Choose your language

12 May 2020

// // Subscribe YOUTUBE Channel

Ever make fun of others?


മറ്റുള്ളവരെ കളിയാക്കാറുണ്ടോ എപ്പോഴെങ്കിലും? നമ്മൾക്ക് എന്തെങ്കിലും നേട്ടം മറ്റുള്ളവരെ കളിയാക്കിയതുകൊണ്ട് നേടാൻ സാധിച്ചിട്ടുണ്ടോ? പലരും പറയും തമാശക്ക് ചെയ്യുന്നതാണ് എന്നൊക്കെ.കളിയാക്കുന്നതിൽ ഒത്തിരി അധികം വേദന അനുഭവിക്കുന്ന ഒത്തിരി അധികം ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ട്.എന്തെങ്കിലും കാര്യം നേരെ ചൊവ്വേ പറയാൻ കഴിയില്ല അതുകൊണ്ടാണ് കളിയാക്കുന്നത് പരീക്ഷിക്കുന്നത്.ഒരു കാര്യം ഓർമ്മപ്പെടുത്തട്ടെ എല്ലാവരും ഒരു നാൾ ഒരു പക്ഷെ കളിയാക്കപ്പെടും,കളിയാക്കപ്പെടാം  സമൂഹം ചിന്തിക്കുന്നതിന് അപ്പുറം ചെയ്യുമ്പോൾ(നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ചട്ടക്കൂടുകൾ നമ്മളായിട്ട് മാറ്റുമ്പോൾ).
ജനിച്ച നാളുകൾ തൊട്ടു നമ്മൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഒത്തിരി കാര്യങ്ങൾ ഉണ്ടാവാം.ഒരു പക്ഷെ പലരും നമ്മളുടെ പ്രവർത്തികൾ ഉൾക്കൊള്ളാൻ കഴിയാത്തവരുണ്ടാകാം.സമൂഹം എന്ത് കൽപ്പിക്കുന്നു എന്നത് ഓരോ സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ചിന്താരീതികളാണ്.ഇന്നലെ വരെ നമ്മുടെയൊക്കെ സമൂഹത്തിൽ കാണാൻ കഴിയാത്ത പലതും നാളെ നമ്മൾ കണ്ടെന്നിരിക്കും,ഏതു സമൂഹത്തിലും കാലത്തിനു അനുസരിച്ചു മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും(ഒരു പക്ഷെ).നമ്മളെക്കുറിച്ചു ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് മറ്റുള്ളവർ കളിയാക്കുന്നത് എങ്കിൽ നമ്മൾക്ക് വേദനിക്കും,എനിക്ക് ഉണ്ടായിട്ടുണ്ട് ചെറുപ്പത്തിൽ എന്റെ നാട്ടുകാരിൽ ഒരാൾ  എന്നോട് പറയാറുണ്ട് നിന്നെ(എന്നെ) അർക്കപ്പൊടി(മരത്തടി അറക്കുമ്പോൾ കിട്ടുന്ന പൊടി) കൊടുത്തു വാങ്ങിച്ചതാണ് എന്ന്,അത് കേട്ടിട്ട് എന്റെ അപ്പൻ ചിരിക്കുന്നതല്ലാതെ ഒന്നും പറയാത്തതുകൊണ്ട് എനിക്ക് ഒന്നും തോന്നിയില്ല.ഇന്നിപ്പോൾ ആരെന്നെ എന്ത് പറഞ്ഞു കളിയാക്കിയാലും എനിക്ക് ഒന്നും തോന്നാറില്ല എന്തിനേറെ പറയുന്നു ഞാനൊരു മണ്ടനാണ്,പൊട്ടനാണ് എന്ന് പറഞ്ഞാൽ പോലും ഞാൻ അതൊക്കെ അംഗീകരിക്കും എനിക്ക് അങ്ങനെ കേൾക്കുമ്പോൾ എന്താണ് എന്നറിയില്ല വല്ലാത്ത സന്തോഷമാണ്(എന്റെ വില എന്താണ് എന്ന് ഒരു പക്ഷെ എനിക്ക് മറ്റുള്ളവരെക്കാൾ നന്നായി അറിയാവുന്നതുകൊണ്ടായിരിക്കും, എല്ലാവർക്കും ഒരേ പോലെ ബുദ്ധിസാമർഥ്യം ഉണ്ടാവില്ലല്ലോ).ഞാൻ ആരോട് എന്ത് സംസാരിച്ചാലും തമാശയിൽകുടിയേ സംസാരിക്കു(ഗൗരവമായ വിഷയങ്ങൾ സംസാരിക്കുന്നതു ഒഴികെ)  അതുകൊണ്ടു ഞാൻ പറയുന്നത് കളിയാക്കുന്നതാണോ കാര്യം പറയുന്നതാണോ എന്ന് മറ്റുള്ളവർക്ക് പെട്ടെന്ന് മനസ്സിലാവണം എന്നില്ല,കളിയാക്കിയതാണ് എന്ന തോന്നൽ മറ്റുള്ളവർക്ക് വന്നാൽ കാര്യം പറയും ,കാര്യമായിട്ട് തോന്നിയാൽ കളിയാക്കിയത് പോലെ പറയും(ഇപ്പോൾ നിങ്ങള്ക്ക് ഒരു പക്ഷെ എന്നെ കുറിച്ച് തോന്നും ഇവൻ ശരിക്കും മണ്ടനാണോ അതോ മണ്ടനായിട്ട് അഭിനയിക്കുന്നതാണോ എന്ന്). ഒരാളെക്കുറിച്ചു സ്റ്റഡി നടത്തിയിട്ടുവേണം അയാളോട് എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കാൻ,എല്ലാവർക്കും എല്ലാ കാര്യങ്ങളും ഒരു പോലെ ഉൾക്കൊള്ളാനുള്ള കഴിവ് ഉണ്ടാവണം എന്നില്ലല്ലോ.