Choose your language

29 May 2020

// // Subscribe YOUTUBE Channel

Don't we have a ghost style?


പ്രേത്യകരീതി നമ്മൾക്ക് ഇല്ലേ?.എന്താണ് നമ്മുടെ പ്രേത്യകത എന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?അതിപ്പോൾ എന്ത് ശ്രദ്ധിക്കാനാണ് ഞാൻ ഒരു പ്രേതെകതയും എന്നിൽ കാണുന്നില്ല എന്നായിരിക്കും ഒരു പക്ഷെ നമ്മളിൽ പലരും പറയുക.ഓറഞ്ച് കണ്ടാൽ കഴിക്കണം എന്ന് തോന്നുന്നത് ഒരു പ്രേത്യകത ആണ് എല്ലാവർക്കും ഓറഞ്ചു കണ്ടാൽ കഴിക്കണം എന്ന് തോന്നുകയില്ല(നമ്മളായിട്ട് മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ പോകണ്ടല്ലോ-ഒരു ഉദാഹരണം പറയാൻ വേണ്ടി പറഞ്ഞതാണ്),സവാള അരിഞ്ഞാൽ കണ്ണിൽ നിന്നും ജലം ഒഴുകി വരുന്നത് ഒരു പ്രേതെകതയാണ്.
എന്തിനു അധികം പറയുന്നു ഞാൻ എഴുതുന്നതും ഒരു പ്രേതെകത അല്ലെ,ഇത്രയും നാളില്ലാത്ത ഒരു പ്രേതെകത.ഓരോ കാര്യത്തിനും ഒരു പ്രേതെകത ഉണ്ട്,അതിന്റെ പ്രേതെകത മനസ്സിലാക്കി പ്രേത്യേകമായി ചെയ്താൽ മാത്രമാണ് നമ്മൾക്ക് പ്രേത്യേകിച്ചു ഒരു കാര്യം ഉള്ളു.പ്രിയമുള്ളവരേ ഇനിയുള്ള കാര്യങ്ങൾ വായിച്ചു വട്ടായി എന്ന് ആരും പരാതി പറയരുത് കാരണം ഒരു പക്ഷെ വട്ടു ഉള്ളവർക്ക് പ്രേതെകിച്ചു ഒന്നും കാണില്ല ഇതിൽ,അല്ലാത്തവർക്ക് എന്തെങ്കിലും കാണും(എനിക്ക് (നിങ്ങൾക്ക് അല്ല കേട്ടോ)ചെറുതായി വട്ടുണ്ടോ എന്ന് സംശയം ഇവിടെ ആർക്കായാലും ഉടലെടുത്തേക്കാം,അത് എന്റെ മാത്രം പ്രേതെകതയാണ് എന്ന് തൽക്കാലം കരുതുക).ഒരു പടം വരക്കുമ്പോൾ സാധാരണ ഞാൻ ചെയ്യുക അൽപ്പം നേരം ഉണങ്ങാൻ വെക്കും(ഓയിൽ പെയിന്റിംഗ്),എങ്കിലാണ് എന്നെ സംബന്ധിച്ചിടത്തോളം പടത്തിനു ഒരു പെർഫെക്ഷൻ കിട്ടുകയുള്ളു,വേണമെങ്കിൽ എനിക്ക് ഒറ്റയടിക്ക് പടം വരച്ചു തീർക്കാം(പടം വരച്ചു കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം).ഓയിൽ പെയിന്റ് ശരിയായി ഉണങ്ങി അതിന്റെ മീതെ കോട്ടിങ് ചെയ്തു അങ്ങനെ രണ്ടു മുന്ന് വട്ടം പെയിന്റിംഗ് ചെയ്താലാണ് എഫക്ട് കൂടുതൽ കിട്ടുക(ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ഒരു ചിത്രകാരൻ ആണെന്ന് നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ തോന്നിയില്ലേ,അതാണ് എന്റെ ഒരു പ്രേതെകത).