Choose your language

30 May 2020

// // Subscribe YOUTUBE Channel

Do you ever give support ?.


പിന്തുണ നൽകാറുണ്ടോ എപ്പോഴെങ്കിലും ?.നമ്മുടെ മാതാപിതാക്കൾ,ഗുരുക്കന്മാർ,ബന്ധു മിത്രാദികൾ എല്ലാവരും നമ്മൾക്ക് എപ്പോഴെങ്കിലും പിന്തുണ നല്കാതിരുന്നിട്ടുണ്ടോ ? പിന്തുണ ഇല്ലാത്തവർ എന്നും ഒറ്റക്ക് ആവും എന്നത് ശരിയല്ലേ.ഒന്നല്ലെങ്കിൽ മറ്റൊന്ന് നമ്മൾ തിരഞ്ഞെടുക്കേണ്ടി വരും(യെസ് or നോ),ഇതിൽ ഒന്ന് നമ്മൾ തിരഞ്ഞെടുക്കണം,തിരഞ്ഞെടുത്തെപ്പറ്റുകയുള്ളു.ജനങ്ങൾ നൽകുന്ന പിന്തുണ ആണല്ലോ ഓരോ നേതാവിനെയും സൃഷ്ടിക്കുന്നത്.പിന്തുണയാണ് ഏതു നേതാവിന്റെയും പ്രസ്ഥാനത്തിന്റെയും ബലം.
നമ്മൾക്ക് ഏതൊക്കെ രീതിയിൽ പിന്തുണ നൽകാൻ സാധിക്കാറുണ്ട്.നിരവധി മാർഗ്ഗങ്ങൾ നിലവിലുണ്ട് പിന്തുണ നല്കുവാനായിട്ട്‌.ഒരാൾക്ക് ചികിത്സക്ക് അത്യാവശ്യമായി പണം കണ്ടെത്താൻ മാർഗം ഒന്നും ഇല്ലാതിരുന്നപ്പോൾ ഒത്തിരി അധികം ആളുകൾ സഹായിക്കാൻ വന്നില്ലേ (നമ്മുടെ ചുറ്റുപാടും ഇതുപോലെ ഒത്തിരി അനുഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും അനുഭവിച്ചിട്ടുണ്ടാകും).പിന്തുണ ഇല്ലാതെ വളർന്നു വന്നവർ ചുരുക്കമാണ്.പല വ്യക്തികളും അവരുടെ വിജയങ്ങൾ നേടിക്കഴിയുമ്പോൾ പിന്തുണ നൽകിയവരെ സ്മരിക്കാറുണ്ട്, അവരെ പ്രേത്യകമായി സദസ്സിനു മുന്നിൽ എടുത്തു പറയാറുണ്ട്.ഒരു പക്ഷെ നമ്മൾക്ക് പിന്തുണ നൽകിയ പലരും ഇന്നിപ്പോൾ ജീവിച്ചിരുപ്പുണ്ടാകില്ല.അവരുടെ ജീവിത കാലയളവിൽ അവർ നൽകിയ പിന്തുണ വളരെ വലുതാണ്. ഒരു നേരത്തെ ഭക്ഷണം തന്നു സഹായിച്ചവർ,ജോലി തന്നു സഹായിച്ചവർ,വിദ്യാഭാസം നല്കാൻ സഹായിച്ചവർ,അങ്ങനെ സഹായങ്ങളുടെ കണക്ക് എടുത്തു കഴിഞ്ഞാൽ ഒത്തിരിയുണ്ട്,ഒത്തിരിയുണ്ടാവാം (ഒരു പക്ഷെ കുറച്ചു പേർക്കെങ്കിലും).ഞാൻ എടുക്കുന്ന പല തീരുമാനങ്ങളും പിന്തുണക്കാൻ ആരും വേണം എന്നില്ല,ഇന്ന് പിന്തുണക്കാത്ത പലരും നാളെ നമ്മളുടെ വിജയം കാണുമ്പോൾ പിന്തുണക്കാൻ വരുമായിരിക്കും,നാളെ പരാജയം സംഭവിക്കുമ്പോൾ ഒരു പക്ഷെ പിന്തുണ നൽകിയ പലരും പിന്മാറിയേക്കും ഇതെല്ലാം സ്വാഭാവികം.