Choose your language

10 May 2020

// // Subscribe YOUTUBE Channel

How does fear come about?


ഭയം ഉണ്ടാവുന്നത് എങ്ങനെയാണ്?ജീവിതത്തിൽ ഭയം അനുഭവപ്പെടാത്തവർ ആരെങ്കിലുമുണ്ടോ?ഭയം നമ്മളിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടോ?തീർച്ചയായും ഭയം നമ്മളെ വിജയത്തിൽ നിന്നും അകറ്റും.എപ്പോളാണ് നമ്മൾക്ക് കാര്യങ്ങൾ ഭയമില്ലാതെ ചെയ്യാൻ കഴിയുന്നത്  അപ്പോൾ മാത്രമാണ് വിജയം നമ്മുടെ അരികിലേക്ക് എത്തുകയുള്ളൂ(ഓട്ടോറിക്ഷ  പിടിച്ചിട്ടാണെങ്കിലും-അൽപ്പം തമാശ പറഞ്ഞതാണ് ഒരു കോമഡിക്കു വേണ്ടി).
ഞാൻ ചെറുപ്പ കാലങ്ങളിൽ വളരെ അധികം ഭയപ്പെട്ടിരുന്നു സ്വപനങ്ങൾ കാണുമ്പോൾ ,എന്നാൽ ഇന്നിപ്പോൾ സ്വപ്നം കാണാൻ കഴിയാത്തതുകൊണ്ട് അത്തരത്തിൽ ഭയമില്ല.നമ്മുടെ ജീവിതത്തിൽ നമ്മൾ  എന്തെല്ലാം അറിയുന്നു അനുഭവിക്കുന്നു ചിന്തിക്കുന്നു അതുമായി ബന്ധപ്പെട്ടാണ് ഭയം ഉടലെടുക്കുന്നത്.ഭയം എന്ന അവസ്ഥ മാറണം എങ്കിൽ ഭയത്തെ നേരിടണം എന്ന് പറയാറുണ്ട്.കുഞ്ഞു പിള്ളേർ (കുട്ടികൾ) എന്തെങ്കിലും കുസൃതി ചെയ്തു നമ്മൾ അവരെ തല്ലിയാൽ ഒരു പക്ഷെ ഭയം ഉണ്ടാവണം എന്നില്ല,പിന്നെ പിന്നെ ശിക്ഷയുടെ കാഠിന്യം കുട്ടിയാൽ ഒരു പക്ഷെ ചെയ്ത കുസൃതിയെക്കാൾ കൂടുതൽ നമ്മളെയായിരിക്കും കുഞ്ഞു പിള്ളേർ (കുട്ടികൾ )ഭയക്കുക.ഭയം ഉള്ള ഇടങ്ങളിൽ സംസാരങ്ങൾ തീരെ കുറവായിരിക്കും.ഞാൻ ചെറുപ്പത്തിൽ എന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി റോഡിൽ വെച്ച് അവന്റെ വീടിന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടു ഭയപ്പെട്ടു ഞാൻ തിരിഞ്ഞു ഭയംകൊണ്ട് ഓടിയ ഓട്ടം ഇന്നും എനിക്ക് മറക്കാൻ ആവുന്നില്ല,കുഞ്ഞു പ്രായത്തിൽ ഞാൻ താടിയും മുടിയും ഉള്ള മനുഷ്യനെ  ആദ്യമായി കണ്ട സമയമായിരുന്നു.അന്ന്  ഞാൻ ശരിക്കും ഭയപ്പെട്ടുപോയി(നിങ്ങൾ ഒരു പക്ഷെ ചിരിക്കുമായിരിക്കും,കാലം കുറെ കഴിയുമ്പോൾ ചിരിക്കാനുള്ള ഓർമ്മകളാണ് എങ്കിൽ പോലും കുഞ്ഞു പ്രായത്തിൽ നമ്മളിൽ ഭയം എന്ന വികാരം സൃഷ്ടിക്കാൻ ചെറിയ കാര്യം മതി എന്ന് പറയുവാൻ വേണ്ടിയായിരുന്നു ഞാൻ ഇത്രയും ലളിതമായി പറഞ്ഞത്),ഇവിടെ ആരാണ് എന്നെ ഭയം എന്ന വികാരം പഠിപ്പിച്ചത്,താടിയും മുടിയും നീട്ടി വളർത്തിയ ആളുകളെ കണ്ടാൽ ഭയക്കണം എന്ന് ആരെങ്കിലും എന്നോട് പറഞ്ഞിരുന്നുവോ ഇല്ല,എന്റെ മനസ്സ് അങ്ങനെയുള്ള രൂപങ്ങളെ കണ്ടാൽ ഭയപ്പെടണം എന്ന് ഒരു പക്ഷെ പറഞ്ഞിരിക്കാം(താടിയും മുടിയും നീട്ടി വളർത്തിയവരെ കണ്ടാൽ ഭയപ്പെടേണ്ട കാര്യം ഇല്ല കേട്ടോ,ഞാൻ എന്റെ ഒരു അനുഭവം പങ്കുവെച്ചതാണ്).ഒത്തിരി ഭയങ്ങൾ ലോകത്തിലുണ്ട് നമ്മൾ കാണുമ്പോൾ ഭയം ഇല്ലാത്തതു ഒരു പക്ഷെ മറ്റുള്ളവർക്ക് ഭയം ഉള്ളതാകാം.വെള്ളത്തിൽ വീഴുമോ എന്ന ഭയംകൊണ്ട് വള്ളത്തിൽ കയറാത്തവരുണ്ടാകാം.നമ്മളെ ഭയം ഉണ്ടെങ്കിലേ നമ്മളെ അനുസരിക്കു എന്ന് പറയുന്നത് ശരിയാണോ എന്ന് അറിയില്ല.