Choose your language
30 April 2020
Waiting is not a bad wait
കാത്തിരിപ്പു
വല്ലാത്ത കാത്തിരിപ്പു തന്നെ അല്ലെ.ചിലപ്പോൾ
തോന്നും കാത്തിരിക്കേണ്ട എന്ന് ചിലപ്പോൾ തോന്നും
കാത്തിരിക്കണം എന്ന്(എല്ലാം ഒരു
തോന്നൽ അല്ലാതെന്ത് പറയാൻ അല്ലേ).ശരി
കാര്യത്തിലേക്കു കടക്കാം പലരും പറയുന്നു
നീ എഴുതുന്നത് കുറച്ചു
കൂടെ ലളിതമാക്കി കൂടെ
എന്ന്,എനിക്ക് ഒന്നേ പറയാനുള്ളു
കാത്തിരിക്കുക,ഞാൻ വിചാരിച്ചതൊന്നും
അല്ല ഇങ്ങനെയൊക്കെ എഴുതണം
എന്ന്,പിന്നെ മനസ്സിൽ ഒരു
തോന്നലാണ് ഇപ്പോഴെങ്കിലും എഴുതിയില്ലെങ്കിൽ ശരിയാവില്ല എന്ന് അതുകൊണ്ടു
അധികം നേരം കാത്തിരുന്നില്ല കിട്ടിയ
സമയത്തു തന്നെ എഴുതിപിടിപ്പിച്ചു(അല്ലെങ്കിലും ഞാൻ എഴുതിയത് ശരിയാവാതെ തരം ഇല്ലല്ലോ,ഇനി
നിങ്ങൾ പറഞ്ഞാൽ ഒരു പക്ഷെ തെറ്റുണ്ടെങ്കിൽ ഞാൻ സമ്മതിക്കാം കേട്ടോ).
29 April 2020
Is it possible for a human to live without trust?
ആശ്രയം ഇല്ലാതെ ജീവിക്കാൻ മനുഷ്യന്
സാധിക്കുമോ?ഒത്തിരി നാളുകളായി നമ്മൾ
കാണുന്ന എല്ലാ മനുഷ്യരും ഇന്നിപ്പോൾ
ജീവിക്കുന്നുണ്ടെങ്കിൽ ആരെങ്കിലുമൊക്കെ ആ മനുഷ്യന്
ആശ്രയമായിട്ടുണ്ടാകും. എത്രയോ ആളുകൾ മറ്റു
മനുഷ്യരുടെ സഹായം ലഭിക്കാതെ മരണത്തിനു
കിഴ്പ്പെട്ടു പോയതായി നമ്മളൊക്കെ പേപ്പറുകളിൽ
വായിച്ചിരിക്കുന്നു.ഒരു മനുഷ്യനും
ഇന്നേവരെ ഒറ്റയ്ക്ക് ജനിച്ച നാൾ
തൊട്ടു പരസഹായം കൂടാതെ വളർന്നു
വന്നിട്ടില്ല.
28 April 2020
When is the busiest time?
വളരെ അധികം തിരക്കുള്ള സമയം
എപ്പോഴാണ്? അതൊക്കെ പോട്ടെ തിരക്കില്ലാത്ത സമയം എപ്പോഴാണ് എന്ന്
ചോദിച്ചാൽ ഉത്തരം പറയുവാൻ നമ്മളിൽ
പലർക്കും ബുദ്ധിമുട്ടാകും.നമ്മൾക്ക് തിരക്ക് ഉണ്ടെങ്കിലും
ഇല്ലെങ്കിലും സമയം അങ്ങട് തിരക്ക്
പിടിച്ചു പോകും.സമയത്തിന് ഒരിക്കലും
തിരക്കില്ലാത്ത സമയം ഇല്ല(സമയം
അവസാനിക്കുന്നതുവരെ).നമ്മളും ഒരു കണക്കിന്
പറഞ്ഞു കഴിഞ്ഞാൽ അങ്ങനെ തന്നെയല്ലേ.
