Choose your language

13 May 2020

// // Subscribe YOUTUBE Channel

Ever felt pain?


വേദന അനുഭവിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടോ?വേദന ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ ഭൂമിയിൽ.നമ്മൾ വേദന അനുഭവിച്ചാൽ അതെങ്ങനെ മാറ്റാം എന്ന് അന്വേഷിക്കുന്നവരാണ്,കാരണം വേദനകളെ നമ്മൾ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെ.പ്രിയമുള്ളവരേ ഇനിയുള്ള കാര്യങ്ങൾ വായിക്കുമ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സ് വേദനിച്ചേക്കാം,വേദനകളെകുറിച്ച് വായിക്കുമ്പോൾ ഒരു പക്ഷെ നിങ്ങളുടെ മനസ്സിലേക്ക് പെട്ടെന്ന് വരിക നിങ്ങൾ ഓരോരുത്തർക്കും ഉണ്ടായ വേദനകളായിരിക്കും.
ഇതെല്ലാം വായിച്ചു ആരുടെയും മനസ്സ് വേദനിക്കരുത് എന്ന് ഒരു അപേക്ഷ എനിക്കുണ്ട്.പ്ലീസ് ദയവുചെയ്ത് ഇതെല്ലാം വായിച്ചു വേദനകൾ മനസ്സിൽ കൊണ്ട് നടക്കരുത്. ആരുടെയും മനസ്സ് വേദനിക്കില്ല എന്ന വിശ്വാസത്തോടെ ഇനി വിഷയത്തിലേക്കു കടക്കാം. വേദനകൾ ഉണ്ടായപ്പോൾ ഉള്ള സംഭവങ്ങൾ ആർക്കും പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല.വളരെ അധികം ആഴത്തിൽ പതിയുന്നത് നമ്മൾക്കുണ്ടായ വേദനകളാണ്.വേദന ഒരിക്കലൂം അവസാനിക്കില്ല എന്ന് പറയുവാൻ കഴിയില്ല എല്ലാ വേദനകൾക്കും ഒരു അവസാനമുണ്ട്,അവസാനമുണ്ടാവാം(ഒരു പക്ഷെ).എനിക്ക് പല്ലു വേദനയുണ്ടായി പല്ലു പറിച്ചു കളഞ്ഞപ്പോൾ വേദന മാറി,അത് വരെ വേദനയുണ്ടായി(പല്ലു വേദന വന്നാൽ പല്ല് പറിക്കാതെ തന്നെ വേദന മാറ്റുവാൻ പലവിധ മാർഗ്ഗങ്ങൾ ഉണ്ട് കേട്ടോ).എന്ത് കൊണ്ടാണ് വേദന ഉണ്ടാവാൻ കാരണം എന്ന് ഞാൻ അന്വേഷിച്ചു എന്റെ കുഞ്ഞു നാളിലെ മധുരപലഹാരങ്ങൾ കഴിച്ചതിന് ശേഷം വേണ്ടപ്പോലെ പല്ലുകൾ വൃത്തിയാക്കാത്തത്  എന്റെ പല്ലിനെ കാര്യമായി  ബാധിച്ചു,ഒടുവിൽ വേദന മാറ്റുവാൻ എനിക്ക് എന്റെ പ്രിയപ്പെട്ട പല്ലിനെ മാറ്റേണ്ടിവന്നു.ചെറുപ്പത്തിൽ ഉണ്ടായ പല്ലു പോയാൽ വീണ്ടും ഒരു വട്ടം കുടി വരും എന്നത് ഒരു ആശ്വാസം ആണെങ്കിൽ പോലും അതിനു ശേഷം വരുന്ന പല്ലു പോയാൽ പിന്നെ ഒന്നും വരില്ല എന്ന യാഥാർഥ്യം എന്നിൽ ഒത്തിരി സങ്കടം ഉണ്ടാക്കി.ഇന്നിപ്പോൾ നമ്മളുടെ നാച്ചുറൽ പല്ലിനെ പോലെ ഉപയോഗിക്കാൻ പറ്റുന്നതരം പല്ലുകൾ ഉണ്ടെങ്കിൽ പോലും നമ്മളുടെ സ്വന്തം പല്ലിനോളം വരില്ലല്ലോ അതൊന്നും.ഞാൻ പറഞ്ഞു വന്നത് നമ്മുടെ പ്രിയപ്പെട്ടത് എന്ന് പറയുന്ന പലതും നമ്മൾക്ക്  വേണമെങ്കിലും നഷ്ടപ്പെടാം.ഇന്നിപ്പോൾ സന്തോഷിക്കുന്നവന് നാളെ ദുഃഖം ഉണ്ടായി കൂടെന്നില്ല.