Choose your language

2 May 2020

// // Subscribe YOUTUBE Channel

There is no one who does not want to get back in life


ജീവിതത്തിൽ തിരിച്ചുകിട്ടണം(സന്തോഷം ആവാം ,പ്രതീക്ഷകൾ ആവാം ,സമാധാനം ആവാം അങ്ങനെ എന്തും ആവാം) എന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല.കഴിഞ്ഞ കാലങ്ങളിലെ നല്ല ഓർമകൾ നമ്മൾക്ക് ഓർമ്മകൾ മാത്രമേ നൽകുന്നുള്ളൂ എന്നതാണ് (അനുഭവങ്ങൾ എപ്പോഴും ഒരിക്കൽ മാത്രമേ സംഭവിക്കു). നമ്മൾക്ക് കിട്ടുന്ന സമയങ്ങൾ ഒന്നും തന്നെ ഒരിക്കലും തിരിച്ചു കിട്ടില്ല.ഒരു പക്ഷെ നഷ്ടപ്പെട്ടു എന്ന് കരുതിയ സ്നേഹം വേണമെങ്കിൽ തിരിച്ചു കിട്ടിയേക്കാം,നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടിയേക്കാം
നമ്മളുടെ  ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കുകൾ ഒരു പക്ഷെ ഒത്തിരി ഉണ്ടാവാം , അന്നേരം അനുഭവിച്ച വേദനകൾ (അതൊന്നും നമ്മൾക്ക് അപ്പോഴല്ലാതെ  തിരിച്ചു കിട്ടുന്നില്ല എന്ന് നമുക്ക് പറയാൻ പറ്റുകയില്ല), അതിന്റെ വേദനകൾ നമ്മളെ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരിക്കും(ഓർമ്മകൾ നമ്മളെ നഷ്ടങ്ങളുടെ കാലങ്ങളിലേക്കു കുട്ടി കൊണ്ട് പോകും).ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിച്ചു കഴിഞ്ഞാൽ പിന്നീടുള്ള ജീവിതത്തിൽ ഏതു സന്ദർഭങ്ങൾ ആയിക്കോട്ടെ ഒരിക്കലും പഴയ നഷ്ടങ്ങൾ മറക്കാത്തവരാണ് നമ്മളിൽ പലരും.ഒരിക്കലും മറക്കാൻ കഴിയാത്തതു നമ്മൾക്ക് തിരിച്ചു കിട്ടില്ല എന്ന് ബോധ്യമുള്ള കാര്യങ്ങളെകുറിച്ച് ഓർക്കുമ്പോഴാണ്(ഭൂരിഭാഗവും).നമ്മൾക്ക് ഇപ്പോൾ ഉള്ള കഴിവുകൾ നാളെ ഒരു പക്ഷെ നമ്മളിൽ നിന്നും നഷ്ടപ്പെട്ടേക്കാം അതിനെകുറിച്ച് ഓർത്തു നമ്മൾ ഇന്ന് ദുഃഖിക്കുന്നില്ല(കാരണം സംഭവിക്കാത്തത് കൊണ്ട് തന്നെ).ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ച എത്രയോ എത്രയോ കാര്യങ്ങൾ ഉണ്ടാവും എല്ലാവർക്കും ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ സാധിക്കണം എന്നില്ലല്ലോ.ഒരു പക്ഷെ നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക സമാധാനമാണ്,എങ്ങനെയാണു നമ്മളുടെ ജീവിതങ്ങളിൽ നിന്നും സമാധാനം നഷ്ടമാകുന്നത്,മറ്റുള്ളവരുമായി നമ്മളുടെ ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോൾ അല്ലെ(പിന്നിൽ ഒത്തിരി കാര്യങ്ങൾ ഉണ്ടാവാം).നമ്മളുടെ ആഗ്രഹം ശക്തമാണെങ്കിൽ ഒരു പക്ഷെ നമ്മളുടെ ജീവിതത്തിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വിധം കാര്യങ്ങൾ നമ്മൾക്ക് തിരിച്ചു കിട്ടും(പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ).ജീവിതത്തിൽ നമ്മൾ എന്തെല്ലാം ആഗ്രഹിച്ചാലും എന്തൊക്കെ പ്രതീക്ഷിച്ചാലും നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടാത്തതായി ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കാര്യം എന്നത് സമയമാണ്.സമയം നമ്മൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ ഒരിക്കലും നമ്മൾക്ക് കിട്ടേണ്ട പലതും കിട്ടിയെന്നു വരില്ല.