Choose your language

17 May 2020

// // Subscribe YOUTUBE Channel

How to find the solution


പരിഹാരം കണ്ടെത്തുന്നത് എങ്ങനെയാണ്? എന്ത് പ്രശ്നവും പരിഹരിക്കാൻ ഒരു പരിധി വരെ കഴിയും മറ്റുള്ളവരുടെ സഹായം ലഭിക്കുമെങ്കിൽ.നാളെ നമ്മളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ വന്നു കൂടാ എന്നില്ലല്ലോ.ഇന്നലെകളിലെ പ്രശ്നങ്ങളെ നമ്മൾ ഓരോരുത്തരും നേരിട്ട് കഴിഞ്ഞു ഇനി ഉള്ളത് വരാൻ പോകുന്ന പ്രശ്നങ്ങളാണ്.ഇന്നലെ വരെ എന്തെങ്കിലും പ്രശ്നങ്ങൾ നമ്മൾ നേരിട്ടുണ്ടെങ്കിൽ ഇനിയുള്ള പ്രശ്നങ്ങളും നമ്മൾക്ക് നേരിടാം.
നമ്മൾ എന്ത് കാര്യവും ചെയ്തു കഴിഞ്ഞാലും അതിൽ തെറ്റുകൾ ഒരു പക്ഷെ പറ്റിയെന്നു വരാം,ഒരു പ്രാവശ്യം തെറ്റ് സംഭവിച്ചാൽ പിന്നെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.നമ്മൾ ചെയ്യുന്ന ഓരോ തെറ്റുകൾക്കും ഒരു പക്ഷെ ബുദ്ധിമുട്ടുന്നത് മറ്റു പലരും ആയിരിക്കും.ചില തെറ്റുകൾ ഒരു പക്ഷെ തിരുത്തുവാൻ കഴിഞ്ഞേക്കാം എന്നാൽ എല്ലാ തെറ്റുകളും അങ്ങനെ തന്നെ തിരുത്തുവാൻ സാഹചര്യം അനുവദിച്ചെന്നു വരില്ലല്ലോ.എന്ത് പ്രശ്നത്തിനും ഓരോ കാരണങ്ങൾ ഉണ്ടാവും അത് കണ്ടെത്തിയെങ്കിൽ മാത്രമേ ശരിയായ രീതിയിൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു.
പണ്ടുള്ളവർ പറയാറുണ്ട് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് അതിന്റെ വഴിക്കു പോകും(എവിടെ അട്ടക്കു അറിയാമോ മെത്ത കിടക്കാൻ ഉള്ളതാണ് എന്ന്,എന്ന് പറയും പോലെയാണ്).ഒരാളെ കണ്ടാൽ,പരിചയപ്പെട്ടാൽ ചിലർ പറയാറുണ്ട് അവൻ അല്ലെങ്കിൽ അവൾ അൽപ്പം പ്രശ്നക്കാരൻ,പ്രശ്നക്കാരി ആണെന്ന്.എന്റെ പ്രശ്നം എന്റെ മാത്രം പ്രശ്നം ആയിരിക്കും(അത് പിന്നെ അങ്ങനെയാകാൻ ആകാനാണല്ലോ വഴിയുള്ളു).പ്രശ്നം ഗുരുതരമായതും നിസ്സാരമായതുമുണ്ട്(പൊതുവെ പറഞ്ഞതാണ് കേട്ടോ).ഒരു ഞെട്ട് ഇളകി കിടന്നാൽ മതിയല്ലോ പ്രശ്നങ്ങൾ തുടങ്ങാൻ (വണ്ടികളിൽ യന്ത്രസാമഗ്രികൾ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവിന്റെ പേരാണ് ഞെട്ടും ബോൾട്ടും).ഉദാഹരണം പറയുകയാണെങ്കിൽ ക്ലച്ച് കേബിളിൽ ഉപയോഗിക്കുന്ന ഞെട്ട് അത് കുറഞ്ഞത് 5 തവണ എങ്കിലും ശരിയായ രീതിയിൽ തിരിച്ചു വെച്ചാലാണ് വാഹനത്തിലെ ക്ലച്ച് സിസ്റ്റം ശരിയായി വർക്ക് ചെയ്യുകയുള്ളൂ(ഞാൻ ഒരു ഉദാഹരണം പറയാൻ വേണ്ടി പറഞ്ഞതാണ് എല്ലാ വാഹനത്തിനും ഞാൻ പറഞ്ഞത് ഒരു പക്ഷെ ബാധകമാകില്ല അത് കൊണ്ടാരും ഇത് കേട്ട് ഞെട്ടണ്ട കാര്യം ഇല്ല),ഒത്തിരി അധികം അനുഭവ പാഠങ്ങൾ
