Choose your language

7 May 2020

// // Subscribe YOUTUBE Channel

Will there be people around us who are not disappointed at least once?



നിരാശകൾ ഒരിക്കൽ എങ്കിലും ഇല്ലാത്ത വ്യക്തികൾ നമ്മുടെ ചുറ്റിലും ഉണ്ടാകുമോ?.തോൽവികൾ നിരാശകൾ തരുമോ എന്ന് ചോദിച്ചാൽ ഉത്തരം കിട്ടാൻ എങ്കിലും അൽപ്പം നിരാശപ്പെടേണ്ടിവരും.നമ്മൾ ആശിച്ചതു ലഭിച്ചില്ലെങ്കിൽ നിരാശകൾ ഉണ്ടാകും(സ്വാഭാവികം മാത്രം).നമ്മൾ ആശിച്ചതു നിരാശപ്പെടാനാണ് എന്ന് തിരിച്ചറിവുണ്ടായാൽ നമ്മളിൽ പലരും കുറച്ചു നാൾ എങ്കിലും നിരാശപ്പെട്ടുകൊണ്ടിരിക്കും.
എപ്പോഴാണ് ഓരോ നിരാശയും നമ്മളുടെയൊക്കെ ജീവിതങ്ങളിൽ നിന്നും നീങ്ങി പോകുന്നത്?.നിരാശകൾ ഒരിക്കലും തന്നെ ഇല്ലാതെ ആവുന്നില്ല(നമ്മൾ നിരാശകളെ അതിജീവിക്കാത്തിടത്തോളം).എനിക്ക് ഒത്തിരിയധികം ആശകൾ ഇല്ലാത്തതുകൊണ്ട് ഒത്തിരിയധികം നിരാശപെടേണ്ടിവന്നില്ല, പക്ഷെ എന്റെ പല തോൽവികളും എന്നെ ഇപ്പോഴും നിരാശപ്പെടുത്തിക്കൊണ്ട്പിന്തുടരുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.എന്നാൽ ഇനി തൊട്ടു ഞാൻ കൂടുതൽ ആശകൾ മനസ്സിൽ കൊണ്ട് നടക്കുവാൻ പോകുകയാണ് ,കാരണം വേറെയൊന്നും അല്ല നിരാശകൾ നമ്മളെ എവിടെയും എത്തിക്കില്ല എന്ന തിരിച്ചറിവ് എനിക്ക് എന്റെ നിരാശകൾ നൽകിയതുകൊണ്ടാണ്.കുറച്ചു നാളുകൾക്കു മുന്നേ ഒരു വ്യക്തി അവരുടെ ജീവിതത്തിൽ ഉണ്ടായ അനുഭവം പങ്കുവെക്കുകയുണ്ടായി ഒരു കോളേജിൽ ട്രെയിനിങ്ങിനു അനുവാദം ചോദിച്ചു ചെന്നപ്പോൾ അവിടെയുള്ള മേലധികാരി ട്രെയിനിങ്ങിനു അനുവാദം നൽകാതെ അവരെ നിരാശപ്പെടുത്തി പറഞ്ഞു വിട്ടത് അന്ന് ഒത്തിരി അധികം വേദന മനസ്സിൽ ഉണ്ടായെങ്കിലും നാളുകൾക്കു ശേഷം ,തന്നെ പറഞ്ഞു വിട്ട മേലാധികാരി ,തന്നെ അവരുടെ കോളേജിലെ പ്രധാനപ്പെട്ട പരിപാടിക്ക് ക്ഷണിക്കപ്പെട്ട കാര്യവും പങ്കുവെക്കുകയുണ്ടായി (ഇവിടെ നിരാശയുണ്ടായ വ്യക്തി കൂടുതൽ കൂടുതൽ കഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ് നിരാശമാറി ആശകൾ സഫലമായത്) (ട്രെയിനിങ്ങിനു പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും തന്റെ വില കുറെ നാളുകൾക്കു ശേഷം ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നുള്ള സന്തോഷം നേടാൻ കഴിഞ്ഞു).നമ്മളുടെ ആശകൾ എത്ര വലുതായിക്കൊള്ളട്ടെ അവിടെ ആശകൾ സഫലമാകണമെങ്കിൽ ഒത്തിരി അധികം കഷ്ടതകൾ അനുഭവിക്കേണ്ടിവരും,കൂടുതൽ കഷ്ടപ്പെടേണ്ടിവരും. നിരാശകളെ ഇല്ലാതെ
ആക്കണം എങ്കിൽ ആശകളെ കൂടെക്കൂട്ടണം ,നിരാശകൾ വന്നാൽ ആശകളെ കൈവെടിയാതിരിക്കുക.ഒരു വഴിക്കു പോയി നിരാശപ്പെട്ടു തിരിച്ചു വന്നാൽ നമ്മൾക്ക് മുന്നിൽ മറ്റു വഴികൾ പ്രത്യക്ഷപ്പെടും(എനിക്ക് അങ്ങനെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്). നിരാശകൾ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം അവിടെയെല്ലാം നമ്മുടെ ആശകളെ സഫലമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു തന്നെ പോകുക ഒരു നാൾ നമ്മൾ എല്ലാവർക്കും സന്തോഷിക്കാനുള്ള കാരണമായി നമ്മുടെ കഴിഞ്ഞ കാലങ്ങളിലെ നിരാശകൾ മാറിക്കൊള്ളും,ബൾബ് കണ്ടുപിടിച്ചപ്പോൾ എത്രയോ വട്ടം നിരാശപ്പെടേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് ,ഓരോ തവണ വിജയം കാണാത്തപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ വിജയം കരസ്ഥമാക്കി. നിരാശകൾ ഉള്ളവർക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല ,എന്തെങ്കിലും ചെയ്യണം എങ്കിലോ മനസ്സിലെ നിരാശകളെ എടുത്തുകളയുക തന്നെ വേണം.നമ്മൾ എല്ലാവർക്കും നിരാശകളോട് ബൈ(ടാറ്റാ ) പറയുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.     



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You don't get to choose how you're going to die.Or when.You can only decide how you're going to live.Now.-Joan Baez.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email