Choose your language

21 May 2020

// // Subscribe YOUTUBE Channel

Have we ever had discomfort in our lives?


അസ്വസ്ഥതകൾ നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ? അസ്വസ്ഥതകൾ നമ്മളിൽ ഉണ്ടാവാൻ എന്തെങ്കിലും തക്കതായ കാരണങ്ങൾ ഉണ്ടാവും.ഒരു പക്ഷെ നമ്മൾക്കില്ലെങ്കിലും നമ്മളെക്കൊണ്ട് മറ്റുള്ളവർക്ക് കാണുമായിരിക്കും.അസ്വസ്ഥത തോന്നി കഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യുന്നത് ?, എന്താണ് ചെയ്യേണ്ടത്?.നമ്മൾ സ്നേഹിക്കുന്ന,നമ്മളെ സ്നേഹിക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും ഒരു ദുഃഖം വന്നു കഴിഞ്ഞാൽ സ്വാഭാവികമായിട്ടും നമ്മളെയും ബാധിക്കും(ഒരു പക്ഷെ കുട്ടുകാരാകാം ,വീട്ടുകാരാകാം,ബന്ധുമിത്രാദികൾ ആവാം).
ഏതൊരു അസ്വസ്ഥതകളും ഇന്നല്ലെങ്കിൽ നാളെ മാറും,ഇല്ലെങ്കിൽ മാറ്റണം.നമ്മുടെ ബോധ തലത്തിൽ ഒരു പക്ഷെ പെട്ടെന്ന് പരിഹാരം കിട്ടിയെന്നു വരില്ല,ഒത്തിരി അധികം നെഗറ്റീവ് ചിന്തകൾ സമയത്തു കടന്നു വന്നേക്കാം.ഏറ്റവും കൂടുതൽ മനുഷ്യരെ അലട്ടുന്നത് ഒരു പക്ഷെ സാമ്പത്തിക ഭദ്രത തന്നെയാവാം,.എവിടെയെല്ലാം അസ്വസ്ഥതകൾ ഉണ്ടാകുന്നുവോ അവിടെയെല്ലാം ഒരു ആശ്വാസം നമ്മൾ ആഗ്രഹിക്കും.നമ്മളുടെ പക്കൽ ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടെങ്കിൽ ഒരിക്കൽ പോലും പണത്തെകുറിച്ച് അസ്വസ്ഥതപ്പെടില്ല  മറിച്ചു മറ്റു പല വിഷയങ്ങളും ഉണ്ടാകും അസ്വസ്ഥതപ്പെടുവാനായിട്ട്.കുട്ടിലിട്ടു വളർത്തുന്ന കിളിയും ഫ്രീ ആയി നടക്കുന്ന കിളിയെയും താരതമ്യം ചെയ്തു നോക്കൂ വ്യത്യാസം മനസ്സിലാവും.നമ്മൾ ദിവസവും കുളിക്കുന്നത് എന്തിനാണ്(അങ്ങനെയുണ്ടെങ്കിൽ),ശരീരം വൃത്തിയായിരിക്കാൻ,കൂടുതൽ ആരോഗ്യത്തോടെ ഇരിക്കാൻ,മനസ്സ് സന്തോഷിക്കാൻ.അതെ നമ്മൾ എല്ലാവരും മാനസികമായി തൃപ്തിയടയാൻ വേണ്ടിയാണ് ഓരോ ദിനകൃത്യങ്ങളും ചെയ്യുന്നത്.പരീക്ഷ എഴുതാൻ പോയി ഉത്തരം അറിയാമായിരുന്നിട്ടും മുഴുവനായി എഴുതാൻ സാധിച്ചില്ലെങ്കിൽ അതിന്റെതായ അസ്വസ്ഥത വിദ്യാർത്ഥിക്ക് ഉണ്ടായി എന്ന് വരാം.സ്വന്തം അമ്മ മകനെ അല്ലെങ്കിൽ മകളെ എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചതിനു ശേഷം മക്കൾ പരീക്ഷ എഴുതിയില്ലെങ്കിൽ അമ്മക്ക് എന്തെങ്കിലും വിഷമം കാണാതെ ഇരിക്കില്ല.ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് തന്നെ നടക്കണം എന്നില്ല എന്നാണ് ഞാൻ പറഞ്ഞു വരാൻ ആഗ്രഹിക്കുന്നത്.