27 April 2020
Whenever there is strife
പിണക്കം എപ്പോഴൊക്കെയാണ് ഉണ്ടാവുക? നിങ്ങളിൽ പലരും
ഇപ്പോൾ എന്നോട് ചോദിക്കുവാനായിട്ടു ചിന്തിക്കും
എന്തുവാടെ സമയം നോക്കിക്കൊണ്ടാണോ ഓരോ
പിണക്കവും ഉണ്ടാവുന്നത്
എന്ന്. അല്ലെങ്കിലും നമ്മളെല്ലാവരും പിണങ്ങുന്നത് എന്തിനാണ്?ഇത് വരെയായി
പിണങ്ങാത്തവർ ആരും തന്നെ കാണില്ല.കുഞ്ഞു നാളുകൾ തൊട്ടു
നമ്മളെല്ലാവരും പിണങ്ങാൻ പഠിച്ചവരാണ്.നല്ല
ഭക്ഷണം കിട്ടിയില്ലെങ്കിൽ,നല്ല വസ്ത്രം കിട്ടിയില്ലെങ്കിൽ,പുറത്തേക്കു യാത്ര പോകാൻ സമ്മതിച്ചില്ലെങ്കിൽ
അങ്ങനെ അങ്ങനെ കാരണങ്ങൾ നിരവധിയുണ്ട്.
26 April 2020
Did you hear that go away?
അകന്നു പോകുക എന്ന് കേട്ടിട്ടില്ലേ,ഇല്ലെങ്കിൽ കേട്ടോളു നമ്മളൊക്കെ
ഓരോ ആളുകളിൽ നിന്നും
ഓരോ ദിവസം കഴിയുന്തോറും
അകന്നു കൊണ്ടിരിക്കുകയാണ്.ഒന്നാം ക്ലാസ്സിലെ കുട്ടുകാരെ
ഒരു പക്ഷെ പത്താം
ക്ലാസ്സിൽ പഠിക്കുമ്പോൾ കാണാൻ കഴിഞ്ഞെന്നു വരില്ല(ഞാൻ ഉദ്ദേശിച്ചത്
ഒന്നാം ക്ലാസ്സിലെ കുട്ടുകാർ എപ്പോഴും
നിങ്ങളുടെ കൂടെ കാണണം എന്നില്ല എന്നാണ് കേട്ടോ),അവരുടെ ജീവിത സാഹചര്യം
അനുസരിച്ചു നമ്മളിൽനിന്ന് മാറി മാറി അകന്നു
പോയേക്കാം.
25 April 2020
Ever wondered what was good?
എന്താണ് നല്ലത് എന്ന് തോന്നിയിട്ടുണ്ടോ
എപ്പോഴെങ്കിലും?നമ്മൾ പലപ്പോഴും നമ്മൾക്ക്
നല്ലത് എന്ന് തോന്നുന്നതാണ് തിരഞ്ഞെടുക്കാറുള്ളത്.ഉദാഹരണം ഒരാളോട് ഇഷ്ടം
തോന്നാൻ കാരണം നമ്മുടെ മനസ്സിലെ
നല്ലതുമായി ആ വ്യക്തി
പൊരുത്തപ്പെടുന്നതുകൊണ്ടാണ്.പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്
എനിക്ക് നല്ലതു പറയാതിരിക്കുന്നതാണ് നല്ലതു
എന്ന്,പിന്നെ ഞാൻ എന്തെങ്കിലും
പറഞ്ഞാൽ മറ്റുള്ളവരും നല്ലതായിട്ടു എടുക്കണം എന്ന് നിർബന്ധം
ഇല്ലല്ലോ.
