Choose your language

25 May 2020

// // Subscribe YOUTUBE Channel

Notice the hint?


സൂചന നൽകുന്നത് ശ്രദ്ധിക്കാറുണ്ടോ?നമ്മൾ മറ്റുള്ളവരോട്  ഓരോ ദിവസവും എന്തെല്ലാം കാര്യമാണ് സൂചിപ്പിക്കാറുള്ളത്?നമ്മൾ പറയുന്ന ഓരോ കാര്യവും മറ്റുള്ളവർക്ക് സൂചനകളാണ് നൽകുന്നത്.റോഡ് സിഗ്നലുകൾ നമ്മൾ ശ്രദ്ധിക്കാറുണ്ട്,വാഹനത്തിലാണ് എങ്കിൽ ഒത്തിരി മീറ്റർ നൽകിയിരിക്കുന്നത് ഓരോ സൂചനകൾ നൽകുവാനാണ്‌.നമ്മൾക്ക് എപ്പോഴെങ്കിലും സൂചന കിട്ടിയാൽ അത് ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.ചിലർക്ക് എങ്കിലും  തെറ്റായ ധാരണ ഉണ്ടാവാറുണ്ട് സൂചന നല്കികഴിയുമ്പോൾ.
കാമുകനെ കുറിച്ച് കാമുകിക്ക് ,കാമുകിയുടെ കുട്ടുകാരിയിൽ നിന്നും സൂചന കിട്ടി,കാമുകി കേട്ടപ്പോൾ തന്നെ കാമുകനോട് ചോദിച്ചു ,കാമുകൻ പറഞ്ഞു അങ്ങനെ പറഞ്ഞിട്ടില്ല എന്ന്,കാമുകിക്ക് വിശ്വാസം വന്നില്ല അവർ തമ്മിലുള്ള ബന്ധം അവിടേംകൊണ്ട് അവസാനിച്ചു.ഇവിടെ കാമുകനെ വിശ്വസിക്കാൻ കാമുകി തയ്യാറായിരുന്നില്ല,കൂട്ടുകാരി പറഞ്ഞത് മുഴുവനായി വിശ്വസിച്ചു.ശരിക്കും നമ്മൾക്ക് കിട്ടുന്ന സൂചനകൾ ശരിയാണോ അല്ലയോ എന്നത് വിലയിരുത്തേണ്ടത് നമ്മൾ ഓരോരുത്തരുമാണ്,അതിനെ തുടർന്ന് വരുന്ന ലാഭവും നഷ്ടവും നമ്മളെയാണ് ബാധിക്കുക. നാളെ ഒരു പക്ഷെ കാമുകൻ പറഞ്ഞത് സത്യമാണെങ്കിലോ(അങ്ങനെ സംഭവിച്ചുകൂടാ എന്നില്ലല്ലോ).നമ്മൾ ചുറ്റും നടക്കുന്ന കാര്യങ്ങൾ ശരിയായ രീതിയിൽ വീക്ഷിച്ചു കഴിഞ്ഞാൽ ഒത്തിരി അധികം സൂചനകൾ കിട്ടും.ശരിയായ സൂചനകൾ മനസ്സിലാക്കാൻ നമ്മൾ പരിശ്രമിക്കേണ്ടി ഇരിക്കുന്നു.സൂചന കണ്ടു പഠിച്ചില്ലെങ്കിൽ അനുഭവം നമ്മളെ പഠിപ്പിച്ചോളും,അക്കാര്യത്തിൽ യാതൊരു വിധ സംശയം ഇല്ല.ധൈര്യമായി മുന്നോട്ട് പോകുവാൻ സൂചനകൾ നമ്മൾക്ക് ആവശ്യാമാണ്.ചിലപ്പോൾ സൂചനകൾ നൽകാതെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാം. എത്രയൊക്കെ സൂചനകൾ നൽകിയാലും മനസ്സിലാക്കാത്ത,മനസ്സിലാക്കാൻ ശ്രമിക്കാത്ത വ്യക്തികൾ നമ്മൾക്ക് ചുറ്റിലുമുണ്ടാകാം(ഞാൻ ഉൾപ്പടെ).നമ്മൾക്ക് കിട്ടുന്ന സൂചനകളെ ശരിയായി വിലയിരുത്താൻ ശ്രമിക്കാം.നാളെക്കുള്ള കരുതലാണ് ഇന്ന് നമ്മൾക്ക് ലഭിക്കുന്ന ഓരോ സൂചനകളും.നമ്മൾക്ക് ആവശ്യമായ സൂചനകൾ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി.വടക്കോട്ട് പോകുന്നവർ അവിടേക്കുള്ള സൂചന ശ്രദ്ധിച്ചാൽ മതിയല്ലോ.സൂചന പണിമുടക്ക് എന്ന് കേൾക്കാത്തവർ ആരും കാണില്ല,ഒരു ദിവസം സൂചന പോലെ പണിമുടക്കും അപ്പോൾ അറിയാൻ സാധിക്കും ഒരു ദിവസം ഉണ്ടാകുന്ന നഷ്ടങ്ങൾ.സൂചനകളെ ശരിയായി മനസ്സിലാക്കി തിരുത്തേണ്ടതാണ് എങ്കിൽ തിരുത്തി മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റം വരുത്തി മുന്നോട്ട് പോകുവാൻ എല്ലാവർക്കും ഇന്ന് ലഭിക്കുന്ന സൂചനകൾ കൊണ്ട് കഴിയട്ടെ എന്ന് ആശംസിക്കുന്നു.