Choose your language

31 January 2020

// // Subscribe YOUTUBE Channel

Are there people without hope?


ആശ ഇല്ലാത്ത മനുഷ്യരുണ്ടോ ആശയമില്ലാത്ത മനുഷ്യരുണ്ടോ ഇതിലെന്തെങ്കിലും ഇല്ലാത്തതായി ആരുമില്ല എന്ന് തൽക്കാലം ആശിക്കാം.എന്തിനാണ് നമ്മൾ കൂടുതൽ ആശിക്കുന്നത്.എല്ലാവരും ആശിക്കുന്ന കാര്യങ്ങൾ നടക്കാറുണ്ടോ?എന്തുകൊണ്ടാണ് ആശിക്കുന്ന കാര്യങ്ങൾ നടക്കാത്തത് എന്ന് ചിന്തിക്കാറുണ്ടോ?ആശ നഷ്ടപ്പെടാറുണ്ടോ?ഒന്ന് നിർത്തിക്കെ എന്തിനാണ് വെറുതെ ആശ പറഞ്ഞു പറഞ്ഞു ആശിപ്പിക്കുന്നത് അല്ലെ.ജീവിതത്തിൽ പ്രത്യാശയും നിരാശയും വരുവാൻ കാരണം നമ്മളിൽ ആശ ഉള്ളതുകൊണ്ടാണ്.നമ്മൾക്ക് ചുറ്റും നോക്കിയാൽ എത്ര ആളുകളെ കാണുവാൻ കഴിയും ആശയറ്റ്ജീവിക്കുന്നവരെ(ചുറ്റിലും കാണുവാൻ പറ്റുന്നില്ലെങ്കിൽ സ്വയം നോക്കിയാൽ കാണുവാൻ സാധിക്കും).നമ്മുടെ ജീവിതങ്ങളിൽ ആശ ഇല്ല എങ്കിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമായിരുന്നു.
എന്റെ ആശ കിശ നിറയെ പണം വേണം എന്നതായിരുന്നു എന്റെ ഭാഗ്യമോ നിർഭാഗ്യമോ കിശ ചെറുതാണ് അതുകൊണ്ടു ഞാൻ ഇപ്പോൾ ആലോചിക്കുന്നത് കിശ വലുത് ആക്കുക അല്ലെങ്കിൽ പണം ചെറുതാക്കുക എന്നതാണ്(ഉദാഹരണം പറഞ്ഞതാണ്).ഏതു മനുഷ്യനും ആശിക്കുന്നതിന് തെറ്റ് പറയാൻ സാധിക്കുമോ അങ്ങനെ ആശിക്കുന്നത് കൊണ്ടല്ലേ ഇന്ന് എന്തെങ്കിലും നിലയിൽ ആയിത്തീരുന്നത്(ചിലപ്പോൾ മാനസിക നില തെറ്റിയേക്കാം).നമ്മളുടെ ജീവിതങ്ങളിൽ നിറയെ സന്തോഷം വേണം എങ്കിൽ ജീവിതത്തിൽ ആശകൾ ഉണ്ടാകണം.മനുഷ്യർക്ക്ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ ആശകൾ ഉണ്ടായിക്കാണും.ആശ ഇല്ലാത്തപ്പോൾ ആശങ്ക ഉണ്ടാകും ആശ ഉള്ളപ്പോൾ ആശയം ഉണ്ടാകും,ആശയം ഉണ്ടായാൽ അതിശയം ഉണ്ടാകും.ആശകൾ കണ്ടുപിടിക്കുക നമ്മളുടെ സന്തോഷങ്ങൾ നിലനിർത്തുന്ന ആശകൾക്കു പിന്നാലെ മാത്രം പോകുക.എല്ലാ മനുഷ്യർക്കും അവരവരുടേതായ
ആശകളും പ്രത്യാശകളും ഉണ്ട്.നമ്മുടെ ആശക്കൊത്തു മറ്റുള്ളവരോട് ജീവിക്കാൻ പറഞ്ഞു കഴിഞ്ഞാലും എല്ലാവർക്കും അവരവരുടേതായ ആശ മാറ്റി ജീവിക്കാൻ സാധിച്ചെന്നു വരില്ല(പെട്ടെന്ന്).എത്രയൊക്കെ ആശ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതത്തിൽ നിന്ന് സന്തോഷം നഷ്ടപ്പെടുത്തുന്ന ആശകൾക്കു പിന്നാലെ പോകാതിരിക്കുക.നമ്മളെ ആശയോടെ സ്നേഹിക്കുന്ന ഒത്തിരി ആളുകൾ നമ്മൾക്ക് ചുറ്റിലും ഉണ്ടാകും എല്ലാവരോടും തിരിച്ചു സ്നേഹിക്കാൻ,സ്നേഹം പ്രകടമാക്കാൻ നമ്മുടെ ഉള്ളിലെ ആശ സമ്മതിക്കണം എന്നില്ല.എല്ലാവരെയും ഒരു പോലെ സ്നേഹിക്കുക,നമ്മൾക്ക് വേണ്ടപ്പെട്ടവരെ ജീവന് തുല്യവും.ഒരിക്കലും നമ്മൾ വഴിയായി മറ്റുള്ളവരെ നിരാശ പെടുത്തരുത്(നല്ല പ്രവർത്തികളാണ് ചെയ്യുന്നതെങ്കിൽ).തെറ്റായ പ്രവർത്തികൾ നിരാശ മാത്രമേ സൃഷ്ട്ടിക്കുകയുള്ളു തുടർന്ന് ദുഃഖവും.നമ്മൾക്ക് വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ സാധിക്കണം.നമ്മുടെ ആശകളെ നേരായ വഴിക്കു കടത്തിവിടുക എങ്കിൽ ജീവിതത്തിൽ വിജയവും സന്തോഷവും കടന്നുവരും ആരും നിരാശ പ്പെടുകയുമില്ല.ജീവിതത്തെ ആശയോടെ കാണുവാനും ആശയറ്റു ജീവിക്കുന്നവർക്ക് പ്രത്യാശ കൊടുക്കുവാനും എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.ആശ ഉള്ളവർക്ക് ജീവിക്കാൻ ആശ കാണും അങ്ങനെയുള്ളവർക്ക് ജീവിതത്തിൽ എന്തെങ്കിലും ആശിക്കാനുള്ള അർഹതയും കാണും.ആശകൾ നിറഞ്ഞ(ആർക്കും ബുദ്ധിമുട്ടില്ലാതെ നടക്കുന്ന ആശകൾ) ലോകം സ്വപ്നം മാത്രമാകാതെ യാഥാർഥ്യമായി തീരാൻ കഴിയട്ടെ.   


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. One's best success comes after their greatest disappointments-Henry Ward Beecher

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email