Choose your language

2 January 2020

// // Subscribe YOUTUBE Channel

When is it possible to smile in the mind

മനസ്സിൽ പുഞ്ചിരിക്കാൻ സാധിക്കുന്നത് എപ്പോഴാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?മനസ്സ് തുറന്നു പുഞ്ചിരിക്കാൻ സാധിക്കുമ്പോൾ ആയിരിക്കും എന്ന് നിങ്ങളിൽ പലരും ഉത്തരം പറയും.ജീവിതത്തിൽ വളരെ അധികം ശ്രദ്ധിക്കാൻ സാധിക്കാത്ത കാര്യമാണ് പുഞ്ചിരിക്കുക എന്നത്.നമ്മൾ വളരുന്തോറും മറന്നു പോകുന്ന ഒരു കാര്യമാണ് മനസ്സിൽ തട്ടി പുഞ്ചിരിക്കാൻ കഴിയുക എന്നത്.ഇവിടെ എന്തിനാണ് പുഞ്ചിരിയെ കുറിച്ച് പറഞ്ഞു തരുന്നത് എന്തിനാണ് അല്ലെ എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്.നമ്മളിൽ പലരും ഇന്ന് കുറെ കാര്യങ്ങളിൽ കരയുന്നുണ്ട്(മനസ്സ് കൊണ്ടെങ്കിലും) പക്ഷെ നമ്മിൽ ആരും ചിരിക്കാൻ ശ്രമിക്കാറില്ല(മനസ്സ് കൊണ്ടെങ്കിലും).മറ്റുള്ളവർ തമാശകൾ പറയുമ്പോൾ ചിരിക്കുന്നത് സ്വാഭാവികമാണ്.നമ്മുടെ മനസ്സിന് ഒരു പ്രത്യകത ഉണ്ട് അത് നമ്മൾ എന്ത് സ്വീകരിക്കുന്നു എന്തൊക്കെ തള്ളി കളയുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

നിങ്ങളെ ഒരാൾ വേദനിപ്പിച്ചാൽ എത്രയൊക്കെ സന്തോഷവും നിങ്ങളുടെ ജീവിതത്തിൽ വന്നു ചേർന്നാലും ഒരിക്കലും നിങ്ങളുടെ വേദനകൾ മറക്കാൻ പറ്റാറില്ല കാരണം നിങ്ങൾ മറന്നാലും നിങ്ങളുടെ മനസ്സിൽ ആ വ്യക്തിയെകുറിച്ച് ഒരു ചിത്രം രൂപപ്പെട്ടു കഴിഞ്ഞു അതിപ്പോൾ എത്ര കാലം കഴിഞ്ഞാലും ആ രൂപത്തിൽ മാറ്റം വരാൻ പോകുന്നില്ല(മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ ക്ഷമ വേണ്ടി വരും, ആ വ്യക്തിയെ കൂടുതലായി സ്നേഹിക്കാൻ പഠിക്കണം).സ്നേഹിച്ചു തുടങ്ങിയാൽ ഒരു പക്ഷെ വേദനകൾ തീർത്തും ഇല്ലാതെയാവാം.സ്നേഹമെന്നു പറയുന്നത് ഒരു മരുന്നാണല്ലോ ലോകത്തിൽ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അത്ഭുത മരുന്ന്.
നമ്മളിൽ പലരും ആളുകളെ കാണുമ്പോൾ ചിരിക്കാറുണ്ട് ഒരു പക്ഷെ മുൻപരിചയം ഇല്ലെങ്കിൽ പോലും(നേരെ തിരിച്ചും അവർ നമ്മളെ നോക്കി ചിരിക്കാറുമുണ്ടാകും).ഒരു ചിരി പലരുടെയും ജീവിതത്തിൽ മാറ്റങ്ങൾ സംഭവിപ്പിക്കും(നല്ലതാകാം അല്ലെങ്കിൽ മോശമാകാം) ഒരു പക്ഷെ സ്നേഹത്തിന്റെ തുടക്കമാകാം .മറ്റുള്ളവരുടെ ജീവിതത്തിൽ നമ്മൾക്ക് ഒരു സ്ഥാനവും ഇല്ലെങ്കിൽ പോലും നമ്മളെ കാണുമ്പോൾ അവർ ചിരിക്കുന്നു എങ്കിൽ നമ്മളെ നമ്മളാക്കിയത് നമ്മളും അവരും തമ്മിലുള്ള സ്നേഹബന്ധമാണ്.ചിരികൾ പലതരത്തിൽ ഉണ്ട്(ഒരിക്കലും മറ്റുള്ളവരെ പരിഹസിച്ചു ചിരിക്കരുത്).കാരണം മനുഷ്യന്റെ അവസ്ഥകൾ പെട്ടെന്ന് മാറി മാറിയും.എല്ലാവർക്കും പരിഹാസം ഒരു പോലെ താങ്ങുവാൻ കഴിഞ്ഞെന്നു വരില്ല.മറ്റുള്ളവരെ നോക്കി മനസ്സ് തുറന്നു പുഞ്ചിരിക്കാനും മനസ്സ് തുറന്നു സംസാരിക്കാനും(ആന്മാർത്ഥമായി കണക്കിൽ എടുക്കുന്നവരോട്)സാധിക്കട്ടെ.ഈശ്വരൻ എല്ലാവർക്കും ചിരിക്കാനുള്ള കഴിവ് തന്നിട്ടുണ്ട്.ഇന്ന് മുതൽ മനസ്സ് തുറന്നു സ്വയം ചിരിക്കാൻ സാധിക്കട്ടെ(മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാകരുത്).

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is a little like wrestling a gorilla.You don't quit when you're tired.You quit when the gorilla is tired-Robert Strauss.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email