24 April 2020
Are there people who don't get hurt
കുഴപ്പം സംഭവിക്കാത്ത മനുഷ്യരുണ്ടോ?ശരിക്കും ഒരു കുഴപ്പം
ഇല്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ.ഞാൻ
എഴുതുന്നതിൽ കുഴപ്പം ഉണ്ടാവേണ്ടത് എനിക്കാണ്,എന്താണ് എന്നുവച്ചാൽ എഴുതാൻ
പാടില്ലാത്തതു ഇവിടെ എഴുതി കഴിഞ്ഞാൽ
പിന്നെ പറയണ്ടല്ലോ.ഓരോ കുഴപ്പങ്ങളും
ഉണ്ടാവാൻ ഒരു കാരണം
എങ്കിലും കാണും.പരീക്ഷ പാസ്സാവാത്തതു
പഠിക്കാത്തത്കൊണ്ടുള്ള കുഴപ്പമാണ്(ഒരു പക്ഷെ
ചോദ്യത്തിന് ശരിയായ ഉത്തരം നൽകാത്തതാവാം).ഏതു കുഴപ്പവും
ആരംഭിക്കുമ്പോഴേ ശ്രദ്ധിച്ചു കഴിഞ്ഞാൽ കൂടുതൽ കുഴപ്പം
ഇല്ലാതെ രക്ഷപ്പെടാം.കുഴപ്പത്തിൽ ചെന്ന് പെടാൻ എളുപ്പമാണ്
,കുഴപ്പം പരിഹരിച്ചു നോക്കുമ്പോഴാണ് കൂടുതൽ
പ്രയാസം അനുഭവപ്പെടുക.
23 April 2020
Is there any possibility?
സാധ്യതയുണ്ടോ
എന്തെങ്കിലും കാര്യത്തിൽ? നമ്മളുടെ കാര്യത്തിൽ ഒരു
സാധ്യതയും പലപ്പോഴും നമ്മൾ കണ്ടെന്നു
വരില്ല അല്ലേ ? നമ്മൾ എപ്പോഴും
ചോദിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് സാധ്യതയെപ്പറ്റി.നമ്മൾ
ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഒരു പക്ഷെ
നമ്മൾ വിചാരിച്ചതിനേക്കാൾ അപ്പുറം സംഭവിക്കാൻ സാധ്യതയുണ്ടാകും(അല്ലെങ്കിൽ
ഇപ്പുറം സംഭവിക്കാൻ സാധ്യതയുണ്ടാകും).ആകാശം
ഇരുണ്ടുമുടി കിടക്കുന്നതു(തല്ക്കാലം കിടക്കുന്നതുപോലെ എന്ന്
വിചാരിക്കുക) കാണുമ്പോൾ
മഴ പെയ്യുവാനുള്ള സാധ്യതയുണ്ട്
എന്ന് നമ്മൾക്ക് തോന്നും.
22 April 2020
Have you ever experienced loneliness in your life?
ജീവിതത്തിൽ
എപ്പോഴെങ്കിലും ഏകാന്തത അനുഭവിച്ചിട്ടുണ്ടോ? ഏകാന്തതയെ
ഇഷ്ടപ്പെടുന്നുണ്ടോ നിങ്ങൾ? ഇന്ന് പലരും
പറയുന്നത് ഏകാന്തത അനുഭവിക്കുന്നത് വളരെ
ബുദ്ധിമുട്ടാണ് എന്നാണ്(കുറച്ചു പേർക്ക്
എങ്കിലും).നമ്മൾ ഏകാന്തതയെ ഇഷ്ടപ്പെടാൻ
എന്തെങ്കിലും കാരണം നമ്മുടെയൊക്കെ ജീവിതത്തിൽ
കാണും. എനിക്ക് വർഷത്തിൽ ഒരു
ദിവസം എങ്കിലും ഏകാന്തമായി ഇരിക്കണം
എന്ന് ആഗ്രഹമുണ്ട് (എന്നെ
സംബന്ധിച്ചിടത്തോളം ആരുമായി ട്ടും ഒരു
ദിവസം എങ്കിലും പരസ്പരം സംസാരം
ഉണ്ടാകില്ല എന്നത് മാത്രമാണ് സാധിച്ചിട്ടുള്ളു,
മനുഷ്യരെ കാണാതിരിക്കാൻ നമ്മൾക്ക് കഴിയില്ലല്ലോ,നമ്മൾക്ക്
എന്ത് ആവശ്യം വന്നാലും മനുഷ്യർ
തന്നെ വേണം സഹായത്തിന് എത്താൻ).