അടുത്ത പ്രേതെകത എന്താണ് എന്ന് വെച്ചാൽ ഞാൻ പറയുന്ന ഓരോ വാക്കുകൾക്കും ഒന്നിൽ കൂടുതൽ രീതിയിൽ ചിന്തിക്കാൻ കഴിയും എന്നതാണ്,അതെങ്ങനെയാണ് എന്ന് വിശദമാക്കി തരാം (നിങ്ങളിൽ ഇപ്പോൾ വായിക്കാനുള്ള ആകാംക്ഷ ഞാൻ ഉണ്ടാക്കി കഴിഞ്ഞു, ഇനിയുള്ള കാര്യങ്ങൾ നിങ്ങൾ വായിക്കാതെ പോകില്ല), (കണ്ടോ കണ്ടോ വായിക്കാനുള്ള ആകാംക്ഷ കണ്ടോ).എനിക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായി കഴിയുമ്പോൾ ചുറ്റുമുള്ളവർ പറയും സാരമില്ല എന്ന്, അവർക്ക് അങ്ങനെയൊക്കെ അല്ലേ പറയാൻ കഴിയു(അവർ പറയുന്ന സാരമില്ല എന്നത് എനിക്ക് സാരമില്ലാതിരുന്നിട്ടില്ല എന്നതാണ് വാസ്തവം, നിങ്ങൾക്കിപ്പോൾ വായിച്ചിട്ടു എന്തെങ്കിലും സാരമായി മനസ്സിലായോ,സാരമില്ല ഞാൻ പറഞ്ഞത് സാരമാക്കാതിരുന്നാൽ മതി,എന്നാലും എന്തോ എവിടെയോ നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിൽ സാരമായി എന്തോ ഒരു തോന്നൽ ഇപ്പോൾ ഉളവായി),( നിങ്ങളിലെ വായിക്കാനുള്ള ആകാംക്ഷയെ ഞാൻ എടുത്തുകളഞ്ഞു കുറച്ചു നേരത്തേക്ക്). (ഇനി ഞാൻ നിങ്ങളുടെ ശ്രദ്ധയെ കൂട്ടുവാൻ പോകുകയാണ്, അതെങ്ങനെയാണ് എന്ന് ശരിക്കും ശ്രദ്ധിച്ചോ ഇല്ലെങ്കിൽ ശ്രദ്ധ, ശ്രദ്ധയുടെ വഴിക്ക് പോകും അതുകൊണ്ടാണ് പ്രേത്യകം എടുത്തു പറയുന്നത്)).എല്ലാവരും പറയും ഒരു പക്ഷെ വട്ടാണ് എന്ന്,അങ്ങനെ പറയുന്നവർക്ക് വട്ടു ഉണ്ടോ എന്നത് കാലം ആണ് തെളിയിക്കേണ്ടത്.വെളുപ്പിന് 4 മണിക്ക് ഓടുന്ന എന്നെ കാണുന്നവർ പറയും എനിക്ക് വട്ടാണ് എന്ന്,അതെ സമയം ഞാൻ വെളുപ്പിന് 4 മണിക്ക് വീട്ടിൽ ട്രെഡ്മിൽ മെഷീൻ വഴി ഓടുകയാണ് എങ്കിൽ ആരും ഒന്നും പറഞ്ഞെന്ന് വരില്ല,കാരണം ആർക്കും അതിൽ ഒന്നും പറയാൻ ഉണ്ടാവില്ല അത്രതന്നെ.