നമ്മൾ പറയുന്ന വാക്കുകൾക്ക് വല്ലാത്ത ശക്തിയുണ്ട്(എനർജി കിട്ടും,അതുപോലെ ഉന്മേഷം ഇല്ലാതെയാക്കാനും).നമ്മൾ എപ്പോഴും പോസിറ്റീവ് എനർജി കിട്ടുന്ന വാക്കുകൾ കേൾക്കാൻ ശ്രമിക്കുക,ഒരു പക്ഷെ നമ്മുടെ ചുറ്റിലും നെഗറ്റീവ് ആയി അല്ലെങ്കിൽ വളരെ അധികം മോശമായ ഭാഷയിൽ സംസാരിക്കുന്നവരുണ്ടാകും അവരെ അവരുടെ വഴിക്ക് വിട്ടേക്കുക അവരുടെഉള്ളിൽ ഒത്തിരി അധികം വിഷമങ്ങൾ ഒരു പക്ഷെ ഉണ്ടായിരുന്നിരിക്കാം അതെല്ലാമായിരിക്കാം ഒരു പക്ഷെ പുറത്തേക്ക് ചാടുന്നത് വാക്കുകളിലൂടെ.നമ്മൾ എപ്പോഴും നമ്മുടെ എനർജി നഷ്ടപ്പെടാതെ നോക്കുക.കഴിഞ്ഞ ദിവസം ഞാൻ ബൈക്കിൽ  യാത്ര ചെയ്തപ്പോൾ ഒരു ഓട്ടോക്കാരൻ ഓട്ടോയുംകൊണ്ട് റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു,അയാൾ എന്തൊക്കെയോ പറഞ്ഞിട്ടാണ് റോഡ് ക്രോസ്സ് ചെയ്തത്.എന്തായാലും ഓട്ടോയിൽ ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു അയാൾ അത് ശരിക്കും കേട്ട് കാണും.ഒരു തരത്തിൽ പറഞ്ഞാൽ എന്നോടാണ് പറഞ്ഞത് എങ്കിൽ എനിക്ക് ബുദ്ധിമുട്ട് ആവുമായിരുന്നു,തെറ്റുകൾ സംഭവിക്കുന്നത് നേരത്തെ അറിഞ്ഞു കൊണ്ടല്ലല്ലോ.ആർക്കു വേണമെങ്കിലും നമ്മളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് നമ്മൾ കേൾക്കാൻ തയ്യാറാണെങ്കിൽ.നമ്മളാണ് തീരുമാനിക്കേണ്ടത് കേൾക്കണോ വേണ്ടയോ എന്നത്.പണ്ടെങ്ങോ കേട്ട കഥയാണ് ,എനിക്ക് ശരിക്കും ഓര്മയില്ലാത്തതുകൊണ്ട് എന്റേതായ രീതിയിൽ പറയാം ഒരു മരച്ചുവട്ടിൽ ആകെ വിഷമിച്ചിരിക്കുന്ന വ്യക്തിക്ക് ഒരാൾ വന്നു ബാങ്ക് അക്കൗണ്ട് ചെക്ക് ലീഫ് കൊടുക്കുന്നു(എത്ര രൂപ വേണമെങ്കിലും എഴുതിയെടുക്കാം എന്ന് അയാൾ പറയുന്നുണ്ട്).വിഷമിച്ചിരുന്ന വ്യക്തിക്ക് അത് വളരെ വലിയ ആശ്വാസമായി അയാൾ കൂടുതൽ കൂടുതൽ ഉന്മേഷവാനായി പ്രവർത്തിക്കാൻ തുടങ്ങി ഒരു നാൾ ചെക്ക് കൊടുത്ത ആളു വന്നു ഇയാളോട് പറഞ്ഞു ഞാൻ തന്ന ചെക്ക് നിങ്ങളിലെ മാനസികമായ ഉന്മേഷത്തെ ഉണർത്താൻ വേണ്ടിയായിരുന്നു, ചെക്കിൽ ഒരു രൂപ പോലും ഇല്ലായിരുന്നു എന്ന്,ഒരു പക്ഷെ നമ്മളിൽ പലരും ആഗ്രഹിക്കുന്നത് നമ്മളോട്  ആരെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ  പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ എന്നൊക്കെ  ആയിരിക്കും.പ്രിയമുള്ളവരേ നമ്മളെ പ്രോത്സാഹിപ്പിക്കാൻ നമ്മൾ മാത്രമേ ഉണ്ടാവുള്ളു നമ്മുടെ അവസാനം വരെ .