Choose your language

9 May 2020

// // Subscribe YOUTUBE Channel

How to really assess the situation?


സാഹചര്യങ്ങളെ എങ്ങനെയാണ് ശരിക്കും വിലയിരുത്തേണ്ടത്? ഓരോ മനുഷ്യർക്കും വ്യത്യാസമായ  സാഹചര്യങ്ങളെയാണ്  നേരിടേണ്ടിവരുക.പണം നമ്മുടെ ഓരോരുത്തരുടെയും സാഹചര്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്.നമ്മളിൽ പലർക്കും ഒരു പക്ഷെ ആവശ്യത്തിന് പണം ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നിരിക്കാം(ആവശ്യങ്ങൾ നമ്മുടെ കൈവശമുള്ള പണത്തേക്കാൾ വലുതാകുമ്പോൾ).
ഏതു സാഹചര്യവും വന്നാലും നേരിടാൻ പഠിക്കാൻ എളുപ്പമല്ല എങ്കിൽപ്പോലും നമ്മുടെ മനസ്സിന്റെ കഴിവ് നമ്മളെ ഏതു സാഹചര്യത്തെയും നേരിടാൻ സഹായിക്കും(നേരിടണം എന്ന് ഉറച്ച തീരുമാനം എടുക്കുമെങ്കിൽ).കഴിഞ്ഞ ദിവസം രണ്ടു വ്യക്തികൾ അവരുടെ സാഹചര്യങ്ങൾ പറയുകയുണ്ടായി,ചെറുപ്പ കാലത്തു വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ജോലിയും പഠനവുമായി മുന്നോട്ടു തന്നെ പോയകാര്യം(ഒരു പക്ഷെ  ഉറക്കം കുറവായിരിക്കുംപകൽ പഠിത്തവും രാത്രിയിൽ ജോലിയും ചെയ്യുമ്പോൾ).ചില സാഹചര്യങ്ങളെ നമ്മൾക്ക് മുൻകൂട്ടി കാണാൻ കഴിയണം,ഞാനൊക്കെ അങ്ങനെ മുൻകൂട്ടി കാണുന്ന വ്യക്തിയാണ് ചില കാര്യത്തിൽ എങ്കിലും(ഉദാഹരണം പറഞ്ഞാൽ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ കുട എടുക്കുക എന്നത് മഴ നനഞ്ഞാൽ പ്രശ്നം ആകുമെന്ന് തോന്നുകിൽ).ശാസ്ത്രം ഒത്തിരി പുരോഗമിച്ചതുകൊണ്ട് ഒത്തിരി അധികം കാലാവസ്ഥ പരമായ കാര്യങ്ങളിൽ നമ്മൾക്കു മുൻകൂട്ടി അറിയിപ്പ് ലഭിക്കാറുണ്ട്,അതിനുവേണ്ടി നമ്മൾ തയ്യാറെടുക്കാറുമുണ്ട്.ഇന്നലെകളിലെ തോൽവികൾ നമ്മൾക്ക് ഒരു പാഠമാണ് ,നാളെകളിലേക്കുള്ള ഒരു തിരിച്ചറിവാണ്,ഒത്തിരി തോൽവികൾ വാങ്ങിച്ചവർക്ക് ഒരു പക്ഷെ സാഹചര്യം അനുകൂലമായിരുന്നിരിക്കില്ല,അല്ലെങ്കിൽ ഒരു പക്ഷെ പഠിക്കാനുള്ള കഴിവ് ഇല്ലാത്തതാകാം,എന്തിനും ഒരു പരിഹാരമുണ്ട്,നമ്മളിലെ കുറവുകളെ കണ്ടെത്തുക എന്നതാണ് ആദ്യം വേണ്ടത് അതിനു ഒരു പക്ഷെ മറ്റുള്ളവരുടെ സഹായം വേണ്ടിവന്നേക്കാം, നമ്മളുടെ പരിശ്രമങ്ങൾ കുറവുകളെ ഒരു പരിധി വരെ ഇല്ലാതെയാക്കും.പണ്ട് കേട്ടൊരു കഥയാണ് ഒരു നാട്ടിൽ ചെരുപ്പ് വിൽക്കാൻ പോയ കഥ അതിൽ ഒരുവൻ അവിടെ ആരും ചെരുപ്പ് ഉപയോഗിക്കാത്തത് കൊണ്ട് ചെരുപ്പ് വിൽക്കാൻ കഴിയില്ല എന്ന തീരുമാനത്തിൽ എത്തി മറ്റൊരുവൻ അവിടെ ആരും ഇതുവരെയായി ചെരുപ്പ് ഉപയോഗിച്ചിട്ടില്ല അതിനാൽ അവരിൽ ചെരുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു കൂടുതൽ ചെരുപ്പുകൾ വിറ്റഴിക്കാൻ കഴിയും എന്നൊരു തീരുമാനത്തിൽ എത്തി(ഇവിടെ രണ്ടു പേർക്കും ഒരേ സാഹചര്യം ആയിരുന്നു പക്ഷെ രണ്ടു പേരുടെയും കാഴ്ചപ്പാടുകൾ വ്യത്യാസമായാരിന്നു).ഒരു കുടിയനായ വ്യക്തിക്ക് രണ്ടു മക്കളുണ്ടായിരുന്നു(നിങ്ങളുടെ സങ്കൽപ്പത്തിൽ എത്ര മക്കൾ വേണമെങ്കിലും ആവാം കേട്ടോ ഞാൻ ഒരു ഉദാഹരണം പറയാൻ വേണ്ടി പറയുന്നതാ) അതിൽ ഒരുവൻ കുടിച്ചു നടക്കുന്നു മറ്റൊരുവൻ കുടിക്കാതെ നടക്കുന്നു(പച്ചവെള്ളം കുടിക്കുന്ന കാര്യമല്ല പറഞ്ഞത് )(ഇവിടെ രണ്ടു പേർക്കും വ്യത്യാസമായ കാഴ്ചപ്പാടാണ് ഉണ്ടായത്).