Choose your language

28 May 2020

// // Subscribe YOUTUBE Channel

Ever felt darkness?


എപ്പോഴെങ്കിലും ഇരുട്ട് അനുഭവപ്പെട്ടിട്ടുണ്ടോ?ശരിക്കും ഇരുട്ട് ആയിട്ടു തോന്നിയത് എപ്പോഴാണ്?.വെളിച്ചം ഇല്ലെങ്കിൽ അവിടെ ഇരുട്ടുണ്ടാകും എന്ന് നമ്മൾക്ക് അറിയാം.എന്നിരുന്നാലും വെളിച്ചം ഉള്ളിടത്തു കണ്ണടച്ചാലും ഇരുട്ട് ആവില്ലേ എന്നതാണ് എന്റെ ചോദ്യം.ഇരുട്ട് മാറണം അല്ലെങ്കിൽ മാറി എന്നൊരു തോന്നൽ ഉണ്ടാവണം എങ്കിൽ നമ്മൾ കണ്ണ് തുറക്കണം(പൊതുവെ).ജന്മനാ കണ്ണിനു കാഴ്ച ശക്തി ഇല്ലാത്ത ഒത്തിരി ആളുകളുണ്ട് അവർക്ക് വെളിച്ചം ആവേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.
നമ്മൾ സഹായിച്ചെങ്കിൽ മാത്രമേ അവർക്ക് എളുപ്പം സഞ്ചരിക്കാൻ കഴിയു(പരിമിതികളെ മറികടക്കാൻ കഴിയു).കാഴ്ച ഇല്ലാതിരുന്നിട്ടും പരിമിതികളെ നേരിട്ട് കൊണ്ട് ഉപജീവനം നടത്തുന്ന ഒത്തിരി ആളുകളുണ്ട്.എനിക്ക് ഒരാളെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്,അവനു ചെറുപ്പത്തിൽ കാഴ്ച ഉണ്ടായിരുന്നതാണ് പിന്നീട് കാഴ്ച ശക്തി നഷ്ടപ്പെട്ടു,അവൻ എല്ലാ ദിവസവും ജോലിക്കു പോകുന്നുണ്ട്,അവൻ  വളരെ എളുപ്പത്തിൽ മൊബൈൽ ഉപയോഗിക്കാൻ പഠിച്ചു,ഡിഗ്രി സ്വന്തമാക്കി.നമ്മൾക്ക് വെളിച്ചം നമ്മുടെ മുന്നിൽ ഉണ്ടെങ്കിൽ കൂടി കാണാൻ സാധിക്കുന്നില്ല എങ്കിൽ എവിടെയെങ്കിലും നമ്മുടെ ബോധമനസ്സിൽ നിരാശകളുടെ എണ്ണം കൂടി കൂടി വരുന്നത് കൊണ്ടാണ്.നമ്മൾ എവിടേക്കു നോക്കണം,എവിടേക്ക് നോക്കാൻ പാടില്ല എന്നത് നമ്മുടെയും നമ്മുടെ ചുറ്റുപാടും നൽകിയ സ്വാതന്ത്ര്യമാണ്,സൂര്യഗ്രഹണം നടക്കുമ്പോൾ സുര്യനെ നോക്കരുത് എന്ന് പറയുന്നത് നമ്മൾ കേട്ടിട്ടില്ലേ,എന്ത് കൊണ്ടാണ് നമ്മൾ സുര്യനെ നോക്കാത്തത് അങ്ങനെ നോക്കി കണ്ണിന്റെ കാഴ്ചശക്തി പോയ ആളുകളെ കുറിച്ച് കേട്ടതുകൊണ്ടാകാം.ഏതൊരു നിയമവും നമ്മൾക്ക് വേണ്ടിയുള്ളതാണ്.കഴിഞ്ഞ ദിവസം വരെ എന്റെ ചിന്തരീതി കുപ്പിയിൽ പെട്രോൾ തരുന്നതിൽ എന്ത് പ്രശ്നം ആണ് ഉള്ളത് എന്നതായിരുന്നു.പെട്രോൾ കുപ്പിയിലാക്കി മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്  കൊണ്ടാണെങ്കിൽ വാഹനത്തിന്റെ ടാങ്കിൽ നിന്നും ഊറ്റി ആയാലും എടുക്കാമല്ലോ എന്നൊക്കെ ചിന്തിച്ചു.