Choose your language

15 May 2020

// // Subscribe YOUTUBE Channel

How to find the right way?


എന്താണ് നേർവഴി?,എങ്ങനെയാണ് നേരായ വഴി കണ്ടെത്തുക?നമ്മൾ ചലിച്ചു കൊണ്ടിരിക്കുന്നത് നേരായവഴിക്കാണോ അതോ വളഞ്ഞ വഴിക്കാണോ(വഴി നോക്കി നടന്നാൽ വളവു കാണും അന്നേരം വളയാതെ പറ്റത്തില്ല അല്ലേ-ഞാൻ പറയാൻ പോകുന്നത് റോഡിന്റെ വളവും തിരിവും അല്ല കേട്ടോ).ഒത്തിരി ആളുകൾ നമ്മളുടെ ചുറ്റിലും കാണും നേരായവഴിക്ക് നടക്കുന്നവരും മറ്റുള്ളവരെ നേരായ വഴിക്കു നടത്താൻ സഹായിക്കുന്നവരും.
ഒത്തിരി പേർക്ക് ഒരു പക്ഷെ നേരായ വഴി ഏതാണ് എന്ന് മനസിലായി എന്ന് വരില്ല അല്ലെങ്കിൽ നേരായ വഴി പറഞ്ഞു കൊടുക്കാൻ ആരും ഉണ്ടായി എന്ന് വരില്ല.നേരായ വഴിക്ക് നടക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.നേരായ വഴിക്കു നടക്കുന്നവരെ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചോളു അവരുടെ ജീവിതത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ടാകും.എന്ത് കാര്യവും എടുത്തു നോക്കിക്കൊള്ളൂ നേരായ വഴി കണ്ടെത്താനും നേരിന്റെ വഴിയേ നടക്കാനും അൽപ്പം എങ്കിലും പ്രയാസം കാണും(എല്ലാവർക്കും ഒരു പോലെ പ്രയാസം കാണണം എന്നില്ല കേട്ടോ).നമ്മൾക്ക് നിയമങ്ങൾ നൽകിയിട്ടുള്ളത് നേരായിട്ട് നടക്കാനാണ്.റോഡിലൂടെ നടക്കുന്നതിന് ഒരു നിയമമുണ്ട്(അതെന്ത് നിയമം ആണ് എന്ന് ഒരു പക്ഷെ എല്ലാവരും പഠിച്ചെന്നു വരില്ല).ലോകത്തിനു മുന്നിൽ  നേർവഴി കാണിച്ചുകൊടുക്കുന്ന എത്രയോ വ്യക്തികളെ നമ്മൾക്ക് പരിചയമുണ്ട്(നേരിട്ട് വേണം എന്നില്ല),അവരുടെ വ്യക്തി ജീവിതത്തിൽ ഒത്തിരി അധികം പോരായ്മകൾ കണ്ടേക്കാം(ഒരു പക്ഷെ),എങ്കിലും അവർ മുഖാന്തിരം എത്രയോ വ്യക്തികൾക്ക്  നേർവഴിയിൽ സഞ്ചരിക്കുവാൻ  സഹായിച്ചിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്.മറ്റുള്ളവരെ നേർവഴിക്ക് നടത്തുന്നതിനേക്കാൾ സ്വയം നേർവഴിക്കു നടക്കുന്നതാണ് നല്ലത് എന്നത് ശരിയാണ്,വളരെ അധികം ശരിയാണ്.നമ്മൾ നടക്കുന്നത് ഒരു പക്ഷെ നേർവഴിക്ക് ആണെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയാണ് എന്ന് തോന്നണം എന്നില്ല.നമ്മളുടെ ജീവിതം എങ്ങനെയാണ് എന്ന്  ഒരു പക്ഷെ മറ്റുള്ളവർക്ക് അറിയണം എന്നില്ല,സ്വന്തം മനഃസാക്ഷിയോട് ചോദിച്ചു കഴിഞ്ഞാൽ ഉത്തരം കിട്ടും നേർവഴിക്കാണോ അല്ലയോ എന്ന്.എല്ലാ മനുഷ്യർക്കും നേർവഴിക്ക് നടക്കാൻ ആഗ്രഹമുണ്ട്.നമ്മൾ വിചാരിച്ചാൽ നേർവഴിക്ക് നടക്കുവാൻ കഴിയും(അല്ലാതെ പിന്നെ വേറെ ആരും വിചാരിച്ചിട്ട് കാര്യം
ഇല്ല).ഇന്നലെ വരെ നേരായ വഴിക്ക് നടക്കാത്തവർക്കും ഇനി മുതൽ നേരായ വഴിക്ക് നടന്നു കൂടാ എന്നില്ലല്ലോ.ഓരോ ജീവിത സാഹചര്യവും വ്യത്യസ്തമാണ്,നമ്മുടെ സൗകര്യത്തിനായി,നമ്മുടെ ലാഭത്തിനായി പലപ്പോഴും നേരിനെ ഉപേക്ഷിക്കുന്നവരുണ്ടാകാം.ജീവിതത്തിൽ നമ്മൾ എന്നെങ്കിലും പഠിക്കും അല്ലെങ്കിൽ പഠിക്കണം നേർവഴി എന്താണ് എന്ന്,അതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം എന്നൊക്കെ.നമ്മുടെ ചുറ്റിലും ഉള്ളവരെ ഒരു പോലെ കാണുവാൻ കഴിയണം (അങ്ങനെ കാണാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല) (വ്യത്യസ്തമായ മുഖങ്ങൾ ആണെങ്കിൽ പോലും) (ബന്ധങ്ങളിൽ വലിപ്പം ചെറുപ്പം ഉണ്ടെങ്കിൽ കൂടിയും). നേർവഴിക്കു നടക്കുവാൻ വേണ്ടത് നല്ലൊരു മനസ്സാണ്.ആരെല്ലാം എന്തെല്ലാം പറഞ്ഞാലും (മോശമായി )നേർവഴി നേർവഴി അല്ലാതെ ആകുന്നില്ല.നല്ലൊരു നാളെക്കായി നേർവഴി കണ്ടെത്താൻ ശ്രമിക്കാം.അപ്പോൾ നേർവഴി സ്വന്തമായി കണ്ടെത്താനും മറ്റുള്ളവർക്ക് നേർവഴി കണ്ടെത്തി കൊടുക്കുവാനും നമ്മൾ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.  



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Attitude is a little thing that makes a big difference.-Winston Churchill.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email