Choose your language

18 May 2020

// // Subscribe YOUTUBE Channel

Need some reason to quit?

ഉപേക്ഷിക്കാൻ എന്തെങ്കിലും കാരണം വേണോ? ആർക്കായാലും ഇഷ്ടമുള്ള കാര്യങ്ങൾ ഉപേക്ഷിക്കാൻ താല്പര്യം ഉണ്ടായി എന്ന് വരില്ല (കാരണം എന്തെങ്കിലും ഉണ്ടാവും അതാണ്).നമ്മൾ എപ്പോഴും ഇഷ്ടം നോക്കി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്.എനിക്ക് ഇഷ്ടം ഉള്ളത് മറ്റുള്ളവർക്ക് ഇഷ്ടം ആകണം എന്നില്ല.ഇന്നലെ വരെ എനിക്ക് സന്തോഷം നൽകിയ പല കാര്യങ്ങളും ഒരു പക്ഷെ എനിക്ക് ഇന്ന് സന്തോഷം തരണം എന്നില്ല,അതിനു പല വിധ കാരണങ്ങളുമുണ്ട് അല്ലെങ്കിൽ ഉണ്ടാവാം.
ഓരോ ജീവിത സാഹചര്യവും നമ്മളുടെ മനസ്സിനെ വളരെ അധികം സ്വാധിനിക്കും.എത്രയോ ആളുകൾക്ക് ഇപ്പോൾ പണ്ടത്തെപ്പോലെ സന്തോഷിക്കാൻ സാധിക്കുന്നുണ്ട്,എന്തായാലും ഒത്തിരി മാറ്റങ്ങൾ നമ്മൾക്ക് കഴിഞ്ഞ കുറെ വർഷങ്ങൾകൊണ്ട് സംഭവിച്ചു കഴിഞ്ഞു.പണ്ടെങ്ങോ വായിച്ച ഒരു കഥയിൽ ഒരു കുരങ്ങൻ ഒരു കലത്തിൽ(കുറെ കലത്തിൽ ഒരുമിച്ചു കൈ ഇടാൻ പറ്റില്ലല്ലോ) കൈയിട്ടു അതിലുണ്ടായ എന്തോ സാധനം എടുക്കാൻ നോക്കി(സാധനം എന്താണ് എന്ന് ഞാൻ ഓർക്കുന്നില്ല,അല്ലെങ്കിലും ഓർത്തിട്ടു വലിയ കാര്യം ഒന്നും എനിക്ക് ഇല്ലല്ലോ),സാധനം പിടിച്ചു കൊണ്ട് ഒരിക്കലും കുരങ്ങന് കലത്തിൽ നിന്നും പുറത്തേക്ക് എടുക്കാൻ പറ്റുന്നില്ല,ഒടുവിൽ കുരങ്ങൻ ശ്രമം ഉപേക്ഷിക്കുന്നു.മനുഷ്യർ ഒരു സാധനം കിട്ടണം എന്ന് ആഗ്രഹിച്ചാൽ എത്ര വേണമെങ്കിലും പരിശ്രമിക്കുന്നവരാണ്.പരിശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തണം എങ്കിൽ എന്തെങ്കിലും കാര്യങ്ങൾ ഉപേക്ഷിക്കേണ്ടി വരും,അതെന്തൊക്കെയായിരിക്കും എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.നമ്മുടെ സമയങ്ങളെ എങ്ങനെ വിനിയോഗിക്കണം എന്നത് നമ്മുടെ ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്.നമ്മളിൽ  പലരും നമ്മൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ മാത്രമാണ് ഉപേക്ഷിക്കാൻ തയ്യാറാകൂ.നമ്മൾക്ക് എന്തെല്ലാം ആവശ്യമുണ്ടെങ്കിലും നിമിഷം ചെയ്യേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യങ്ങളാണ്.ഉപേക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ പുനർചിന്ത ഒരു പക്ഷെ ആവശ്യം വന്നേക്കാം.പലരും പറയാറുണ്ട് ഉപേക്ഷിച്ച കാര്യങ്ങൾ കഴിഞ്ഞ അദ്ധ്യയം ആണ്,നമ്മൾക്ക് മുന്നിലുള്ളത് ഭാവിയും വർത്തമാനവുമാണ് എന്ന്.ഏത് വാഹനത്തിലും തകരാർ സംഭവിച്ചുകഴിഞ്ഞാൽ തകരാറിലായ വസ്തു ഉപേക്ഷിക്കുക തന്നെ വേണം,അങ്ങനെ ഉപേക്ഷിച്ചു കഴിയുമ്പോൾ ഉപേക്ഷിച്ച വസ്തുവിന് പകരമായി മറ്റൊരു വസ്തു അവിടെ വേണം എങ്കിലേ വാഹനം മുന്നോട്ടു പോകു.