ലോകത്തു എത്ര നല്ല കാര്യങ്ങളുണ്ട്?എത്ര കാര്യങ്ങൾ നമ്മൾക്ക് അറിയാം.ലോകത്തു എത്ര കോടി മനുഷ്യരുണ്ട്,എത്രയധികം ജീവജാലങ്ങളുണ്ട്.ഒരു ഭാഗത്തു പട്ടിണിയിൽ ജീവിക്കുന്നവർ ഒരു ഭാഗത്തു സമ്പന്നതയിൽ ജീവിക്കുന്നവർ,ഇന്നെലെകൾ പട്ടിണിയിൽ ജീവിച്ചവർ നാളെകളിൽ സമ്പന്നതയിൽ ജീവിക്കുന്നതും ഇന്നലെകളിൽ സമ്പന്നതയിൽ ജീവിക്കുന്നവർ നാളെകളിൽ പട്ടിണിയിൽ ജീവിക്കുന്നതും നമ്മൾ ചുറ്റുപാടും നോക്കിയാൽ കാണാൻ കഴിയും.
4 December 2020
3 December 2020
Do we not ask ourselves what we will get?
2 December 2020
Can peace be achieved?
സമാധാനം തരപ്പെടുത്താൻ കഴിയുമോ?ഇത്രയും നാളുകൾ സമാധാനപരമായിരുന്നോ?.ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന വലിയ കാര്യം സമാധാനത്തിൽ ജീവിക്കുക എന്നതാണ്.സമാധാനത്തിനായി പ്രാർത്ഥിക്കാത്തവരുണ്ടോ,ഓരോ വിശ്വാസവും നമ്മളെ മുന്നോട്ട് നയിക്കുന്നത് നമ്മുടെ സമാധാനം കിട്ടാൻ വേണ്ടിയാണ്.ഒത്തിരി നേരം ഉറക്കെ പാട്ടുകേട്ടാൽ സമാധാനം ആകുന്നവരുണ്ടാകാം,സ്ഥിരമായി സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നത് തന്നെ സമാധാനത്തിനാണ്.ഞാൻ സമാധാനത്തോടെ ഇരുന്ന കാലം മറന്നു എന്ന് എത്രയോ ആളുകൾ പറയുന്നത് കേൾക്കാറുണ്ട്.സമാധാനത്തിൽ ഭക്ഷണം കഴിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിൽ അതിന്റെതായ പ്രയോജനം ലഭിക്കുള്ളു,പരീക്ഷ തിയതി പ്രഖ്യാപനം നടത്തിയതിനു ശേഷം മാത്രം പഠിച്ചു കഴിഞ്ഞാൽ ഒരു പക്ഷെ നല്ല മാർക്ക് കിട്ടുകയില്ല,സമാധാനത്തോടെ പരീക്ഷ എഴുതാൻ കഴിഞ്ഞെന്നു വരില്ല.
1 December 2020
Please help improve this article or section by expanding it
വളരെ അധികം ഉപകാരം ആയി കേട്ടോ താങ്കളുടെ സഹായത്തിന് എന്ന് കേൾക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും.ഉപകാരം ചെയ്യാത്ത മനുഷ്യർ നമുക്ക് ചുറ്റും ഇല്ല അല്ലേ.എന്ത് കൊണ്ടാണ് ഒരു മനുഷ്യൻ ഉപകാരം ആയി എന്ന് പറയുന്നത് അയാളുടെ ആവശ്യസമയത്തു നമ്മൾ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുമ്പോൾ അല്ലെങ്കിൽ നമ്മളുടെ ശല്യം അയാൾക്ക് ഒഴിവായി കിട്ടുമ്പോൾ അല്ലേ.
30 November 2020
Wouldn’t it be sad for others
മറ്റുള്ളവർക്ക് വിഷമം ആകില്ലേ,അതുകൊണ്ടു നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ, ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യത ഉണ്ടോ?ഇങ്ങനെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു കഴിഞ്ഞാൽ നമ്മൾ എവിടെയും എത്തില്ല.ഞാൻ പരീക്ഷയിൽ തൊറ്റു കഴിഞ്ഞാൽ എന്നേക്കാൾ അധികം വേറെ ആരും വിഷമിക്കുന്നത് ഞാൻ കണ്ടിട്ടില്ല,പിന്നെ എന്തിനു നമ്മൾ മറ്റുള്ളവർ വിഷമിക്കുന്നത് കാണണം.ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു കൂട്ടരാണ് ജയിക്കുള്ളു ബാക്കിയുള്ളവർക്ക് വിഷമം ഉണ്ടായാലും ജയിക്കുന്നവന്റെ ആഗ്രഹം പൊതുവായ ലക്ഷ്യങ്ങൾ നിറവേറ്റുക എന്നതാണ്.നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾ ഒരു നാൾ കഴിഞ്ഞാൽ നമ്മളെ വിട്ടുപോകും വിട്ടുപോകണം അതാണ് പ്രകൃതി നിയമം.ഒരു ചെടി വളർന്നു പുക്കളുണ്ടായി അത് കൊഴിഞ്ഞു പോകുന്നു പിന്നീട് ഒരിക്കലും ആ പൂവിനു ആ ചെടിയോടു ചേർന്ന് നില്ക്കാൻ കഴിയില്ല.നമ്മുടെ ജീവിത സാഹചര്യങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കും എല്ലാവർക്കും നമ്മളുടെ കൂടെ നടക്കാൻ കഴിഞ്ഞെന്നു വരില്ല(മറ്റുള്ളവർക്ക് സ്വന്തമായി വാഹനം ഉള്ളത് കൊണ്ടല്ല കേട്ടോ നമ്മളുടെ കൂടെ നടക്കാൻ പറ്റാത്തത്).നമ്മൾ നടക്കുന്നത് നമ്മൾക്ക് വേണ്ടിയാണു എന്ന ചിന്ത വേണം,നമ്മുടെ ആരോഗ്യം നമ്മളാണ് കാത്തു സൂക്ഷിക്കേണ്ടത്,എത്ര നാൾ നമ്മൾക്ക് നടക്കാൻ പറ്റുമെന്ന് പറയാൻ പറ്റില്ലല്ലോ.ഇപ്പോൾ ഞാൻ വിഷമിക്കാൻ കാരണം നടത്തം കുറച്ചതു കൊണ്ടാണ്.നമ്മുടെ ശരീരത്തിൽ കൊഴുപ്പു കൂടി കഴിഞ്ഞാൽ പലതരത്തിലുള്ള വിഷമങ്ങൾ ഉണ്ടാകുമെന്നു ഞാൻ ഈ അടുത്താണ് തിരിച്ചറിഞ്ഞത്.എനിക്ക് കൊളെസ്ട്രോൾ അളവ് കൂടി പോയി,എന്നെ കാണുമ്പോൾ ആരും പറയില്ല ഇതൊക്കെ ഈ ശരീരത്തിൽ എങ്ങനെ സാധിക്കുന്നു എന്ന്,പക്ഷെ എന്റെ ഭക്ഷണശീലങ്ങൾ മറ്റുള്ളവർക്ക് അറിയില്ലല്ലോ(എണ്ണയിൽ മുക്കി ഉണ്ടാക്കുന്ന സാധനങ്ങൾ കഴിക്കുന്നത് എന്റെ ഒരു ശീലമായിരുന്നു).ഈ അടുത്ത കാലത്താണ് എന്റെ അസുഖങ്ങൾക്ക് കാരണം എന്റെ തെറ്റായ ശീലം ആണെന്ന് തിരിച്ചറിയുന്നത്.ഒരാൾ നമ്മൾക്ക് സ്നേഹത്തോടെ ഭക്ഷണം തരുമ്പോൾ എങ്ങനെയാണു വേണ്ട എന്ന് പറയുന്നത് അങ്ങനെ പറഞ്ഞാൽ അവർക്കു വിഷമം ആകില്ലേ അതുകൊണ്ടു അവരിൽ നിന്നും വാങ്ങി കഴിച്ചേക്കാം എന്ന് വിചാരിച്ചു നമ്മൾ കഴിച്ചാൽ നഷ്ടം നമ്മൾക്ക് തന്നെയാണ്(രോഗാവസ്ഥയിൽ ഉള്ളവരെക്കുറിച്ചാണ് പറഞ്ഞത് കേട്ടോ).നമ്മുടെ ബുദ്ധിമുട്ട് നമ്മൾക്കെ അറിയുള്ളു മറ്റുള്ളവരിൽ നിന്നും മധുരപലഹാരങ്ങൾ കിട്ടുമ്പോൾ ഒന്നെങ്കിൽ സ്നേഹപൂർവം നിരസിക്കാൻ നമ്മൾ തയ്യാറാവണം,അല്ലെങ്കിൽ അവരിൽ നിന്നും വാങ്ങിച്ചിട്ടു മറ്റുള്ളവർക്ക് കൊടുക്കണം(നമ്മുടെ വേണ്ടപ്പെട്ടവർക്ക്).എനിക്ക് പലപ്പോഴും ആരെങ്കിലും മധുരപലഹാരങ്ങൾ തരുമ്പോൾ സ്നേഹപൂർവം നിരസിക്കുകയോ മറ്റും ചെയ്യാറുണ്ട്,അപ്പോൾ അവർ കമന്റ് അടിക്കും ഞാൻ സമയവും മുഹൂർത്തവും നോക്കിയാണ് കഴിക്കുള്ളു എന്ന്(എനിക്ക് ഇന്നേ വരെ മുഹൂർത്തം നോക്കാൻ അറിയില്ല കേട്ടോ).ഞാൻ ഏതെങ്കിലും വീട്ടിൽ ചെന്നാൽ(ബന്ധുവീടുകളിൽ) പച്ചവെള്ളം ആണ് കുടിക്കാറുള്ളത്(അവരെ പച്ചവെള്ളം കുടിപ്പിക്കാതിരിക്കാൻ അല്ല കേട്ടോ),എനിക്ക് ചായ കുടിക്കുന്ന ശീലം ഇല്ല അതുകൊണ്ടാണ്.