Choose your language

1 May 2020

// // Subscribe YOUTUBE Channel

Can we find a solution?


പരിഹാരം കണ്ടെത്താൻ നമ്മൾക്ക് കഴിയാറുണ്ടോ?പരിഹാരം വേണ്ടത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ്.ഒരു പ്രശ്നവും പരിഹരിക്കപ്പെടാത്തതായി ഇല്ല(ആരെങ്കിലും പരിഹാരമായി എന്ന് സമ്മതിക്കുമെങ്കിൽ).നമ്മളൊക്കെ നിത്യജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ പരിഹരിക്കാറുണ്ട്.ഓരോ ചോദ്യത്തിനും നമ്മൾ കണ്ടെത്തുന്ന ഉത്തരങ്ങൾ ഒരു പരിഹാരമാണ്.പരിഹാരമാർഗങ്ങൾ നിരവധിയുണ്ട് അതെല്ലാം കണ്ടെത്താൻ നമ്മൾക്ക് കഴിയണം.
ഞാൻ പൊതുവെ ഒരു വിഷയം കിട്ടിയാൽ അതിനെ ചുറ്റിപ്പറ്റി ഒത്തിരി ചോദ്യങ്ങൾ ചോദിക്കുന്ന വ്യക്തിയാണ്.ഒരു പക്ഷെ നമ്മൾ ചോദ്യങ്ങൾ ചോദിക്കുമ്പോഴായിരിക്കും ഓരോരുത്തർക്കും ഇത് എന്നെ സംബന്ധിക്കുന്ന ചോദ്യങ്ങൾ ആണല്ലോ എന്ന ചിന്തയുണ്ടാകുന്നത്,പിന്നെ അവർക്കും ഭാവിയിൽ അങ്ങനെ ഒരു പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ എളുപ്പം പരിഹാരം കണ്ടെത്താൻ കഴിയും.ഒരു പക്ഷെ എനിക്ക് പേർസണൽ ആയിട്ടു ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ കണ്ടെത്താം,പക്ഷെ എന്റെ ചോദ്യങ്ങളിലൂടെ ഒത്തിരി അധികം ആളുകൾക്ക് ഉപകാരം കിട്ടണം എന്ന് കരുതിയാണ് ഞാൻ ചോദ്യങ്ങൾ പൊതുവെ ചോദിക്കാറുള്ളത്(ഇത്രയും പറഞ്ഞത് whatsapp ഗ്രൂപ്പിലെ കാര്യം).ഇനിയിപ്പോൾ ഫേസ്ബുക് ഗ്രൂപ്പിലാണെങ്കിൽ പൊതുവിൽ തമാശ കലർന്ന ചോദ്യങ്ങളാണ് ചോദിക്കാറുള്ളത് ഒത്തിരി അധികം ആളുകൾ അതിനു അവരുടേതായ ജീവിത രീതിയിൽ നിന്നും ഉത്തരങ്ങൾ നൽകാറുണ്ട്(കുറച്ചു ആളുകൾ വളരെ വ്യത്യസ്തത കലർന്ന ഉത്തരങ്ങളും നൽകാറുണ്ട്).നമ്മൾക്ക് അറിവുകൾ ഉണ്ടാവണമെങ്കിൽ നമ്മൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കണം,ആരോ പറഞ്ഞത് ഓർക്കുന്നു ഓരോ ചെറിയ കാര്യവും നമ്മൾക്ക് വലിയ അറിവാണ് നല്കുന്നത് എന്ന്(ഓരോ ചെറിയ അറിവുകളും നിസ്സാരമല്ല എന്ന്).ഓരോ മേഖലയിലും കഴിവ് തെളിയിച്ച വ്യക്തികളുണ്ട്,അവരോടെല്ലാം സമയം കിട്ടുമെങ്കിൽ നമ്മൾക്ക് ആവശ്യമുള്ള കാര്യങ്ങൾ കേട്ട് മനസ്സിലാക്കാം.നമ്മൾ ചോദിക്കുന്ന ഓരോ ചോദ്യവും ഒരു പക്ഷെ മറ്റുള്ളവരുടെ മനസ്സിൽ പൊട്ട ചോദ്യങ്ങൾ ആയിരിക്കാം,എങ്കിലും നമ്മൾ ചോദിക്കുക ഉത്തരം അറിയാവുന്നവർ ആണെങ്കിൽ ഉത്തരം പറഞ്ഞു തരിക തന്നെ ചെയ്യും(ഒരു പക്ഷെ കളിയാക്കിയാൽ കുടിയും).