Choose your language

4 May 2020

// // Subscribe YOUTUBE Channel

What matters is not what you want


എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ഓരോ ദിവസവും വേണ്ട എന്ന് വെക്കുന്നത്.എന്തായാലും ഒരു കാര്യം ഉറപ്പാണ് നമ്മളുടെ ചിന്തകളിൽ ഇഷ്ടമില്ലാത്തത് എന്തുമായാലും നമ്മൾ വേണ്ട എന്ന് വെക്കും(ഇഷ്ടമില്ലാത്ത ഒത്തിരി കാര്യങ്ങൾ ചിന്തയിൽ വരുന്നെങ്കിൽ പോലും).നമ്മൾക്ക് ഇപ്പോൾ ഐസ്ക്രീം തരുകയാണ്എന്ന് വിചാരിക്കുക നമ്മളിൽ പലരും ചിലപ്പോൾ വേണ്ട എന്ന് പറയും കാരണം ഇഷ്ടമില്ലാത്തതുകൊണ്ടാകാം(അല്ലെങ്കിൽ പിന്നെ വേണ്ടാത്തതുകൊണ്ടുമാകാം).

ഞാനൊക്കെ ബ്രാൻഡ് ഇഷ്ടപ്പെടുന്ന ആളാണ് കൂറേ വർഷങ്ങളിലേക്കു ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ(എന്റെ മനസ്സിന് ഇഷ്ടമില്ലാത്ത ബ്രാൻഡ് ഞാൻ വേണം എന്ന് ആഗ്രഹിക്കാറില്ല-പഴയ സാധനങ്ങളാണ് വാങ്ങിക്കുന്നത് എങ്കിൽ  പോലും ). നമ്മൾ ഓരോ ദിവസവും ചിന്തിക്കുന്നതിൽ ഏറ്റവും കൂടുതൽ (ഒരു പക്ഷെ) ഏതാണ് വേണ്ട എന്ന് തിരുമാനിക്കാനാണ്.നമ്മൾ എന്ത് കാര്യങ്ങൾ ചെയ്യണം എങ്കിലും എന്തെങ്കിലും കാര്യങ്ങൾ വേണ്ട എന്ന് വെക്കേണ്ടി വരും( സമയത്തേക്കെങ്കിലും).എന്തൊക്കെയാണ് ആവശ്യമുള്ളത് എന്തൊക്കെയാണ് ആവശ്യമില്ലാത്തത് എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.ഒത്തിരി കാര്യങ്ങൾ വേണ്ടാത്ത കാര്യത്തിൽ നമ്മൾക്ക് പറയാൻ ഉണ്ടാവണം എങ്കിൽ ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് വേണമെന്ന കാര്യത്തിൽ പറയുവാൻ ഉണ്ടാകണം.ഇനി മുതൽ 4 മണിക്ക് എഴുന്നേൽക്കണം എന്ന് പറയുന്ന വ്യക്തി ഇത്രയൂം നാൾ എഴുന്നേറ്റുകൊണ്ടിരുന്ന സമയം വേണ്ട എന്ന് വെക്കുകയാണ്. ലാഭത്തേക്കാൾ കൂടുതൽ നഷ്ടങ്ങൾ സംഭവിക്കുമ്പോൾ നമ്മളിൽ പലരും ഇനി ബിസിനസ് വേണ്ട,അതുപോലെ സന്തോഷത്തേക്കാൾ അതികം ദുഖമാണ് സൗഹൃദം വഴി ലഭിക്കുന്നത് എങ്കിൽ ഒരു പക്ഷെ സൗഹൃദവും വേണ്ട എന്ന് വെക്കും.ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ നമ്മളാണ്, എന്തെല്ലാം കാര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.മറ്റുള്ളവർ ഒരു പക്ഷെ നമ്മളോട് ,അത് ചെയ്യണ്ട ഇത് ചെയ്യണ്ട എന്നൊക്കെ പറഞ്ഞാലും നമ്മുടെ മനസ്സിന് നല്ലതു എന്ന് തോന്നുന്നെങ്കിൽ ചെയ്യുക എന്ത് സംഭവിച്ചാലും സ്വീകരിക്കാൻ തയ്യാറാകുക.