നമ്മൾ ഒരു വസ്തു എടുത്ത് എറിയുക ആണെന്ന് വിചാരിക്കുക ,പുഴയിലേക്കാണ് എറിയുന്നത് എങ്കിൽ  തിരിച്ചു കിട്ടുവാൻ ബുദ്ധിമുട്ട് ആയിരിക്കും,നമ്മൾക്ക് നോട്ടം കിട്ടുന്ന ഒരു സ്ഥലത്തേക്കാണ് എറിയുന്നത് എങ്കിൽ നമ്മൾക്ക് അവിടെ തിരഞ്ഞു കഴിഞ്ഞാൽ ഒരു പക്ഷെ നമ്മൾക്ക് തിരിച്ചു കിട്ടിയേക്കാം കാരണം അവിടെ നമ്മുടെ ശ്രദ്ധ പതിയുന്നു, തിരിച്ചു കിട്ടുവാൻ എളുപ്പം കഴിയുന്നത് നമ്മൾ എറിഞ്ഞ വസ്തുവിന് സ്ഥാനമാറ്റങ്ങൾ സംഭവിക്കുന്നില്ല എന്നതുകൊണ്ടാണ്.നമ്മൾ ഒരാളോട് ഒരു കാര്യം പറഞ്ഞു അത് അയാളുടെ മനസ്സിൽ തന്നെ വെച്ച് കഴിഞ്ഞാൽ കുഴപ്പം ഉണ്ടാകുമായിരുന്നില്ല, വ്യക്തി നൂറു ആളുകളോട് പറഞ്ഞു നൂറു ആളുകളും നൂറു തരത്തിൽ ചിന്തിച്ചു ഒരു പക്ഷെ നമ്മളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയേക്കാം,അങ്ങനെയെങ്കിൽ നമ്മളോടുള്ള പെരുമാറ്റങ്ങൾ പഴയപ്പോലെ ആവണം എന്നില്ല(നമ്മളെകുറിച്ചുള്ള മറ്റുള്ളവരുടെ വിശ്വാസം മറ്റുള്ളവർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞാൽ തിരിച്ചു കിട്ടാൻ ഒത്തിരി പ്രയാസമാണ്). നമ്മളിൽ പലരും പറയുന്നത് കേട്ട് വിശ്വസിക്കുന്ന ആളുകളാണ്,ശരിക്കും മറ്റൊരാളെ കുറിച്ച് വേറെയൊരാൾ പറയുന്നത് മാത്രം വിശ്വസിച്ചാൽ നമ്മൾക്ക് പിന്നീട് അതെല്ലാം ദോഷം ചെയ്യും.ഞാൻ, ആരെങ്കിലും എന്നോട് മറ്റുള്ളവരെക്കുറിച്ചു എന്തൊക്കെ പോരായ്മകൾ പറഞ്ഞാലും കേട്ട പാടെ വിശ്വസിക്കുന്ന ആളല്ല,ഞാൻ എന്തിനാണ് മറ്റുള്ളവരുടെ പോരായ്മകൾ അന്വേഷിക്കേണ്ടത്,നമ്മൾക്ക് നമ്മളുടെ പോരായ്മകൾ അന്വേഷിച്ചാൽ പോരെ അങ്ങനെയെങ്കിൽ നമ്മൾക്ക് സമാധാനമായി കഴിയാം.ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങളും ലാഭങ്ങളും ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് എനിക്ക് ഇപ്പോൾ
പറയാൻ കഴിയില്ല എങ്കിലും നമ്മളുടെ ജീവിതത്തിൽ നഷ്ടങ്ങളും ലാഭങ്ങളും ഉണ്ടാക്കിയ സമയങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഉറപ്പോടുകൂടി പറയുവാൻ കഴിയും. സമയങ്ങൾ ഒരിക്കലും  തിരിച്ചു കിട്ടില്ല എന്നത് മനസ്സിലാക്കി കൂടുതൽ സന്തോഷവും സമാധാനവും കിട്ടുന്ന മാർഗ്ഗങ്ങൾ പിന്തുടരുക.ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ചതുപോലെ ജീവിക്കാൻ നമ്മളിൽ  നിന്നും ഉപയോഗിക്കാതെ കിടക്കുന്ന(തൽക്കാലം ഉറങ്ങിക്കിടക്കുന്നതു ആയിക്കോട്ടെ) കഴിവുകളെ  വളർത്തിയെടുക്കാൻ എല്ലാവർക്കും കഴിയട്ടെ.ശുഭ പ്രതീക്ഷയുമായി മുന്നോട്ടു പോകുക നഷ്ടപ്പെട്ടെന്ന് കരുതിയ പലതും ഒരു പക്ഷെ തിരിച്ചു കിട്ടിയേക്കാം.പണ്ട് എപ്പോഴോ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ട സന്തോഷവും സമാധാനവും നമ്മൾക്ക് പരിശ്രമിച്ചാൽ തിരിച്ചുകൊണ്ടു വരുവാൻ സാധിക്കും,അതിനു എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.  



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Athletes who are able to stay completely focused in pursuit of their dreams are the ones that are most likely to become champions.-Steve Backley.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email