Choose your language

14 May 2020

// // Subscribe YOUTUBE Channel

What's happening all of a sudden in our lives?


എന്തെല്ലാം കാര്യങ്ങളാണ് നമ്മളുടെയൊക്കെ ജീവിതങ്ങളിൽ പെട്ടെന്ന് സംഭവിക്കുന്നത്?.കഴിഞ്ഞ കുറെ നാളുകളായി നമ്മൾ അന്വേഷിച്ചത് ഒരു പക്ഷെ പെട്ടെന്ന് ലഭിച്ചേക്കാം.നമ്മൾ പ്രതീക്ഷിക്കാത്തതു സംഭവിക്കുന്നത് എല്ലാം പെട്ടെന്നായിരിക്കും.നമ്മൾക്കു പെട്ടെന്ന് ജോലി കിട്ടുമെന്ന് ഒരു പക്ഷെ പ്രതിക്ഷിക്കുന്നുണ്ടാകില്ല അന്നേരം ആയിരിക്കും പെട്ടെന്ന് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടുക.
എനിക്ക് ഒന്നാമതായി ജോലികിട്ടിയതു അപ്രതീക്ഷിതമായിട്ടായിരുന്നു,പരീക്ഷ പോയി എഴുതി അതിൽ നിന്നും ഗ്രൂപ്പ് ഇന്റർവ്യൂവിൽ പോയി അവിടെ നിന്ന് പിന്നെ ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ഓർഡറും,സത്യത്തിൽ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്,സാധാരണ ഉദ്യോഗാർത്ഥികളെ പോലെയല്ല(പരീക്ഷകൾ പാസ്സാവാതെയായാണ്) ഞാൻ പോയത്,പരീക്ഷ പാസ്സാവാത്ത എനിക്ക് ജോലി കിട്ടി,കോളേജിലെ പഠിപ്പിസ്റ്റുകൾക്കു ജോലി കിട്ടിയില്ല അതാണ് അതിലെ ഒരു ട്വിസ്റ്റ്.പഠിച്ചു പരീക്ഷ പാസ്സാവുന്നതിലാണ് കാര്യം ജോലിയെക്കാൾ വലുതെന്നു പിന്നീടുള്ള നാളുകൾ ഞാൻ തിരിച്ചറിഞ്ഞു.മുൻപിലുള്ള കരിയറിൽ ശോഭിക്കണം എങ്കിൽ നമ്മൾക്ക് പറയാനായിട്ടു എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ വേണം കേട്ടോ.അപൂർവം ആളുകൾക്ക് ജോലി കിട്ടിയേക്കാം ടാലെന്റ്റ് ഉണ്ടെങ്കിൽ.നമ്മുടെ മുന്നിലേക്ക് ഓരോ അവസരങ്ങളും വളരെ പെട്ടെന്ന് ആയിരിക്കും കടന്നു വരിക അതുപോലെ പെട്ടെന്നായിരിക്കും കടന്നുപോകുകയും ചെയ്യുന്നത്.നമ്മളുടെ തീരുമാനങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്.അവിടെ വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുക്കണം.നമ്മളെ കാത്തു ഒരു സമയവും ഇന്നേ വരെ ഇരുന്നിട്ടില്ല.നമ്മൾക്ക് ഇനിയുള്ള നാളുകൾ എന്തെങ്കിലും ചെയ്യണം എങ്കിൽ ഇപ്പോൾ മുതൽ വളരെ പെട്ടെന്ന് തന്നെ വേണ്ട പ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുക.ഒത്തിരി അധികം പ്രതിസന്ധികൾ നമ്മളുടെ മുന്നിലൂടെ കടന്നുപോകുന്നുണ്ട് അവിടെ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.ഒരു പക്ഷെ നമ്മൾ നിസ്സാരമായി എല്ലാ കാര്യങ്ങളെയും കാണുവാൻ തുടങ്ങിയാൽ നമ്മുടെ കൺമുൻപിൽ നിന്നും നമ്മളുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു പോകുവാൻ അധികം സമയം വേണ്ടിവരില്ല.ജീവിതത്തിൽ എന്തെല്ലാം സംഭവിക്കുന്നുവോ അതെല്ലാം വളരെ പെട്ടെന്നായിരിക്കും,വളരെ നീണ്ട കാലയളവ് ഒരു പക്ഷെ നമ്മൾക്ക് പെട്ടെന്ന് കടന്നു പോയതായി തോന്നിയേക്കാം,ഇനിയുള്ള നാളുകൾ പെട്ടെന്ന് കടന്നുപോകുമെന്നു വിചാരിക്കാം.എത്രയോ വ്യക്തികൾ അവരുടെ ജീവിതത്തിൽ കൊണ്ട് നടന്ന സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് വളരെ പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റത്തിലൂടെ ഇല്ലാതെയായത്.വിജയത്തിനായി ശ്രമിക്കുന്ന എല്ലാവരുടെയും
മുന്നിൽ തോൽവികൾ നിൽക്കുന്നുണ്ട്,നമ്മൾ ശ്രമിച്ചില്ലെങ്കിൽ തോൽവികൾ നമ്മൾക്ക് എറ്റുവാങ്ങേണ്ടിവരും.വളരെ പെട്ടെന്ന് എഴുതാനുള്ളതുകൊണ്ടു കുറെകാര്യങ്ങൾ പറയുവാൻ വിട്ടുപോയിട്ടുണ്ട് അതെല്ലാം(മറവി) വളരെ പെട്ടെന്നു സംഭവിക്കുന്നതായതുകൊണ്ടു എല്ലാവരും എന്നോട് ക്ഷമിക്കുമല്ലോ.വളരെ പെട്ടെന്ന് തന്നെ ഓരോരുത്തരെയും ഏല്പിച്ചിരിക്കുന്ന ജോലികൾ(ഭൂമിയിൽ നമ്മൾ ജനിച്ചു വീണത് തന്നെ എന്തെങ്കിലും കർമ്മങ്ങൾ ചെയ്യുവാനാണല്ലോ) ചെയ്തു തീർക്കുവാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Your chances of success in any undertaking can always be measured by your belief in yourself.-Robert Collier.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email