21 April 2020
Do you have any thoughts in mind?
മനസ്സിൽ എന്തെങ്കിലും കാര്യങ്ങൾ പറയാറുണ്ടോ?ഉണ്ട്
എന്നായിരിക്കും എല്ലാവരുടെയും ഉത്തരം(അല്ലാത്തവരും ഉണ്ടാകും ചിലപ്പോൾ).
നമ്മൾ കൂടുതലും സംസാരിക്കുന്നതു നമ്മുടെ
തന്നെ മനസ്സിനോടാണ്(മനസ്സ് അതെന്താ സാധനം എന്ന് മാത്രം
ചോദിക്കല്ലേ എനിക്ക് പറഞ്ഞു തരുവാൻ അറിയില്ല അതുകൊണ്ടാണ്കേട്ടോ).നമ്മുടെ മനസ്സ് ആണ്
ആദ്യം നമ്മൾ പറയുന്ന കാര്യങ്ങൾ
വിലയിരുത്തുക.ഞാൻ മനസ്സിൽ
പറയുന്ന കാര്യങ്ങളിൽ പലതും പുറത്തു പറയാറില്ല(ഒരു വിധം
കാര്യങ്ങളും പറയുവാൻ ശ്രമിക്കാറില്ല), കാരണം മനസ്സിൽ പറയുന്നത്
ആരും കേൾക്കില്ല,ആരും
കേൾക്കാത്തത് കൊണ്ട് മറുപടിയും കേൾക്കേണ്ടി
വരില്ല (വളരെ സുഖപ്രദമാണ്).
20 April 2020
Whenever it comes to self-motivation
സ്വയം പ്രചോദനം നൽകാറുണ്ടോ എപ്പോഴെങ്കിലും?എങ്ങനെയാണ് നമുക്ക് സ്വയം
പ്രചോദനം നല്കാൻ സാധിക്കുക?.ഞാൻ
കഴിഞ്ഞ ദിവസം ഒത്തിരി കാര്യങ്ങൾ
ഈ വിഷയത്തെകുറിച്ച് എഴുതിയതാണ്
പക്ഷെ ഞാൻ എഴുതിയത്
പെട്ടെന്ന് എനിക്ക് നഷ്ടപ്പെട്ടു,ഒരു
പക്ഷെ എന്നെ തന്നെ പഠിപ്പിക്കുവാൻ
ആയിരിക്കണം അങ്ങനെ സംഭവിച്ചത്.നമ്മളിൽ
പലരും ഒരു പ്രാവശ്യം
തോൽവികൾ ഏറ്റുവാങ്ങിയാൽ പിന്നെ വീണ്ടും ശ്രമിക്കാൻ
കൂട്ടാക്കാത്തവരാണ്.
19 April 2020
Testing is something we cannot avoid in our daily lives
പരിശോധന നമ്മുടെ നിത്യജീവിതത്തിൽ നമുക്ക്
ഒഴിവാക്കാൻ പറ്റാത്തതാണ്.ഓരോ കാര്യങ്ങളും
ചെയ്യാൻ പോകുമ്പോൾ നമ്മൾ നമ്മളെ
തന്നെ പരിശോധിക്കും എല്ലാം തയ്യാറാക്കി ഇല്ലേ
എന്ന്.ഒരു പരീക്ഷ
എഴുതാൻ പോകുന്ന വ്യക്തിയാണ് എങ്കിൽ
പേന എടുക്കും ഹാൾടിക്കറ്റ്
എടുക്കും പരീക്ഷക്ക് വേണ്ട എല്ലാ കാര്യങ്ങളും
എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും.നമ്മൾ
ഓരോ സ്ഥാപനങ്ങളിലും സെക്യൂരിറ്റികളെ
കണ്ടിട്ടുണ്ടാകും,എന്താണ് അവരുടെ ഡ്യൂട്ടി,സ്ഥാപനത്തിലേക്ക് വരുന്നവരെയും പോകുന്നവരെയും
പരിശോധിക്കുക എന്നതാണ്.
