Choose your language

7 January 2020

// // Subscribe YOUTUBE Channel

Anyway, you have to know how to say things honestly

എന്തായാലും സത്യസന്ധമായി കാര്യങ്ങൾ പറയുവാൻ അറിഞ്ഞിരിക്കണമല്ലോ അതിനു വേണ്ടി പറയുകയാണ്.ഇന്ന് മുതൽ നമ്മൾ സത്യത്തിനും നീതിക്കും നിരക്കുന്നത് മാത്രമേ ചെയ്യാവു.നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും സത്യത്തിൽ ശരിയാണോ രാവിലെ വൈകി എഴുന്നേൽക്കുന്നത്,വെറുതെ കിടക്കുന്നത്(ഉറക്ക ക്ഷിണം കഴിഞ്ഞിട്ട് കിടക്കുന്നത്) അങ്ങനെ ഓരോ കാര്യങ്ങളും എടുത്തു നോക്കുക.എന്ത് കാര്യവും സത്യസന്ധമായി ചെയ്യുമ്പോൾ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും ഒന്നെങ്കിൽ നമുക്ക് അല്ലെങ്കിൽ മറ്റുള്ളവർക്ക്.വഴിയിൽ കിടന്നു ഒരു ലക്ഷം രൂപ കിട്ടിയാൽ നമ്മളിൽ പലരും തിരിച്ചു ഉടമസ്ഥനെ കണ്ടുപിടിച്ചു ഏൽപ്പിക്കാൻ തയ്യാറാകുമോ?അതെ സമയം നമ്മുടെ പണമാണ് നഷ്ടപ്പെട്ടത് എന്ന തോന്നൽ ഉണ്ടാവുകയാണെങ്കിൽ നഷ്ടപെടുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കുകയാണെങ്കിൽ നമ്മൾ കഴിവതും തിരിച്ചേൽപ്പിക്കാൻ ശ്രമിക്കും.
നമ്മുടെ സമൂഹത്തിൽ ഇങ്ങനെ കളഞ്ഞുകിട്ടിയ പണം തിരിച്ചേൽപ്പിക്കുന്ന എത്രയോ വ്യക്തികളെ നമ്മൾ കണ്ടിട്ടുണ്ട്.അവരുടെ സത്യസന്ധതക്കു ഇന്നല്ലെങ്കിൽ നാളെ ഫലം ലഭിക്കും.നമ്മുടെ മനസ്സുകളിൽ ഉറച്ച തീരുമാനം എടുക്കുക നമ്മൾ ചെയ്യുന്നത് സത്യസന്ധമായിട്ടാണ് എന്ന് ചുറ്റിലുമുള്ളവർക്കു കുടി തോന്നിയാൽ പിന്നീട് നിങ്ങൾക്ക് അത് ഉപകാരം ചെയ്യും.സത്യസന്ധത ഇല്ല എങ്കിൽ ലോകത്തു സമാധാനം ഉണ്ടാകുമായിരുന്നോ ആരുടെയൊക്കെയോ സത്യസന്ധമായ തീരുമാനങ്ങളാണ് നമ്മൾ ഇന്ന് ജീവിച്ചിരിക്കാൻ തന്നെ കാരണം. ലോകത്തു ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ മുഖത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ അവരുടെ പുഞ്ചിരി സത്യസന്ധമായിട്ടാണ് എന്ന് തിരിച്ചറിയാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല കാരണം അവർക്കു മനുഷ്യരാണ് എന്ന തോന്നൽ ഉണ്ട്(ആരാണ് എന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും).
ചില സത്യങ്ങൾ നമ്മൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട് കാരണം എന്റെ സത്യം എല്ലാവര്ക്കും സത്യം ആവണം എന്നില്ലാത്തതു കൊണ്ട് തന്നെ.
നമ്മുടെ ജീവിതത്തിൽ സന്തോഷങ്ങൾ നിറയാൻ സത്യസന്ധത കാത്തു സൂക്ഷിക്കാം.ഒരു പക്ഷെ നമ്മൾ സത്യസന്ധത കാത്തു സൂക്ഷിച്ചില്ലെങ്കിൽ നഷ്ടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല എന്ന് വന്നേക്കാം നേട്ടങ്ങൾ ഒരുപാടു ഉണ്ടായേക്കാം.പക്ഷെ നാം എന്തൊക്കെ സത്യസന്ധമല്ലാത്ത രീതിയിൽ നേടിയാലും അതിനൊന്നും അധികകാലം ആയുസ്സ് ഉണ്ടാകില്ല.ആരും മരിച്ചുകഴിയുമ്പോൾ ഒന്നും തന്നെ തിരിച്ചു കൊണ്ടുപോകില്ലല്ലോ.എല്ലാവരും കൈവീശി വന്നു കൈ വിശാതെ പോകുന്നു(ജീവനുള്ള അവസ്ഥയും ജീവൻ ഇല്ലാത്ത അവസ്ഥയും പറയാൻ വേണ്ടിയാണു).ജീവിതത്തിൽ എല്ലാവർക്കും സത്യസന്ധത ഉണ്ടാകട്ടെ.എല്ലാവർക്കും നന്മകൾ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. 

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

Dear Valuable Candidates,
Please Share our Facebook Page and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Facebook page Daily updates available there in Tips of Way to Learn and Win. Visit our Facebook page now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email