നമ്മളെ കളിയാക്കുന്നവരോട് തിരിച്ചൊന്നും പറയാതെ ഉള്ളിന്റെ ഉള്ളിൽ നമ്മളെ തന്നെ ആന്മപ്രശംസ ചെയ്യുക.അവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ നമ്മൾ സ്വയം തിരുത്താൻ ശ്രമിക്കുക.എന്റെ ഒരു കൂട്ടുകാരി സ്റ്റേജിൽ കഥാപ്രസംഗം നടത്തികൊണ്ടിരിക്കെ പെട്ടെന്ന് കുറെ കാര്യങ്ങൾ പറയാൻ മറന്നു പോയി അന്ന് അവിടെ വന്ന കുറെ ആളുകൾ വളരെ ഉറക്കെ കൂവുന്നത് കണ്ടു,നമ്മൾ എന്ത് ചെയ്യുന്നു എന്നത് നമ്മുടെ ഇഷ്ടമാണ് എങ്കിൽ പോലും ഒരു പക്ഷെ സ്റ്റേജിൽ നിന്ന വ്യക്തിയിൽ ഒത്തിരിയധികം വേദനകൾ സമ്മാനിച്ചിട്ടുണ്ടാകാം.തീരെ ചെറുപ്പം ആണെങ്കിൽ അത്ര കാര്യമായിട്ട് എടുക്കില്ലായിരിക്കാം ഒരു പക്ഷെ(എല്ലാവരും ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണണം എന്നില്ലല്ലോ).വലിയ പ്രായത്തിൽ കളിയാക്കൽ അനുഭവപ്പെട്ടവർ തിരിച്ചു ഒരു അവസരം കിട്ടിയാൽ ആരാണോ കളിയാക്കിയത് അവരെ തിരിച്ചും കളിയാക്കിയേക്കാം.കളിയാക്കലുകൾ നല്ലതിനുവേണ്ടിയാകട്ടെ,ഒരിക്കലും ആരുടെയും മനസ്സ് അറിഞ്ഞു നോവിക്കരുത് നമ്മുടെ കളിയാക്കലുകളിലൂടെ,മറ്റുള്ളവർക്ക് നമ്മളുടെ കളിയാക്കൽ വേദന ആയി തോന്നിയാൽ ഉടനെത്തന്നെ ക്ഷമ ചോദിക്കുക.കളിയാക്കിയാൽ  എങ്കിലും നാണം ഉണ്ടാവട്ടെ എന്ന് കരുതിയിട്ടാകും ഒരു പക്ഷെ  മറ്റുള്ളവർ നമ്മളെ കളിയാക്കുക.കളിയാക്കലുകൾ പരിധി വിട്ടു പോകാതിരിക്കാൻ ശ്രമിക്കുക,അപവാദം പറഞ്ഞു പരത്താതെ ഇരിക്കുക.മറ്റുള്ളവർക്ക് നമ്മളെകുറിച്ച് എന്ത് വേണമെങ്കിലും പറയാമല്ലോ നമ്മൾ എന്തിന് മറ്റുള്ളവർ പറയുന്നതിന് പ്രതികരിക്കണം.കളിയാക്കുന്നവൻ എന്നും കളിയാക്കി കൊണ്ടിരിക്കുകയല്ലാതെ ഒന്നും സ്വന്തമായി ചെയ്തുകാണിക്കാൻ കഴിവില്ലാത്തവനായിരിക്കും ഒരു പക്ഷെ.മറ്റുള്ളവർ കളിയാക്കിയാൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പിന്തിരിയും എന്നത്  മറ്റുള്ളവരുടെ ഒരു തോന്നലാണ്(നമ്മൾക്ക് സ്വയം തോന്നാത്തിടത്തോളം).നമ്മുടെയൊക്കെ ലക്ഷ്യം വലുതെങ്കിൽ ആരൊക്കെ എങ്ങനെയൊക്കെ കളിയാക്കിയാലും നമ്മൾ തളരില്ല,ആരോ പറഞ്ഞത് ഓർക്കുന്നു ആരുടെയും വീട്ടിൽ നിന്ന് ചിലവിനു തന്നിട്ടല്ല നമ്മളൊക്കെ ഇവിടെ ജീവിച്ചുപോകുന്നത് എന്ന്.കളിയാക്കലുകൾ എന്നും ഉണ്ടാകും നമ്മൾ എന്നും ഒരു പോലെ തന്നെയായാൽ.
മറുപടി കൊടുക്കേണ്ട സമയത്തു കൊടുക്കേണ്ടതുപോലെ കൊടുത്താൽ പിന്നെ കളിയാക്കാൻ ആരും സമയം മെനക്കെടുത്തില്ല.അപ്പോൾ ശരി ഇനി ഞാൻ അധികം പറയുന്നില്ല ആരെയും കളിയാക്കികൊണ്ട് വേദനിപ്പിക്കാതിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു(ഒരു പരിധിയിൽ കൂടുതൽ കളിയാക്കുന്നത് നല്ല ശീലം അല്ല കേട്ടോ).



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The nearest way to glory is to strive to be what you wish to be thought to be-Socrates.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email