ്ടോ?(അതില്ലാത്ത ഇതുണ്ടോ ഇതില്ലാത്ത അതുണ്ടോ എന്ന് ചോദിക്കാൻ വേണ്ടി ചോദിച്ചതല്ല അൽപ്പം സാഹിത്യം വേണം എന്ന് കരുതി പറയുന്നതാണ് ഇതൊന്നും സാഹിത്യം അല്ലെങ്കിൽ പോലും).എന്തിനാണ് നമ്മൾ സാധനങ്ങൾക്ക് വില കൊടുക്കുന്നത് സാധനത്തിനു വില ഉള്ളതുകൊണ്ട് എന്ന് നമ്മൾ പറയും എന്തിനാണ് ഇത്ര വില ചോദിച്ചാൽ കടക്കാരൻ പറയും സാധനത്തിനു ഡിമാൻഡ് ഉണ്ട് സാധനം ആവശ്യത്തിൽ കൂടുതൽ കിട്ടാനില്ല അല്ലെങ്കിൽ ആവശ്യത്തിന് കിട്ടാനില്ല എന്നൊക്കെ.നമ്മൾ എന്തെങ്കിലും വാങ്ങിക്കുമ്പോൾ വില കുറയാൻ ആഗ്രഹിക്കും എന്തെങ്കിലും മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ വില കൂടുവാൻ ആഗ്രഹിക്കും.മനുഷ്യർക്ക്എല്ലാം ഒരു വില ആയിരുന്നു എങ്കിൽ ലോകം എത്ര സുന്ദരം ആകുമായിരുന്നു അല്ലെ.എവിടെയും പറക്കാം എവിടേക്കും പോകാം(ലോക കാഴ്ചകൾ കാണാം).
ഇന്ന് ലോകത്തിൽ സമാധാനം ഇല്ലാത്തതിന് കാരണം മനുഷ്യർക്ക് ആവശ്യത്തിന് വില കിട്ടാതെ പോകുന്നത് കൊണ്ടാണ്.ഒത്തിരി സമരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് ഇതൊക്കെ എന്തിനാണ് ആവശ്യങ്ങൾ നിറവേറാൻ വേണ്ടിയാണു.ആവശ്യങ്ങൾ നിറവേറിയാൽ പിന്നെ സമരത്തിന് പ്രസക്തി ഇല്ലല്ലോ.ചിലരുടെ ആവശ്യങ്ങൾ മറ്റു ചിലർക്ക് അനാവശ്യമാണ് എന്ന വസ്തുതയും മറക്കരുത്.ഇന്ന് മനുഷ്യരുടെ ജീവന് വരെ വില ഇല്ലാതെ ആകുന്നതാണ് പത്രങ്ങൾ എടുത്തു നോക്കിയാൽ കാണുവാൻ സാധിക്കുക(അതിപ്പോൾ സ്വയം മരിക്കുന്നതാകാം അല്ലെങ്കിൽ മറ്റുള്ളവരാൽ വധിക്കപ്പെടുന്നതുമാകാം).എന്റെ ജീവിതത്തിന് വില ഇല്ല എന്ന് ഇന്ന് തോന്നി തുടങ്ങിയാൽ പിന്നെ ചുറ്റിലും എന്ത് സംഭവിച്ചാലും എന്റെ ശ്രദ്ധ മുഴുവൻ ഇന്ന് ജീവൻ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ചായിരിക്കും(ജീവൻ ദൈവത്തിന്റെ ദാനമാണ് അത് മനസ്സിലാകണം എങ്കിൽ ജീവൻ നിലനിറുത്താൻ ആശുപത്രികളിൽ കഴിയുന്നവരെ കുറിച്ച് ചിന്തിച്ചാൽ മതി).കറിവേപ്പില ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ(ആർക്കും വേണ്ട എന്ന തോന്നൽ ഉണ്ടെങ്കിലും ഓരോന്നിനും അതിന്റെതായ വിലയുണ്ട്),ഉപ്പ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലേ അതുപോലെയാണ്
നമ്മളും ഒരിക്കൽ ഭൂമിയിൽ അലിഞ്ഞു ഇല്ലാതെ ആയിത്തീരും.എല്ലാ മനുഷ്യർക്കും അവരവരുടെ ജീവൻ വലുതാണ് അതിനേക്കാൾ വലുതായി ജീവന്റെ ജീവനായി മറ്റു പലതിനെയും കാണുമ്പോൾ സ്വയം മറക്കും സ്വന്തം വില മറക്കും സ്വയം തിരിച്ചറിയാൻ വൈകും അപ്പോഴേക്കും സ്വന്തം ജീവൻ നഷ്ടപ്പെട്ടിരിക്കും(ഇനിയെങ്കിലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ സ്വന്തം ജീവന്റെ വിലയെ കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക മറ്റെന്തും പഠിച്ചില്ലെങ്കിലും).താങ്ങുവാൻ താങ്ങാകുവാൻ ഭൂമിയിൽ ജീവൻ ആവശ്യമാണ്.ഇന്ന് അല്ലെങ്കിൽ നാളെ ആർക്കെങ്കിലും നമ്മളുടെ നല്ല പ്രവർത്തികൾ സന്തോഷമാകുമെങ്കിൽ അതിൽ പരം സന്തോഷം കിട്ടുവാൻ ഉണ്ടോ?ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്ന വ്യക്തിയാണ് നമ്മൾ എങ്കിൽ നമ്മളെ തന്നെ വില ഉള്ളതായി കാണുക മറ്റുള്ളവർ നമ്മളെകുറിച്ച് വളരെ മോശമായോ, അസഹ്യമായ രീതിയിൽ പെരുമാറിയാലും നമ്മളുടെ വില മനസ്സിലാക്കി നമ്മുടെ വില അനുസരിച്ചു പെരുമാറുക ഒരു പക്ഷെ ഒരു നല്ല മാറ്റം സംഭവിച്ചേക്കാം.വില ഉള്ളവനും വില ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയട്ടെ ഭൂമിയിൽ സ്നേഹം നില നിൽക്കട്ടെ.എല്ലാ മനുഷ്യർക്കും ഒരു പോലെ വിലയും നിലയും കൊടുക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.     


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The best preparation for tomorrow is to do today's work superbly well.-William Osler

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email