18 April 2020
Don't get tired of the losses
നഷ്ടങ്ങളിൽ
തളരാതെ ഇരിക്കുക.നമ്മൾക്ക് പലപ്പോഴും
തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ നമ്മുടെ മനസ്സിൽ എവിടെയെങ്കിലും
എന്തെങ്കിലും കാര്യത്തിൽ നഷ്ടങ്ങൾ സംഭവിച്ചതായി
തോന്നിക്കാണും.ഇന്നേവരെ എന്തെങ്കിലും നഷ്ടങ്ങൾ
സംഭവിക്കാത്തവരായി ആരും ഉണ്ടാവില്ല.നമ്മളൊക്കെ
ഓരോ സമയവും നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നവരാണ്(പ്രയോജനപ്പെടുത്തുന്നവരും ഉണ്ടാകാം).നമ്മൾ എത്രയൊക്കെ
ശ്രമിച്ചാലും കഴിഞ്ഞു പോയ സമയങ്ങൾ
നമ്മൾക്ക് എന്തെങ്കിലും നേട്ടങ്ങൾ കൊണ്ടുവന്നു തന്നാലും
ആ സമയം ഒരിക്കലും
നമ്മൾക്ക് തിരിച്ചു കിട്ടില്ല.
17 April 2020
Today's topic is to not forget
മറക്കാതെ ഇരിക്കുക എന്നതാണ് ഇന്നത്തെ വിഷയം, വേഗമാകട്ടെ എന്തൊക്കെ കാര്യങ്ങളാണ്
മറക്കേണ്ടത് എന്ന് പറഞ്ഞോളൂ വേഗം
തന്നെ മറന്നേക്കാം എന്ന് നമ്മളിൽ പലരും
ഇപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞാൽ
പോലും ഇപ്പോൾ തന്നെ മറക്കാൻ
കഴിയണമെന്നില്ല എന്നതാണ് സത്യം .വളരെ
പ്രയാസം ഉണ്ടാകും മറക്കാതെ ഇരിക്കണം
എങ്കിൽ.നമ്മുടെ മനസ്സുകളിൽ വെറുപ്പ്
ഉണ്ടാകാൻ ഒരേയൊരു കാരണം അവർ
നമ്മളോട് ചെയ്ത തെറ്റുകൾ മറക്കാൻ
കഴിയുന്നില്ല എന്നതാണ്.
16 April 2020
Today, I am going to write a few things to remind you
ഓർമ്മപ്പെടുത്താൻ
വേണ്ടിയാണ് ഇന്ന് ഞാൻ കുറച്ചു
കാര്യങ്ങൾ ഇവിടെ എഴുതാൻ പോകുന്നത്.എന്താണ് ഓർമ്മ?.കഴിഞ്ഞ കാര്യങ്ങൾ ഓർക്കാതെ
ഇരിക്കാൻ എപ്പോഴെങ്കിലും നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.എത്രയോ
നാളുകളായിട്ടുള്ള നമ്മുടെയൊക്കെ ഉറക്കം കളഞ്ഞത് കഴിഞ്ഞ
കാലങ്ങളിൽ നമ്മളിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളെ
കുറിച്ച് ഓർക്കുമ്പോഴാണ്.ചില സന്ദർഭങ്ങളിൽ
ഓർമ്മ നല്ലതും ചില സന്ദർഭങ്ങളിൽ
ഓർമ്മ മോശവുമാകാം.
15 April 2020
When characterization occurs
സ്വഭാവരൂപീകരണം
എപ്പോഴാണ് സംഭവിക്കുക.ജനിച്ചു വീഴുന്ന
കുഞ്ഞിനെ നോക്കിയാൽ എന്തെങ്കിലും സ്വഭാവസവിശേഷതകൾ
കാണുവാൻ കഴിയുമോ?ചെറുപ്പകാലം നമ്മൾ
നേരിടുന്ന,അനുഭവിക്കുന്ന കഷ്ടപ്പാടുകൾ,നമ്മൾ കേട്ട,കണ്ട
കാര്യങ്ങൾ നമ്മളുടെ ജീവിതത്തിൽ നമ്മുടെ
സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തും.ചെറുപ്പകാലങ്ങളിൽ
തെറി കെട്ടും പറഞ്ഞും
ശീലിച്ചവർ വലുതാകുമ്പോഴും ആ സ്വഭാവം
നിറുത്തുകയില്ല(ബോധപൂർവം നിറുത്താൻ ശ്രമിക്കുന്നില്ല
എന്നതാണ് സത്യം).