ഒത്തിരി ആളുകൾ വട്ടുള്ളവരെകുറിച്ച് പറയാറുണ്ട്(പ്രേതെകിച്ചു എന്നെ കുറിച്ച്-ഉദാഹരണം പറയാൻ വേണ്ടിയാണ് കേട്ടോ എന്നെ തന്നെ എടുത്തത്), പക്ഷെ എന്തോ എനിക്ക് വട്ടു അൽപ്പം കൂടുതൽ ഉണ്ട്,അങ്ങനെ വട്ടു ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് കുറച്ചെങ്കിലും കണ്ടെത്തലുകൾ നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്.ചെമ്പരത്തി ചെവിയിൽ വെച്ചാൽ വട്ടാണ് എന്ന് തെറ്റി ധരിക്കുന്നവർ ഉണ്ട്,അങ്ങനെ വട്ടു ഉള്ളവർ ആണെങ്കിൽ ചെമ്പരത്തി പൂവ് മാത്രമാക്കില്ല വേറെ എത്രയോ സാധനങ്ങൾ ചെവിയിൽ വെച്ച് കൊണ്ട് നടന്നേനെ(ഒരു ലോജിക് വേണ്ടേ പറയുന്നവർക്ക്).ഇങ്ങനെ പ്രേത്യേക രീതിയെ കുറിച്ച് പറഞ്ഞപ്പോൾ അൽപ്പം പ്രേത്യേകത ഇല്ലാത്ത കാര്യം കുടി എനിക്ക് ഇവിടെ പറയേണ്ടി വന്നു.എന്റെ പ്രേത്യേകമായ രീതിയാണ് ,വട്ടു എന്നുള്ള സങ്കൽപ്പം ഉപയോഗിച്ച് കൂടുതൽ കൂടുതൽ കണ്ടെത്തലുകൾ നടത്തുക എന്നത്. ഒരാൾ ഒരാളെ ഉപേക്ഷിച്ചാൽ വട്ടാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് പറയുന്ന വ്യക്തിക്ക് മാത്രമേ തോന്നുകയുള്ളൂ.ഉപേക്ഷിക്കുന്ന വ്യക്തി അനുഭവിക്കുന്ന വേദനകൾ മറ്റാർക്കും അറിയണം എന്നില്ല.മറ്റുള്ളവർ നോക്കുമ്പോൾ ഒത്തിരി അധികം സുഖ സൗകര്യങ്ങൾ ലഭിക്കുമായിരിക്കും,പക്ഷെ ഉപേക്ഷിക്കുന്നവർക്ക് അതൊരിക്കലും വട്ടു ആവുകയില്ല.നമ്മൾ കണ്ടിട്ടില്ലേ
(കണ്ടില്ലെങ്കിലും വേണ്ട കേട്ട് കാണും)ഉയർന്ന ശംബളം കിട്ടുന്ന ജോലി ഉണ്ടായിട്ട് അതെല്ലാം ഉപേക്ഷിച്ചു കൊണ്ട് സ്വന്തമായി സ്ഥാപനം പടുത്തുയർത്തുന്നവർ(അവരെ കാണുമ്പോൾ ഭൂരിഭാഗം ആളുകളും പറയുന്നത് വട്ടാണ് എന്നാണ്,ആരെങ്കിലും ഇങ്ങനെയൊക്കെ മണ്ടത്തരം കാണിക്കുമോ എന്നൊക്കെയാണ്).അപ്പോൾ ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ പ്രേത്യേകിച്ചു ഒന്നും ഇല്ലെങ്കിലും പറയുന്നത് ഒരു പ്രേത്യകരീതിയെകുറിച്ച് ആയതുകൊണ്ട് ഇവിടെ കുറച്ചു കാര്യങ്ങൾ കുറിക്കണം എന്ന് തോന്നി.ഇതൊക്കെ വായിച്ചു നിങ്ങള്ക്ക് വട്ടായോ എന്തിരോ എന്തോ(അല്ലെ ചുമ്മാ ചോദിച്ചതാണ്)(കാര്യങ്ങൾ പ്രേത്യക രീതിയിൽ അവതരിപ്പിക്കണമല്ലോ എങ്കിലാണല്ലോ വട്ടു ഉണ്ടോ എന്ന് മറ്റുള്ളവരെകൊണ്ട് പറയാൻ കഴിയു).