ഞാൻ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയി അവിടെ അപ്പോയ്ന്റ്മെന്റ് ടൈം 11 മണി ആണ് പറഞ്ഞിരുന്നത് ബ്ലഡ് രാവിലെ കൊടുത്തു അതിന്റെ റിസൾട്ട് വരാൻ 12.30 മണി കഴിയും എന്ന് പറഞ്ഞിരുന്നു,ഡോക്ടറേ കാണാൻ ടൈം ആയപ്പോൾ ഞാൻ പോയി കണ്ടു റിസൾട്ട് വന്നിട്ടുണ്ടായില്ല , ഡോക്ടർ ലാബിൽ പോയി ചോദിക്കാൻ പറഞ്ഞു ,ഒരു 12 മണി ടൈമിൽ ഞാൻ ലാബിൽ ചെന്ന് ചോദിച്ചു റിസൾട്ട് ആയോഎന്ന്, 12.30 മണി കഴിയുമ്പോൾ അറിയാൻ പറ്റും എന്നാണ് പറഞ്ഞത് റിസൾട്ട് ഓൺലൈൻ ആയി തന്നെ ഡോക്ടർക്ക് കാണാൻ കഴിയുന്നതാണ്, ഇനി ഇവിടെ വന്നു റിസൾട്ട് വന്നോ എന്ന് ചോദിച്ചിട്ടു ഡോക്ടറെ കാണാൻ പോയാൽ മതിയോ എന്ന് അവരോടു ചോദിച്ചു (ഡോക്ടറെ വെറുതെ കണ്ടു ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നോർത്ത് പറഞ്ഞതാണ്)(പക്ഷെ എന്റെ സംശയം കൂടിയിട്ടാണോ എന്റെ ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല അവിടെ ഉള്ള ഒരാൾ എന്നോട് ഒന്ന് പോയി തരോ എന്ന് ചോദിച്ചു ഞാൻ ഒന്നും തിരികെ പറയാൻ നിന്നില്ല),ഇതാണ് നമ്മുടെ ഓരോരുത്തരുടെയും അവസ്ഥ ഒരാൾക്ക് ബുദ്ധിമുട്ടു ആവണ്ടല്ലോ എന്ന് കരുതി ചോദിച്ചതാണ് ബുദ്ധിമുട്ടായതു പിന്നെ ഞാൻ ആ വശത്തേക്ക് പോയില്ല ഉച്ചകഴിഞ്ഞാണ് ഡോക്ടറെ കണ്ടത്.നമ്മൾ ചെയ്യാനുള്ള കർത്തവ്യങ്ങൾ ചെയ്യുക മറ്റുള്ളവരെ കഴിയുന്ന രീതിയിൽ സഹായിക്കുക.നമ്മൾ ജോലിക്കു പോകുന്നത് നമ്മളുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയല്ലേ,എനിക്ക് ജോലി കിട്ടി എന്നെ പോലെ മറ്റുള്ളവർക്ക് ജോലി കിട്ടിയില്ല എന്ന് കരുതി എനിക്ക് കിട്ടിയ ജോലി ഉപേക്ഷിക്കാൻ പറ്റുമോ,അവരും പരിശ്രമിച്ചു കൊണ്ടിരുന്നാൽ എന്നേക്കാൾ ഉയർന്ന ജോലി നേടാൻ കഴിയും.നമ്മൾ മറ്റുള്ളവരുടെ വിഷമങ്ങൾ നോക്കിയിരുന്നു കഴിഞ്ഞാൽ നമ്മൾക്ക് ഒരു നേട്ടവും കിട്ടാൻ പോകുന്നില്ല.[മറ്റുള്ളവരുടെ സന്തോഷത്തിനായി ഞാൻ എന്റെ പല തൊഴിൽ പഠന അവസരങ്ങളും നഷ്ടപ്പെടുത്തി(പിന്നീട് ഒരു നല്ല അവസരവും എനിക്ക് വന്നു ചേർന്നില്ല)-ഉദാഹരണത്തിന് വേണ്ടി പറഞ്ഞതാണ്].നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കേണ്ടത് എങ്ങനെ ജീവിക്കണം എന്ന്.എനിക്ക് ബിരിയാണിയും കൂടെ ഇരിക്കുന്ന ആൾക്ക് ഊണും കഴിക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്,അവർക്ക് ഒരു കോഴി പാർട്സ് എങ്കിലും കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്,പക്ഷെ എന്റെ കൂടെ വന്നേക്കുന്നവർ എന്ത് വിചാരിക്കും എന്ന് കരുതി മാത്രം ഞാൻ ഒന്നും കൊടുക്കാറില്ല(അല്ലെങ്കിലും നമ്മൾ ആയിട്ടു കൊടുക്കുന്നത് ശരിയല്ല അവർക്ക് വേറെ എന്തെങ്കിലും ഒക്കെ ഒരു പക്ഷെ തോന്നിയേക്കാം,എല്ലാ മനുഷ്യരും നമ്മളെ പോലെ പെരുമാറണം എന്നില്ലല്ലോ).