14 April 2020
Do you need to make the discipline?
ചിട്ടകൾ രൂപപ്പെടുത്തേണ്ടതുണ്ടോ?ചിട്ടകൾ നമ്മളെ രൂപപ്പെടുത്തുമോ?ഞാൻ പണ്ട്
മുതലേ ചില ചിട്ടകൾ
നടത്തണം നടത്തണം എന്ന് വിചാരിച്ചിട്ട്
ഇതുവരെയായി നടന്നിട്ടില്ല,കാരണം ഒന്നേയുള്ളു എന്റെ
മടി.രാവിലെ ഒരു
4 മണിക്ക് എങ്കിലും എഴുന്നേൽക്കണം എന്ന്
വിചാരിക്കും പിന്നെ നാളെയാവാം നാളെയാവാം
എന്ന് കരുതി ഇങ്ങനെ ഇങ്ങനെ
നീട്ടിക്കൊണ്ടുപോയി അവസാനം ചിട്ടകൾ ഇല്ലാതെയായി.നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ
അത്യാവശ്യം വേണ്ട ഒരു കാര്യമാണ്
ചിട്ടകൾ എന്ന് പറയുന്നത്.
13 April 2020
If you say discouraged
നിരുത്സാഹപ്പെടുത്തുക
എന്ന് പറഞ്ഞാൽ നമ്മളിൽ(മറ്റുള്ളവരിൽ) ഉള്ള
ഉത്സാഹം ഇല്ലാതെ ആക്കുക എന്നതാണ്.ഒരു പക്ഷെ
ഒത്തിരി അധികം ആളുകൾ നമ്മളെ
നിരുത്സാഹപ്പെടുത്താൻ ഉണ്ടാകും, ആരും ഉത്സാഹപ്പെടുത്താൻ
ഇല്ലെങ്കിൽ കൂടിയും.നമ്മളെ മറ്റുള്ളവർ
നിരുത്സാഹപ്പെടുത്തിയതിലൂടെ അവർക്ക് എന്തെങ്കിലും നേട്ടങ്ങൾ
ഉണ്ടാവാൻ സാധ്യത ഉണ്ടോ?നമ്മളെ
നിരുത്സാഹപ്പെടുത്തിയില്ലെങ്കിൽ
അവർക്കെന്തെങ്കിലും ദോഷങ്ങൾ സംഭവിക്കുമോ?
12 April 2020
It is natural to make mistakes
അബദ്ധങ്ങൾ
പറ്റാത്തവരായി ആരുമില്ല.അബദ്ധങ്ങൾ പറ്റുന്നത്
സ്വാഭാവികമാണ്,പക്ഷെ നമ്മളുടെ ശ്രദ്ധകുറവുകൊണ്ടാണ്
ഭൂരിഭാഗവും അബദ്ധങ്ങൾ സംഭവിക്കുന്നത്.ഒരു വാക്ക്
പറയുമ്പോൾ ഒരു പക്ഷെ
ഒരു അക്ഷരം അങ്ങോടോ
ഇങ്ങോടോ മാറിപ്പോയാൽ മതി കൂടുതൽ
ഒന്നും തന്നെ വേണമെന്നില്ല അബദ്ധങ്ങൾ
സംഭവിക്കുവാൻ.ഞാൻ പലപ്പോഴും
അബദ്ധങ്ങൾ കാണിക്കാറുണ്ട്,പിന്നെ ഞാൻ അതെ
അബദ്ധങ്ങൾ അവർത്തിക്കാറില്ല കേട്ടോ.നമ്മൾ എത്രത്തോളം
ജാഗരൂകരാണോ അത്രത്തോളം നമ്മുടെ ജീവിതങ്ങളിൽ
നിന്നും അബദ്ധങ്ങൾ മാറിപ്പോകും.
