Choose your language

26 April 2020

// // Subscribe YOUTUBE Channel

Did you hear that go away?


അകന്നു പോകുക എന്ന് കേട്ടിട്ടില്ലേ,ഇല്ലെങ്കിൽ കേട്ടോളു നമ്മളൊക്കെ ഓരോ ആളുകളിൽ നിന്നും ഓരോ ദിവസം കഴിയുന്തോറും അകന്നു കൊണ്ടിരിക്കുകയാണ്.ഒന്നാം ക്ലാസ്സിലെ കുട്ടുകാരെ ഒരു പക്ഷെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കാണാൻ കഴിഞ്ഞെന്നു വരില്ല(ഞാൻ ഉദ്ദേശിച്ചത് ഒന്നാം ക്ലാസ്സിലെ കുട്ടുകാർ എപ്പോഴും നിങ്ങളുടെ കൂടെ കാണണം  എന്നില്ല എന്നാണ് കേട്ടോ),അവരുടെ ജീവിത സാഹചര്യം അനുസരിച്ചു നമ്മളിൽനിന്ന് മാറി മാറി അകന്നു പോയേക്കാം.
ആരെല്ലാം നമ്മളിൽ നിന്നും അകന്നു പോയോ അതെല്ലാം ഓർക്കുമ്പോൾ മനസ്സിന് ഒരു വിഷമം ആണ്(നമ്മുടെ ഭാഗത്തെ തെറ്റ് കൊണ്ടാണെങ്കിൽ).പലപ്പോഴും നമ്മുടെ ആശയവുമായി ചേർച്ചയില്ലാത്തവരുമായി നമ്മൾ അധികം കൂട്ടുകൂടാറില്ല.നമ്മുടെ ജീവിത സാഹചര്യങ്ങൾ മൂലം നമ്മൾക്ക് പല ആളുകളിൽനിന്നും അകലേണ്ടി വരുന്നുണ്ട്.എത്രയോ വ്യക്തികളാണ് ഇപ്പോൾ അകന്നു കഴിയുന്നത് കൊണ്ട് വിഷമിക്കുന്നത്.അകലങ്ങളിൽ ആയിരിക്കുമ്പോൾ പരസ്പരമുള്ള സ്നേഹം കൂടും എന്നാണ് എന്റെ ഒരിത്(കുറച്ചു നേരം എങ്കിലും).എത്രയൊക്കെ വിഷമം ഉണ്ടെങ്കിലും സ്നേഹത്തോടെയുള്ള ഓരോ നല്ല വാക്കുകളും കേട്ടാൽ നമ്മൾക്ക് ഒരു ആശ്വാസമല്ലേ.ഓരോ മനുഷ്യരോടും കൂടുതൽ അടുത്താൽ മാത്രമാണ് അകന്നു പോകുമ്പോൾ വിഷമം വരുകയുള്ളു.നമ്മൾ ഓരോ മനുഷ്യരോടും അടുക്കാൻ കാരണം അവർ നമ്മൾക്ക് തരുന്ന സ്നേഹം ആകാം ,അവർ നമ്മൾക്ക് നല്കുന്ന സൗഹൃദം ആകാം.യഥാർത്ഥ സുഹൃത്ത് എന്ന് പറയുന്നത് നമ്മുടെ കുറവുകളും തെറ്റുകളും തിരുത്തി പറഞ്ഞു തരുന്നവരാണ്.ഓരോ വ്യക്തികളെയും കുറിച്ച് ഒരു ധാരണ കിട്ടുന്നത് അവരുമായി അടുത്ത് കഴിയുമ്പോഴാണ്.ഞാൻ പണ്ടൊക്കെ എന്റെ കൂടെ ജോലി ചെയ്തിരുന്ന ആളുകളെ ഇപ്പോഴൊന്നും വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല(എന്ന് കരുതി അവരോടൊന്നും സ്നേഹം ഇല്ല എന്നർത്ഥം ഇല്ല).ഒത്തിരി അധികം ആളുകൾക്ക് പഴയ സൗഹൃദം നിലനിർത്തുവാൻ ആഗ്രഹമുണ്ടാകും,ഇന്നിപ്പോൾ അതിനുള്ള വേദി സോഷ്യൽ മീഡിയകൾ നൽകുന്നുണ്ട്.പലരും പണ്ട് നടന്ന കാര്യങ്ങൾ പറയാറുണ്ട് അന്ന് ഒരു ഇഷ്ടം തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ ഇന്നും അവർ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്നൊക്കെ (ONE WAY പ്രണയിക്കുന്നവരുടെ കാര്യമാണ് പറഞ്ഞത്,ഇഷ്ടം തുറന്നു പറഞ്ഞാൽ അല്ലെ TWO WAY ആകുള്ളൂ).ചില മനുഷ്യരുണ്ട് അവരെല്ലാം നമ്മളിൽ നിന്നും മരണം മൂലം അകന്നു കഴിഞ്ഞാലും അവർ നമ്മൾക്ക് ചെയ്ത നല്ല നല്ല കാര്യങ്ങൾ നമ്മൾ എന്നും ഓർക്കും അവരെ സ്നേഹിക്കും.