ഞാൻ ബൈക്കിൽ പോകുമ്പോൾ ആർക്കെങ്കിലും ലിഫ്റ്റ് കൊടുക്കണം എന്ന് ആഗ്രഹിക്കും അവർ നടന്നു നടന്നു വിഷമിക്കണ്ടല്ലോ എന്നോർത്തിട്ടാണ് പിന്നെ മനസ്സ് പറയും നമ്മൾ ആയിട്ടു എന്തിനാണ് അവർക്ക് അവർ ചോദിക്കാതെ ലിഫ്റ്റ് കൊടുക്കുന്നത് എന്ന്,പിന്നെ ഇപ്പോഴത്തെ അവസ്ഥയിൽ കൊറോണ ആർക്കുഒക്കെയാണ് ഉള്ളത് എന്നറിയില്ലല്ലോ,ഞാൻ ആയിട്ടു എന്തിനാണ് മറ്റുള്ളവർക്ക് വിഷമം കൊടുക്കുന്നത്(ഇതെന്റെ മനസിന്റെ വിഷമം പറഞ്ഞതാണ് സത്യത്തിൽ ആരും എന്നോട് ലിഫ്റ്റ് ചോദിച്ചിട്ടില്ല,ചോദിച്ചിട്ടു കൊടുക്കാതെ ഇരുന്നാൽ അല്ലെ ശരിക്കും വിഷമിക്കേണ്ടതുള്ളൂ),നമ്മൾ ഒരാളെ ഉപേഷിച്ചുപോയാൽ അയാൾക്ക് വിഷമം ആകില്ലേ എന്ന് കരുതി ഇരിക്കുമ്പോളായിരിക്കും അയാൾ നമ്മളെ ഉപേക്ഷിക്കുന്നത് എങ്കിലോ നമ്മൾ ആരായി.ഓർക്കുക പ്രിയരേ(ഇങ്ങനെ പറഞ്ഞാൽ ആരും വിഷമിക്കില്ല എന്നാണ് എന്റെ ഒരിത്)നമ്മൾ ഒരു നാൾ ഈ ലോകം വിട്ടു പോകും അന്ന് നമ്മളെ ഓർത്തു ഒത്തിരി പേര് കരയും(വെറുതെ ആണെങ്കിലും സങ്കല്പിക്കാം അല്ലോ കരയാൻ ആരൊക്കെയാണ് ഉണ്ടാവുന്നത് എന്നറിയില്ലല്ലോ),അത് കഴിഞ്ഞു ഒത്തിരി നാളുകൾ കഴിഞ്ഞു നമ്മളെ വിസ്മരിക്കും,അത്രയേയുള്ളൂ മനുഷ്യർ(ഒരു പക്ഷെ),നമ്മൾക്ക് ഇന്ന് ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ നാളെ ചെയ്യാനായി മാറ്റി വെക്കരുത്,ഇന്നിപ്പോൾ ഉള്ള സമയത്തിന്റെ വില നാളെ നമ്മളുടെ ജീവിതത്തിലേക്ക് തിരിച്ചു വരില്ല,ഇന്ന് കിട്ടുന്ന ഓരോ അവസരവും പാഴാക്കാതെ പ്രയോജനപ്പെടുത്തുക,ഒരു വിഷമങ്ങളും ഇന്നേ വരെ മാറാതിരുന്നിട്ടില്ല,സ്നേഹം എല്ലാവരിലും ഉണ്ട് ഒരു സ്നേഹം നഷ്ടം ആകുമെന്ന് വിചാരിച്ചു വിഷമിക്കേണ്ട കാര്യം ഇല്ല ലോകത്തിലേക്ക് നോക്കു പ്രകൃതിയിലേക്ക് നോക്കു അവസാനം നമ്മളെ തന്നെ നോക്കു,നമ്മളെ തന്നെ സ്നേഹിക്കു.നമ്മളെക്കുറിച്ചു ചിന്തിക്കുക,അങ്ങനെ നമ്മൾക്ക് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വിഷമങ്ങൾ ഇല്ലാതെ ആവട്ടെ(മറ്റുള്ളവരുടെ എല്ലാ വിഷമങ്ങളും നമ്മളെക്കൊണ്ട് മാത്രം പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല എന്നത് മറക്കാതെ ഓർക്കുക) എന്ന് ആശംസിക്കുന്നു.
29 November 2020
Are there people who do not want to be perfect?
പെർഫെക്റ്റ് ആയിട്ടു ചെയ്യണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ?എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ആയിട്ടു ചെയ്യാൻ നമ്മളെ കൊണ്ട് കഴിയാറുണ്ടോ?,എത്ര നാൾ പരിശ്രമിച്ചാലാണ് ഒരു കാര്യം നമ്മളെ കൊണ്ട് പെർഫെക്റ്റ് ആയിട്ടു ചെയ്യാൻ സാധിക്കുക.നമ്മൾ പെർഫെക്റ്റ് ആണോ എന്ന് ചോദിച്ചാൽ പൊതുവെ നമ്മൾ പെർഫെക്റ്റ് ആണ് എന്ന് പറയാനാണ് ആഗ്രഹിക്കുക.നമ്മളെ കുറിച്ച് ആരോടെങ്കിലും അഭിപ്രായം ചോദിച്ചാൽ അവർ പറയും നമ്മൾ പെർഫെക്റ്റ് ആണോ അല്ലയോ എന്നത്, എന്നാൽ പോലും അവർ പറയുന്നത് പെർഫെക്റ്റ് ആകണം എന്നില്ല.
28 November 2020
Isn't it very necessary to clarify ?.
വ്യക്തത വരുത്തുക വളരെ ആവശ്യമായ കാര്യമല്ലേ?.ഒരു പരീക്ഷ എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾ ആദ്യം അന്വേഷിക്കുന്നത് സിലബസ് ആണ് ,അതിൽ വ്യക്തത ഉണ്ടെങ്കിൽ ആണ് പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെ ധൈര്യപൂർവം നേരിടാൻ കഴിയുകയുള്ളു.
