നമ്മൾ ഓരോരുത്തരും പല തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നവരാകാം.എവിടെയും നമ്മൾക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിട്ടുണ്ടാകാം, അപ്പോഴെല്ലാം ആരെങ്കിലും നമ്മളോട് പറയുന്നത് കാത്തിരിക്കുക എല്ലാം ശരിയാവും എന്നാണ്.
പലർക്കും എല്ലാം ശരിയാവും എന്നുള്ളത് വളരെ പെട്ടെന്നൊന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.
നിശ്ചയമായും നമ്മൾ
ഓരോരുത്തർക്കും മുന്നോട്ട് ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം
ശരിയാകും എന്നുള്ള
പ്രതീക്ഷകൾ ഉണ്ടാവണം.
മാറ്റം എന്നത് ഒരു
പ്രപഞ്ചസത്യമാണ്.
കഷ്ടനഷ്ടങ്ങൾ എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും മാറിപോകുക.നിരന്തരമായ പരിശ്രമം
അതിന് ആവശ്യമാണ്.
പലപ്പോഴും വീണിടത്തു നിന്ന് നമ്മളെ
എഴുന്നേൽപ്പിക്കാനോ നമ്മളെ
പ്രോത്സാഹിപ്പിക്കാനോ ആരും
ഉണ്ടായിട്ടുണ്ടാവില്ല.കൂടുതൽ കരുത്തോടെ, ഊർജസ്വലതയോടെ മുന്നോട്ട് കുതിക്കാൻ നമ്മൾക്ക് കഴിയണം എങ്കിൽ
നമ്മൾക് നമ്മളുടെ
കഴിവിൽ വിശ്വാസം
ഉണ്ടാവണം.നേടിയെടുക്കാൻ നമ്മളെക്കൊണ്ട് പറ്റും എന്നൊരു
ഉറച്ച ബോധ്യം
വേണം.
നഷ്ടങ്ങളുടെ മുന്നിൽ
ഇനി എന്നെകൊണ്ട് കഴിയുമോ എന്നുള്ള
സംശയത്തിനുമുന്നിൽ പതറാതെ
എന്നെകൊണ്ട് കഴിയും
എന്ന് ഉറപ്പിച്ചു പറയാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കണം.
നമ്മൾ നേരിടേണ്ടി വരുന്ന
സാഹചര്യങ്ങളുമായി പൊരുതാനുള്ള മനസ്സ് നമ്മൾ
ഓരോരുത്തരും സൃഷ്ടിക്കണം.
ഇന്നെലകളിൽ നമ്മൾക്ക് തകർച്ചകൾ ഉണ്ടായിട്ടുണ്ടാകാം , തോൽവികൾ ഉണ്ടായിട്ടുണ്ടാകാം, നിരാശകൾ ഉണ്ടായിട്ടുണ്ടാകാം.ഇന്ന് ഇപ്പോൾ
ഈ നിമിഷം
നമ്മുടെ കൈകളിലാണ്.നമ്മൾ എടുക്കുന്ന തീരുമാനം ആയിരിക്കും ഇനി മുന്നോട്ട് നമ്മളുടെ അവസ്ഥ
എന്തായിരിക്കും എന്ന്
നിശ്ചയിക്കുക.
വേണമെങ്കിൽ നിരാശയോടെ ഒന്നും ചെയ്യാൻ
കഴിയില്ല എന്ന
നെഗറ്റീവ് ചിന്തയോടെ കാലം കഴിച്ചുകൂട്ടാം ഇല്ലെങ്കിൽ പരിശ്രമത്തിലൂടെ വലിയൊരു മാറ്റം
തന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ കൊണ്ട്
വരാം. എല്ലാത്തിലേക്കും വേണ്ടത്
നമ്മുടെ തീരുമാനം
ആണ്, ചുവടുവയ്പ്പാണ്.
ക്ഷമയോടെ കാത്തിരിക്കുക എല്ലാം
ശരിയാവും എന്ന്
നമ്മളോട് തന്നെ
പറയാൻ നമ്മൾക്ക് ആന്മവിശ്വാസം ഉണ്ടാവണം.
ക്ഷമയോടെ കാത്തിരിക്കുക, ഒരു നാൾ എല്ലാം
ശരിയാകും അതിനായി
നിരന്തരം മടികൂടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മുടെയൊക്കെ ജീവിതത്തിൽ നല്ലത് സംഭവിക്കാൻ, അതിനുവേണ്ടി ക്ഷമയോടെ
കാത്തിരിക്കാൻ, എല്ലാം ശരിയാകും എന്ന്
ഉറച്ചു വിശ്വസിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
നമ്മളുടെ ഭാഗത്ത് നിന്നും ആന്മാർത്ഥമായ പരിശ്രമം
ഉണ്ടെങ്കിൽ തീർച്ചയായും നമ്മളുടെ കാത്തിരിപ്പിനു എന്നെങ്കിലും ഒരിക്കൽ
ഫലമുണ്ടാകും.
നിരാശ ചിന്തകൾ കൈവെടിഞ്ഞു ഉന്മേഷത്തോടെ, ഉത്സാഹത്തോടെ, ആന്മാർഥമായി പരിശ്രമിച്ചുകൊണ്ട് എല്ലാം
ശരിയാകുന്നതിന് വേണ്ടി
നമ്മളെകൊണ്ട് കഴിയാവുന്ന രീതിയിൽ ഇനിയുള്ള
നാളുകൾ മുന്നോട്ട്പോകാം.