Choose your language

11 May 2020

// // Subscribe YOUTUBE Channel

What can we do to have peace of mind?


മനഃസമാധാനം കിട്ടാൻ  നമ്മൾ എന്താണ് ചെയ്യേണ്ടത്?മനസ്സമാധാനം നഷ്ടപ്പെടാറുണ്ടോ എപ്പോഴെങ്കിലും ? മനസ്സമാധാനം തിരിച്ചു കിട്ടാനുള്ള മാർഗ്ഗങ്ങൾ സ്വയം  കണ്ടുപിടിക്കാറുണ്ടോ?ഓരോ ചോദ്യവും നമ്മളിൽ സൃഷ്ടിക്കുന്നത് മനസ്സമാധാനമാണ്(ഉത്തരം അറിയാമെങ്കിൽ). നിങ്ങളിത് മുഴുവനായി വായിക്കുന്നതിനുമുൻപ് ഒരു കാര്യം സിംപിൾ ആയിട്ട് ഓർമ്മപ്പെടുത്തട്ടെ .ഇവിടെ രേഖപ്പെടുത്തുന്ന കാര്യങ്ങൾ എന്റെ സ്വന്തമായിട്ടുള്ള അഭിപ്രായമാണ്,എന്റെ ഒരു സമാധാനത്തിനു വേണ്ടി എഴുതുന്നതാണ് ആരുടെയും സമാധാനം നഷ്ടപ്പെടുത്താൻ വേണ്ടിയല്ല എന്ന് പറഞ്ഞു കൊണ്ട് ആരംഭിക്കട്ടെ.
നമ്മൾ ചെയ്യുന്ന എന്ത് കാര്യവും സുഗമമായി ചെയ്യാൻ കഴിയുമെങ്കിൽ മനഃസ്സമാധാനം ലഭിക്കും(അതായതു നമ്മൾ ചെയ്യുന്ന പ്രവർത്തികളുടെ ഫലം നമ്മൾക്കു തന്നെ ഗുണമായി ലഭിക്കുമെങ്കിൽ).നമ്മൾക്ക് ആവശ്യമുള്ള എന്ത് വസ്തുവും  കാണാതെയായാൽ അത് കണ്ടു കിട്ടുംവരെ സമാധാനം ഇല്ലാത്ത അവസ്ഥകളായിരിക്കും നമ്മൾക്ക് ഉണ്ടാവുക.ഒത്തിരി നാളുകൾ നമ്മൾക്ക് വേണ്ടപ്പെട്ടത് കാണാതെ കഴിയാൻ നമ്മളിൽ പലർക്കും ഒരു പക്ഷെ കഴിഞ്ഞുവെന്ന് വരില്ല(നിങ്ങള്ക്ക് എന്താണ് വേണ്ടപ്പെട്ടതു എന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ).ഒരാളുടെ നഷ്ടപ്പെട്ട  മനഃസമാധാനം തിരിച്ചുകിട്ടണം എങ്കിൽ വ്യക്തി തന്നെ വിചാരിക്കണം.നമ്മൾ ഒരു തെറ്റ് ചെയ്താൽ നാളെ അത് ആരെങ്കിലും കണ്ടു പിടിക്കുമെന്നോർത്തു ഒരു പക്ഷെ നമ്മളുടെ മനഃസമാധാനം നഷ്ടപ്പെട്ടെക്കാം.ഒരാൾ നമ്മളെ ആവശ്യത്തിൽ അധികം കുറ്റപ്പെടുത്തി സംസാരിച്ചു കഴിഞ്ഞാൽ,അല്പം തരംതാഴ്ത്തി സംസാരിച്ചു കഴിഞ്ഞാൽ,ഒരു പക്ഷെ നമ്മളിലെ സ്വസ്ഥത നഷ്ടപ്പെട്ടേക്കാം. വളരെ അധികം കാര്യങ്ങൾ നമ്മൾ ശ്രദ്ധാപൂർവം ചെയ്യുന്നത്(ചെയ്യണമെങ്കിൽ) നമ്മളുടെ ഓരോരുത്തരുടെയും മനഃസമാധാനത്തെ  ആശ്രയിച്ചിരിക്കുന്നു.എന്ന് മുതലാണ് ,എപ്പോൾ മുതലാണ് നമ്മളുടെ മനഃസമാധാനം നഷ്ടപ്പെട്ടത് എന്ന് നമ്മൾ തിരിച്ചറിഞ്ഞാൽ നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ അൽപ്പം മാറ്റം വരുത്തിയാൽ മനഃസമാധാനം തന്നെ കൈവരും.നമ്മളുടെയൊക്കെ ജീവിതങ്ങളിലെ ഓരോരോ പ്രശ്നങ്ങൾ മാറിയെങ്കിൽ മാത്രമേ മനഃസ്സമാധാനം കൈവരുള്ളൂ അല്ലെങ്കിൽ കൈവരാൻ പാടുള്ളു എന്നില്ല.