എത്രയോ ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട് എന്നറിയാമോ പഴയ വണ്ടി വാങ്ങിക്കേണ്ട വാങ്ങിക്കേണ്ട എന്ന് ഞാൻ കേട്ടില്ല കാരണം എന്ത് വന്നാലും സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ്,എന്നെ സംബന്ധിച്ചിടത്തോളം വില കൂടിയ സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങിച്ചാലും പണിയാൻ ഉള്ള കാര്യങ്ങൾ പണിയണം എന്നത് എനിക്ക് നിർബന്ധമാണ്,ഇന്ന് ഞാൻ പണം കൊടുത്തു വർക്ഷോപ്പ്ക്കാരനെ കൊണ്ട്  പണിയേണ്ട കാര്യങ്ങൾ പണിതില്ലെങ്കിൽ(കയ്യിൽ കാശില്ലെങ്കിൽ പണിയില്ല ഷെഡിൽ കയറ്റി ഇടും അത്രയേയുള്ളൂ,എന്നാലും അവിടെ കിടന്നോളും) നാളെ എനിക്ക് പണിയാകും എന്നുറപ്പാണ്(നമ്മൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ).ഞാൻ,എനിക്ക് ലഭിക്കുന്ന ആവശ്യമുള്ള സൂചനകൾ കറക്റ്റ് ആണോ എന്ന് പരിശോധിക്കാറുണ്ട്.കുറച്ചു  ദിവസം മുൻപ് ബൈക്കിൽ പെട്രോൾ അടിച്ചു അന്ന് എനിക്ക് റിസേർവിൽ 115 കിലോമീറ്ററാണ് കിട്ടിയത്(സാധാരണ പെട്രോളും,പവർ പെട്രോളും കൂടിയാണ് അടിച്ചത്-ഒരേ പെട്രോൾ പമ്പിൽ തന്നെയാണ് രണ്ടു പെട്രോളും അടിച്ചത് ,ആദ്യം അടിച്ചു പിന്നെ അടിക്കാൻ ചെന്നപ്പോഴേക്കും അവിടെ ടാങ്കർ വന്നത് കൊണ്ട് ക്ലോസ് ചെയ്തു അതുകൊണ്ടു അടുത്ത സെക്ഷനിൽ പോയി പെട്രോൾ അടിച്ചു വില നോക്കിയപ്പോഴാണ് വില കൂടിയ പവർ പെട്രോളാണ് അടിക്കുന്നത്
എന്നറിഞ്ഞത്,സാരമില്ല എന്തായാലും എങ്ങനെയുണ്ട് എന്ന് നോക്കാം എന്ന് ഞാൻ കരുതി,പിന്നെ പവർ പെട്രോളിന്റെ പ്രേത്യകത അന്വേഷിച്ചു,engine പവർ കൂടുതൽ ഉള്ള വാഹനങ്ങൾക്ക് വേണ്ടിയാണ് എന്ന് പവർ പെട്രോൾ എന്ന് മനസ്സിലാക്കി),പക്ഷെ കഴിഞ്ഞ ദിവസം സാധാരണ പെട്രോൾ മാത്രമായി അടിച്ചിട്ട് 140 കിലോമീറ്റർ ആയിട്ടും വണ്ടി ഓഫ് ആയിട്ടില്ല(ഇതിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു പവർ പെട്രോൾ എനിക്ക് ഉപകാരം അല്ല എന്ന്) (കാർബുറേറ്റർ engine ക്ലീൻ ചെയ്തു,കൂടാതെ എയർ ഫിൽറ്റർ മാറ്റി വെച്ചു കേട്ടോ).ഇത്രയൂം പറഞ്ഞത് എനിക്ക് കിട്ടിയ സൂചനകൾ ഞാൻ ശരിയായി വിനിയോഗിച്ചാൽ നാളെ എനിക്ക് പെട്രോൾ അടിക്കുന്ന കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവും എന്നാണ്.ആരെങ്കിലും പവർ പെട്രോൾ നല്ലതാണ് എന്ന് പറഞ്ഞാൽ പോലും അത് അവരെ സംബന്ധിച്ച് ഒരു പക്ഷെ നല്ലതായിരിക്കും എന്നാൽ എന്റെ ബൈക്ക്-നെ സംബന്ധിച്ചിടത്തോളം നല്ലതല്ല(സ്വന്തം അനുഭവം എനിക്ക് പാഠമായി കിട്ടിയത് കൊണ്ട്). നമ്മൾക്ക് കിട്ടുന്ന ഓരോ സൂചനകൾക്കും നമ്മൾ എത്രത്തോളം കരുതൽ എടുക്കുന്നുവോ അത്രത്തോളം സുരക്ഷിതമായിരിക്കും നമ്മളുടെ ഓരോരുത്തരുടെയും ഭാവി. എല്ലാവർക്കും നല്ലൊരു ഭാവി നല്കാൻ ഇപ്പോഴത്തെ സൂചനകൾ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു    



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Winners,I am convinced,imagine their dreams first.They want it with all their heart and expect it to come true.There is,I believe,no other way to live.-Joe Montana.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email