Choose your language

16 May 2020

// // Subscribe YOUTUBE Channel

What is new decisions?


എന്തെല്ലാമാണ് പുതിയ തീരുമാനങ്ങൾ?നമ്മളുടെ ഇന്നലെകളേയും നാളെകളെയും ഇന്നിനെയും ആശ്രയിച്ചിരിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനങ്ങളാണ്.നമ്മളിൽ പലർക്കും പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും അതെല്ലാം തന്നെ നടപ്പിൽ വരുത്താൻ ഒരു പക്ഷെ കഴിയാത്തവരുണ്ടാകും.നമ്മുടെ തീരുമാനങ്ങളുടെ ആഴവും പരപ്പും അളക്കാൻ നമ്മളെ കഴിഞ്ഞിട്ടേ മറ്റുള്ളവരുള്ളൂ.എന്റെ വിലപ്പെട്ട തിരുമാനങ്ങൾ എനിക്ക് മാത്രം ആയിരിക്കും ഒരു പക്ഷെ വിലപ്പെട്ടത് ആകുക മറ്റുള്ളവർക്ക് അങ്ങനെ ആവണം എന്നില്ല.
ഞാൻ എന്തെങ്കിലും തീരുമാനിച്ചാൽ അതിലെ ശരിയും തെറ്റും കണ്ടെത്താൻ ഞാൻ ബാധ്യസ്ഥനാണ്.ഓരോ പുതുവർഷവും നമ്മളുടെ മുന്നിലൂടെ കടന്ന് പോകുന്നത് നമ്മൾ കാണുന്നത് പുതിയ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുവാനായിട്ടാണ്.ഇന്ന് മുതൽ ഞാൻ നന്നാവും എന്ന് തിരുമാനിക്കുന്നവരുണ്ടാകും(എന്താണ് നന്നാവുക എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് അത് ഓരോരുത്തർക്കും വ്യത്യസം ഉണ്ടാകുമല്ലോ ഒരു പക്ഷെ മറ്റുള്ളവരോടുള്ള പെരുമാറ്റം ആകാം,അല്ലെങ്കിൽ സ്വഭാവത്തിലെ പോരായ്മകൾ മാറ്റിയെടുക്കുന്നത് ആകാം അങ്ങനെ എന്ത് വേണമെങ്കിലും ആകാം).നമ്മളുടെ തീരുമാനങ്ങൾ നമ്മളെ മുന്നോട്ടു നയിക്കുന്നത് ആകണം.ഒരു പക്ഷെ നമ്മൾ എടുത്ത ഓരോ തീരുമാനങ്ങളും നാളെകളിൽ വലിയ തെറ്റായിട്ട് മാറിയേക്കാം,ഒരു പക്ഷെ വളരെ വളരെ ശരിയായിട്ടും മാറിയേക്കാം.നമ്മൾ എന്തെല്ലാം തീരുമാനങ്ങൾ എടുത്താലും നമ്മൾ പോകേണ്ട സമയം ആകുമ്പോൾ പോകുവാൻ മുകളിൽ ഉള്ള ആള് (ദൈവം എന്ന സങ്കൽപ്പം ആവാം) തീരുമാനിച്ചാൽ മതി.നമ്മളുടെ തീരുമാനങ്ങൾ ഒരു പക്ഷെ നമ്മൾക്ക് പെട്ടെന്ന് മാറ്റേണ്ടി വന്നേക്കാം സാഹചര്യങ്ങൾ അനുകൂലം അല്ലെങ്കിൽ.അപ്രതീക്ഷിതമായി എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് കടന്നു വരണം എന്ന് നമ്മൾക്ക് മുൻകൂട്ടി തീരുമാനിക്കാൻ കഴിയില്ലല്ലോ.ജീവിതത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ നമ്മളിൽ പലരും സങ്കടപ്പെടുന്നത് ഒരു പക്ഷെ നമ്മളുടെ ജീവിതത്തിൽ നമ്മൾ കൈകൊണ്ട തെറ്റായ തീരുമാനങ്ങളെ ഓർത്തുകൊണ്ടായിരിക്കും.എന്ത് കൊണ്ടാണ് നമ്മുടെ തീരുമാനങ്ങൾ തെറ്റിയത്,എവിടെയാണ് തെറ്റ് പറ്റിയത് എല്ലാം തിരുത്താൻ ഒരു അവസരം നമ്മുടെ മുന്നിൽ ഇനിയുള്ള നാളുകളിൽ നമ്മൾക്ക് കഴിയണം.തെറ്റുകൾ തിരുത്താൻ ഉള്ളതാണ്.തെറ്റ് തിരുത്തുന്നതാണ് നമ്മുടെ തീരുമാനങ്ങളെ ശരികളിലേക്കു നയിക്കുക.നാളെ തെറ്റ് കണ്ടാൽ തെറ്റായി തോന്നണം എങ്കിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ശരികളുമായി ബന്ധങ്ങൾ കാണണം.തീരുമാനങ്ങൾ അല്ലെ തെറ്റി പോയേക്കാം പക്ഷെ ഓരോ തെറ്റുകൾ നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ശരികൾ കണ്ടെത്താൻ ശ്രമിക്കുക നാളെ നമ്മുടെ തീരുമാനങ്ങൾ കൂടുതൽ ശരികളിലേക്കു അടുക്കുന്നത് കാണാൻ കഴിയും.പ്രായമായവർ പറയുന്ന കാര്യങ്ങൾ ഒരു പക്ഷെ മറ്റുള്ളവർക്ക് പ്രായമായവരുടെ പ്രായം എത്താതെ മനസ്സിലായി എന്ന് വരില്ല.ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വ്യക്തികളെ എടുത്തു നോക്കിക്കൊള്ളൂ അവരുടെ ജീവിതത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും.നമ്മൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഒരു പക്ഷെ ശരി ആയി കൊള്ളണം എന്നില്ല.നമുക്ക് നമ്മളെ തന്നെ വിശ്വാസം
ഉണ്ടെങ്കിൽ നമ്മുടെ തീരുമാനങ്ങൾ തെറ്റാണ് എങ്കിൽ തിരുത്താൻ ശ്രമിക്കുന്നതായിരിക്കും,അതല്ല എങ്കിൽ തെറ്റായ തീരുമാനത്തെ പഴിച്ചു കൊണ്ടിരിക്കും.അപ്പോൾ എങ്ങനെയാണ് തീരുമാനം എടുക്കുക അല്ലെ നല്ലതിനുവേണ്ടി ,നന്മക്കുവേണ്ടി.നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമാണ് നമ്മൾക്കു നൽകുക.നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്ക് നമ്മളെ പോലെ പോരായ്മകൾ കണ്ടേക്കാം(എന്തെങ്കിലും പോരായ്മകൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ) അതെല്ലാം പരിഹരിക്കാൻ നമ്മൾക്ക് കഴിയണം.നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നല്ലതാവട്ടെ,നല്ല തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ ആൻമാർത്ഥമായ ശ്രമങ്ങൾ നമ്മൾക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. What keeps me going is goals.-Muhammad Ali.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email