Choose your language

27 May 2020

// // Subscribe YOUTUBE Channel

Ever apologize?


എപ്പോഴെങ്കിലും മാപ്പ് ചോദിക്കാറുണ്ടോ?മാപ്പ് ചോദിക്കാറുണ്ടോ എന്ന് ഞാൻ ഉദേശിച്ചത് (ഭൂപടം അല്ല കേട്ടോ),പലരും തെറ്റിദ്ധരിക്കും മാപ്പ് എന്ന് കേട്ടാൽ.അല്ലെങ്കിലും നമ്മൾ ആർക്ക് മാപ്പ് കൊടുക്കാനാണ്.മറ്റുള്ളവർ നമ്മളെ തല്ലിയതിന്റെ വേദന പോയിട്ടില്ല എന്നിട്ട് മറ്റുള്ളവർ നമ്മളോട് മാപ്പു പറഞ്ഞു കഴിഞ്ഞാൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാണ് നിങ്ങൾക്ക് പറയാൻ ഉണ്ടാവുക.
മാപ്പ് നൽകുക എന്ന് പറയുന്നത് നിസ്സാരമായ ഒന്നല്ല എന്ന് ആദ്യമേ പറയട്ടെ,ഒരു പക്ഷെ ഇത് മുഴുവനായി വായിക്കാൻ ഒരു പക്ഷെ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല,അതുകൊണ്ട് എന്നോട് ആരും മാപ്പ് പറയുകയും വേണ്ട,എനിക്ക് അറിയാം നിങ്ങൾക്ക് ഓരോരുത്തർക്കും ഓരോരോ തിരക്കുകൾ ഉണ്ടെന്ന്,ഇത് മുഴുവൻ വായിക്കാനുള്ള സമയം ഉണ്ടാവില്ലെന്ന്.ശരി അപ്പോൾ ഇനി ആരും വിഷമിക്കണ്ട കാര്യം തുടങ്ങാം, മാപ്പു പറഞ്ഞില്ലെങ്കിലും തുടങ്ങാതെ ഇരിക്കാൻ പറ്റില്ലല്ലോ.മാപ്പ് ആക്കണം നിങ്ങൾ ഓരോരുത്തരും എന്നോട് കാരണം വിഷയം അൽപ്പം ഞാൻ നീട്ടികൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നത്,കാര്യം ഉണ്ട് കാരണവും ഉണ്ടെന്ന് കൂട്ടിക്കോ.ചെറുപ്പത്തിൽ നമ്മൾ ചെയ്യുന്ന തെറ്റുകൾ നമ്മുടെ പിന്നീടുള്ള ജീവിതത്തിൽ ആവർത്തനം വന്നിട്ടുണ്ടെങ്കിൽ അവിടെ നിങ്ങൾ ചെയ്യുന്ന തെറ്റ് തിരുത്തി തരുവാൻ,നിങ്ങളെ പറഞ്ഞു മനസ്സിലാക്കുവാൻ ആരും ഉണ്ടായില്ല എന്നതായിരിക്കും ഒരു കാരണം.എന്റെ കുഞ്ഞു നാളിൽ എനിക്ക് പലവിധത്തിലുള്ള ദുഃസ്വഭാവങ്ങളും ഉണ്ടായിട്ടുണ്ട്,അന്നൊക്കെ എന്നെ മുതിർന്ന വ്യക്തികൾ തിരുത്തി തരുമായിരുന്നു.ചെറുപ്പത്തിൽ നമ്മൾക്ക് അറിവില്ലാത്ത സമയത്തു നമ്മൾ പറയുന്ന ഓരോ കാര്യങ്ങളും നമ്മൾക്ക് തിരിച്ചറിവ് ആകുമ്പോൾ ഒരു പക്ഷെ ഓർക്കില്ലായിരിക്കും(ചിലപ്പോൾ ഓർത്തെന്നും ഇരിക്കാം), നമ്മളുടെ വാക്കുകൾ മറ്റുള്ളവരിൽ കുത്തി നോവിച്ചതു ഒരു പക്ഷെ നമ്മൾ നാളുകൾക്ക് ശേഷം ആയിരിക്കും അറിയുക,അങ്ങനെ തിരിച്ചറിഞ്ഞാൽ നമ്മൾ വ്യക്തിയോട് ചെന്ന് മാപ്പു പറയുക.നമ്മൾ ഒരു കാര്യം ഒരു വ്യക്തിയോട് പറയുമ്പോൾ, വ്യക്തി ഏതു അർത്ഥത്തിൽ എടുക്കും എന്ന് നമ്മൾക്ക് പറയാൻ ആവില്ലല്ലോ.