Choose your language

8 January 2020

// // Subscribe YOUTUBE Channel

Now let's learn how to be precise


ഇന്ന് കൃത്യനിഷ്ഠ പാലിക്കുന്നതിനെകുറിച്ച് പഠിക്കാം(എന്നെ നോക്കണ്ട ഞാൻ പൊതുവിൽ കൃത്യനിഷ്ഠ പാലിക്കാറുണ്ട്).നമ്മളെ സ്നേഹത്തോടെ കാത്തിരിക്കുന്നവർക്ക് മുന്നിൽ നാം കൃത്യനിഷ്ഠയോടെ എത്തിയാൽ അവർക്ക് എന്തൊരു സന്തോഷമായിരിക്കും.ജീവിതത്തിൽ അടക്കും ചിട്ടയും വേണം എന്നൊക്കെ എല്ലാവരും പറയും എത്രയൊക്കെ ശ്രമിച്ചാലും നമ്മിൽ പലർക്കും എല്ലാ കാര്യത്തിലും അടക്കും ചിട്ടയും വരുത്തുവാൻ കഴിയാറില്ല.നമ്മൾ കൃത്യനിഷ്ഠ പാലിച്ചാൽ അതിന്റെ ഗുണങ്ങൾ നമ്മൾക്ക് മാത്രമല്ല ചുറ്റിലുമുള്ളവർക്കും കൂടിയാണ്.എല്ലാവരുടെയും ജീവിതത്തിൽ അടക്കും ചിട്ടയും വരുത്തുവാൻ വേണ്ടിയല്ലേ ചെറുപ്പം മുതൽ നമ്മൾ മുന്ന് നേരം ഭക്ഷണം കഴിക്കുവാൻ ശീലിച്ചു തുടങ്ങിയത്(ഇന്ന് നമ്മുടെ ഭക്ഷണ സമയ ക്രമങ്ങൾ മൊത്തത്തിൽ ചിലരിലെങ്കിലും മാറി, ഭക്ഷണ ശീലങ്ങളും മാറിപ്പോയി).
ഞാൻ അതിരാവിലെ എഴുന്നേൽക്കും കാരണം എനിക്ക് രാവിലെയാണ് ജോലി(നിങ്ങൾക്ക് പിന്നെ രാത്രിയോ പകലാണോ ജോലി എന്നെനിക്കറിയില്ല
അതുകൊണ്ടാണ്).ഞാൻ രാവിലെ എഴുന്നേറ്റില്ലെങ്കിൽ ബസ് കിട്ടില്ല(ബസിന് സമയത്തിൽ കൃത്യനിഷ്ഠയുണ്ട് അത് എനിക്ക് വേണ്ടി തെറ്റിക്കാൻ പറ്റില്ലല്ലോ).ഞാൻ നേരത്തിനും കാലത്തിനും എഴുന്നേറ്റാൽ എനിക്ക് കൊള്ളാം അല്ലെങ്കിൽ പിന്നെ ഞാൻ കിടന്ന് കുറച്ചു കൂടുതൽ കഷ്ടപ്പെടേണ്ടി വരും(ഉദാഹരണം പറയുവാൻ വേണ്ടിയാണ് എന്നെ തൽക്കാലത്തേക്ക് ഇവിടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്).കൃത്യനിഷ്ഠമായി കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക് ചെയ്യുവാനുള്ള മനസ്സുണ്ടായാൽ മതി.ഞാൻ കൃത്യനിഷ്ഠ പാലിക്കാൻ ശ്രമിക്കാനുള്ള പരിശ്രമത്തിലാണ്(ശ്രമങ്ങൾ പാഴാവില്ല ഇന്ന് അല്ലെങ്കിൽ നാളെ ഫലപ്രാപ്തി ഉണ്ടാകും എന്ന് കരുതണം കേട്ടോ ).നമ്മുടെ മുന്നിലുള്ള ലക്ഷ്യങ്ങൾ എന്തുമായിക്കൊള്ളട്ടെ കൃത്യനിഷ്ഠ പാലിച്ചാൽ വളരെ വേഗം ലക്ഷ്യത്തിൽ എത്തുവാൻ സാധിക്കും.ഞാൻ കൃത്യനിഷ്ഠയോടെ കാര്യങ്ങൾ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് ഇവിടെ വായിക്കുമ്പോൾ മനസ്സിലാകും കാരണം ഞാൻ അതിരാവിലെ ഇരുന്നു കുത്തി കുറിച്ച വരികളാണ് ഇതൊക്കെ ,കാരണം നമ്മളിൽ എന്തെങ്കിലും മാറ്റം വരണം എങ്കിൽ നമ്മൾ വായിക്കുന്നത് നമ്മൾക്ക് മനസ്സിലാകണം(ബുദ്ധിയിൽ മാത്രമല്ല മനസ്സിലും കുടി പതിയണം).രാവിലെ ആകുമ്പോൾ മനസ്സ് ശാന്തമാണ് അപ്പോൾ കുറെ കുടി കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കും(രാവിലെ എഴുന്നേൽക്കുന്നവർക്ക്)(ചിലർക്ക് നേരെ തിരിച്ചുമാകാം).ഇന്ന് മുതൽ എല്ലാവരും കൃത്യനിഷ്ഠ പാലിക്കാൻ തയ്യാറികൊള്ളുക നാളെ നമ്മളുടെ ജീവിതത്തിൽ വളരെ അധികം മാറ്റം സംഭവിക്കുന്നത് കാണുവാൻ സാധിക്കും(രാത്രിയിൽ ആകാശത്തു നക്ഷത്രങ്ങൾ(മിന്നി തിളങ്ങുന്നതുപോലെ) കത്തുന്നതുപോലെ വെളുപ്പിന് സൂര്യൻ ഉദിക്കുന്നത് നേരിട്ട് കാണുവാൻ സാധിക്കും). കൃത്യനിഷ്ഠ ജീവിതത്തിൽ വളരെ അത്യാവശ്യമാണ് അതുകൊണ്ട് ഇവിടെ ഞാൻ എന്റെ ജീവിതത്തിലെ കൃത്യനിഷ്ഠമായ കാര്യങ്ങൾ പറഞ്ഞു നിർത്തുന്നു.കൃത്യനിഷ്ഠ പാലിക്കാൻ തയ്യാറാകുന്നവർക്ക് വിജയങ്ങൾ സ്വന്തമാക്കാൻ സാധിക്കട്ടെ എന്ന് ആന്മാർത്ഥമായി ആശംസിക്കുന്നു.    


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Goals are as essential to success as air is to life.No one ever stumbles into success without a goal.No one ever lives without air.Get a clear fix on where you want to go.-David.J.Schwartz.

    ReplyDelete

Dear Valuable Candidates,
Please Share our Facebook Page and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Facebook page Daily updates available there in Tips of Way to Learn and Win. Visit our Facebook page now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email