കഴിഞ്ഞ ദിവസം ഞാൻ കുറച്ചു ആളുകൾക്ക് പണം കൊടുത്തു അവർ അപ്പോൾ എന്നോട് ചോദിച്ചു എന്തിനാണ് എന്ന് ഞാൻ പറഞ്ഞു എന്റെ ഒരു സന്തോഷത്തിനു എന്ന്,അപ്പോൾ അവർ പറയുകയാണ് എല്ലാ ദിവസവും ഇത് പോലെ പണം കൊടുക്കണം എന്ന്,ഞാൻ പറഞ്ഞു എനിക്ക് ഇപ്പോൾ കിട്ടുന്ന സന്തോഷം മതി എന്ന്.നമ്മളിൽ പലരും ഇങ്ങനെയൊക്കെ അല്ലെ മറ്റുള്ളവർക്ക് വട്ടായാൽ എന്താ,നമ്മൾക്ക് ആവശ്യത്തിന് പണം വെറുതെ കിട്ടുന്നില്ലേ എന്ന്ചിന്തിക്കില്ലേ. ഇങ്ങനെ വട്ടു മറ്റുള്ളവർക്ക് ആരോപിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം സ്വയം വട്ടില്ല എന്ന് പറയാതിരിക്കുക എന്നതാണ്,നാളെ നമ്മൾക്കും വട്ടുണ്ടാകാം(ഉണ്ടാകണമോ വേണ്ടയോ, ഉണ്ടാക്കണമോ വേണ്ടയോ എന്നത് നമ്മുടെ സ്വാതന്ത്ര്യം). സാധാരണ രീതിയിൽ മനുഷ്യർ മുന്ന് നേരമാണ് ഭക്ഷണം കഴിക്കാറുള്ളത്,അതിൽ കൂടുതൽ കഴിക്കുന്നത് വട്ടുള്ളത് കൊണ്ടല്ല വിശപ്പ് ഉള്ളത് കൊണ്ടാണ്,ഒരു പക്ഷെ 10 നേരം കഴിക്കുന്നവരുണ്ടാകും അതെല്ലാം ഒരു പക്ഷെ അവരുടെ രോഗാവസ്ഥയുടെ ഭാഗം,അല്ലെങ്കിൽ ചിട്ടകളുടെ ഭാഗമായിരിക്കും,അത് കണ്ടു മനസ്സിലാക്കാതെ ഒരു പക്ഷെ നമ്മൾക്ക് തോന്നിയേക്കാം അവർക്ക് വട്ടാണ് എന്ന്,എന്നാൽ ശരിക്കും അങ്ങനെ ആവണം എന്നില്ല .ആരെങ്കിലും ചിന്തിക്കാറുണ്ടോ വട്ടുള്ളവർക്ക് ജോലി ചെയ്യാൻ പറ്റില്ല എന്ന്(ഭക്ഷണം കഴിക്കുന്നത് ഒരു ജോലി ആയിട്ടു ആരും കരുതിയിട്ടില്ല,ഹാർട്ട് വർക്ക് ചെയ്യുന്നത് ഒരു ജോലി ആയി ആരും കണ്ടിട്ടില്ല,കണ്ണുകൾ ഇടക്ക് ഇടക്ക് ചിമ്മുന്നത് ആരും ശ്രദ്ധിക്കുകകൂടെ ചെയ്യാറില്ല(ചെയ്യുന്ന ജോലി ശരിയല്ലെങ്കിൽ ആർക്കെങ്കിലും വട്ടു പിടിക്കും എന്നത് വേറെ കാര്യം). ഞാൻ എല്ലാവരോടും ഒരു പ്രേത്യക രീതിയിലാണ് സംസാരിക്കാറുള്ളത് അത് കൊണ്ട് എല്ലാവരും എന്നോട് പ്രേത്യകരീതിയിലാണ് മറുപടിയും തരാറുള്ളത്(നിങ്ങളുടെ മനസ്സിലേക്ക് ഇപ്പോൾ ഓടിയെത്തുന്നത് അതെന്താണാവോ ആ പ്രേത്യകരീതി എന്നതായിരിക്കും വേറെ ഒന്നും ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വന്നിട്ടുണ്ടാകില്ല,ശരിയല്ലേ), ഞാൻ എന്ന് എന്റെ പ്രേത്യകത മാറ്റുന്നുവോ അന്ന് എന്നോട് എല്ലാവരും പ്രേത്യക രീതിയിലുള്ള മറുപടിയും മാറ്റും(എന്റെ പഠനം ഈയൊരു പ്രേത്യകതയെ കുറിച്ച് ആയതുകൊണ്ടാണ് ഇത്രയും വലിച്ചു നീട്ടി പറഞ്ഞത്). പറഞ്ഞ പ്രത്യാകത ഓരോ മനുഷ്യരിലും വ്യത്യാസമാണ്.