Choose your language

22 May 2020

// // Subscribe YOUTUBE Channel

Are we saying something short?


നമ്മൾ എന്തെങ്കിലും കാര്യങ്ങൾ ചുരുക്കി പറയാറുണ്ടോ?പലരും എന്നോട് പറയാറുണ്ട് ചുരുക്കി എഴുതേടാ,കുറെ നേരം വായിക്കാൻ നേരം കിട്ടുന്നില്ല എന്ന്.എല്ലാ കാര്യങ്ങളും ചുരുക്കി പറഞ്ഞാൽ കേൾക്കുന്നവർക്ക് മനസ്സിലാകണം എന്നില്ല.എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ദിവസേന ചുരുക്കുന്നത്.വലിയ പ്രശ്നങ്ങൾ നമ്മൾ ഇടപ്പെട്ട് ചുരുക്കാറില്ലേ.ചെലവ് കൂടുമെന്ന് കണ്ടാൽ ചെലവ് ചെയ്യുന്നത് ചുരുക്കാറില്ലേ അങ്ങനെ ദിനം പ്രതി എത്രയോ കാര്യങ്ങളിൽ നമ്മൾ ചുരുക്കി ചെയ്യാൻ ശ്രമിക്കുന്നു,ശ്രമം നടത്തി കൊണ്ടിരിക്കുന്നു.
ഒരു സ്ഥലത്തേക്ക് പോകാൻ ഉദ്ദേശിക്കുമ്പോൾ തൊട്ടു ഏതു വഴിക്ക് പോയാലാണ് പെട്ടെന്ന് എത്തിപ്പെടുക എന്ന് നമ്മൾ അന്വേഷിക്കാറില്ലേ."ബ്രേക്ക് ഇല്ലാത്ത വണ്ടി മുൻപോട്ട് എടുക്കരുത്" എന്ന് നിങ്ങളോടു ആരെങ്കിലും പറഞ്ഞു കഴിഞ്ഞാൽ സ്വാഭാവികമായും കാരണം നിങ്ങൾ അന്വേഷിക്കും ,ഉത്തരം നിങ്ങൾ കണ്ടെത്തും. കാരണം പറയാതെ ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ അതിനു സാഹചര്യം അനുസരിച്ചു കുറച്ചു പോരായ്മകൾ ഉണ്ടാവും ഉണ്ടാവാം.ബ്രേക്ക് ഇല്ലാതെ വാഹനം മുന്നോട്ട് എടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നിങ്ങളെ പറഞ്ഞു മനസ്സിലാക്കിയിട്ടു "ബ്രേക്ക് ഇല്ലാത്ത വണ്ടി മുൻപോട്ട് എടുക്കരുത്" എന്ന നിർദ്ദേശം നൽകിയാൽ നിങ്ങൾക്ക് തൃപ്തിയാകും,കാരണം നിങ്ങൾക്ക് പറയുന്നതിന്റെ പൊരുൾ മനസ്സിലായി എന്നതുകൊണ്ടാണ്.ഞാൻ കുറെ നാളുകളായി കുറെ ചോദ്യങ്ങൾ ചോദിക്കാറുണ്ട് ഫേസ്ബുക് ഗ്രൂപുകളിൽ പലരും അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒത്തിരി അധികം വ്യത്യാസമായ രീതിയിൽ ചിന്തിക്കുന്നത് കൊണ്ട് വ്യത്യസ് കലർന്ന ഉത്തരങ്ങളാണ് എനിക്ക് ലഭിക്കുന്നത്.വളരെ സിമ്പിൾ ആയി ചോദിച്ചാലും ഒരു വലിയ പാരഗ്രാഫ് പോലെ ഉത്തരം തരുന്നവരുമുണ്ട്,അവരുടെ മനസ്സിന്റെ ഉള്ളിൽ കിടക്കുന്ന ചിന്ത രീതികൾ അവർക്കു അങ്ങനെയാണ് പ്രകടിപ്പിക്കാൻ അറിയാവൂ,അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ ,അവർ അനുഭവിച്ച സന്തോഷങ്ങൾ എല്ലാം ഒരു പക്ഷെ ചുരുക്കി പറയുവാൻ കഴിയില്ലായിരിക്കാം,എന്തൊക്കെയായാലും വായിക്കുന്നവർക്ക് എന്നും ഒരു എനെർജിയാണ് അതെല്ലാം വായിക്കുമ്പോൾ.കഴിഞ്ഞ ദിവസം ഒരു ന്യൂസ് വന്നതിന്റെ അടിസ്ഥാനത്തിൽ ഒരാൾ പോസ്റ്റിനു താഴെ ഇട്ടിരുന്ന കമെന്റുകൾ വളരെ അധികം രസകരമായിരുന്നു.എന്തുകൊണ്ടാണ് അത് രസം കിട്ടിയത് എന്ന് ചോദിച്ചാൽ അയാൾ എഴുതിയ കാര്യത്തിൽ ഒരു പൂർണ്ണത ഉണ്ടായിരുന്നു.