Choose your language

6 May 2020

// // Subscribe YOUTUBE Channel

There will be no compulsions


നിർബന്ധങ്ങൾ എന്തെങ്കിലുമൊക്കെ ഇല്ലാത്തവർ ഉണ്ടാവില്ല അല്ലേ.രാവിലെ നമ്മളെയൊക്കെ ആരെങ്കിലും നിർബന്ധിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചാൽ  എഴുന്നേറ്റു അല്ലെങ്കിൽ കിടന്നിടത്തു തന്നെ കിടക്കുന്നവരാണ് നമ്മളിൽ പലരും (ചെറുപ്പ കാലങ്ങളിൽ).ഒരു നേരം ഭക്ഷണം കഴിക്കാൻ എങ്കിലും നമ്മളെ ആരെങ്കിലും നിർബന്ധിക്കും,കാരണം ജീവൻ നിലനിർത്തുവാൻ ഭക്ഷണം കഴിക്കണമല്ലോ.
നമ്മൾ ചെയ്യുന്ന എന്ത് കാര്യവും വിജയകരമാകണം എന്നുണ്ടെങ്കിൽ നമ്മൾ എല്ലാവരും നിർബന്ധങ്ങൾ പാലിക്കേണ്ടതുണ്ട്(ഒരു പക്ഷെ നമ്മുടെ നിർബന്ധങ്ങൾ ആകാം അല്ലെങ്കിൽ മറ്റുള്ളവരുടേതും ആകാം).പരീക്ഷ പാസ്സാവാൻ പരീക്ഷ എഴുതുക എന്നത് ഒരു നിർബന്ധമായ കാര്യമാണ്.എഴുതിയ പരീക്ഷ ജയിക്കുമോ എന്നത് പരീക്ഷ പേപ്പറുകൾ നോക്കുന്നവർക്ക് നിർബന്ധമുള്ളതല്ല(ഒരു പക്ഷെ) (ജയിക്കണം എന്ന് നിർബന്ധം നമ്മുടെ മനസ്സിൽ ഉണ്ടെങ്കിലും എഴുതിയ പരീക്ഷ പേപ്പറിൽ എന്തെങ്കിലും മാർക്ക് ഇടാൻ വേണ്ടത് ഉണ്ടെങ്കിൽ അല്ലെ ജയിക്കുകയുള്ളു).പരീക്ഷ ജയിക്കാൻ പരീക്ഷ എഴുതണം കൂടാതെ ശരിയായ ഉത്തരവും എഴുതണം അപ്പോൾ നമ്മൾ സ്വാഭാവികമായും പഠിക്കും ആരും നിർബന്ധിക്കാതെ.എന്റെ കാര്യം എടുത്തു കഴിഞ്ഞാൽ എനിക്ക് ഒത്തിരി കാര്യങ്ങളിൽ നിർബന്ധമുണ്ട്(സെല്ഫ് അസ്സെസ്സ്മെന്റ്). എന്നെ ആരെങ്കിലും പഠിക്കാൻ നിർബന്ധിച്ചിരുന്നുവെങ്കിൽ ഞാൻ ഒരുപക്ഷെ ഉന്നതങ്ങളിൽ(ഉയരങ്ങളിൽ) എത്തിയേനെ(എല്ലാവരും ഒരു നാൾ ഉന്നതങ്ങളിൽ എത്തും കേട്ടോ).ആരും നിർബന്ധിച്ചാലും ഇല്ലെങ്കിലും നമ്മളുടെയൊക്കെ ജീവിതങ്ങളിൽ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ സംഭവിക്കും.മഴ പെയ്യണം എന്ന് നമ്മൾക്ക് നിർബന്ധം പിടിക്കാൻ പറ്റുമോ.എല്ലാ നിർബന്ധങ്ങളും ഒരു പക്ഷെ നടന്നു എന്ന് വരില്ല,ഒരു പക്ഷെ നമ്മളുടെ സമ്മതം കൂടാതെ പലതും സംഭവിക്കാം ഒരു പക്ഷെ നമ്മൾ സ്വയം നിർബന്ധം പിടിച്ചില്ലെങ്കിൽ[ഉദാഹരണം മഴയത്തു മഴ നനഞ്ഞാൽ പനി വരുന്നത്,നമ്മുടെ നിർബന്ധം കൊണ്ടല്ലല്ലോ(കുറച്ചു പേർക്ക് മഴ നനഞ്ഞാൽ പനി വരും)].ഓടുന്ന വണ്ടി ഡ്രൈവർക്ക് നിറുത്തണമെങ്കിൽ ബ്രേക്ക് ചവിട്ടുക എന്നത് നിർബന്ധമാണ്(ഡ്രൈവർക്ക് നിർബന്ധം ഇല്ലെങ്കിൽ വലിയ ഒരു ആപത്തു നിർബന്ധം ഇല്ലാതെ മുൻപിലേക്ക് വരും ,അത് ഒഴിവാക്കാൻ എത്രയും പെട്ടെന്ന് അവശ്യ സന്ദർഭങ്ങളിൽ ബ്രേക്ക് ചവിട്ടിയിരിക്കും).നമ്മൾക്ക് ജീവിതത്തിൽ വലുത് എന്ന് തോന്നുന്ന കാര്യങ്ങൾ നമ്മൾ എല്ലാവരും നിർബന്ധമായും ചെയ്തിരിക്കും ആരും നിര്ബന്ധിക്കാതെ തന്നെ എന്ന് പറഞ്ഞു വരുകയായിരുന്നു ഞാൻ ഇതുവരെ.എന്തായാലും എനിക്ക് ഇങ്ങനെയൊക്കെ എഴുതുവാൻ മാത്രമേ അറിയൂ ഇനി മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്കു മനസ്സിലാക്കണം എന്ന് മനസ്സിൽ നിർബന്ധം പിടിച്ചു കഴിഞ്ഞാൽ മനസ്സിലാക്കാൻ സാധിക്കും.നിർബന്ധങ്ങൾ വേണം എന്ന് നമ്മൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്,പണ്ടേ നിർബന്ധങ്ങൾ ഉണ്ടാവേണ്ടതായിരുന്നു എന്ന് ആഗ്രഹിക്കുന്നുണ്ട്.നമ്മൾ നിർബന്ധിച്ചാൽ മറ്റുള്ളവർ അനുസരിക്കണം എന്നില്ല,എങ്കിൽ പോലും സ്വന്തം ജീവിതത്തിൽ നന്മകൾ ഉണ്ടാവാൻ സ്വയം നിർബന്ധങ്ങൾ ആവാം(മറ്റുള്ളവരെ വേദനിപ്പിക്കാത്ത തരത്തിൽ).മറ്റുള്ളവരുടെ നിർബന്ധങ്ങൾ നമ്മൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം,പക്ഷെ നമ്മളുടെ
ജീവിതത്തിൽ വേണ്ടപ്പെട്ട കാര്യങ്ങളിൽ നിർബന്ധം ഉണ്ടാവേണ്ടത് നമ്മൾക്ക് ഓരോരുത്തർക്കുമാണ് അതിനു എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു      



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Nurture your mind with great thoughts,for you will never go any higher than you think.-Benjamin Disraeli.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email