പലരും എന്നോട് പറയാറുണ്ട് പഴയ സാധനം വാങ്ങിക്കേണ്ട  നിനക്ക് പണികിട്ടുമെന്നു ,പക്ഷെ എന്നെ സംബന്ധിച്ച് ഞാൻ പണി വാങ്ങിക്കാൻ തയ്യാറാണ് ഓരോ പ്രശ്നങ്ങൾ വരുമ്പോൾ പരിഹരിക്കാൻ പറ്റുമെന്ന് എനിക്കുറപ്പുണ്ട്,എത്രയൊക്കെ പ്രശ്നങ്ങൾ വന്നോട്ടെ എനിക്ക് പരിഹരിക്കാൻ പറ്റും എന്നൊരു ഉറപ്പുണ്ട്(മറ്റുള്ളവരുടെ സഹായം തേടിക്കൊണ്ടാണ് കേട്ടോ ഞാൻ പ്രശ്നങ്ങൾ പരിഹരിക്കുക-നമ്മൾ യന്ത്രത്തിന്റെ പ്രവർത്തനത്തെ പറ്റി പഠിച്ചിട്ടില്ല അതുകൊണ്ടാണ് കേട്ടോ പറഞ്ഞത്).നമ്മൾക്ക് വെളിച്ചം കിട്ടിയത് ഒത്തിരി അധികം പ്രശ്നങ്ങളെ തരണം ചെയ്തുകൊണ്ടല്ലേ .ഓരോ തവണ പരാജയപ്പെടുമ്പോഴും ഓരോ പുതിയ അറിവുകൾ സമ്പാദിക്കുവാൻ കഴിഞ്ഞതുകൊണ്ടാണ്,പുതിയ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് അവസാനം ബൾബ് കണ്ടുപിടിച്ചത്.നമ്മളുടെ ജീവിതത്തിൽ നാളുകളായിട്ടുള്ള പ്രശ്നങ്ങൾ നിരവധി, അനവധി ഉണ്ടാകും ഇതെല്ലാം ഒരു പക്ഷെ നമ്മൾ സ്വയം വിചാരിച്ചാൽ പരിഹരിക്കാൻ സാധിച്ചെന്നു വരില്ല,നമ്മൾക്ക് ചുറ്റിലുമുള്ള സഹായങ്ങൾ സ്വീകരിക്കാം,നമ്മുടെ ഓരോ അറിവുകളും വലിയ തിരിച്ചറിവുകൾ നമ്മൾക്ക് നൽകും.വളരെ നിസ്സാരമായി കാണേണ്ട പ്രശ്നങ്ങളെ വളരെ വലുതായി കാണുന്നവർ നമുക്ക് ചുറ്റിലുമുണ്ട്,അതുപോലെ വളരെ കാര്യമായി കാണേണ്ട പ്രശ്നങ്ങളെ വളരെ നിസ്സാരമായി കാണുന്നവരുമുണ്ട്.ഒരു കുടത്തിൽ നമ്മൾ വെള്ളം നിറയ്ക്കുകയാണ് എന്ന് വിചാരിക്കുക(വിചാരിച്ചോ),ഇനി കുടത്തിൽ നിങ്ങൾ ശ്രദ്ധിക്കുമ്പോൾ വെള്ളം കുറഞ്ഞു കുറഞ്ഞു വരുന്നു .നിങ്ങൾ അപ്പോൾ കാരണം എന്താണ് എന്ന് അന്വേഷിക്കും(ഇല്ലെങ്കിൽ നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന പ്രവർത്തികൾ പാഴ്വേല ആകുമെന്ന് ഉറപ്പുള്ളത്കൊണ്ട്).നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഇല്ലാത്തവരില്ല,എനിക്ക് ആണെങ്കിൽ നൂറു നൂറു കൂട്ടം പ്രശ്നങ്ങളുണ്ട്(എന്താടാ നിന്റെ പ്രശ്‌നം എന്ന് മാത്രം ചോദിക്കല്ലേ) (നാളെ ഒരു പക്ഷെ പ്രശ്നങ്ങളുടെ എണ്ണം കൂടാം കുറയാം-എന്താണ് സംഭവിക്കാൻ പോവുക എന്ന് നമ്മൾക്ക് നിശ്ചയിക്കാൻ പറ്റില്ലലോ).നമ്മൾ ആരും തന്നെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം പറയാൻ.പലർക്കും ഇതിനു മുൻപുള്ള ജീവിതക്രമത്തിൽ ചെയ്തുകൊണ്ടിരുന്ന പലവിധ കാര്യങ്ങളും കിട്ടിയില്ലെങ്കിൽ എന്തെങ്കിലുമൊക്കെ അസ്വസ്ഥത ഉണ്ടാകുന്നവരായിരുന്നു ഇന്നിപ്പോൾ യാതൊരു വിധ കുഴപ്പവും കിട്ടാത്തതുകൊണ്ട് ഇല്ല(അപ്പോൾ ശരിക്കും നമ്മളുടെ മനസ്സിന് ആയിരുന്നിരിക്കണം കുഴപ്പം).നമ്മൾ എന്തെങ്കിലും കാര്യങ്ങൾ ശീലിച്ചു കഴിഞ്ഞാൽ അതെല്ലാം നമ്മളുടെ ജീവിതത്തിൽ ഒരു ചിട്ട വരുത്തും(നമ്മളുടെ ശീലങ്ങൾ