പിന്നീട് ഞാൻ ഒരു പെട്രോൾ പമ്പിൽ ചെന്ന് ചോദിച്ചപ്പോൾ അവർ സുരക്ഷിതമായി ഒരു പാത്രത്തിൽ ഒഴിച്ചിട്ടു പെട്രോൾ ടാങ്കിൽ നിന്നും അൽപ്പം ദുരം മാറിനിന്നുകൊണ്ടു മാത്രമേ  കുപ്പിയിൽ നിറക്കാൻ പാടുള്ളു എന്ന് പറഞ്ഞു കാരണം പെട്രോൾ ടാങ്കിൽ നിന്നും നേരിട്ട്  കുപ്പിയിൽ നിറക്കുമ്പോൾ പലവിധ അപകടങ്ങൾക്കും കാരണമാകാം,അങ്ങനെ ഒരു അപകടം ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു നിയമം വച്ചത് എന്ന് അറിയുവാൻ ഇടയായി(ഇത് ഞാൻ അറിയുന്നത് വരെ എന്റെ ചിന്ത പോയത് വേറെ വഴിക്കാണ്).നമ്മൾ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് വെക്കുന്നത്,ഇപ്പോൾ മാസ്ക് വെക്കുന്നത്  എല്ലാം നമ്മുടെ
സുരക്ഷക്ക് വേണ്ടിയല്ലേ .എല്ലാ കാര്യത്തിലും നമ്മൾ എത്രത്തോളം മുൻകരുതൽ എടുക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും കൂടുതൽ സുരക്ഷിതത്വം നൽകുന്നത് (എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും അതെല്ലാം നമ്മൾക്ക് വേണ്ടിയാണ് എന്ന് ചിന്തിക്കുക)(എത്രത്തോളം മുൻകരുതലുകൾ എടുത്താലും അതിനേക്കാൾ അപ്പുറം ഒരു പക്ഷെ എന്ത് വേണമെങ്കിലും സംഭവിച്ചേക്കാം)(കപ്പലുകൾ ഏറ്റവും സുരക്ഷിതമായി ഇരിക്കുന്നത് തീരത്തു കിടക്കുമ്പോഴാണ്,പക്ഷെ കപ്പൽ ഉണ്ടാക്കിയിരിക്കുന്നത് തീരത്തു കിടക്കാൻ അല്ലലോ-ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ് കേട്ടോ).നമ്മൾ വേണം മറ്റുള്ളവർക്ക് വെളിച്ചം ആകാൻ (അങ്ങനെയെങ്കിൽ മറ്റുള്ളവരും നമ്മൾക്ക് വെളിച്ചമായി മാറും എന്നെങ്കിലും ഒരിക്കൽ). നമ്മൾ കുറേനാൾ ഇരുട്ട് മുറിയിൽ കഴിഞ്ഞാൽ സ്വാഭാവികമായും ഇരുട്ടിനോട് ഇഷ്ടം തോന്നി തുടങ്ങും,പിന്നെ പതിയെ പതിയെ ഇരുട്ടിനെ ആഗ്രഹിക്കും ഒരിക്കലും അതിനപ്പുറം വെളിച്ചം കാണാൻ ആഗ്രഹിച്ചെന്നു വരില്ല.ഇരുട്ട് ഉള്ളിടത്തോളം കാലം പ്രകാശം നമ്മൾ അറിയുകയില്ല,പ്രകാശം ഉള്ളടിത്തള്ളോളം കാലം ഇരുട്ട് എന്താണ് എന്നറിയുകയുമില്ല.ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ 1000 പേർ വരും കരയുമ്പോൾ കൂടെ കരയാൻ ആരും ഉണ്ടാവണം എന്നില്ല.നമ്മൾക്ക് എന്നെങ്കിലും ഒരിക്കൽ സങ്കടങ്ങൾ ഉണ്ടാവുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് എങ്ങനെ സങ്കടങ്ങൾ മാറ്റിയെടുക്കാൻ കഴിയും എന്നാണ്.പലരും പറയാറുണ്ട് കരയുന്നവരുടെ കരച്ചിൽ നമ്മളായിട്ട് മാറ്റാൻ ശ്രമിക്കരുത്,കരഞ്ഞു കരഞ്ഞു സങ്കടങ്ങൾ തീരട്ടെ എന്ന്.