11 April 2020
What we have are the findings.
കണ്ടെത്തലുകൾ
എന്തെല്ലാമാണ് നമുക്ക് ഉള്ളത്.ഓരോ
ദിവസവും ഓരോരോ കണ്ടത്തെലുകൾ നമ്മൾ
നടത്താറുണ്ട് അല്ലെങ്കിൽ മറ്റുള്ളവരുടെ കണ്ടെത്തലുകളെക്കുറിച്ചു
അറിയുവാൻ ശ്രമിക്കാറുണ്ട്.ഓരോ കണ്ടുപിടുത്തങ്ങളും
തുടങ്ങിയത് തന്നെ എന്തെങ്കിലും കണ്ടെത്തണം
എന്ന ഉദ്ദേശത്തോടെയാണ്.ഇവിടെ
ഞാൻ എഴുതുന്ന വരികളിൽ
നിന്നും നിങ്ങൾ ഓരോരുത്തരും എന്തെങ്കിലും
കണ്ടെത്തലുകൾ നടത്താൻ വേണ്ടിയാണു ഇതൊക്കെ
മുഴുവനായി വായിക്കുവാൻ ശ്രമിക്കുന്നത്.
10 April 2020
It's about hate
വെറുപ്പിനെ
കുറിച്ച് പറയുകയാണ്,വെറുപ്പ് ഇല്ലെങ്കിൽ
പിന്നെ എന്ത് വെറുപ്പായിരിക്കും അല്ലെ
നമ്മൾക്കൊക്കെ ഉണ്ടാവുക.ഞാൻ വെറുപ്പിനെ
കുറിച്ച് അൽപ്പം വെറുപ്പോടെ തന്നെയാണ്
പറയാൻ പോകുന്നത് അത് കൊണ്ട്
ആരും ദയവുചെയ്തു എന്നെ
വെറുക്കരുതേ എന്ന് ഒരു അപേക്ഷ
മാത്രം പറഞ്ഞു കൊണ്ട് പറയാൻ
ആരംഭിക്കട്ടെ.ഒരു മനുഷ്യന്
എപ്പോഴാണ് വെറുപ്പ് ആരംഭിക്കുന്നത് (അവന്റെ
ജീവിതത്തിൽ അവൻ ആഗ്രഹിക്കാത്ത
കാര്യങ്ങൾ സംഭവിക്കുമ്പോൾ).ഒരു മനുഷ്യൻ
ഒരാളെ വെറുത്തു കഴിഞ്ഞാൽ പിന്നെ
അവിടെ സ്നേഹം നിറക്കാൻ ഒത്തിരി
കഷ്ടപ്പാടാണ്.
9 April 2020
What is Getting Started and How
ആരംഭിക്കൽ
എന്തൊക്കെയാണ് ,എങ്ങനെയാണ് ഒരു ദിവസം
ആരംഭിക്കുന്നത്,എങ്ങനെയാണ് നിങ്ങളുടെ വേണ്ടപ്പെട്ട
കാര്യങ്ങൾ ആരംഭിക്കുന്നത്.ഒരു വാഹനത്തിൽ
കയറിയാൽ വണ്ടി സ്റ്റാർട്ട് ചെയ്തു
യാത്ര ആരംഭിക്കും എന്ന് പറയുന്നതുപോലെ
നമ്മളുടെ ഓരോ പ്രവർത്തികളും
ഓരോരോ ആരംഭങ്ങളാണ്.ആരംഭം ഇല്ലാതെ അവസാനം
ഉണ്ടാവില്ലല്ലോ.ഞാൻ ഇവിടെ
എഴുതാൻ ആരംഭിച്ചതുകൊണ്ടാണ് എനിക്ക് ഇവിടെ എഴുതുന്നത്
അവസാനിപ്പിക്കാൻ പറ്റുന്നത്.