27 November 2020
What I have to say today is about the turning point.
എനിക്ക് ഇന്ന് പറയാനുള്ളത് വഴിത്തിരിവിനെ കുറിച്ചാണ്.എന്താണ് വഴിത്തിരിവ്?അതായതു വഴി തിരിഞ്ഞു പോകാൻ പറ്റുന്നെണ്ടെങ്കിൽ വഴിത്തിരിവ് ഉണ്ട് എന്നർത്ഥം.ഞാൻ വന്ന വഴിയല്ല തിരികെ പോകാറുള്ളത് ഞാൻ വഴി മാറ്റി പിടിക്കും ഇല്ലെങ്കിൽ എനിക്ക് ഒരു വഴി തിരിവും ഉണ്ടാവില്ല,ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി അത് വിശദമാക്കി തരാം എന്നാലാണല്ലോ വഴിത്തിരിവ് എന്താണ് എന്ന് ശരിക്കും നിങ്ങൾക്ക് മനസ്സിലാവുള്ളു.
26 November 2020
Everyone knows what an apology is
ക്ഷമാപണം എന്താണ് എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.ക്ഷമാപണം വിലയുള്ള പണമാണോ എന്നൊക്കെ സ്വാഭാവികമായി ചോദിച്ചു കഴിഞ്ഞാൽ നമ്മളിൽ പലരും പറയുന്നത് പണത്തേക്കാൾ വിലയുണ്ട് എന്നാണ്.
25 November 2020
Have you ever looked back in your life?
ജീവിതത്തിൽ എപ്പോഴെങ്കിലും തിരിഞ്ഞു നോട്ടം നടത്തിയിട്ടുണ്ടോ?തല തിരിച്ചു നോക്കുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്.നമ്മൾ പലപ്പോഴും വന്ന വഴികൾ മറക്കാറുണ്ട്.ചെറുപ്പകാലത്തിൽ നമ്മൾ അനുഭവിച്ച ദാരിദ്ര്യം ഇന്ന് നമ്മൾ അനുഭവിക്കുന്ന സമ്പത്തു എല്ലാം നാളെ നമ്മളിൽ നിന്നും വിട്ടുപോകും എന്നുള്ള ചിന്ത ഓരോ മനുഷ്യനും ഉണ്ടായിരിക്കേണ്ടതാണ്.എന്നെ സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ നിരവധി അനവധി ഉണ്ട് എന്നാൽ പോലും ആ സങ്കടങ്ങൾ എപ്പോഴും ഞാൻ ഓർക്കാറില്ല കാരണം അതോർക്കാൻ എനിക്ക് സമയം കിട്ടാറില്ല,പിന്നെ ഞാൻ ഓർക്കുന്നത് സ്വപ്നത്തിലായിരിക്കും,ജീവിതത്തിൽ ഓർത്തിലെങ്കിലും സ്വപ്നവുമായി വന്നു എന്നെ ആ സങ്കടങ്ങൾ വിഷമിപ്പിക്കും.
24 November 2020
Can we say no?
വേണ്ട എന്ന് പറയുവാൻ നമ്മൾക്ക് കഴിയാറുണ്ടോ? നമ്മൾക്ക് ഇപ്പോൾ വേണ്ട എങ്കിലും അവർ പറയുന്നതല്ലേ വെറുതെ കേട്ടേക്കാം എന്ന് വിചാരിച്ചു നമ്മൾ കേൾക്കും എന്നിട്ട് വേണ്ട എന്നുള്ള തീരുമാനം ഒരു പക്ഷെ നമ്മൾ മാറ്റും,നമ്മുടെ തീരുമാനം മാറ്റാൻ സാധിച്ചു കഴിഞ്ഞാൽ അവിടെ അവരുടെ ബിസിനസ് നടന്നു.
23 November 2020
Do we value compromise?
വിട്ടുവീഴ്ച ചെയ്യുന്ന കാര്യത്തിനു നമ്മൾ പ്രാധാന്യം കൊടുക്കാറുണ്ടോ?. എന്തിനാണ് വിട്ടുവീഴ്ച ചെയ്യേണ്ടത് അത് കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ?.കച്ചവടം ചെയ്യുമ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യുന്നത് സാധാരണമാണ് എന്ന് കരുതി നഷ്ടം വരുത്തി ആരെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറാകാറുണ്ടോ?.
22 November 2020
Have you ever wondered when we can have recognition?
തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാവുന്നത് എപ്പോഴാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?അതൊക്കെ പോട്ടെ(പോകട്ടെ) അറിവ് ഉണ്ടാകുന്നതു എപ്പോഴാണ് എന്ന് ചോദിച്ചാൽ അറിയുമ്പോൾ ആണെന്ന് ഭൂരിഭാഗം ആളുകളും പറയും.വാഹനം ഓടിക്കുന്നവരാണ് നമ്മളിൽ പലരും അതിൽ ചെറിയ വാഹനം തൊട്ടു വലിയ വാഹനം വരെയുണ്ടാകാം.