വേണ്ടാത്ത കാര്യങ്ങൾ വേണ്ട എന്ന് തന്നെ പറയണം ഇല്ലെങ്കിൽ അവിടെ നഷ്ടങ്ങൾ സംഭവിക്കും,ഒരു പക്ഷെ നമ്മളെക്കൊണ്ട് വേണ്ട എന്ന് വാക്ക് പറയാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോലും.നമ്മൾക്ക് ചോറുണ്ണുമ്പോൾ വയറു നിറഞ്ഞു കഴിഞ്ഞാൽ നമ്മളോട് ആരെങ്കിലും പിന്നെ ചോറ് വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നേ പറയാറുള്ളൂ കാരണം നമ്മൾക്ക് ചോറ് പാഴാക്കുന്നതിനോട് താൽപ്പര്യം ഇല്ലാത്തതുകൊണ്ട്,അങ്ങനെ ചിന്തിച്ചതുകൊണ്ടു അത്രയും ചോറ് പാഴായി പോയില്ല .ഇനി ഒരുപക്ഷെ നമ്മൾ ഇഷ്ടത്തോടെ കാണുന്ന ആളാണ് നമ്മളോട് ചോദിക്കുന്നതെങ്കിൽ ഇഷ്ടം കളയണ്ട എന്ന് വിചാരിച്ചു ചോറ് ഇട്ടോളൂ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു പക്ഷെ ഭക്ഷണം  പാഴാക്കി കളയേണ്ടി വന്നേക്കാം(ഇവിടെ നമ്മൾ ചോറിനേക്കാൾ പ്രാധാന്യം നമ്മളുടെ ഇഷ്ടത്തിന് കൊടുത്തു).നമ്മൾ പൊതുവെ നമ്മൾക്ക് ഇഷ്ടമുള്ളവരോട് നോ(വേണ്ട) എന്ന് പറയാറില്ല(ഒട്ടു മിക്കവാറും).നമ്മൾക്ക് ഇഷ്ടമില്ലാത്തവരോട് നോ(വേണ്ട) എന്ന് പറയുവാൻ ഒരു മടിയും ഇല്ല(മടി വിചാരിക്കേണ്ട കാര്യമില്ല കേട്ടോ).വേണ്ട എന്ന് പറയേണ്ടിടത്തു വേണ്ട എന്ന് തന്നെ പറയാൻ പഠിക്കണം,ഒരു പക്ഷെ ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവാം പതിയെ പതിയെ എല്ലാം ശരിയായി കൊള്ളും.നമ്മൾ പഠിക്കാൻ ഇരിക്കുമ്പോൾ ഒരു
പക്ഷെ ടീവി കാണാൻ തോന്നും ചുറ്റിയടിക്കാൻ തോന്നും അങ്ങനെ ഓരോരോ തോന്നലുകൾ ഉണ്ടാകുമ്പോൾ പഠിച്ചതിനുശേഷം മാത്രം പോകാം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക അങ്ങനെ തോന്നൽ വരുമ്പോൾ നോ പറയാൻ കഴിയുക എങ്കിൽ നമ്മൾ എല്ലാവർക്കും നാളെ നമ്മളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിപ്പെടാൻ കഴിയും.നമ്മൾക്ക് വേണ്ടാത്ത കാര്യങ്ങൾ വേണ്ട എന്ന് തീരുമാനിക്കാൻ നമ്മൾക്ക് കഴിയണം.വേണ്ടാത്ത കാര്യങ്ങൾ വേണ്ടാത്തതുകൊണ്ടാണ് എന്ന് പറയുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.    


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If there exists no possibility of failure,then victory is meaningless.-Robert H Schuller

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email