തകരാറിലായ യന്ത്ര സാമഗ്രികൾ ഉപേക്ഷിക്കാത്തിടത്തോളം(അല്ലെങ്കിൽ തകരാർ പരിഹരിക്കണം) കാലം കൂടുതൽ കൂടുതൽ അപകടത്തിലേക്ക് നമ്മൾ ചെന്നെത്തും(വാഹനത്തിന്റെ കാര്യമാണ് കേട്ടോ പറഞ്ഞത്).ഒരു കുപ്പിയിൽ ഉൾകൊള്ളാൻ കഴിയുന്ന വസ്തുവിന് ഒരു അളവുണ്ട്,അത് കഴിഞ്ഞാൽ കുപ്പി നിറഞ്ഞു പുറത്തേക്കു പോകും,ഇനി ഉൾക്കൊള്ളണം എങ്കിലോ ഉള്ളിലുള്ള അളവ് കുറയണം.ജീവിതത്തിലും അങ്ങനെ തന്നെയാണ് ഏകദേശം നമ്മുടെ ഉള്ളിൽ എന്താണ് ഉള്ളത് എന്ന് നോക്കുക അത് നമ്മുടെ ജീവിതത്തിന് ആവശ്യമാണോ എന്ന് നോക്കുക ആവശ്യമില്ലെങ്കിൽ ഉള്ളിൽ നിന്നും പുറത്തു കളയുക(ദേഷ്യം,വാശി,പിണക്കം,അഹങ്കാരം,അസൂയ പിന്നെ ഞാൻ ഒന്നും പറയുന്നില്ല എല്ലാം മനുഷ്യ സഹജം അല്ലെ).എന്തിനാണ് ആവശ്യമില്ലാതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഉള്ളിൽ വെച്ച് കൊണ്ടിരിക്കുന്നത് ,അങ്ങനെ ഉള്ളിൽ വെച്ച് കൊണ്ടിരുന്നാൽ നിങ്ങൾക്ക് നാളെ എന്തെങ്കിലും നേട്ടങ്ങൾ കിട്ടുമെന്ന് ഉറപ്പുണ്ടോ?. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉപേക്ഷിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉപേക്ഷിക്കാൻ നമ്മൾക്ക് പലപ്പോഴും കഴിയാറില്ല.ജീവിതത്തിന്റെ ഭാഗമായിട്ട് കണ്ടാൽ മതി ചില മാറ്റങ്ങൾ നമ്മൾ അംഗീകരിച്ചേ മതിയാകു,പലരും ഇത് വരെയുള്ള നമ്മളുടെ ജീവിതത്തിൽ നിന്നും അകന്നു പോയവരുണ്ടാകാം,കൂടുതൽ അടുപ്പം കുടിയവരുണ്ടാകാം,നാളെ അവരും നമ്മളിൽ നിന്നും അകന്നു പോയെന്നു വരാം,നമ്മൾക്ക് കൂട്ടായി നമ്മളുടെ നിഴൽ മാത്രമേ എപ്പോഴും കാണു(നിഴൽ കാണണം എങ്കിൽ വെയിലത്തു നിൽക്കേണ്ടി വന്നേക്കാം).അപ്പോൾ ഇനി അധികം പറഞ്ഞു ദിർഘിപ്പിക്കുന്നില്ല,കാരണം നിങ്ങളിൽ പലർക്കും വായനയോട് വിരക്തി തോന്നിയേക്കാംഅങ്ങനെ ഒരു സാഹചര്യം വന്നാൽ ഇവിടെ എഴുതിയിരിക്കുന്നത് വായിക്കാതെ പോകാൻ തോന്നും,ഇത് വരെയുള്ള കാര്യങ്ങൾ നിങ്ങൾ ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് ഇവിടെ വായന തുടർന്ന് കൊണ്ടിരിക്കുന്നത് അല്ലെങ്കിൽ എപ്പോഴേ നിങ്ങൾ
സമയത്തു മറ്റു പല കാര്യങ്ങൾക്കുമായി ചിലവഴിച്ചേനെ.ജീവിതത്തിൽ എന്നും സന്തോഷം നിറയാൻ ജീവിതത്തിൽ വിലപ്പെട്ടതല്ല എന്ന് തോന്നുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകണം,കൂടുതൽ വിലയുള്ള(മൂല്യമുള്ള), പുരോഗതി(മാനസികം ,ശാരീരികം,ആരോഗ്യപരം) കിട്ടുന്ന കാര്യങ്ങൾ ചെയ്യുവാൻ,ഇന്നലെകളിലെ തെറ്റുകൾ തിരുത്തി ശരികളെ കണ്ടെത്താൻ  സാധിക്കട്ടെ  എന്ന് ആശംസിക്കുന്നു.  



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. When a goal matters enough to a person,that person will find a way to accomplish what at first seemed impossible.-Nido Qubein.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email