ഇന്ന് ഇപ്പോൾ ഒത്തിരി അധികം ആളുകൾ അൽപ്പം എങ്കിലും സമാധാനം കണ്ടെത്തുന്നുണ്ടെങ്കിൽ അതിനു ഒരു കാരണം നല്ല രീതിയിലുള്ള പിന്തുണ കിട്ടുന്നത് കൊണ്ടാണ്.പല വിധ കാരണങ്ങൾകൊണ്ട് ജോലി നഷ്ടപ്പെട്ടവരുണ്ടാകാം,പണം നഷ്ടപ്പെട്ടവരുണ്ടാകും,ബിസിനസ് നഷ്ടത്തിലായവരുണ്ടാകാം,അവരെയെല്ലാം വേണ്ട രീതിയിൽ പിന്തുണ നൽകുവാൻ നമ്മൾക്ക് ആവണം നമ്മളാൽ കഴിയുന്ന വിധം(നമ്മൾക്ക് ഉചിതം എന്ന് തോന്നുകിൽ).ആരും പിന്തുണ നൽകുന്നില്ല അത് കൊണ്ട് നമ്മൾ ശ്രമിക്കാതിരിക്കേണ്ട കാര്യം ഇല്ല.ഞാൻ എന്റെ പോസ്റ്റുകൾ ഒത്തിരി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യാറുണ്ട്,പലരും പറയുന്നത് കണ്ടിട്ടുണ്ട് ആണുങ്ങളുടെ പോസ്റ്റിനു ലൈക് ,ഷെയർ കുറവായിരിക്കും എന്ന്(എനിക്ക് അങ്ങനെ അഭിപ്രായം ഇല്ല,നമ്മുടെ പോസ്റ്റ് എല്ലാവരിലേക്കും എത്തി പ്പെടുന്നില്ല എന്നത് നമ്മൾക്ക് അറിയാൻ സാധിക്കുന്നില്ലല്ലോ).ഞാൻ ചെയ്യുന്ന വെബ്സൈറ്റ് പല ആളുകൾക്കും കിട്ടുന്നത് ഗൂഗിൾ സെർച്ചിലൂടെയാണ്,അങ്ങനെയാണ് എനിക്ക് സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നത്,അതിനു എന്നെ സഹായിക്കുന്നത് ഗൂഗിൾ അൽഗോരിതമാണ്,വർഷങ്ങൾക്ക് മുന്നേ ഞാൻ ഉപയോഗിച്ച് വരുന്ന കീവേർഡ്കൾ ഉണ്ട് അത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം റിസൾട്ട് ആയി കാണിക്കുന്നത് എന്റെ വെബ്സൈറ്റ് ആണ്(പണം കൊടുത്തു സെർച്ച് റിസൾട്ട് ഒന്നാമതാക്കാം കേട്ടോ).നമ്മൾ ചെയ്യുന്നത് നല്ലതിനെങ്കിൽ അൽപ്പം വൈകിയാണെങ്കിലും പിന്തുണ കിട്ടും,പിന്നെ പിന്തുണ കുടി കഴിഞ്ഞാലും നമ്മൾ ചെയ്യുന്നത് നല്ലതു തന്നെയാവണം.എത്രയോ ആളുകൾ പിന്തുണ നൽകിയാലും അതെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതെ ആവാം,ചിലപ്പോൾ ആയെന്നിരിക്കും.ചുവരുണ്ടെങ്കിൽ അല്ലേ ചിത്രം വരയ്ക്കാൻ കഴിയു എന്ന് പറയുംപോലെ.നമ്മൾ വളർത്തിയ ബിസിനസ് ആയിക്കോട്ടെ,പ്രസ്ഥാനം ആയിക്കോട്ടെ എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആയേക്കാം.പണം കൊടുത്തു പിന്തുണ നല്കുന്നവരുണ്ട്.