31 May 2020
Today's issue is separation
ഹലോ ഏവർക്കും നമസ്കാരം ഒത്തിരി നാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.കൊറോണ വന്നു ഒത്തിരി പേര് നമ്മളിൽ നിന്നും അകന്നു പോയി ഒത്തിരി പേര് നമ്മളിൽ നിന്നും ഇനിയും അകന്നുപോകും ഞാൻ ഉൾപ്പടെ(കൊറോണ വന്നിട്ടല്ല കേട്ടോ)(അങ്ങനെ സംഭവിക്കാതിരിക്കട്ടെ), എന്നെ കാണുമ്പോൾ ദുരന്തം വന്നോ എന്ന് പലരും ചോദിക്കാറുണ്ട് അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് പറയുന്നത് അല്ലാതെ അടുത്ത ദുരന്തം എന്ന് വരുമെന്ന് അവർക്ക് അറിയാൻ വേണ്ടിയല്ല, ഇനി ആരും എന്നെ എന്നല്ല ആരെയും ഒരു ദുരന്തം ആയി കാണരുതേ എന്ന് ഒരു അപേക്ഷ. പലരും പറയും മറ്റുള്ളവരെ ചിരിപ്പിക്കുന്നതു നല്ലതു തന്നെ പക്ഷെ സ്വയം അപഹാസ്യൻ ആകുന്നത് നല്ലതല്ല എന്നൊക്കെ,എനിക്ക് ഇപ്പോൾ സ്വയം അപഹാസ്യൻ ആയാലും കുഴപ്പം ഇല്ല മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി കണ്ടാൽ മതി എനിക്ക്,അത്രയേയുള്ളൂ അതിനു വേണ്ടിയാണു ഇങ്ങനെ അൽപ്പം സ്വൽപ്പം ഹാസ്യമായി കൊണ്ട് തന്നെ ഞാൻ കാര്യങ്ങൾ ഇവിടെ അവതരിപ്പിക്കുന്നത് (സ്വന്തമായി എന്നെ തന്നെ മറ്റുള്ളവർ ദുരന്തം എന്ന് വിശേഷിപ്പിക്കുന്നത് ഇവിടെ പറഞ്ഞത് തന്നെ അതുകൊണ്ടാണ്).
ഒരാളെ ചിരിപ്പിക്കുക എന്ന് പറയുന്നത് എളുപ്പം ഉള്ള കാര്യം അല്ല,അവരുടെ മനസ്സിലേക്ക് ചിരിക്കാനുള്ള കാര്യങ്ങൾ നമ്മൾ കൊടുക്കണം,ഒരു തമാശ ആദ്യം കേൾക്കുമ്പോൾ നമ്മൾ ചിരിക്കും പിന്നെയും പിന്നെയും അതെ തമാശ കേട്ട് കഴിഞ്ഞാൽ നമ്മൾ ചിരിക്കാറില്ല നമ്മളെകൊണ്ട് ചിരിക്കാൻ പറ്റാറില്ല,അതുപോലെ തന്നെ അല്ലെ അങ്ങനെയാണെങ്കിൽ നമ്മൾ വിഷമിക്കുന്ന കാര്യങ്ങൾ ഓർത്തു ഓർത്തു വീണ്ടും വീണ്ടും വിഷമിക്കേണ്ട കാര്യം ഉണ്ടോ എന്ന് ചോദിച്ചാൽ. നമ്മളിൽ പലർക്കും മരണത്തെ കുറിച്ച് സംസാരിക്കുന്നത്,കേൾക്കുന്നത് ഇഷ്ടം അല്ല എന്നറിയാം എന്നാലും അതെല്ലാം ഈ ഭൂമിയിൽ വെച്ച് നടക്കുന്നത് ആയതുകൊണ്ടാണ് ഞാൻ പറഞ്ഞത് എന്നേയുള്ളു കേട്ടോ.ഇന്നത്തെ വിഷയം വേർപാടാണ്.ടാറിൽ കാൽ കുത്തിയാൽ ആ ടാർ കാലിൽ നിന്നും വിട്ടുപോകാൻ ഒത്തിരി പ്രയാസം എടുക്കേണ്ടി വരും(എന്നെ വിട്ടു പോകു എന്നെ വിട്ടു പോകു എന്ന് പറഞ്ഞാൽ ഒരു ടാറും വിട്ടുപോകത്തില്ല അതിന് എന്തെങ്കിലും മാർഗ്ഗങ്ങൾ കണ്ടെത്തണം) .കാരണം എന്താണ് ?ടാർ എന്ന വസ്തു പെട്ടെന്ന് വേർപ്പെടുത്താൻ കഴിയാത്തതു കൊണ്ട് തന്നെ.നമ്മൾ ഒരാളെ ഒത്തിരിയധികം സ്നേഹിച്ചു കഴിഞ്ഞാൽ അയാളെ മറക്കാൻ എളുപ്പം കഴിയില്ല കാരണം എന്താണ്? നമ്മൾ അയാളെ അത്ര അധികമായി സ്നേഹിച്ചുപോയി എന്നത് തന്നെ.