പ്രസവ വേദന അനുഭവിക്കുന്ന വ്യക്തികൾ കുഞ്ഞു ജനിക്കുമ്പോൾ തനിക്കുണ്ടായ എല്ലാ വേദനകളും മറക്കും എന്ന് കേട്ടിട്ടുണ്ട്.മനുഷ്യർക്കുണ്ടാകുന്ന അസഹ്യമായ വേദനയാണ് പ്രസവസമയത്തു ഉണ്ടാവുന്നത് എന്ന് കേട്ടിട്ടുണ്ട്,ഒരാൾക്കുണ്ടാവുന്ന വേദനകൾ മറ്റൊരാൾക്കും ഉണ്ടാവില്ല എല്ലാവർക്കും വേദനകൾ (വേദനകളുടെ ത്രിവത )വ്യത്യാസമാണ്. ഒറ്റപ്പെടലിന്റെ വേദന, പരാജയങ്ങൾ ഏറ്റുവാങ്ങുന്നതിന് വേദന ,ശാരീരിക വേദന,മാനസികമായ വേദന,അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും വേദനകൾ നമ്മളുടെ ചുറ്റിലുമുണ്ട്.ഓരോ അനുഭവങ്ങൾ വരുമ്പോൾ മാത്രമാണ് വേദനയുടെ ആഴവും നഷ്ടങ്ങളും നമ്മൾ തിരിച്ചറിയുക.വേദനകൾ ഒരിക്കലും അവസാനിക്കില്ല ഒരു വേദന കഴിയുമ്പോൾ മറ്റൊന്ന്(നമ്മൾ മനസ്സിൽ വെച്ച് നടക്കുന്നിടത്തോളം കാലം),ഒരിക്കൽ വേദന വന്നിട്ടുണ്ടെങ്കിൽ പിന്നീടുള്ള കാലങ്ങളിൽ നമ്മൾ കൂടെകൂടെ ഓർക്കുന്നത് നമ്മുടെ കഴിഞ്ഞ കാലങ്ങളിലെ വേദനകളെകുറിച്ചായിരിക്കും.ഭൂരിഭാഗം വേദനകളും നമ്മളുടെ തന്നെ സൃഷ്ടിയാണ്,നമ്മൾക്ക് തന്നെ തീരുമാനിക്കാം വേദനിക്കണോ വേണ്ടയോ എന്നത്(കുറച്ചെങ്കിലും മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള തെറ്റുകൾ കൊണ്ടും വരാം കേട്ടോ).പലവിധ പരാജയങ്ങളും ഏറ്റുവാങ്ങുമ്പോഴും നമ്മളുടെ മനസ്സ് പറയുന്നത് വിജയിക്കുവാൻ കൂടുതൽ പരിശ്രമിക്കണം എന്നാണ് എങ്കിൽ നമ്മളുടെ കഴിഞ്ഞ കാല വേദനകളെ നമ്മൾ മറക്കണം.നമ്മളിൽ പലരും കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച പരാജയങ്ങളെ , സാഹചര്യത്തെ കുറ്റപ്പെടുത്തി ജീവിക്കുന്നവരാണ് അങ്ങനെയുള്ളവർ ഒരിക്കലും എങ്ങും എത്തില്ല(ഒരു പക്ഷെ).ലോക ചരിത്രം പരിശോധിച്ചാൽ നമ്മൾക്ക് കിട്ടിയ സൗഭാഗ്യം പോലും ഇല്ലാത്ത എത്രയോ ആളുകൾ ഒത്തിരി അധികം വിജയം കരസ്ഥമാക്കികൊണ്ടു നമ്മുടെ കൺമുൻപിലുണ്ട്.നീണ്ട നാളത്തെ പരിശ്രമം ഓരോ വിജയത്തിന് പിന്നിലും ഉണ്ടാകും.നമ്മൾക്ക് ഒരു മുറിവ് പറ്റിയാൽ അത് കുറച്ചു നാളുകൾക്കു ശേഷം സുഖം പ്രാപിക്കും തക്ക സമയത്തു ചികിത്സാ നടത്തിയാൽ.അതുപോലെ നമ്മുടെ മനസ്സുകളിൽ മുറിവുകൾ ഉണ്ടായാൽ അതെല്ലാം സമയാസമയം നമ്മൾ സ്വയം വിലയിരുത്തുക, പരിഹരിക്കുക തന്നെ വേണം.മറ്റുള്ളവർ നമ്മളോട് കുറ്റപ്പെടുത്തി പറയുന്ന ഓരോ വാക്കുകളും ഒരു പക്ഷെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞേക്കാം വളരെ അധികം വേദനയോടെ.