ഞാൻ എനിക്ക് പിന്തുണ നൽകിയ വ്യക്തികൾക്ക് തിരിച്ചു എന്തെങ്കിലും സഹായം ചെയ്യാൻ ശ്രമിക്കാറുണ്ട്,ഒരു വർഷത്തെ പരിശീലനം സൗജന്യമായി നൽകിക്കൊണ്ടാണ് എന്റെ വെബ്സൈറ്റ് ഫേസ്ബുക് പേജ് ഷെയർ ചെയ്യുന്നവർക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്(സൗജന്യമായി കിട്ടുന്നത് നമ്മൾ വേണ്ട വിധം പ്രയോജനപ്പെടുത്തണം എങ്കിലാണ് അത് കൊണ്ട് പ്രയോജനം ചെയ്യൂ)(എനിക്ക് ഒരു ചെടി സൗജന്യമായി കിട്ടി ഞാൻ അത് മണ്ണിൽ നട്ടു,ഇനി ഓരോ ഇടവേളയിലും നമ്മളുടെ ശ്രദ്ധ വേണം ചെടിക്ക് ചിലപ്പോൾ വളം ആകാം,ജലം ആകാം,നമ്മൾ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ ഇരിക്കും ചെടിയുടെ വളർച്ച.നല്ല രീതിയിൽ നോക്കുന്നവർക്ക് നല്ല രീതിയിൽ ഫലങ്ങൾ നേടാൻ കഴിയും അല്ലാത്തവർക്ക് അധികം ഫലം കിട്ടണം എന്നില്ല).നമ്മൾ ചെയ്യുന്ന പ്രോഡക്റ്റ് നല്ല ക്വാളിറ്റി ആണെങ്കിൽ ഒത്തിരി പിന്തുണഉണ്ടാകും (എന്ന് വെച്ചാൽ പ്രോഡക്റ്റ് വാങ്ങിക്കാൻ ആളുണ്ടാകും,മൗത്ത് പബ്ലിസിറ്റി ഉണ്ടാകും).നമ്മളെ ആരും ഇപ്പോൾ പിന്തുണക്കാൻ ഇല്ലെങ്കിലും നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ തുടർന്ന് കൊണ്ടിരിക്കുക,ഒരു നാൾ നമ്മളെ പിന്തുണക്കാൻ ഒത്തിരി പേർ വരും.മറ്റുള്ളവരുടെ പിന്തുണ നോക്കിയിട്ട് അല്ല നമ്മൾ ഓരോ കാര്യവും ചെയ്യേണ്ടത്.ഞാൻ എഴുതുന്ന കാര്യങ്ങൾ ആരും വായിക്കാൻ ഇല്ലെങ്കിൽകൂടിയും നാളെ ഒരിക്കൽ വെറുതെ ഇരിക്കുമ്പോൾ എനിക്ക് തന്നെയായാലും വായിച്ചു നോക്കാമല്ലോ എന്നത് കൊണ്ട് കൂടിയാണ് ഞാൻ എന്തെങ്കിലുമൊക്കെ എഴുതുന്നത്.ഒത്തിരി നാളുകൾ കഴിയുമ്പോൾ ഇതൊക്കെ വായിച്ചു ചിരിക്കാനും കരയാനും പല കാര്യങ്ങളും ഓർക്കാനും ഒരു പക്ഷെ ഇതെല്ലാം എനിക്ക് ഉപകരിച്ചേക്കാം.ഒരു കോമഡി പടം കണ്ടു കഴിഞ്ഞാൽ നമ്മൾ ചിരിക്കാറില്ലേ,ഒത്തിരി നാളുകൾ കഴിയുമ്പോൾ നമ്മൾ വീണ്ടും കാണാൻ ആഗ്രഹിക്കും ഇത്തരം പടങ്ങൾ അന്നേരവും നമ്മൾ ചിരിക്കും(സാഹചര്യം അനുകൂലമെങ്കിൽ).വിശാലമായ ലോകത്തു നമ്മൾ കണ്ടിട്ടോ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്തു ഇരുന്നു ഇതെല്ലാം വായിക്കുന്നവരുണ്ടാകാം.