വാശിയുടെ പുറത്തു കരയുന്നവരുണ്ടാകാം,നഷ്ടപ്പെടലുകൾ ഓർത്ത് കരയുന്നവരുണ്ടാകാം,നിരാശകളുണ്ടാകുമ്പോൾ കരയുന്നവരുണ്ടാകാം,ഓരോ ആളുകൾക്കും കരച്ചിൽ വരുന്നതിന് എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാവാം.കരയുന്നവർ ഒരിക്കലും മോശക്കാരല്ല,എന്റെ തോൽവികൾ എന്നെ കരയിപ്പിച്ചിട്ടുണ്ട് ചെറുപ്പകാലങ്ങളിൽ,വലുതായപ്പോൾ തോൽവികൾ കൂടെയുള്ളത് കൊണ്ട് വലിയ കരച്ചിൽ ഒന്നും ഉണ്ടായില്ല,പക്ഷെ എന്റെ തോൽവികൾ എന്നും എന്നോടൊപ്പം ഉണ്ടാവും ചിലത് പഠിപ്പിക്കാനും പഠിച്ചത് മറക്കാതെ ഇരിക്കാനും എനിക്ക് തോൽവികൾ ആവശ്യമായിരുന്നു,എന്നെ പോലെ ആരും തോൽക്കാതെ ഇരിക്കണം എങ്കിൽ ആർക്കെങ്കിലും നമ്മളായിട്ട് വെളിച്ചം കൊടുക്കണം എന്ന് എനിക്ക് തോന്നി,അങ്ങനെ ഞാൻ എഴുതാൻ തുടങ്ങി വലിയ സിറോയിൽ നിന്നും  ഇപ്പോൾ എവിടെ വരെയെത്തി നില്കുന്നു എന്ന് ചോദിച്ചാൽ ഒത്തിരി അധികം ഷെയർ പോയ കണക്കാണ് എനിക്ക് പറയാൻ ഉണ്ടാവു. ഇന്നും പലരും എന്നോട് ചോദിക്കാറുണ്ട് എന്തിനാടാ ഇങ്ങനെയൊക്കെ എഴുതുന്നത്,നീ എഴുതുന്നത് ആര് വായിക്കാനാണ്,വളരെ ചുരുക്കി എഴുതു ,ചുരുക്കി എഴുതു എന്ന്,എനിക്ക് അങ്ങനെ ഇത്ര ആളുകൾ വായിക്കണം എന്നൊന്നും നിർബന്ധം ഇല്ല,എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ആരെങ്കിലും വായിക്കുംഅങ്ങനെ വായിക്കുന്നവർക്ക് എന്തെങ്കിലും വെളിച്ചം കിട്ടുവാണെങ്കിൽ ഞാൻ കൃതാർത്ഥനായി.ഒരു ബൾബ് കത്തി കഴിഞ്ഞു ഒരു നാൾ ബൾബും ഇരുട്ടാകും(വെളിച്ചം കിട്ടണം എങ്കിൽ ബൾബിൽ വെളിച്ചം കിട്ടാനുള്ള ഊർജം ലഭിക്കണം-എന്നിലെ ഉർജ്യം നഷ്ടപ്പെടുന്നത് വരെ).നമ്മളുടെയൊക്കെ ജീവിതത്തിൽ വെളിച്ചം കിട്ടണം എങ്കിൽ ഒത്തിരി അധികം ഊർജം നേടേണ്ടതുണ്ട്,അങ്ങനെ ഊർജം ലഭിക്കാൻ പോസിറ്റീവ് എനർജി കിട്ടുന്ന മാർഗ്ഗങ്ങൾ നമ്മൾ അന്വേഷിക്കുക.കുറ്റപ്പെടുത്തി സംസാരിക്കുന്നവർ ഒത്തിരി പേരുണ്ടാകും,അവരുടെ കുറ്റം പറച്ചിൽ നമ്മൾ എത്ര ശ്രമിച്ചാലും മാറണം എന്നില്ല,പക്ഷെ വേണമെങ്കിൽ നമ്മൾക്ക് കേൾക്കാതെ ഇരിക്കാം,വേണമെങ്കിൽ കേട്ട് കൊണ്ടിരിക്കാം.ഇരുട്ടും വെളിച്ചവും നമ്മൾക്ക് ആവശ്യമാണ്(ഒന്നിന്റെ ശരിക്കും വില അറിയാൻ വില ഉണ്ടെന്നു നമ്മൾ കരുതിയതിന്റെ വില ഇല്ലാതെ ആവണം-പറഞ്ഞത് മനസ്സിൽ ആയില്ല അല്ലെ,ഉദാഹരണം പറയുകയാണെങ്കിൽ എനിക്ക് ചുമയുണ്ട്,ചുമയുടെ മരുന്നിനു എന്നെ സംബന്ധിച്ച് വലിയ വിലയുണ്ട്(മാർക്കറ്റിലെ വില അല്ല കേട്ടോ ഉദ്ദേശിച്ചത്),കാരണം ചുമ എന്ന അസുഖം മാറണം,ചുമ ഇല്ലാത്തവർക്ക് ഇതൊന്നും വലിയ കാര്യം അല്ല-ഇപ്പോൾ പിടികിട്ടിയോ പറഞ്ഞതിന്റെ പൊരുൾ)(ഇന്ന് നമ്മൾക്ക് സുലഭമായി ഭക്ഷണം ലഭിക്കുന്നത് കൊണ്ട് യാതൊരു വിലയും നമ്മൾ ഭക്ഷണത്തോട് കാണിക്കുന്നില്ല-ചിലപ്പോഴെങ്കിലും ഞാൻ ഉൾപ്പടെ).