നമ്മൾ ഓരോ ദിവസവും പഠിക്കുന്നത് നമ്മുടെയൊക്കെ ജീവിതങ്ങളിൽ അല്ലെങ്കിൽ നമ്മൾ കാണുന്ന ചുറ്റുപാടുകളിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നത് കൊണ്ടാണ്.പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടോ,നമ്മൾ ജീവിക്കുന്നത് തന്നെ പ്രശ്നങ്ങളുടെ നടുവിലൂടെ അല്ലേ.ശുദ്ധമായ വായു വേണം നമ്മൾക്ക് പ്രാണൻ നിലനിറുത്താൻ ,വെളളം എങ്കിലും വേണം ആരോഗ്യം നിലനിറുത്താൻ അങ്ങനെ നോക്കിയാൽ എന്തെങ്കിലുമൊക്കെ വേണം എന്തെങ്കിലും ഒക്കെ ആവാൻ.ഒരേ പ്രശ്നത്തെ എത്ര രീതിയിൽ വേണമെങ്കിലും നേരിടാം,അങ്ങനെ നേരിടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്(അനുഭവ പരിജ്ഞാനം കൂടുതൽ ഉണ്ടെങ്കിൽ പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കാൻ കഴിയും).ഒരു പ്രശ്നവും ഇത് വരെ പ്രശ്നം അല്ലാതെ ആയി തീരുന്നില്ല പരിഹാരം കിട്ടുന്നത് വരെ.നമ്മൾ പലരും സമരങ്ങളിൽ പങ്കെടുത്തവരാകാം അല്ലെങ്കിൽ സമരങ്ങൾ കണ്ടിട്ടുണ്ടാകാം അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണല്ലോ സമരം നടത്തുന്നത്.നമ്മൾ വിചാരിച്ചാൽ ഒത്തിരി അധികം പ്രശ്നങ്ങൾ ഒഴിവായി കിട്ടും.ചിലപ്പോൾ ഒരു സോറി അല്ലെങ്കിൽ സാരമില്ല എന്നുള്ള ചിന്താഗതി ആണെങ്കിൽ എളുപ്പം പ്രശ്നം മാറുമായിരിക്കും.ഒരു കണക്കു കിട്ടിയാൽ അത് പരിഹരിക്കാൻ ഒത്തിരി അധികം മാർഗ്ഗങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് ഒത്തിരി അധികം സമവാക്യത്തിലൂടെ.അതുപോലെ നമ്മൾ നേരിടുന്ന ഓരോ പ്രശ്നങ്ങൾക്കും ഒരു സമവാക്യം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു.എന്നോട് പലരും ചോദിക്കാറുണ്ട് അവരെന്താ അങ്ങനെ എന്ന്(എന്ന് വെച്ചാൽ എന്നോട് ചോദിക്കുന്ന വ്യക്തികൾക്കു അവരുടെ ജീവിതത്തിൽ അവർക്കുണ്ടായ സ്വഭാവ സവിശേഷതകളുടെ കാര്യമാണ് ഞാൻ നിങ്ങളോടു പറയുവാൻ ഉദേശിച്ചത്‌).നിങ്ങളിൽ പലരും ഒരു പക്ഷെ ചോദ്യം എന്നോട് ചോദിക്കാൻ ഇരിക്കുന്നുണ്ടാകും നീ എന്താ ഇങ്ങനെ-ഉത്തരം ഒന്നേയുള്ളു ഞാൻ ഇങ്ങനെയൊക്കെ ആയതു കൊണ്ട് തന്നെ(ഞാൻ എന്താ ഇങ്ങനെ എന്ന് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവില്ല ചിലർക്ക് എങ്കിൽ പോലും ഞാൻ പിന്നീട് വിശദമായി പറഞ്ഞു തരാം ആവശ്യമുണ്ടെങ്കിൽ).ചുരുക്കി പറഞ്ഞാൽ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല എന്ന്.പ്രശ്നങ്ങളെ ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കാം.എല്ലാവർക്കും പ്രശ്നങ്ങളെ  ശരിയായ രീതിയിൽ മാറ്റുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.  


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Winners compare their achievements with their goals,while losers compare their achievements with those of other people.-Nido Qubein.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email