Choose your language

24 January 2020

// // Subscribe YOUTUBE Channel

Let’s take a look a little later today


ഇന്ന് അൽപ്പം നേരം ശ്രദ്ധിക്കാം.ഇത്രയും നാളായിട്ടു ശ്രദ്ധിച്ചിട്ടു ഒരു മാറ്റവും കാണുന്നില്ല ഇനി എന്തിന് ശ്രദ്ധിക്കണം? ശ്രദ്ധിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകുമോ? ശ്രദ്ധിച്ചാൽ ശ്രദ്ധ കിട്ടുമോ?,ശ്രദ്ധ ഇല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?നൂറായിരം ചോദ്യങ്ങൾക്കു ഉത്തരം കിട്ടാൻ നമ്മളുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളെയും കൂടുതൽ ആഴത്തിൽ ശ്രദ്ധിച്ചാൽ മതി.ഇന്നലെ വരെ എന്റെ സമയം ശരിയായിരുന്നു(വാച്ചിലെ) എന്നാൽ ഇന്ന് സമയം തെറ്റിച്ചു കാരണം ബാറ്ററി കേടായി എന്നാൽ പോലും ഒരു ദിവസത്തിൽ രണ്ടു നേരം ശരിയായ സമയം കാണിക്കുന്നുണ്ട്.നമ്മളുടെ ജീവിതം ഒരു വാച്ച് പോലെയാണ്.ചില വാച്ചുകളിൽ വെള്ളം കയറുകയില്ല(ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്).എത്ര വലിയ വാച്ച് ആണെങ്കിലും സമയമല്ലാതെ വേറൊന്നും കാണിക്കത്തില്ല(ദിവസവും തിയതിയും തുടങ്ങി മറ്റു കാര്യങ്ങൾ കാണിക്കുന്ന വാച്ചുകൾ ഉണ്ട്).
നമ്മുടെ സമയത്തിന് വില ഉണ്ടാകുന്നതു നാം എങ്ങനെ നമ്മുടെ സമയം പ്രയോജനപ്പെടുത്തുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഓരോ സമയവും കടന്നു പോകും പലതും നമ്മളെ പഠിപ്പിച്ചുകൊണ്ടു.ഓരോ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ആണല്ലോ നാം ഓരോ കാര്യങ്ങളും പഠിക്കുന്നത് തന്നെ അല്ലെങ്കിൽ സമയമാകുമ്പോൾ തന്നെ പഠിക്കും.ഇന്ന് ഇവിടെ ശ്രദ്ധയെ കുറിച്ച് പറയാൻ ഉണ്ടായ കാരണം എന്റെ ശ്രദ്ധ മുഴുവൻ എങ്ങനെ സമയം ചിലവഴിക്കണം എന്നതിലായിരുന്നു.ഒരു പക്ഷെ കൂടുതൽ ശ്രദ്ധ ചെലുത്താൻ പറ്റാത്തത് കൊണ്ടാകാം നല്ല രീതിയിൽ സമയം ചിലവഴിക്കാൻ സാധിച്ചില്ല.കൂടുതൽ സമയവും ഉറക്കത്തിൽ ആയിരുന്നു.നമ്മൾ ഇന്ന് അൽപ്പം ശ്രദ്ധ കൂടുതൽ കൊടുത്താൽ നാളെ നമ്മളുടെ ജീവിതങ്ങളിൽ അതിന്റെതായ ഗുണങ്ങൾ ഉണ്ടാകും.നമ്മൾ എന്തെങ്കിലും പുതിയ പ്രോഡക്റ്റ് വാങ്ങിച്ചു കഴിഞ്ഞാൽ ആദ്യത്തെ കുറച്ചു നാളുകൾ കൂടുതൽ ശ്രദ്ധിക്കും പിന്നെ നമ്മുടെ ശ്രദ്ധ തനിയെ കുറയും കാരണം കാര്യം നമ്മുടെ ശ്രദ്ധയിൽ നിന്നും അകന്നുപോയി,നമ്മുടെ ശ്രദ്ധയിലേക്ക് മറ്റു പല കാര്യങ്ങളും വന്നു.നമ്മളുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾക്കാണ്നാം പ്രാധാനം കൊടുക്കേണ്ടത് എന്തിനാണ് കൊടുക്കാതെയിരിക്കേണ്ടത് എന്നത് വളരെ പ്രധാനമാണ്.
ഏതു സ്ഥാപനത്തിലും ജോലി ചെയ്താലും ചെയ്യുന്ന ജോലിയിൽ ശ്രദ്ധ ഉണ്ടാകണം ഇല്ലെങ്കിൽ സ്ഥാപനത്തിനും നമുക്കും യാതൊരു വിധ പ്രയോജനവും ചെയ്യുകയില്ല.എല്ലാവർക്കും ഇപ്പോൾ അവരവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ല ഒത്തിരി തിരക്കുകൾ ആണ്.നാളെ നമ്മളെ നോക്കാൻ നമ്മൾ മാത്രമേ കാണു.നമ്മളുടെ
മനസ്സ് നിറഞ്ഞ കാര്യങ്ങൾ ചെയ്യുക,സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക ജീവിതത്തിൽ മുന്നോട്ടു ഉയരങ്ങൾ കിഴടക്കാൻ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കുക.ഭാവിയിൽ സ്വപ് പദ്ധതികൾ പ്രാവർത്തികമാക്കാൻ ഇപ്പോൾ കിട്ടുന്ന പണം സ്വരൂപിക്കുന്നതിൽ ശ്രദ്ധിക്കുക അങ്ങനെ അങ്ങനെ ശ്രദ്ധയെ കുറിച്ച് പറഞ്ഞാൽ ഒത്തിരി കാര്യങ്ങൾ പറയുവാനുണ്ട്.നിങ്ങളേവർക്കും കൂടുതൽ ശ്രദ്ധിക്കാൻ കഴിയട്ടെ, നമ്മുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.     


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Doing the best at this moment puts you in the best place for the next moment.-Oprah Winfrey.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email