നമ്മളെ തന്നെ സ്നേഹിക്കാൻ പഠിക്കേണ്ടതുണ്ട്.ഈ ലോകത്തിൽ നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഇല്ലെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിൽ സന്തോഷം ഒരുപക്ഷെ ഇല്ലാതായേക്കാം.
ചുറ്റുമുള്ള മനുഷ്യരിൽ നിന്നും സ്നേഹം നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും നമ്മളിൽ പലർക്കും പ്രതീക്ഷിച്ചതുപോലെ പലപ്പോഴും മറ്റുള്ളവരിൽ നിന്നും സ്നേഹം കിട്ടികാണില്ല.
മനസ്സറിഞ്ഞു ആത്മാർത്ഥമായി നമുക്ക് വേണ്ടപ്പെട്ടവരെയെങ്കിലും സ്നേഹിക്കാൻ നമ്മളിൽ എത്ര പേർക്ക് സാധിച്ചിട്ടുണ്ട്.
നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്തവരെ ആത്മാർത്ഥമായി സ്നേഹിക്കാൻ നമ്മൾക്ക് സാധിക്കാറുണ്ടോ.
മറ്റൊരാളിൽ നിന്നും സ്നേഹം നമ്മൾക്ക് ഒരിക്കലും വിലകൊടുത്തോ, നിർബന്ധിച്ചോ വാങ്ങിക്കാൻ കഴിയുന്ന ഒന്നല്ല.
സ്നേഹം നമ്മൾക്ക് അനുഭവിക്കാൻ കഴിഞ്ഞാൽ മാത്രമേ ഒരുപരിധിവരെ മറ്റുള്ളവർക്കും പകർന്നു നൽകാൻ കഴിയു.
നമ്മൾക്ക് നഷ്ടപ്പെട്ട സ്നേഹം ഒരുപക്ഷെ എല്ലായ്പോഴും തിരിച്ചു കിട്ടിയെന്ന് വരില്ല. സ്നേഹം ഉണ്ടായിരുന്ന നാളുകളിലെ നിമിഷങ്ങൾ ഓർമ്മകൾ മാത്രമായി നമ്മളിൽ അവശേഷിക്കും.
നമ്മൾക്ക് പദവിയും അധികാരവും പണവും സ്വത്തുക്കളും ഉണ്ടെന്നറിഞ്ഞു സ്നേഹിക്കാൻ ഒത്തിരി ആളുകൾ ഒരുപക്ഷെ ഉണ്ടായേക്കാം, ഇതെല്ലാം നമ്മൾക്ക് നഷ്ടപ്പെടുമ്പോൾ സ്നേഹിച്ച പലരും നമ്മളെ ഉപേക്ഷിച്ചുപോയേക്കാം.
പണം ഇല്ലാതാകുമ്പോൾ ഇത്രയും നാൾ ഉണ്ടായിരുന്ന സ്നേഹം വരെ ഒറ്റനിമിഷത്തിൽ ഉപേക്ഷിച്ചു പോകുന്നവരും ഒരുപക്ഷെ ഉണ്ടായേക്കാം.
ഒറ്റപ്പെടുത്തൽ , അപമാനിക്കൽ , കളിയാക്കൽ തുടങ്ങിയവ നമ്മളോടുള്ള സ്നേഹം നഷ്ടപ്പെടുമ്പോൾ മറ്റുള്ളവരിൽ നിന്നും സാഹചര്യം അനുസരിച്ചു ഒരുപക്ഷെ ഉണ്ടായേക്കാം .
നമ്മളെ സ്നേഹിക്കാൻ നമ്മളുടെ അവസാനം വരെ നമ്മൾ മാത്രമേയുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയാൻ ശ്രമിക്കുക. നമ്മളെതന്നെ സ്നേഹിക്കാൻ സമയം കണ്ടെത്തുക.
ആരെയും വഞ്ചിക്കാതെ, വിഷമിപ്പിക്കാതെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയണം.
നമ്മുടെ ചുറ്റുപാടുകളിൽ നിന്നും കപടമായ സ്നേഹം തിരിച്ചറിയാൻ പരിശ്രമിക്കുക.
ആരൊക്കെ നമ്മളെ സ്നേഹിച്ചില്ലെങ്കിലും നമ്മളെ തന്നെ സ്നേഹിക്കുന്നതിൽ ഒരിക്കലും വിട്ടുവിഴ്ച പാടുള്ളതല്ല.
ഇനിയുള്ള നാളുകളിൽ മറ്റാരേക്കാളും നമ്മളെതന്നെ സ്നേഹിക്കാൻ വേണ്ട പ്രാധാന്യം നൽകുക, മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ട പരിഗണന നൽകുക.
Read More