ഭക്ഷണത്തിന്റെ വില അറിയണം എങ്കിൽ പട്ടിണി എന്താണ് എന്ന് അറിയേണ്ടി വരും,അത് മനസ്സിലാക്കാത്തിടത്തോളം കാലം ഭക്ഷണം നമ്മൾ പാഴാക്കി കൊണ്ടിരിക്കും(ഒരു പക്ഷെ)(പിന്നെ ഒരു കാര്യം ആരും പട്ടിണി കിടക്കണം എന്ന് ഞാൻ പറയുന്നില്ല,പട്ടിണി കിടക്കുന്ന ഒത്തിരി ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട്എന്നത് മനസ്സിൽ ഉണ്ടായാൽ മതി,ഒരു തിരിച്ചറിവിന് വേണ്ടി).നമ്മൾ അനുഭവിച്ച ദുരിതങ്ങൾ നമ്മളെ നാളെ മറ്റൊരു വഴിക്ക് നയിച്ചേക്കാം അവിടെ വെളിച്ചം നമ്മൾ അന്വേഷിക്കണം എങ്കിലേ ദുരിതങ്ങൾ അവർത്തിക്കാതിരിക്കുള്ളൂ.ഇന്നുള്ള ദുരിതങ്ങൾ മാറണം എങ്കിൽ നമ്മൾ സ്വയം മാറുവാൻ തയ്യാറാകണം,സ്വയം വെളിച്ചമായി മാറണം.സ്വന്തം മക്കൾക്ക് വേണ്ടി,സ്വന്തമെന്നു പറയുന്നവർക്ക് വേണ്ടി അങ്ങനെ അങ്ങനെ.അപ്പോൾ ഇരുട്ട് എന്താണ് ,വെളിച്ചം എന്താണ്,അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ,എല്ലാം മനസ്സിലായി എന്ന് വിചാരിക്കുന്നു(ഒന്നും മനസ്സിലായില്ലെങ്കിലും സാരമില്ല എന്നെങ്കിലും ഒരിക്കൽ മനസ്സിലാവും അത് വരെ കാത്തിരിക്കുക).ഇനി നമ്മളാണ് തീരുമാനിക്കേണ്ടത് നമ്മൾ ചരിക്കേണ്ടത് ഇരുട്ടിന്റെ കൂടെയാണോ അതോ വെളിച്ചത്തിന്റെ കൂടെയാണോ എന്നത്,തീരുമാനം നിങ്ങളുടെ ഇഷ്ടത്തിന് വിട്ടേക്കാണ്,മറ്റുള്ളവർ നമ്മളെ കുറ്റപ്പെടുത്തുമ്പോൾ നമ്മൾ മനസ്സിലാക്കണം നമ്മളിലെ ഇരുട്ട് മാറ്റുവാൻ ഒരു പക്ഷെ അതെല്ലാം സഹായിച്ചേക്കാം എന്ന് (എല്ലാം ഒരു പോസിറ്റീവ് ചിന്താഗതിയിൽ എടുക്കുകിൽ). നിങ്ങൾ കേട്ടിട്ടില്ലേ  ഫലം കിട്ടുന്ന മാവിലെ ആളുകൾ കല്ലെറിയു എന്ന് . നമ്മൾക്ക് കിട്ടുന്ന ഓരോ കല്ലുകളും പെറുക്കി വെച്ച് നമ്മൾക്ക് വേണമെങ്കിൽ കൊട്ടാരം പണിയാം അല്ലെങ്കിൽ തിരിച്ചു എറിഞ്ഞു കൊടുക്കാം എന്ത് വേണം എന്ന് നമ്മൾ തീരുമാനിക്കുക .അപ്പോൾ എല്ലാവർക്കും വെളിച്ചം നല്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.  




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. By asking for the impossible we obtain the best possible.-Giovanni Niccolini

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email