നല്ലതാവാം മോശമാവാം കേട്ടോ).ഒത്തിരി നാളുകളായി ശീലിക്കുന്ന കാര്യങ്ങൾ മാറ്റിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടെങ്കിലും നമ്മൾ വിചാരിച്ചാൽ മാറ്റിയെടുക്കാവുന്നതുള്ളു.പ്രശ്നങ്ങൾ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം പരിഹാരവുമുണ്ട്(പരിഹാരം കണ്ടെത്താൻ അല്പം താമസിച്ചാലും).പ്രശ്നങ്ങൾ വരുമ്പോൾ സങ്കടപ്പെടാതെ എങ്ങനെയെല്ലാം തരണം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുക.നമ്മൾ ഇന്ന് ജോലിക്കു പോയില്ലെങ്കിൽ വീട്ടിൽ അരിവാങ്ങിക്കാൻ കഴിയില്ല എന്നത് ഒരു പ്രശ്നമാണ് എങ്കിൽ നമ്മൾ എല്ലാവരും ജോലിക്കു പോകുക തന്നെ ചെയ്യും.നമ്മളെ എപ്പോഴാണ് ഒരു പ്രശ്നം സാരമായി ബാധിക്കാൻ തുടങ്ങുന്നത് അപ്പോഴാണ് നമ്മൾ പരിഹരിക്കാൻ ശ്രമിക്കുകയുള്ളു.നമ്മുടെയൊക്കെ വീടുകളിൽ കറി വെക്കുമ്പോൾ ചിലപ്പോൾ ഉപ്പു ഉണ്ടാവില്ല അല്ലെങ്കിൽ മുളക് ഉണ്ടാവില്ല അല്ലെങ്കിൽ മസാല ഉണ്ടാവില്ല എന്നൊക്കെ വിചാരിക്കുക ,ഒരു പക്ഷെ ഇതൊന്നും കിട്ടിയില്ലെങ്കിലും ഇതില്ലാതേയും കറിവെക്കാൻ കഴിയും എന്ന് വിചാരിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും(ശരിക്കും അല്ലെങ്കിൽ കൂടിയും).പണ്ട് ആരോ പറഞ്ഞത് കേൾക്കുന്നു നെല്ലിക്ക കയ്ക്കുമെന്ന് ,എന്നാൽ ഒന്നും ഇല്ലാത്തവന് നെല്ലിക്ക കൊടുത്താൽ മധുരിക്കുമെന്നു.എല്ലാ കഴിവുകളും എല്ലാവർക്കും ഒരു പോലെ കിട്ടിയെന്നു വരില്ല ,ഉള്ള കഴിവ് വെച്ച് നമ്മൾ പരിശ്രമിക്കുക നാളെ നമ്മളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ നമ്മളെകൊണ്ട് ആവും എന്ന് കരുതുക.ജീവിതം ഒരു പ്രശ്നമല്ല എന്ന് ചിന്തിക്കുക എങ്കിൽ നാളെ എന്ത് വന്നാലും നേരിടാൻ,പരിഹരിക്കാൻ നമ്മൾക്ക് ആവും.എല്ലാവർക്കും പ്രശ്നങ്ങളെ തരണം ചെയ്തു മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.  



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. When the awareness of what is achievable brushes your life,your journey has begun-Lorii Myers.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email