അങ്ങനെ പൂർണ്ണമായ രൂപം ഉണ്ടെങ്കിലാണ് നമ്മൾക്ക് ആശയം ആയാലും വിഷയം ആയാലും മനസ്സിലാക്കാൻ സാധിക്കുള്ളു,അവിടെ നമ്മൾ ആശയത്തിന് പ്രാധാന്യം കൊടുത്തു കഴിഞ്ഞാൽ മാത്രമേ ആശയം മനസ്സിലാക്കാൻ സാധിക്കു.എനിക്കിപ്പോൾ ഇവിടെ എഴുതുന്നത് കാര്യമായിട്ട് ഒന്നും എടുത്തു (അലക്കി വെളുപ്പിച്ചു തേച്ചു ഉണക്കി-തുണികൾ വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ഒരു ക്രമമുണ്ട് എന്ന് ഓർമ്മിക്കണം കേട്ടോ)പറയാൻ ഇല്ലാത്തതുകൊണ്ട് ചുരുക്കുകയാണ്.ചുരുക്കൽ ജീവിതത്തിന്റെ അനിവാര്യതയാണ്,അത് നമ്മുടെ ആവശ്യകതയെ ചുണ്ടി കാണിക്കുന്നു.എന്തും അധികമായാൽ ബുദ്ധിമുട്ട് ആകുമല്ലോ.ഏത് ഹോട്ടലുകളിലും ആവശ്യത്തിന് മാത്രമേ ഫുഡ് വെക്കാറുള്ളു ഇല്ലെങ്കിൽ എന്ത് സംഭവിക്കും നഷ്ടം സംഭവിക്കും(അത് പിന്നെ പ്രതേകിച്ചു പറയാൻ ഇല്ലല്ലോ).ആവശ്യത്തിലേക്ക് വേണ്ടി മാത്രമാണ് ചുരുക്കുന്നത് അങ്ങനെയെങ്കിൽ നഷ്ടം കുറയും എന്ന് സാരം.അപ്പോൾ അധികം നിങ്ങളുടെ വേണ്ടപ്പെട്ട സമയം ഇവിടെ ഇതെല്ലാം വായിച്ചു ചിലവഴിച്ചു നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല(ഇപ്പോൾ പറഞ്ഞതിൽ നിന്നും നിങ്ങൾ എന്ത് മനസ്സിലാക്കി എന്ന് എനിക്ക് അറിയാൻ ആഗ്രഹമുണ്ട്-ഇവിടെ ഞാൻ എടുത്തു പറഞ്ഞ ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചോ എന്നാണ് ഞാൻ അറിയുവാൻ ആഗ്രഹിക്കുന്നത് "നിങ്ങളുടെ വേണ്ടപ്പെട്ട സമയം",അത് നിങ്ങൾക്ക് ശരിക്കും മനസ്സിലായി എങ്കിൽ ഞാൻ പറഞ്ഞു വന്നതിന്റെ ആശയം മനസ്സിലായി കാണുമെന്നു വിശ്വസിക്കുന്നു.നമ്മൾക്ക് തീരുമാനിക്കാം ആശയങ്ങളെ ചുരുക്കി
നമ്മുടെ ആവശ്യത്തിലേക്ക് ആയി എടുക്കാൻ,അതിനു എല്ലാവർക്കും സാധിക്കട്ടെ.ഒരു മുന്ന് മണിക്കൂർ സിനിമ കണ്ടു കൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ 5 മിനിറ്റ് കൊണ്ട് സിനിമയുടെ ആശയം മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ മിടുക്കാണ്,നിങ്ങളുടെ കഴിവാണ്,പിന്നെ 5 മിനിറ്റ് കൊണ്ട് സിനിമ ചെയ്താൽ പോരെ എന്ന് ചോദിച്ചാൽ 5 മിനിറ്റ് കൊണ്ട് കിട്ടുന്ന ഒരു അനുഭവവും 2 അല്ലെങ്കിൽ 3 മണിക്കൂർ കൊണ്ട് സിനിമ കാണുമ്പോഴുള്ള അനുഭവവും വ്യത്യാസമാണ് അത്രമാത്രം.അപ്പോൾ ഏകദേശം കാര്യങ്ങൾ പിടികിട്ടി എല്ലാവർക്കും എന്ന് വിശ്വസിക്കുന്നു.എല്ലാവർക്കും ചുരുങ്ങിയ നേരം കൊണ്ട് കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.  



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. What is behind you or ahead of you is far less important than what is inside of you-Jerry Bruckner.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email