പലരും അല്ലാതെയും പറയുന്നത് കേട്ടിട്ടുണ്ട് പണ്ട് ഞങ്ങൾ കൂട്ടുകാരായിരുന്നു അന്ന് അവനോടു അല്ലെങ്കിൽ അവളോട് ഇഷ്ടം തോന്നി കല്യാണം കഴിച്ചു,ഇപ്പോൾ തോന്നുന്നു വേണ്ട എന്ന് കാരണം എന്താണ് അന്നേരം ഉള്ള സ്നേഹം ഇപ്പോൾ കിട്ടുന്നില്ല (ഓരോരുത്തരുടെയും ജീവിതം എങ്ങനെ ജീവിക്കണം എന്ന് അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത്,അല്ലെങ്കിൽ തന്നെ നാളെ ഒരു പ്രശ്നം ആർക്കും ഉണ്ടാവില്ല എന്ന് ആര് കണ്ടു). നമ്മൾ എല്ലാവരും എന്നെങ്കിലും ഒരിക്കൽ വേർപിരിയേണ്ടവരാണ് ജീവിതത്തിൽ ആയാലും മരണ ശേഷം ആയാലും(മനുഷ്യർ തമ്മിൽ പലതരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാവാം അല്ലോ).നമ്മൾ പങ്കുവെക്കുന്ന ആശയങ്ങളാവാം അഭിപ്രായങ്ങളാവാം മറ്റുള്ളവർക്ക് ഇഷ്ടം ആയില്ലെങ്കിൽ അവിടെ വെച്ച് അവർക്കു നമ്മളോടുള്ള ബന്ധങ്ങൾ അവസാനിക്കും.ഒരാളെ ജീവിതകാലം മുഴുവൻ ചുമക്കാൻ കഴിയില്ല(തലയിൽ അല്ല കേട്ടോ) എങ്കിൽ അവിടെ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതു(പങ്കാളിക്ക് സമ്മതം ആണെങ്കിൽ).ഒത്തിരി പേർ നമ്മുടെ ചുറ്റും അങ്ങനെ വേർപിരിഞ്ഞു ജീവിക്കുന്നത് നമ്മൾ കാണുന്നില്ലേ.ഓരോ വ്യക്തികൾക്കും വേർപിരിയാനുള്ള കാരണം ഉണ്ടാകും,അങ്ങനെ കാരണം കേൾക്കുമ്പോൾ രണ്ടു കൂട്ടരുടേയും കാരണങ്ങൾ അറിഞ്ഞാൽ മാത്രമേ അവരോടു അഭിപ്രായം പറയാൻ പാടുള്ളു.ഞാൻ ആയാലും ആരായാലും അവരവരുടെ ഭാഗത്തെ ശരികൾ മാത്രമേ സംസാരിക്കു,നമ്മളുടെ ഭാഗത്തുള്ള തെറ്റുകൾ നമ്മൾ സമ്മതിക്കുകയോ മറ്റുള്ളവരോട് പറയുകയോ നമ്മൾ ചെയ്യുമോ.ഒരു വ്യക്തി വളരുന്നത് അവരുടെ ജീവിത സാഹചര്യം എങ്ങനെയാണ് എന്നതിന് അനുസരിച്ചാണ്(ഒത്തിരി പേരുടെ സ്നേഹവും കരുതലും സംരക്ഷണവും കിട്ടിയവരുണ്ടാകാം, ഇല്ലാത്തവരുണ്ടാകാം).കഴിഞ്ഞ ദിവസം ഒരാൾ പറയുന്നത് കേട്ടു അവരുടെ ജീവിതത്തിൽ അവർ ഇനി ഒരു വിവാഹം കഴിക്കില്ല എന്ന് കാരണം എന്താണ് എന്ന് വെച്ചാൽ അവരുടെ മാതാപിതാക്കൾ തമ്മിൽ സ്വരച്ചേർച്ചയിൽ അല്ല എന്നതാണ്(മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിച്ചതിന്റെ ബുദ്ധിമുട്ടാണ്അവർ പങ്കുവെച്ചത്),കാലങ്ങൾ കടന്നുപോകും നമ്മളുടെ ചിന്തകൾ മാറും,കാലത്തിനു അനുസരിച്ചു മാറണം നമ്മൾ ഓരോരുത്തരും .നമ്മുടെ ജീവിത കാലം മുഴുവൻ നമ്മളോടൊപ്പം ഉണ്ടാവുന്നത് നമ്മൾ മാത്രമേ കാണുള്ളൂ(ഒരു പക്ഷെ നമ്മുടെ നിഴലും കണ്ടേക്കാം ആവശ്യത്തിന് വെയിൽ ഉണ്ടെങ്കിൽ).അപ്പോൾ പറഞ്ഞു വരുന്നത് മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് കരുതി നമ്മൾ തീരുമാനങ്ങൾ എടുക്കുന്നത് നമ്മളെ മാത്രം പരിഗണിച്ചു കൊണ്ടായിരിക്കണം.നമ്മളെ ജീവിതകാലം മുഴുവൻ സഹായിക്കാൻ ,സംരക്ഷിക്കാൻ ഒരു പക്ഷെ എല്ലാവര്ക്കും സമയം ഉണ്ടായി കൊള്ളണം എന്നില്ല(സമയം ഉണ്ടായാലും സഹായിക്കണം എന്നില്ല).