ഓരോ മനുഷ്യർക്കും ഒരാളെ സ്നേഹിക്കണം അല്ലെങ്കിൽ സ്നേഹിക്കാൻ തോന്നണം എങ്കിൽ വളരെ അധികം സ്നേഹം ലഭിക്കും എന്നൊരു ഉറപ്പു വേണം.സ്നേഹം ഒരിക്കലും ഇല്ലാതെ ആകില്ല(സ്നേഹം എന്താണ് എന്ന് ശരിക്കും അറിയുന്നവർക്ക്).ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ സ്നേഹിക്കാൻ നമ്മൾ ശ്രമിക്കും എത്ര ശ്രമിച്ചാലും വ്യക്തിക്ക് നമ്മളോട് തിരിച്ചു ഒരു ഇഷ്ടം ഇല്ലെങ്കിൽ പിന്നെ നമ്മൾക്ക് തന്നെ തോന്നും നമ്മളുടെ സ്നേഹം അവർക്കു വേണ്ട എന്ന്.ഒത്തിരി അധികം ആളുകൾ പ്രണയം കഴിഞ്ഞു വിവാഹ ജീവിതം നയിച്ചവർ ഉണ്ടാകാം , അവരിൽ പലരും ഇന്ന് വിവാഹ ബന്ധം വേർപെടുത്തിയിട്ടുണ്ടെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകും അതിലൊന്ന് പെരുമാറ്റമാണ്.സ്നേഹത്തിന്റെ അംശം പെരുമാറ്റത്തിൽ ഇല്ലെങ്കിൽ നമ്മൾ ആർക്കായാലും അതെല്ലാം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.ഒരു തരത്തിൽ നമ്മളെ അകറ്റാൻ നോക്കും പതിയെ പതിയെ നമ്മൾ തിരിച്ചറിയാൻ തുടങ്ങും അവർക്കു
നമ്മളെ വേണ്ട എന്ന്,ഉടനെ നമ്മൾ ചിന്തിക്കും നമ്മളെ വേണ്ടാത്തവരുടെ കൂടെ നമ്മൾ എന്തിനു ഇനിയുള്ള കാലം ജീവിക്കണം എന്നൊക്കെ.ശരിയാണ് അത്രയും വിഷമം ഉള്ളത് കൊണ്ട് മാത്രമാണ് പലരും വിവാഹ ബന്ധം വേർപെടുത്തുന്നത്.സ്നേഹം എന്ന് പറയുമ്പോൾ അത് ശരിക്കും എന്താണ് എന്ന് എനിക്ക് പറഞ്ഞു തരുവാൻ അറിയില്ല എങ്കിലും സ്നേഹം ഉള്ളിടത്തു അകലങ്ങൾ കുറവായിരിക്കും എന്ന് എനിക്ക് പറയുവാൻ കഴിയും.നമ്മളെ സ്നേഹിക്കുന്നവർ എപ്പോഴും നമ്മൊളൊടു അടുക്കാനാണ് (അടുപ്പം കൂടുവാനാണ്)ആഗ്രഹിക്കുക.ഞാൻ ഇപ്പോഴും ഓർക്കുന്നു ചെറുപ്പത്തിൽ എന്നോട്  ദേഷ്യത്തോടെ പെരുമാറിയ കൂട്ടുകാരൻ വലിയ പ്രായമായപ്പോൾ എന്നോട് സ്നേഹത്തോടെ പെരുമാറുന്നത് (അത് പിന്നെ അങ്ങനെയേ ഉണ്ടാകു ,നമ്മളുടെ കുട്ടികാലം വളരെ അധികം തിരിച്ചറിവുകൾ ഇല്ലാത്ത പ്രായം അല്ലെ).നമ്മളുടെ കഴിഞ്ഞ കാലങ്ങളിൽ ആരെങ്കിലും നമ്മളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കുക,നാളെ അതുപോലെ ഒരു അവസരം ഉണ്ടാവാതെ നോക്കുക.നമ്മളെല്ലാവരും ഒരു നാൾ അകലാൻ ഉള്ളവരാണ് എന്നത് മറക്കാതിരിക്കട്ടെ. നമ്മൾക്ക് എല്ലാവർക്കും കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകൾ മറന്നു കൂടുതൽ അടുപ്പം കൂടുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. 



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Dont struggle for salary.Do struggle for Success.-Bhadra.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email