നമ്മളെ നമ്മളായിട്ട് തന്നെ കാണാൻ ശ്രമിക്കുക,കുറവുകൾ കാണുമായിരിക്കും,നമ്മളുടെ പ്രവർത്തികളിൽ പോരായ്മകൾ കാണുമായിരിക്കും,ഇനിയും നമ്മൾക്ക് മുന്നിൽ അവസരങ്ങൾ ഒരു പാടുണ്ട് എന്ന് വിചാരിക്കുക,പഴയ തോൽവികൾ നമ്മൾക്ക് മാറ്റിയെടുക്കാൻ കഴിയും.നമ്മളെ അസ്വസ്ഥതപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ടാവും,നമ്മുടെ വിജയത്തിനായി പരിശ്രമിക്കുക ഒരു നാൾ നമ്മൾ വിജയിക്കുക തന്നെ ചെയ്യും.മറ്റുള്ളവരുടെ മുഖത്തു കാണുന്ന ചിരിക്കു പിന്നിലും ഒത്തിരി അധികം സങ്കടങ്ങൾ ഉണ്ടാവും(ഒരു പക്ഷെ).നമ്മളുടെ പ്രശ്നങ്ങൾ നമ്മൾ തന്നെ പരിഹരിക്കാൻ ശ്രമിക്കുക മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി കൊടുക്കുക.മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക.ചെറിയ കാര്യങ്ങൾ നമ്മളെ അസ്വസ്ഥതപെടുത്തുന്നുണ്ടെങ്കിൽ വലിയ
നല്ല കാര്യങ്ങൾ നമ്മൾക്ക് ചെയ്യാൻ ഉണ്ട് നമ്മുടെ അസ്വസ്ഥതകൾ മാറ്റുവാനായിട്ട്. കഴിഞ്ഞത് കഴിഞ്ഞു ,കഴിഞ്ഞ കാര്യങ്ങൾ(നമ്മളെ വിഷമിപ്പിച്ചത്) ഒരു പക്ഷെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നവരുണ്ട്.നമ്മൾ എങ്ങനെ കഴിയണം,എന്തായി തീരണം എന്നത് നമ്മുടെ മാത്രം അവകാശമാണ്,സ്വാതന്ത്ര്യമാണ്,അവസാനമായി ഒന്നേ എനിക്ക് പറയാൻ ഉള്ളു കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു ദുഃഖിച്ചു ,സങ്കടപ്പെട്ടുകൊണ്ടിരുന്നാൽ നമ്മൾക്ക് മുന്നോട്ടു പോകുവാൻ കഴിയില്ല.ഒരു റോസാപ്പൂവ് പോലെ ആയിരിക്കും ഒരു പക്ഷെ നമ്മുടെ മുൻപിൽ മറ്റു പലരുടെയും ജീവിതങ്ങൾ,വളരെ പെട്ടെന്ന് കൊഴിഞ്ഞു പോയേക്കാം.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾക്ക് പറഞ്ഞിരിക്കുന്ന ആയുസ്സു കഴിഞ്ഞാൽ പിന്നെ ഇവിടെ നില്ക്കാൻ പറ്റില്ലല്ലോ.അപ്പോൾ പിന്നെ കൂടുതൽ വിഷമിച്ചിട്ടു എന്താ കാര്യം,കൂടുതൽ ഉന്മേഷത്തോടെ ഉള്ളതിൽ സന്തോഷിക്കുക.ഇത്രയും വായിച്ചിട്ടു മനസ്സ് അസ്വസ്ഥത പെടുന്നുണ്ടെങ്കിൽ വിഷമിക്കേണ്ട,നിങ്ങളെകാത്ത്എവിടെയോ ഒരു സന്തോഷം ഇരിപ്പുണ്ട്,ഇരിപ്പുണ്ട് എന്ന് തന്നെ വിശ്വാസിക്ക്.അപ്പോൾ ശരി എല്ലാവരുടെയും  മനസ്സ് സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. We aim above the mark to hit the mark-Ralph Waldo Emerson.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email