ചില സന്ദർഭങ്ങളിൽ അൽപ്പം ദേഷ്യം കലർത്തി സംസാരിക്കേണ്ടി വന്നേക്കാം അവിടെ ഒരു പക്ഷെ ഭയം ഉളവായി അനുസരണം ഉണ്ടാവാം.നമ്മൾ കുറച്ചു ഉറക്കെ സംസാരിച്ചാൽ മറ്റുള്ളവർക്ക് അതൊക്കെ ദേഷ്യം ആയിട്ടു തോന്നിയേക്കാം , മറ്റുള്ളവർക്ക് ഉള്ളിന്റെ ഉള്ളിൽ ഭയം സൃഷ്ടിച്ചേക്കാം.ഭയം എന്ന് പറയുന്നത് മാനുഷിക വികാരം ആയതുകൊണ്ട് ഭയത്തിനോട്  പോയിട്ട് പിന്നെ വരാൻ പറഞ്ഞാൽ ഒരു പക്ഷെ കേട്ടെന്നു വരില്ല.ഭയം എങ്ങനെ ഇല്ലാതെയാക്കാം എന്ന് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.ആദ്യം ആദ്യം(അതായത് ഫസ്റ്റ്)  ഭയത്തിനെ നേരിടാൻ അല്പമൊക്കെ പ്രയാസം ഉണ്ടായേക്കാം പിന്നെ പിന്നെ നമ്മളിൽ നിന്നും ഭയം തന്നെ തന്നെ മാറിക്കൊള്ളും,അല്ലെങ്കിൽ തന്നെ നമ്മൾ ശരിക്കുമോന്നു വിചാരിച്ചാൽ, ശ്രമിച്ചാൽ മാറാത്ത ഭയങ്ങളുണ്ടോ.സംശയരോഗം ഉള്ള വ്യക്തികളിൽ സാധാരണ രീതിയിൽ ഒത്തിരി ഭയങ്ങൾ കാണാറുണ്ട്,അവരെ ഒരു പക്ഷെ നമ്മൾ പറഞ്ഞു മനസ്സിലാക്കിയാൽ പോലും അവരുടെ ഭയം പെട്ടെന്ന് മാറണം എന്നില്ല,അന്നേരം അവർക്കു ഇഷ്ടമുള്ള വിഷയം സംസാരിച്ചു അവരുടെ മനസ്സിലെ ഭയം ഉളവാക്കുന്ന ചിന്തകൾ മാറ്റിയെടുക്കുക എന്നതാണ് ഒരു മാർഗം.ഭയം കൂടാതെ എത്ര നാളുകൾ മനുഷ്യർക്ക്ജീവിക്കാൻ സാധിക്കും, ഭയം ഇല്ലാതെ എത്ര നാൾ മനുഷ്യർക്ക്ജീവിക്കാൻ സാധിക്കും ഉത്തരം പറയുവാൻ ആർക്കും ഒരു പക്ഷെ ഇപ്പോൾ സാധിച്ചെന്നു വരില്ല എന്ന് വെച്ചാൽ എല്ലാവരിലും എന്തെങ്കിലുമൊക്കെ ഭയം ഉണ്ടെന്നു ചുരുക്കം എന്ന് അനുമാനിക്കേണ്ടി വരും(ഒരു പക്ഷെ).ഭയം
കൂടുമ്പോൾ കൂടെ ഭയവുമായി ബന്ധമുള്ള ഒത്തിരി പ്രശനങ്ങളും ഉടലെടുക്കും.നമ്മൾ ഭയം എന്ന വികാരത്തെ തോൽപ്പിക്കാൻ പഠിക്കണം എങ്കിലേ വിജയം നേടാൻ കഴിയു.ഒരു പലക കഷ്ണം(മര തടി കഷ്ണം) തറയിൽ ഇട്ടിട്ടു അതിനു മീതെ നടക്കാൻ പറഞ്ഞാൽ ആരായാലും നടക്കും(നടക്കാൻ ഇഷ്ടം ആണെങ്കിൽ) അതെ സമയം പലക(മര തടി കഷ്ണം) കഷ്ണം അൽപ്പം ഉയർത്തിക്കഴിഞ്ഞിട്ട് അതിനു മീതേക്കൂടെ  നമ്മളോട്  നടക്കാൻ പറഞ്ഞാൽ ഭയം ആയിരിക്കും(ഭൂരിഭാഗം പേർക്കും).വിശ്വാസം ഉള്ളടിത്തു ഭയം എന്നത് ഉണ്ടാവില്ല.നമ്മൾ ഇന്ന് ഭയമില്ലാതെ ജീവിക്കുന്നു വെങ്കിൽ നമ്മൾ ഒത്തിരി അധികം കാര്യങ്ങളിൽ വിശ്വസിക്കുന്നുണ്ട് എന്നതാണ്(ഒരു പക്ഷെ മനുഷ്യരോടുള്ള വിശ്വാസമാകാം).ഭയം എന്ന വികാരം ഇല്ലാതെ (അതായത് ഭയപ്പെടാതെ)  ജീവിക്കാൻ (നമ്മളുടെ ഭാഗത്തുനിന്നുള്ള പരിശ്രമം വേണ്ടി വരും ഭയം ഇല്ലാതെയാക്കാൻ  കേട്ടോ) എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.       



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Never settle for ordinary.You must always feel that you are extraordinary.-Jerry Bruckner.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email