ഒത്തിരി അധികം കഷ്ടപ്പാടിലൂടെ വളർന്നു വന്നവർ ഭാവിയിൽ എന്തൊക്കെ നല്ല സാഹചര്യങ്ങൾ വന്നാലും ചില ചെറിയ കാര്യങ്ങളിൽ പോലും പഴയതിൽ നിന്നും മാറ്റങ്ങൾ വരുത്താൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകാം.സാഹചര്യം എങ്ങനെ എപ്പോൾ മാറുമെന്നൊന്നും ആർക്കും പറയാൻ കഴിയില്ല,ഇപ്പോഴത്തെ സാഹചര്യം തന്നെ എടുത്തോളു ആരെങ്കിലും സ്വപ്നത്തിൽ പോലും കരുതി കാണില്ല,നമ്മളുടെ സാഹചര്യങ്ങൾ എന്തുമായിക്കൊള്ളട്ടെ നാളെകളിൽ ആർക്കെങ്കിലും ഉപകാരമാകുന്ന പ്രവർത്തികൾ ചെയ്യുവാൻ നമ്മൾക്ക് കിട്ടുന്ന സമയത്തിന്റെ കുറച്ചു ഭാഗം എങ്കിലും മാറ്റിവെക്കുക,നമ്മുടെ സന്തോഷം എന്ന് പറയുന്നത് മറ്റുള്ളവർക്കും കിട്ടട്ടെ.പണം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ചോദ്യ ചിഹ്നമാണ്,പണത്തിന് മുൻപിൽ വരുമ്പോൾ നമ്മൾ പലപ്പോഴും നമ്മളുടെ ഓരോരുത്തരുടെയും സാഹചര്യങ്ങളെ കുറ്റപ്പെടുത്താൻ തുടങ്ങും(ഒരു പക്ഷെ).പണം ഇല്ലാതെയാണ് പണ്ട് നമ്മുടെ പൂർവികർ ജീവിച്ചിരുന്നത് ,ഇന്ന് നമ്മൾ വളർന്നു വന്നത് പണം ഉള്ളതുകൊണ്ടാണ്(സഹായമായി പണം ലഭിച്ചതുകൊണ്ടാണ്).ഭാവിയിൽ പണം ഇല്ലാതെ ജീവിക്കാൻ ഉള്ള സാഹചര്യം വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ കാണാതെയിരിക്കില്ല.ഏതു മനുഷ്യരെയും എടുത്തുനോക്കിക്കുള്ളു അവരുടെ സ്വപ്നം നടക്കാതെ പോയതിനു പിന്നിൽ പണമില്ലാത്തതാകാം ഒരു പക്ഷെ പ്രധാനപ്പെട്ട കാരണം. നമ്മൾ ഇനി എന്തെല്ലാം സാഹചര്യങ്ങളാണ് കാണാൻ പോകുന്നത്(പണത്തിനു അതിന്റെതായ വിലയുണ്ട് കേട്ടോ).ഇന്ന് പണം ഇല്ലാത്തവർ ഉണ്ടെങ്കിൽ വിഷമിക്കേണ്ട അധ്വാനിച്ചാൽ നാളെയായാലും പണം ലഭിക്കും ,ഇന്ന് സങ്കടപ്പെടുന്നവർ ഉണ്ടെങ്കിൽ ഉത്സാഹിച്ചാൽ നാളെ സന്തോഷം ലഭിക്കും.എന്ത് സാഹചര്യവും വന്നാലും നേരിടാൻ കഴിയാൻ മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്. ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ
ഒരാളെ കുറ്റപ്പെടുത്തുമ്പോൾ അയാളുടെ സാഹചര്യങ്ങളെക്കൂടെ വിലയിരുത്തുന്നത് നല്ലതാണ്,ഒരു പക്ഷെ വ്യക്തിയുടെ കുറ്റം ആയിരിക്കില്ല വളർന്നു വന്ന സാഹചര്യം ഒരു പക്ഷെ അങ്ങനെയായിരുന്നിരിക്കാം(എന്നോട് ചോദിക്കല്ലേ എങ്ങനെയാണ് എന്ന്,എനിക്കറിയില്ല അത് ഓരോരുത്തരുടെയും കാര്യം അല്ലെ)  ഉദാഹരണം പറഞ്ഞാൽ കാർ കംപ്ലയിന്റ് ആയാൽ കാറിന്റെ പുറത്തിട്ട് ചവിട്ടിയിട്ടു കാര്യമില്ല എന്താണ് ശരിക്കും പ്രശ്നം എന്ന് മനസ്സിലാക്കി കംപ്ലൈന്റ്റ് പരിഹരിക്കുകയാണ് വേണ്ടത്,ഞാൻ പറഞ്ഞു വരുന്നത് വെറുതെ കുറ്റങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരുന്നിട്ടു ഒരു കാര്യവും ഇല്ല എന്നാണ്,കുറ്റങ്ങൾ പരിഹരിക്കുക തന്നെ വേണം,ഇല്ലെങ്കിൽ ചെറിയ കുറ്റങ്ങൾ നാളെ വളരെ വലുതായി ദോഷം ചെയ്യും. അപ്പോൾ എല്ലാവർക്കും സാഹചര്യങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. 



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Invest the first hour of the day,the 'Golden Hour,'in yourself.-Brian Tracy.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email