Choose your language

11 January 2020

// // Subscribe YOUTUBE Channel

Are there people without a doubt?


സംശയം ഇല്ലാത്ത മനുഷ്യരുണ്ടോ?മനുഷ്യർക്കില്ലാത്ത സംശയം ഉണ്ടോ?ഒടുവിൽ ചോദിക്കട്ടെ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഇല്ലാതെ ഉണ്ടോ?ഇങ്ങനെ ചോദിച്ചാൽ സംശയം ഇല്ല എന്ന് പറയുവാൻ നമ്മിൽ ആർക്കാണ് സാധിക്കുക.ഇന്ന് ഉണ്ടായത് ഇന്നലെകൾ ഉള്ളതുകൊണ്ടല്ലേ(ഇന്നലെകളിൽ നമ്മൾ ചെയ്ത കാര്യങ്ങളുടെ തുടർച്ചയാണ് ഇന്ന്).ഒരു ദിവസവും നമ്മൾ ചിന്തിക്കാതെ ഇരുന്നിട്ടില്ല ഇന്നലെ വരെ നമ്മളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ(ഓരോ പുതിയ ദിനവും പുതിയ അനുഭവങ്ങളാണ് തരുന്നത് എങ്കിൽ പോലും).പലരും എന്നോട് ചോദിക്കാറുണ്ട് നിനക്ക് ഇതിനു മാത്രം സംശയങ്ങൾ എവിടെ നിന്നാണ് എന്ന്.എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചോദിക്കുന്നത് പൊതുവിൽ എന്റെ സംശയങ്ങൾ അല്ല ആരെങ്കിലും മനസ്സിൽ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ഞാൻ ചോദിക്കുന്നു അത്ര മാത്രം( ആരെങ്കിലും എന്ന് പറഞ്ഞത് ആരാണ് എന്ന് മാത്രം എന്നോട് ചോദിക്കരുത് ഉത്തരം പറയുവാൻ എനിക്ക് അറിയില്ല).
നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ സംശയങ്ങൾ സ്വാഭാവികമാണ് കാരണം നമ്മൾ ആദ്യമായി ചെയ്യുന്നത് കൊണ്ട്.നേരത്തെ ജോലി ചെയ്തു തരുന്നവർക്ക് ജോലി എളുപ്പമായിരിക്കും പക്ഷെ പുതിയ ഒരാൾക്ക് അതൊക്കെ പഠിച്ചെടുക്കാൻ കാലതാമസം ഉണ്ടാകും പഠിക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും സംശയങ്ങൾ ഉണ്ടാകും അങ്ങനെ ഉണ്ടാകുന്ന സംശയങ്ങൾ അപ്പപ്പോൾ തന്നെ ശരിയാക്കി ഇല്ലെങ്കിൽ ഭാവിയിൽ നമ്മളുടെ ജോലിയെ സംശയം ബാധിച്ചേക്കാം.ഞാൻ ഒത്തിരി നാളുകളായി പല ഗ്രൂപ്പുകളിലായി ചോദ്യങ്ങൾ ചോദിക്കാറുണ്ട് പലരും ഉത്തരങ്ങൾ തരാറുമുണ്ട് ഓരോരുത്തരും തരുന്ന ഉത്തരങ്ങൾ വ്യത്യസ്തമാണ് കാരണം ഓരോ മനുഷ്യരുടെയും ചിന്താഗതികൾ വ്യത്യസ്തമായതു കൊണ്ട് തന്നെ.ഞാൻ ചില ചോദ്യങ്ങൾ ചോദിക്കുമ്പോൾ പലരും ഉള്ളിന്റെ ഉള്ളിൽ ചിന്തിക്കുന്നുണ്ടാകും ഇവന് വട്ടാണോ അതോ ഞങ്ങൾക്ക് വട്ടായതാണോ എന്നൊക്കെ തോന്നിയേക്കാം.എനിക്ക് വട്ടുണ്ടായാൽ അതിന് ഉത്തരവാദി ഞാനാണ്.നമ്മുടെ ചുറ്റിലും നോക്കിയാൽ എന്തൊക്കെ വട്ടുള്ള കാര്യങ്ങൾ നമുക്ക് തോന്നിയേക്കാം.പ്രകൃതിക്കു വിരുദ്ധമായി എന്ന് നമ്മൾ ചിന്തിക്കുന്ന എന്തൊക്കെ കാര്യങ്ങൾ ലോകത്ത്നടക്കുന്നുണ്ട് എല്ലാവർക്കും ഭൂമിയിൽ സ്വാതന്ത്ര്യം ദൈവം കൊടുത്തിട്ടുണ്ട്.മറ്റുള്ളവർ നമ്മളെകുറിച്ച് എന്ത് ചിന്തിക്കും മറ്റുള്ളവർ നമ്മളെ കളിയാക്കുമോ എന്നൊക്കെ ചിന്തിച്ചാൽ ഒരു പക്ഷെ ആർക്കും ഇവിടെ സംശയം ചോദിക്കാൻ കഴിഞ്ഞെന്നു വരില്ല .ജീവിതത്തിന്റെ മുൻപിൽ നമ്മൾ നിൽക്കുമ്പോൾ മുന്നോട്ടു ഇനി എന്താണ് ചെയ്യണ്ടത് എന്ന കാര്യത്തിൽ സംശയം ഉണ്ടാകും കൂടുതലായി ചിന്തിച്ചാൽ അതിനുള്ള ഉത്തരം നമ്മുടെ മനസ്സിൽ നിന്നും തന്നെ കിട്ടും.സംശയങ്ങൾ ഒരിക്കലും തീരില്ല എന്ന സത്യം മറക്കരുത് ജീവൻ ഉള്ളിടത്തോളം കാലം നമ്മളെ മുന്നോട്ടായാലും പിന്നോട്ടായാലും നയിക്കാൻ കാരണം സംശയമാണ്.സംശയരോഗം ഇവിടെ ഞാൻ സംസാരിക്കുന്നില്ല അതിന് ചികിത്സ വേണ്ടി വരും എന്നത് കൊണ്ട് തന്നെ(ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു തോന്നുക,ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് നടക്കുക അങ്ങനെ പലവിധ ലക്ഷണങ്ങൾ കാണിക്കും). എല്ലാവർക്കും സംശയങ്ങൾ ചോദിക്കാനും അതിനുള്ള കൃത്യമായ ഉത്തരങ്ങളുമായി ജീവിതത്തിൽ മുന്നോട്ടു പോകുവാനും ഉയരങ്ങൾ  കിഴടക്കാനും സാധിക്കട്ടെ എന്ന് അവസരത്തിൽ ആശംസിക്കുന്നു.     


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The measure of who we are is what we do with what we have.-Vince Lombardi.

    ReplyDelete

Dear Valuable Candidates,
Please Share our Facebook Page and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Facebook page Daily updates available there in Tips of Way to Learn and Win. Visit our Facebook page now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email