നമ്മൾ തമാശ പറഞ്ഞാൽ കേൾക്കുന്നവർക്കും അത് അങ്ങനെ ആവണം എന്നില്ല,ഒരിക്കലും മറ്റുളളവരെ വേദനിപ്പിക്കുന്നതരത്തിൽ നമ്മൾ പറയുന്ന വാക്കുകൾ ഉപയോഗിക്കരുത്.കാര്യം ശരി തന്നെയാണ് നമ്മൾക്ക് ചിലവൊന്നും ഇല്ല സംസാരിക്കാൻ,പക്ഷെ കേൾക്കുന്നവർക്ക് രസം ഉളവാക്കുന്നത് മാത്രമായിരിക്കണം പറയേണ്ടത്.ഞാൻ എന്നോട് മോശമായി സംസാരിക്കുന്ന വ്യക്തികളോട് അതേ രീതിയിൽ തിരിച്ചു പറയാറില്ല (അങ്ങനെയെങ്കിൽ ഞാനും അയാളും തമ്മിൽ എന്ത് വ്യത്യാസം ആയിരിക്കും ഉണ്ടാവുക),ആരും ചിന്തിക്കേണ്ട എന്നോട് ആരാണ് ഇത്രക്കും മോശമായി സംസാരിക്കുന്നത് എന്ന്(മോശം എന്ന വാക്ക് അത്രക്കും മോശം അല്ലല്ലോ,അപ്പോൾ പിന്നെ നിങ്ങൾക്ക് മോശം തോന്നേണ്ട കാര്യം ഇല്ല,എല്ലാം ഒരു ഉദാഹരണം മാത്രം ആയി കാണുക).പണ്ടൊരിക്കൽ എന്നോട് ഒരാൾ നീയൊക്കെ പരീക്ഷ എഴുതുമോ എന്ന് ചോദിച്ചു,ചോദിച്ച ആൾ ഒരു പക്ഷെ തമാശക്ക് ചോദിച്ചതായിരിക്കും പക്ഷെ കേട്ട എനിക്ക് ഉള്ളിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു(ഉള്ളിൽ എന്ന് പറയുമ്പോൾ ഹൃദയത്തിൽ ആവാം അല്ലെങ്കിൽ മനസ്സിൽ ആവാം),പിന്നെ ഞാൻ പറഞ്ഞ വ്യക്തിയോട് ഉള്ളിന്റെ ഉള്ളിൽ മാപ്പു നൽകാൻ തുടങ്ങി അതിൽ പിന്നെയാണ് എനിക്ക് ഒരു ആശ്വാസം കിട്ടിയത്.നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളോട് അൽപ്പം എങ്കിലും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ നമ്മൾ സ്വയം വ്യക്തികളോട് മാപ്പു നൽകുക(നേരിട്ട് വേണം എന്നില്ല കേട്ടോ,മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന തെറ്റിന് നമ്മൾ പോയി മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ലല്ലോ).നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക്ഇഷ്ടം ആയില്ലെങ്കിൽ മറ്റുള്ളവർക്ക് അവർക്ക്  തോന്നുന്ന രീതിയിൽ നമ്മളോട് സംസാരിച്ചെന്നിരിക്കും നമ്മൾ അതൊക്കെ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിലൂടെ വിട്ടുകളയുക,ഉള്ളിൽ വെച്ച് കൊണ്ടിരുന്നാൽ ഒരു ഉപകാരവും ഇല്ല കേട്ടോ ദോഷം അല്ലാതെ.എല്ലാവർക്കും ഒരു പോലെ സുബോധം കാണണം എന്നില്ലല്ലോ.തന്നെത്താൻ ഇരുന്നു സംസാരിക്കുന്നവർ ഉണ്ട്,ആരും മിണ്ടുവാൻ ഇല്ലാതെ വിഷമിക്കുന്നവർക്ക് വളരെ നാളുകൾ കഴിയുമ്പോൾ ഇങ്ങനെ ഒരു ശീലം വരാറുണ്ട്.സ്വന്തമായി ഒറ്റക്കിരുന്നു സംസാരിക്കുക എന്ന് പറയും,അത് കേട്ടുകൊണ്ട് ആരെങ്കിലും വ്യക്തിയുടെ അടുത്തേക്ക് ചെന്ന് കഴിഞ്ഞാൽ ഒന്നും പറഞ്ഞില്ല എന്ന് പറയും.