ഈ ലോക ജീവിതത്തിലേക്ക് നമ്മൾ കടന്നു വന്നത് അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും വേർപ്പെട്ടതുകൊണ്ടല്ലേ,നാളെ ഈ ഭൂമിയിൽ നിന്നും നമ്മൾ കടന്നു പോകുമ്പോൾ ഒരു പക്ഷെ മറ്റൊരു ലോകം നമ്മൾക്ക് മുന്നിൽ തുറക്കപ്പെട്ടേക്കാം(എനിക്ക് അങ്ങനെ പറയാനാണ് അറിയുള്ളു, എനിക്ക് അനുഭവം ഇല്ല, ഇനി ഇപ്പോൾ ഉണ്ടായാലും ഇവിടെ വന്നു അന്നേരം പറയാൻ പറ്റില്ലല്ലോ),ഈ ലോകത്തിൽ നിന്നും നമ്മൾ വേർപ്പെട്ടാലും നമ്മളുടെ സ്നേഹം എന്നും ഈ ഭൂമിയിൽ ഉണ്ടാകും(മനുഷ്യരെ ജീവിതകാലത്തു സ്നേഹിച്ചിട്ടുണ്ടെങ്കിൽ).കാലം നമ്മളെ വേർപിരിക്കാൻ പഠിപ്പിക്കുന്നില്ലേ ഒന്നാം ക്ലാസ്സിൽ ചേർക്കുമ്പോൾ വീട്ടുകാരെ വേർപിരിക്കാൻ പഠിപ്പിക്കുന്നില്ലേ കുറച്ചു നേരത്തേക്ക് എങ്കിലും, എന്നെ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കാൻ (പഠിച്ചത് ടീച്ചറും പഠിപ്പിച്ചത് ഞാനും എന്ന് വായിക്കുമ്പോൾ തോന്നുല്ലല്ലോ അല്ലേ ) കൊണ്ട് പോയപ്പോൾ ഞാൻ കരഞ്ഞത് ഇന്നും ഓർക്കുന്നു,മറ്റുള്ളവർ കരഞ്ഞിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. പിന്നെ ഞാൻ കരഞ്ഞിട്ടുള്ളത് പരീക്ഷയിൽ തോറ്റതിനുശേഷം മാത്രമാണ്,കാരണം എന്താണ് എന്ന് ചോദിച്ചാൽ , അല്ലെങ്കിൽ വേണ്ട ചോദിച്ചില്ലെങ്കിലും ഞാൻ പറയാം ഞാൻ വിജയത്തിൽ നിന്നും വേർപെട്ടു തോൽവി വാങ്ങിയത് കൊണ്ട് തന്നെയാണ്.നമ്മുടെ സങ്കടങ്ങൾ ഒരു നാൾ തീരും,സങ്കടം തീരും എന്ന് തന്നെ കരുതണം (ആ നാൾ വരെ നമ്മൾ പരിശ്രമിച്ചു കൊണ്ടേ ഇരിക്കണം,വിജയത്തിനായി പരിശ്രമിച്ചില്ലെങ്കിൽ സങ്കടങ്ങൾ തീരില്ല).ഈ ലോകത്തു സ്ഥിരത ഉള്ളത് ഒന്നും ഇല്ല,ഞാൻ ഇന്ന് എഴുതുന്ന കാര്യങ്ങൾ ഒരു പക്ഷെ നാളെ മാറിയേക്കാം(മായാജാലം സംഭവിക്കുന്ന കാര്യം അല്ല പറഞ്ഞത്)(എഴുതിയത് എവിടെയാണോ അവിടെത്തന്നെ എഴുതിയത് ഉണ്ടെങ്കിലും നാളെ ആ ആശയത്തിന് ഒരു പക്ഷെ പ്രസക്തി ഉണ്ടായെന്നു വരില്ല എന്നാണ് ഉദ്ദേശിച്ചത് കേട്ടോ).നമ്മൾ ഈ ഭൂമിയിൽ നിന്നും വേർപിരിഞ്ഞു പോകുന്നതിനു മുൻപായി എന്തെങ്കിലും നന്മകൾ ചെയ്യാൻ കടപ്പെട്ടവരാണ്.ഒരു പക്ഷെ ഒരു ചെറിയ സഹായം ആവാം നമ്മളെ കൊണ്ട് ആവുന്നത് ചെയ്യുക.ഞാൻ എഴുതുന്ന കാര്യങ്ങളിൽ നിന്ന് എന്തെങ്കിലും പോസ്റ്റിവായിട്ടുള്ള മെസ്സേജ് കിട്ടിയെങ്കിൽ ഞാൻ കൃതാർത്ഥനായി.............ഇനിയിപ്പോൾ നമ്മൾ ഇവിടെ ഇല്ലെങ്കിലും നമ്മൾ നൽകുന്ന നല്ല സന്ദേശങ്ങൾ ജനങ്ങൾ സ്വീകരിക്കുമല്ലോ.........അപ്പോൾ ഇനിയുള്ള കാലം നമ്മൾക്ക് മുന്നിൽ ഇനിയും സമയം കാത്തിരിപ്പുണ്ട്(എന്തോന്ന് കാത്തിരിപ്പുണ്ട് എന്ന് അപ്പോൾ ആരും ചോദിക്കില്ലല്ലോ അല്ലെ),നമ്മളുടെ ജീവിത കാലത്തിന്റെ അവസാനം വരെ നമ്മളിൽ നിന്നും നന്മകൾ വേർപിരിയാതെ ഇരിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.