Choose your language

24 May 2020

// // Subscribe YOUTUBE Channel

Is it easy to drown or not?


മുങ്ങിത്താഴുക എന്ന് പറയുന്നത് എളുപ്പമുള്ളത് ആണോ അല്ലയോ ? എന്താണ് മുങ്ങിത്താഴുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.വെള്ളത്തിൽ മുങ്ങി താഴാം കടത്തിൽ മുങ്ങി താഴാം വേണമെങ്കിൽ കുഴിയിൽ മുങ്ങി താഴാം(കുഴിയിൽ എന്ത് വേണമെങ്കിലും ഉണ്ടാകാമല്ലോ).ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും മുങ്ങി താഴുന്ന ഒരു അനുഭവം ഉണ്ടായിക്കാണും അതിനെക്കുറിച്ചാണ്.
നമ്മളിൽ എത്രയോ ആളുകൾക്ക് വെള്ളത്തിൽ മുങ്ങി കുളിക്കാൻ ആഗ്രഹമുണ്ട്?നീന്താൻ അറിയാത്തവർ വെള്ളത്തിൽ വീണു കഴിഞ്ഞാൽ മുങ്ങി പോകും(സ്വാഭാവികമായിട്ടും).പിന്നെ വെള്ളത്തിന്റെ മുകളിലേക്ക് വരണം എങ്കിൽ നമ്മൾ പരിശ്രമിച്ചാൽ(വെള്ളത്തിൽ വീണു കിടക്കുന്നവർ) മാത്രമേ വെള്ളത്തിന് പുറത്തേക്ക് വരാൻ കഴിയുകയുള്ളു അല്ലെങ്കിൽ ആരെങ്കിലും വന്നു നമ്മളെ എടുക്കേണ്ടി വരും.വെള്ളത്തിന്റെ ആഴം എത്ര വലുതാണ് എങ്കിലും നീന്താൻ അറിയുന്നവർക്ക് മുകളിലേക്ക് വരാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല(ഞാൻ ബുദ്ധിമുട്ട് ഇല്ലെന്നു പറഞ്ഞത് കേട്ട് ആരും വെള്ളത്തിൽ ചാടി കൈ കെട്ടിയിരിക്കരുത് കേട്ടോ,പിന്നെ ബുദ്ധിമുട്ട് കുടുകയുള്ളു-നീന്താൻ പഠിക്കണം എങ്കിൽ നമ്മുടെ ബുദ്ധിമുട്ടുകൾ മാറ്റി വെക്കണം എന്ന് പറയുകയാണ്).തുടക്കം നീന്താൻ പഠിക്കാൻ അൽപ്പം സ്വൽപ്പം ബുദ്ധിമുട്ട് കാണുമായിരിക്കും,എന്നാൽ പഠിച്ചു കഴിഞ്ഞാലോ നമ്മുടെയുള്ളിൽ ആന്മവിശ്വാസം വരും,വെള്ളം കണ്ടാൽ മനസ്സിൽ നീന്താൻ തോന്നും(വെള്ളത്തിൽ നീന്താൻ ഇറങ്ങുന്നതിനു മുൻപ് വെള്ളത്തിൽ നനഞ്ഞാൽ നഷ്ടപ്പെടുന്ന എന്തെങ്കിലും  വസ്തുവകകൾ നമ്മുടെ കൈവശം ഉണ്ടെങ്കിൽ അതെല്ലാം സുരക്ഷിതമായി മാറ്റിവെക്കേണം എന്ന് പ്രേത്യകം പറയേണ്ടതില്ലല്ലോ).നീന്താൻ അറിയാം എന്നത് കൊണ്ട് എല്ലാ വെള്ളത്തിലും നീന്താൻ കഴിയണം എന്നില്ല കേട്ടോ.ഒഴുക്കിനെതിരെ നീന്താൻ വളരെ ബുദ്ധിമുട്ട് ഉണ്ട്,കൂടാതെ കടലിന്റെ അടിത്തട്ടിലുടെ നീന്തണം എങ്കിൽ ഒത്തിരി സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്‌(നമ്മൾക്ക് ശ്വാസം കിട്ടാൻ വേണ്ട സജ്ജികരണങ്ങൾ വേണം).കടലിന്റെ അടിത്തട്ടിൽ വരെ നമ്മൾക്ക് വേണമെങ്കിൽ പോകാം നമ്മുടെ പക്കൽ അതിനുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ,അതായത് നമ്മൾക്ക് എവിടേക്ക് വേണമെങ്കിലും മുങ്ങിത്താണു കഴിഞ്ഞാലും നമ്മളെ രക്ഷിക്കാൻ ഒരു ശക്തി നമ്മളോടൊപ്പം എപ്പോഴും വേണം എന്ന് (നമ്മൾ മുന്നോട്ട് നടക്കുന്നത്,നടക്കാനുള്ള ശക്തി നമ്മൾക്ക് ഉള്ളത് കൊണ്ടല്ലേ).ഇപ്പോഴത്തെ സാഹചര്യത്തിൽ വാഹന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടു കൂടി നടന്നു ജോലിക്ക് പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട്(ആരെയെങ്കിലും പരിചയമുള്ളവർ ഉണ്ടെങ്കിൽ അവരുടെ കൂടെ പോകും,ഇല്ലെങ്കിൽ ബസ് സൗകര്യം കിട്ടുന്നിടം വരെ നടക്കും).ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടു മിക്കവരും സ്വന്തമായി വാഹനം ഓടിക്കാൻ പഠിക്കാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്(സൈക്കിൾ ചവിട്ടാൻ പഠിച്ചാൽ മതി,ബാലൻസ് കിട്ടുവാനായിട്ട്-സൈക്കിൾ ചവിട്ടാതെ ഇരു ചക്രവാഹനങ്ങൾ ഓടിക്കുന്നവരും ഉണ്ട് കേട്ടോ )(പഠിക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എത്ര നിർബന്ധിച്ചിട്ടും കാര്യമില്ല,ഭയം ഉള്ളിടത്തോളം കാലം പഠിക്കാൻ കഴിയണം എന്ന് നിർബന്ധം ഇല്ല).മുങ്ങിത്താഴുന്ന വിഷയം പറഞ്ഞു കൊണ്ടിരിക്കെ എന്തിനാണ് വാഹനത്തിന്റെ കാര്യത്തിലേക്ക് പോയതെന്ന് ഒരു പക്ഷെ സംശയിക്കാം.മുങ്ങി താഴാതെ ഇരിക്കാൻ നമ്മൾ ചെയ്യേണ്ടത് പ്രതിരോധിക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതാണ്.നടന്നു കഴിഞ്ഞാൽ ഒരു പക്ഷെ 1 മണിക്കൂർ കൊണ്ട് എത്തുന്നിടത്തു വാഹനം ഉണ്ടെങ്കിൽ(സൈക്കിൾ ആയി കൊള്ളട്ടെ) വളരെ പെട്ടെന്ന് എത്തുവാൻ കഴിയും.ഒരു കുപ്പിക്ക് ദ്വാരം ഉണ്ടെങ്കിൽ ദ്വാരങ്ങൾ അടച്ചു കഴിഞ്ഞാൽ നഷ്ടങ്ങൾ കുറക്കാൻ കഴിയും(കുപ്പിയിലുള്ളത് എന്തായാലും വിലയുള്ളത് ആയിരിക്കുമല്ലോ).നമ്മൾ ഒരു കുപ്പി ആണെന്ന് സങ്കൽപ്പിക്കുക നമ്മൾ നിറച്ചു വെച്ചിരിക്കുന്നത് എത്രയൊക്കെ വിലയുള്ളതാണെങ്കിലും അതെല്ലാം നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ്(ഒരു പക്ഷെ നമ്മൾക്ക് തന്നെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല-ഏതു പ്രശ്നവും പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ നമ്മളും കുപ്പിയിൽ ദ്വാരം കൂടി മുങ്ങി താഴും.ചെറിയ പ്രശ്നങ്ങൾ വരുമ്പോഴേ കാരണം അന്വേഷിക്കുക പരിഹരിക്കുക എങ്കിൽ
നമ്മളുടെ മുങ്ങിത്താഴുന്ന പ്രശ്നങ്ങൾ ഒരു വിധം പരിഹരിക്കാൻ കഴിയും.ചെറിയ പ്രശ്നം അല്ലേ ഉള്ളു അത് കൊണ്ട് സാരമില്ല എന്ന് വിചാരിക്കുന്നിടത്തു തുടങ്ങും നമ്മുടെ പരാജയത്തിന്റെ തുടക്കം.മുങ്ങി താഴുന്നതിനെ ഉയർത്തണം എങ്കിൽ മുങ്ങി താഴുന്ന വസ്തുവിനെ താങ്ങാൻ കഴിവുള്ളതായിരിക്കണം(ഉയർത്താൻ കഴിവ് വേണം).ഒത്തിരി അധികം ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട് പ്രയാസങ്ങൾ അനുഭവിക്കുന്നവർ.ഇന്ന് നമ്മൾക്ക് സഹായിക്കാൻ കഴിവുണ്ടെങ്കിൽ സഹായിക്കുക,ഇന്ന് നമ്മൾ ചെയ്യുന്ന നന്മകൾ നാളെ നമ്മൾക്ക് ഉപകാരമായി തീരട്ടെ എന്ന് ആശംസിക്കുന്നു(എല്ലാവർക്കും എല്ലാവരെയും ഒരു പോലെ സഹായിക്കാൻ ആവില്ലലോ,നമ്മൾക്കും ഒരു പക്ഷെ മറ്റുള്ളവരെ സഹായിക്കാൻ പരിമിതിയും പരിധിയും ഉണ്ടാവാം എന്നിരുന്നാലും നമ്മുടെ കഴിവിന് അനുസരിച്ചു സഹായിക്കുക).   



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. High expectations are the key to everything-Sam Walton.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email