മറ്റുള്ളവർ ഒരു പക്ഷെ വ്യക്തിക്ക് വട്ടാണ്,തലക്ക് സുഖം ഇല്ല എന്നൊക്കെ പറയുമായിരിക്കും(അത് നമ്മൾക്ക് എങ്ങനെ മനസ്സിലായി,നമ്മൾക്ക് അതുപോലെ തലക്ക് സുഖം ഇല്ലായ്മ വന്നിട്ടുണ്ടോ,നമ്മൾക്ക് അങ്ങനെ മറ്റുളളവരെ എന്തും പറയാനുള്ള സ്വാതന്ത്ര്യം ആരാണ് തന്നത്?,നമ്മൾക്ക് നാളെ ഒരു അവസ്ഥ വരില്ല എന്ന് ആര് കണ്ടു).നമ്മൾക്കു നല്ല അവസ്ഥ തന്നതിന് നന്ദി പറയുക,നമ്മൾക്ക് കൂടുതൽ അറിവായാൽ അതിൽ അഹങ്കരിക്കരുത്,ഒരു ഞരമ്പ് ഒന്ന് സ്ഥാനം തെറ്റിയാൽ തീർന്നു അത്രയേയുള്ളൂ നമ്മുടെ ഓർമ്മകൾ.ഞാൻ കേട്ടിട്ടുണ്ട് ഒത്തിരി അധികം ആളുകൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നേക്കുന്നത്.നാളെ നമ്മളുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് പറയുവാൻ കഴിയില്ല,കൂടെയുള്ളവരെ കരുതാൻ,സ്നേഹിക്കാൻ,അവരുടെ പോരായ്മകൾ കണ്ടു പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയണം.പലരും പറയാറില്ലേ ഉണ്ട ചോറിനു നന്ദി കാണിക്കണം എന്നൊക്കെ,എന്ന് കരുതി തെറ്റ് ചെയ്താൽ സപ്പോർട്ട് ചെയ്യൊന്നും വേണ്ട.നമ്മൾക്ക് സഹായിക്കാൻ പറ്റുന്ന കാലത്തോളം മറ്റുള്ളവരെ സഹായിക്കുക.നമ്മൾ ചെയ്ത തെറ്റിന്, നമ്മൾക്ക് തെറ്റായി തോന്നിയാൽ ,തിരുത്താൻ അവസരം കിട്ടിയാൽ നമ്മൾ ആദ്യം എന്താണ് ചെയ്യുക തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും, കൂടാതെ മറ്റുള്ളവരെ തെറ്റിൽ നിന്നും അകറ്റും.നമ്മൾക്ക് ഇത് വരെ എന്തെങ്കിലും തെറ്റാതിരുന്നിട്ടുണ്ടോ?.നമ്മൾ ഇന്നലെ വരെ പറഞ്ഞു കൊണ്ട് നടന്ന കാര്യം ഒരു പക്ഷെ നിമിഷ നേരം കൊണ്ട് മാറിമറിയില്ലേ.ഞാൻ എത്ര നല്ലവനാണെങ്കിലും മോശക്കാരൻ ആവാൻ അധികം നേരം വേണ്ട,അതുപോലെ ഞാൻ എത്ര മോശക്കാരൻ ആണെങ്കിലും നല്ലവനാവാൻ അധികം നേരം വേണ്ട.ഒരാൾ നമ്മളോട് മോശമായി പെരുമാറി എന്നത് കൊണ്ട് അയാൾ എല്ലാവരോടും മോശമായി പെരുമാറണം എന്നില്ല.നമ്മളോട് മോശമായി പെരുമാറി എന്ന് അയാൾക്ക് തോന്നുമ്പോൾ ഒരു പക്ഷെ നമ്മളോട് വന്നു മാപ്പു പറഞ്ഞേക്കാം,അന്നേരം നമ്മൾ ക്ഷമിച്ചേക്കാം,അയാൾക്ക് അങ്ങനെ ഒരു തോന്നൽ വന്നില്ലെങ്കിൽ നമ്മൾ അയാളെക്കുറിച്ചു എപ്പോഴും ചിന്തിക്കും അവസരം കിട്ടുമ്പോഴൊക്കെ,നമ്മൾക്ക് ചെയ്യാവുന്നത് അയാൾക്ക് മാപ്പു നൽകുക എന്നതാണ് മനസ്സുകൊണ്ട് എങ്കിൽ അതിന്റെതായ ഒത്തിരി ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവും.എത്രയോ ജീവിതങ്ങൾ ഇത് പോലെ സ്വന്തം മനസ്സിൽ മാപ്പു നൽകിക്കൊണ്ട് കഴിയുന്നുണ്ട് എന്ന് അറിയാമോ,ചട്ടിയും കലവും ആയാൽ തട്ടി എന്നിരിക്കും പൊട്ടിയെന്നിരിക്കും എന്നൊക്കെ പറയാൻ കൊള്ളാം അല്ലേ.ഓരോ വ്യക്തികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് അത് അനുഭവിച്ചറിഞ്ഞാലേ മറ്റുള്ളവർക്കും അതിന്റെ വിഷമം വരുള്ളൂ.വേദന എന്ന് പറയുന്നത് പറഞ്ഞു അറിയിക്കാൻ പറ്റുന്ന കാര്യം അല്ലല്ലോ.നിനക്ക് ഇങ്ങനെയൊക്കെ പറഞ്ഞാൽ മതി അനുഭവിക്കുന്ന വിഷമം ഞങ്ങൾക്കേ അറിയുള്ളു,നിനക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമ്പോളാണ് നീയൊക്കെ പഠിക്കുകയുള്ളു എന്നൊക്കെ പലരും എന്നോട് പറയാറുണ്ട് എന്ന് തൽക്കാലം കരുതുക.ഓരോ മനുഷ്യമനസ്സും വ്യത്യാസമാണ് എന്ന് ആദ്യമേ മനസ്സിലാക്കണം.ചില വ്യക്തികൾക്ക് ഒരു പക്ഷെ നിസ്സാര കാര്യം മതി,കാരണം മതി വഴക്ക് കൂടുവാൻ,പിണങ്ങുവാൻ.നമ്മൾ വിചാരിച്ചപ്പോലെ ആരും നമ്മളോട് എപ്പോഴും പെരുമാറി എന്ന് വരില്ല(പല കാരണങ്ങൾ ഉണ്ടാവാം അതിനു പിന്നിൽ).മറ്റുള്ളവർ നമ്മളോട് പറഞ്ഞത് ഓർത്തു,പ്രവർത്തിച്ചത് ഓർത്തു കണ്ണീർ പൊഴിക്കാതെ വ്യക്തിക്ക് മാപ്പു നൽകുക ,എങ്കിൽ നമ്മൾക്ക് മുന്നോട്ട് നടക്കാൻ ശക്തിയും ആരോഗ്യവും കിട്ടും.ഇങ്ങനെ ക്ഷമ നൽകിയില്ലെങ്കിൽ പിന്നീടുള്ള നമ്മുടെ ജീവിതത്തിൽ യാതൊരു വിധ സന്തോഷവും ലഭിച്ചെന്നു വരില്ല.ഒത്തിരി നാളുകൾക്ക് ശേഷം നമ്മളോട് പറഞ്ഞ വ്യക്തിയിൽ ഉണ്ടായിരുന്ന അസുഖത്തിന്റെ അല്ലെങ്കിൽ മറ്റെന്തെങ്കിലും പോരായ്മകളുടെ ഭാഗമായിരുന്നുവെന്ന്  നമ്മൾ തിരിച്ചറിയുമ്പോഴേക്കും ഒത്തിരി വർഷങ്ങൾ നമ്മൾക്ക് നഷ്ടപ്പെട്ടെന്നിരിക്കും.അപ്പോൾ പറഞ്ഞു വരുന്നത് നമ്മളോട് മോശമായി പറയുന്ന,നമ്മളെ അസ്വസ്ഥത പ്പെടുത്തുന്ന കാര്യങ്ങൾ എന്തും ആയിക്കൊള്ളട്ടെ നമ്മൾ സ്വയം മാപ്പു നൽകാൻ തയ്യാറാകുക,നാളെ നമ്മളെ  നമ്മളാക്കുന്നത് ഒരു പക്ഷെ നമ്മൾ സ്വയം നമ്മൾക്ക് തന്നെ നൽകിയ മാപ്പു കൊണ്ടായിരിക്കും.നമ്മളെ കുത്തി നോവിച്ചവർക്കും,നമ്മളോട് മോശമായി പറഞ്ഞവർക്കും നാളെ ഒരു പക്ഷെ നമ്മളുടെ പക്കൽ നിന്നും സഹായം ആവശ്യം വന്നേക്കാം അന്നേരം നമ്മൾ അയാളെ സഹായിക്കണം എങ്കിൽ നമ്മൾ വ്യക്തിക്ക് മാപ്പു നൽകുക തന്നെ വേണ്ടി വരും.