എല്ലാം പൊറുക്കുക, മറക്കുക, ക്ഷമിക്കുക എങ്കിൽ നമ്മുടെ മനസ്സിന്റെ മുറിവുകൾ വേഗത്തിൽ സുഖപ്പെടും നാളെ നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടും.മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവർക്കു കുറ്റപ്പെടുത്താൻ കാരണങ്ങൾ അന്വേഷിക്കാൻ ഒത്തിരി സമയം കളയേണ്ടതായിട്ടു വരും .കുറ്റവും കുറവുകളും ഉണ്ടാവുമ്പോൾ അതെല്ലാം ശരിയെങ്കിൽ തിരുത്തുവാൻ തയ്യാറാകുക.പ്രകൃതിക്കു ഒരു നിയമമുണ്ട്,മനുഷ്യർക്കും ഒരു നിയമമുണ്ട് അത് ലംഘനം നടത്തുമ്പോൾ വേദനകൾ നമ്മൾക്ക് സമ്മാനിക്കും.ആളുകൾ പറയാറുണ്ട് വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നൊക്കെ അതിൽ എത്രത്തോളം ശരിയുണ്ട് എന്ന് എനിക്കറിയില്ല.നമ്മൾ പറയുന്നത് നല്ലതിന് വേണ്ടിയാണ് എങ്കിൽ പോലും മറ്റുള്ളവർക്ക് നമ്മളുടെ അഭിപ്രായം ഇഷ്ടം ആയി എന്ന് വരില്ലല്ലോ എല്ലാ സന്ദർഭത്തിലും അവിടെ പരസ്പരം അംഗീക്കരിക്കാൻ കഴിയാതെ വരുമ്പോൾ വേദനകൾ ഉടലെടുക്കും.എന്തെങ്കിലും ,എവിടെയെങ്കിലും കാരണങ്ങൾ ഇല്ലാതെ വേദനകൾ ഉണ്ടാവില്ല എന്നതാണ്,വേദനകൾ ഉണ്ടെങ്കിൽ ആദ്യമേ കാരണങ്ങൾ അന്വേഷിക്കുക,പരിഹരിക്കുക ഇതേയുള്ളു മാർഗം.വേദനകൾ ഉണ്ടാകുമ്പോൾ നമ്മൾ മറ്റുള്ളവരോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കാൻ പഠിക്കുക ,മറ്റുള്ളവരെ വേദനിപ്പിക്കാതെ ഇരിക്കാൻ പഠിക്കുക.മനസ്സിൽ മറ്റുള്ളവരോട് വിരോധവും വെറുപ്പും ഇല്ലെങ്കിൽ നമ്മൾക്ക് ഉണ്ടാകുന്ന എല്ലാ വേദനകളും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.എല്ലാവർക്കും നമ്മൾ പ്രിയപ്പെട്ടവരാകുമ്പോൾ നമ്മൾക്ക് വേദനയുണ്ടാകുന്ന സമയത്തു നമ്മളെ സഹായിക്കാൻ ഒത്തിരി ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ടാകും(നമ്മളുടെ പ്രിയപ്പെട്ടവരേ നമ്മൾ ഒരു പക്ഷെ വേദനിപ്പിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ
നമ്മളുടെ പ്രിയപ്പെട്ടവർ നമ്മളെ വേദനിപ്പിച്ചിട്ടുണ്ടാകാം അതെല്ലാം പൊറുക്കാനും ക്ഷമിക്കാനും കാലം അനുവദിക്കട്ടെ ,കാലം എല്ലാ മുറിവുകളും സുഖപ്പെടുത്തും എന്നാണല്ലോ പറയുക).അപ്പോൾ എല്ലാവർക്കും ശരിയായ സമയത്തു തന്നെ കാരണങ്ങൾ കണ്ടെത്തി വേദനകളെ  മാറ്റിയെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.   



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. As a well-spent day brings happy sleep, so a life well spent brings happy death.-Leonardo da Vinci.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email