എല്ലാ മനുഷ്യരിലും ബ്ലഡ്(രക്തം) ഒരു പോലെ അല്ലല്ലോ(എല്ലാ മനുഷ്യർക്കും ഹൃദയം ഉണ്ടെങ്കിലും മറ്റു അവയവങ്ങൾ ഉണ്ടെങ്കിലും).മനുഷ്യർക്ക്അറിവിന്റെ കാര്യത്തിൽ ആണെങ്കിലും വിവരമില്ലായ്മയുടെ കാര്യത്തിൽ ആണെങ്കിലും ഒത്തിരി വ്യത്യാസം കാണുമല്ലോ(അതിപ്പോൾ പ്രേത്യകമായി പറയേണ്ടതില്ലല്ലോ).നമ്മൾ പരിഗണിക്കേണ്ട വ്യക്തികളെ പ്രേത്യകമായി പരിഗണിക്കണം,എങ്കിലേ               അവ ർക്കും മറ്റുള്ളവരെപ്പോലെ ഉയരങ്ങൾ കിഴടക്കി മുന്നേറാൻ കഴിയു.ക്ലാസ് ടീച്ചർ മണ്ടനാണ്,ഒന്നും പഠിക്കാത്തവനാണ് എന്ന് പറഞ്ഞ കുട്ടിയാണ് ഇന്നിപ്പോൾ ഒത്തിരി അധികം കണ്ടുപിടിത്തങ്ങൾ നടത്തി ലോകത്തിനു മുന്നിൽ അറിയപ്പെടുന്ന വ്യക്തിയായി മാറിയത്,അതിനു ഒരേഒരു ഉത്തരം ഉള്ളു,പോരായ്മകളെ ശരിയായവണ്ണം അമ്മ സ്വന്തം മകന് പരിഹരിച്ചുകൊടുത്തു,കുട്ടിയിൽ കഴിവുണ്ട് എന്നുള്ള ചിന്ത സൃഷ്ടിച്ചെടുത്തു,കഴിവുകളെ വളർത്താനുള്ള അവസരങ്ങൾ കൊടുത്തു.ഒരു അവസരം നഷ്ടപ്പെട്ടാൽ അടുത്ത അവസരം നമ്മൾ കണ്ടെത്തണം,ഇല്ലെങ്കിൽ എന്നും നമ്മൾ പിന്നിലായി പോകും.വിദ്യാഭാസരീതിയിൽ കാതലായ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്,മാനസികമായ ഊർജം ഓരോ വ്യക്തികൾക്കും കിട്ടേണ്ട സമയം ഓരോ വ്യക്തികളുടെയും വളർച്ച ഘട്ടങ്ങളിൽ വളരെ വളരെ ആവശ്യമാണ്.നമ്മൾ ജനിച്ചു വീഴുന്നത് ഒരു പക്ഷെ ഒത്തിരി അധികം പോരായ്മയകളോടെ ആവാം,നമ്മൾ സ്വയം ചിന്തിക്കുക
നമ്മളുടെ വളർച്ച ഏതൊക്കെ രീതിയിൽ വേണം എന്ന്(നമ്മൾ എത്ര ആഗ്രഹിച്ചാലും ഒരിക്കലും നമ്മളുടെ പ്രായം കുറയുകയില്ല),ഒരു വാഹനം  ഓടിക്കുന്ന കിലോമീറ്റർ എത്രയാണ് എന്ന് അറിയുവാൻ സാധാരണ രീതിയിൽ നോക്കിയാൽ മീറ്ററിൽ നോക്കിയാൽ മതി എന്നാൽ പ്രേത്യകരീതിയിൽ നോക്കിയാൽ ശരിക്കും എത്ര കിലോമീറ്ററാണ് വാഹനം ഓടിയത് എന്ന് അറിയാൻ കഴിയും അത് പ്രേത്യകരീതിയിൽ നോക്കാൻ കഴിവുള്ളവർക്ക്.