നമ്മളുടെ പ്രവർത്തി മൂലം മറ്റുള്ളവർ വേദനിക്കുന്നില്ല എന്ന് ആര് കണ്ടു,ഇപ്പോൾ ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോൾ നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിൽ എവിടെയൊക്കെയോ ഒരു വിഷമം ഉണ്ടാവും,ഇല്ലെങ്കിൽ നിങ്ങളായിട്ടു ഉണ്ടാക്കരുത്.ആർക്കെങ്കിലും എന്തെങ്കിലും വിഷമം ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു നിങ്ങൾ ഓരോരുത്തരോടും കാരണം ഞാൻ കാരണം ആണല്ലോ നിങ്ങൾ ഇത്രയും നേരം ഇതെല്ലാം വായിച്ചത്.മാപ്പു നൽകു എനിക്ക് അതൊരു തുടക്കം ആകട്ടെ,എന്റെ അറിവില്ലായ്മ നിങ്ങൾക്ക് എത്രത്തോളം ബോധ്യമായി എന്ന് എനിക്ക് അറിയാൻ വേണ്ടിയാണു എന്നോട് മാപ്പു നൽകാൻ ഞാൻ പറയുന്നത്.നിങ്ങൾ നൽകുന്ന മാപ്പിന് വളരെ വളരെ വലിയ വിലയുണ്ട് (കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയുന്നതുപോലെയാണ് അത്, സോറി അറിയാത്തതു പോലെയാണ്,നിങ്ങൾ ഇതൊക്കെ വായിക്കുന്നത് ശ്രദ്ധയോടെയാണോ എന്നറിയാൻ അൽപ്പം മാറ്റി പിടിച്ചതാണ്,എന്നോട് ക്ഷമിക്കണം കാര്യങ്ങൾ മനസ്സിലാവാൻ ചില നുറുക്ക് വിദ്യകളാണ് ഇതൊക്കെ ),അതെല്ലാം സമയം ആവുമ്പോൾ ബോധ്യം ആവും ,അത് വരെ നോക്കി നിന്നാൽ നമ്മുടെ ഒത്തിരി ഒത്തിരി വർഷങ്ങൾ വെറുതെ ആയിപ്പോകും അതുകൊണ്ടു മാത്രം  ഞാൻ പറയുന്നതാണ് ഇത്രയും കാര്യങ്ങൾ .ഇനി ഒരു പക്ഷെ എനിക്ക് നിങ്ങളോടു ഇങ്ങനെയൊക്കെ പറയുവാൻ കഴിഞ്ഞെന്നു വരില്ലല്ലോ അന്നേരം ഞാൻ ആരോട് മാപ്പു ചോദിക്കാനാണ്,ഇന്നിപ്പോൾ എനിക്ക് അവസരം കിട്ടി നിങ്ങൾ ഓരോരുത്തരോടും മാപ്പു ചോദിക്കുവാനായിട്ട്,എന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആർക്കും
ഞാനൊരു ശല്യം ആവരുത് എന്നൊരു അജണ്ട എനിക്ക് ഉണ്ട്. ഇത്രയൂം വായിക്കുവാൻ കാണിച്ച നിങ്ങളുടെ ഓരോരുത്തരുടെയും സന്മനസ്സിനു നന്ദി പറയുന്നു. എല്ലാവർക്കും എന്നെ പോലെ നല്ല നാളെക്കായി മാപ്പു നൽകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. [കുറിപ്പ് -ഇവിടെ "നിങ്ങളെ" എന്ന് ഞാൻ പറഞ്ഞതിൽ ആർക്കെങ്കിലും വിഷമം ഉണ്ടാവേണ്ട കാര്യം ഇല്ല ,എന്നെയും കൂടെ ചേർത്തിട്ടാണ്-"നമ്മളെ" എന്ന് പറയുമ്പോഴും "നിങ്ങളെ" എന്ന് പറയുമ്പോഴും വ്യത്യാസം ഉണ്ടാകും അതിനു വേണ്ടി പറഞ്ഞതാണ്]      


.     
.     


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. When you expect things to happen-strangely enough-they do happen.-J.P.Morgan.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email