ഞാൻ എഴുതിയത് വായിച്ചു കഴിഞ്ഞിട്ട് നിങ്ങൾ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കും മോശമാണ് എങ്കിൽ മോശം എന്ന് തന്നെ എഴുതും ,നല്ലത് എന്ന് തോന്നുന്നുവെങ്കിൽ നല്ലതു എന്ന് എഴുതും.മോശം എന്ന് എഴുതുന്നവർ പിന്തുണ നൽകുന്നില്ല എന്ന് അർത്ഥം ഇല്ല,കൂടുതൽ നന്നാക്കാനുള്ള ഒരു പിന്തുണയാണ് അവർ നൽകുന്നത്.പലപ്പോഴും നമ്മൾക്കു scratch കാർഡ് കിട്ടാറില്ലേ അത് ഉരച്ചു
നോക്കുമ്പോൾ എന്താണ് മിക്കവാറും എഴുതി കാണുക best of luck next time(ഇത്രയും എഴുതിയിട്ടില്ലെങ്കിലും ഏതാണ്ട് ഇതുപോലെയൊക്കെ എഴുതി കാണും അതിൽ). അതെ നമ്മൾക്കും കാത്തിരിക്കാം നമ്മുടെ സമയത്തിനായി.wait and see എന്ന് കേട്ടിട്ടില്ലേ.നാടകം തുടങ്ങിയതേ ഉള്ളു മുഴുവൻ നാടകം കണ്ടാൽ മാത്രമേ നാടകത്തിന്റെ കഥ മനസ്സിലാവുള്ളു, ക്ഷമയോടെ കാത്തിരിക്കുക മുഴുവൻ നാടകം കാണുവാനായി.നിങ്ങളുടെ ചുറ്റുപാടും ഒത്തിരി പേരെ നിങ്ങൾ കാണും നിങ്ങളാൽ കഴിയുന്ന പിന്തുണ ഓരോ വ്യക്തികൾക്കും നൽകുക,നാളെ ഒരു പ്രകാശം നിങ്ങളുടെ ചുറ്റിലുമുള്ള ഓരോ വ്യക്തികളുടെയും മുഖത്തു കാണുവാൻ കഴിയട്ടെ (ചുറ്റിലുമുള്ളവരുടെ മുഖത്തേക്ക് ടോർച്ചു അടിച്ചു പ്രകാശം വരുത്താൻ അല്ല കേട്ടോ ഉദേശിച്ചത്‌, ,നിങ്ങൾ അങ്ങനെ ഒന്നും ഉദേശിക്കില്ല എന്നറിയാം എന്തെങ്കിലുമൊക്കെ തമാശകൾ ഞാനും പറയണ്ടേ നിങ്ങളോടു അതിനുവേണ്ടി പറഞ്ഞതാണ് കേട്ടോ- ഇപ്പോൾ ചെറിയ തമാശ മാത്രമാണ് ഞാനും പറയുന്നുള്ളു ) എന്ന് ആശംസിക്കുന്നു(എനിക്ക് പിന്തുണ ഇത് വരെ നൽകിയ എല്ലാവരോടും ഒത്തിരി നന്ദിയുണ്ട്-എനിക്ക് പിന്തുണ നൽകിയില്ലെങ്കിലും കുഴപ്പമില്ല,നിങ്ങളുടെ പിന്തുണ കിട്ടേണ്ട ഒത്തിരി ആളുകൾ നിങ്ങളുടെ ചുറ്റിലുമുണ്ട് അവരെ പിന്തുണക്കാൻ നിങ്ങൾക്ക് കഴിയണം,നാളെ നിങ്ങളുടെ പിന്തുണ  ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ).   




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The quality of a person's life is in direct proportion to their commitment to excellence,regardless of their chosen field of endeavor.-Vince Lombardi.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email