നമ്മൾ വിചാരിച്ചാൽ ,പരിശ്രമിച്ചാൽ നമ്മൾക്ക് മനഃസമാധാനം ലഭിക്കും.ഉള്ളത് കൊണ്ട് ഉള്ളതുപോലെ ജീവിക്കാൻ ശ്രമിച്ചാൽ ഒരു പക്ഷെ മനഃസമാധാനം നഷ്ടപ്പെടാതെ കഴിയാൻ സാധിച്ചേക്കും.നമ്മളുടെ മനസ്സിന് സമാധാനം ഉണ്ടെങ്കിലേ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മളെ സന്തോഷപ്പെടുത്തുള്ളൂ.ഒത്തിരിയധികം കാര്യങ്ങൾ ബിസിനസ്സ് പരമായിട്ടും ജോലി സംബന്ധമായിട്ടും ഓരോ വ്യക്തികൾക്കും കാണും അതെല്ലാം നമ്മൾ വീട്ടിലേക്കു വരുമ്പോൾ ഉപേക്ഷിക്കണം(മനഃസമാധാനം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ വലിച്ചുവാരി ചവറ്റുകുട്ടയിൽ ഇടുന്ന കാര്യമല്ല കേട്ടോ പറഞ്ഞത്) എന്ന് കുറച്ചു ആളുകൾ പറയാറുണ്ട്(ചുരുക്കി പറഞ്ഞാൽ കുടുംബത്തിൽ ജോലി സംബന്ധമായ, ബിസിനസ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്കുറയ്ക്കുക എന്നൊക്കെയാണ് ഉദ്ദേശിച്ചത്-അതെല്ലാം
ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടാണ്,എന്ത് പ്രശ്നവും പരിഹരിക്കണം എങ്കിൽ അവിടെ ചർച്ചകൾ ഉണ്ടാവണം അല്ലെങ്കിൽ സൊല്യൂഷൻ കണ്ടെത്താൻ വേറെ മാർഗ്ഗങ്ങൾ തേടേണ്ടി വരും).എത്രയൊക്കെ മനഃസമാധാനം കളയാൻ പറ്റിയ സാഹചര്യങ്ങൾ ഉണ്ടെങ്കിലും നമ്മൾക്ക് മനഃസ്സമാധാനത്തോടെ ചെയ്യാൻ പറ്റുന്ന ഒത്തിരി അധികം കാര്യങ്ങൾ ഉണ്ടാവാം.എവിടെ പോയാലാണ് മനഃസമാധാനം കിട്ടുക എന്ന് പല ആളുകളും ചോദിക്കാറുണ്ട്,ഉത്തരം സ്വയം കണ്ടെത്തുക അതേയുള്ളു മാർഗം.ആർക്കും മനഃസമാധാനം നഷ്ടപ്പെടാതെ ഇരിക്കട്ടെ. വ്യക്തിപരമായി സമാധാനം കിട്ടുന്ന പ്രവർത്തികൾ ചെയ്യുവാൻ, മറ്റുള്ളവരുടെ മനസ്സിനെ ശാന്തമാക്കാൻ നമ്മൾക്ക് കഴിയട്ടെ . പരീക്ഷയിൽ തൊറ്റു കഴിഞ്ഞാൽ ആരും മനഃസമാധാനം ആയി എന്ന് പറയാറില്ല പകരം ജയിക്കാനുള്ള കാര്യങ്ങൾ ചെയ്യും,മനഃസമാധാനം ഇല്ലായ്മ ഒരു തോൽവി പോലെയാണ് നമ്മൾക്ക് ജയിക്കാൻ അതിശക്തമായ ആഗ്രഹം ഉണ്ടെങ്കിൽ നമ്മൾ ജയിക്കും. എന്നെങ്കിലുമൊരിക്കൽ നമ്മൾ ഓരോരുത്തർക്കും സമാധാനമായി എന്ന് പറയുവാൻ  എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. LIJO PAUL23/5/20

    If you do what you've always done,you'll get what you've always gotten.-Tony Robbins.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email