ഫിംഗർ പ്രിന്റ് ,dna ടെസ്റ്റ് എല്ലാം ഒരു പ്രേത്യകത അല്ലെ(എല്ലാ മനുഷ്യർക്കും വ്യത്യാസമായ dna ഉണ്ട്-അത് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ അതിനെകുറിച്ച് പഠിക്കണം,അതിനെകുറിച്ച് പഠിക്കാത്ത ഞാൻ എന്തെങ്കിലും അതിനെകുറിച്ച് പറഞ്ഞുകഴിഞ്ഞാൽ നിങ്ങൾ എന്നോട് പറയുന്ന("ചെറുതായിട്ട്  വട്ട് ഉണ്ടല്ലേ" )ഒരു പക്ഷെ ശരിയായിട്ട് എനിക്ക് തോന്നിയേക്കാം,അതുകൊണ്ടു ഞാൻ ഒന്നും കൂടുതൽ വിശദമായി പറയുന്നില്ല അതും എന്റെ പ്രേത്യക രീതിയാണ്).എന്തായാലും എന്റെ പ്രേത്യകമായ രീതികൾ വായിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒത്തിരി നന്ദിയുണ്ട്.ഇനി നിങ്ങളോടു എനിക്ക് പ്രേത്യകരീതിയിൽ പറയാനുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും പ്രേത്യകരീതികളുമായി നിങ്ങൾക്ക് സധൈര്യം മുന്നോട്ടു പോകുവാൻ കഴിയട്ടെ എന്നാണ്.പലരും നമ്മളെ ആശ്വസിപ്പിക്കാൻ വരും,കുറ്റപ്പെടുത്താൻ വരും,കളിയാക്കാൻ വരും,എല്ലാവർക്കും സ്വന്തമായ അഭിപ്രായം കാണും എന്ത് കാര്യത്തെക്കുറിച്ചും,സ്വന്തമായി നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം നേട്ടം എങ്ങനെ നേടാൻ കഴിയും എന്നതിനെകുറിച്ച് മാത്രം ചിന്തിക്കുക.നിങ്ങൾക്ക് എന്നെയോ ,എനിക്ക് നിങ്ങളെയോ മാറ്റുവാൻ കഴിയില്ല.നമ്മൾ എന്നും നമ്മളായിട്ട് ജീവിക്കുക(അല്ലടാ മോനെ,  നമ്മളൊക്കെ ജീവിക്കുന്നത് ഇപ്പോൾ ശരിക്കും നമ്മളായിട്ട് അല്ലേ എന്ന് ആരും സംശയിക്കേണ്ട),ഞാൻ പറഞ്ഞപ്പോൾ ആരും തെറ്റിധരിക്കേണ്ട.നിങ്ങൾ ഓരോരുത്തരും വളരെ അധികം മിടുക്കുള്ളവരാണ്,നിങ്ങളുടെ മിടുക്ക് നേട്ടത്തിലൂടെ, വിജയങ്ങൾ കൈവരിച്ചുകൊണ്ട്, മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ കഴിയട്ടെ   എന്ന് ആശംസിക്കുന്നു.       


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Expect the best;convert problems into opportunities.-Denis Waitley.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email