Choose your language

28 April 2020

// // Subscribe YOUTUBE Channel

When is the busiest time?


വളരെ അധികം തിരക്കുള്ള സമയം എപ്പോഴാണ്? അതൊക്കെ പോട്ടെ തിരക്കില്ലാത്ത സമയം എപ്പോഴാണ് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ നമ്മളിൽ പലർക്കും ബുദ്ധിമുട്ടാകും.നമ്മൾക്ക് തിരക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും സമയം അങ്ങട് തിരക്ക് പിടിച്ചു പോകും.സമയത്തിന് ഒരിക്കലും തിരക്കില്ലാത്ത സമയം ഇല്ല(സമയം അവസാനിക്കുന്നതുവരെ).നമ്മളും ഒരു കണക്കിന് പറഞ്ഞു കഴിഞ്ഞാൽ അങ്ങനെ തന്നെയല്ലേ.
ഞാനൊക്കെ തിരക്കിലാതെ ഇരുന്നിട്ടില്ല എന്ന് പറയുന്നതാകും ശരി(നിങ്ങൾ വിചാരിക്കുന്നതിൽ തെറ്റില്ലെങ്കിൽ)(എന്നെ അറിയുന്നവർ ചോദിക്കും ഹല്ലടാ ഹുവേ നിന്റെ കൂടെ ചെസ്സ് കളിക്കുമ്പോഴും കാരംസ് കളിക്കുമ്പോഴും നിനക്ക് തിരക്ക് ഉള്ളതായിട്ടു പറഞ്ഞു കേട്ടിട്ടില്ലല്ലോ എന്ന്(അത് പിന്നെ നമ്മുടെ ആവശ്യം ആണല്ലോ)അന്നേരം തിരക്കാണ് എന്ന് പറഞ്ഞാൽ കളിയ്ക്കാൻ പറ്റില്ലല്ലോ.പിന്നെ എനിക്ക് അങ്ങനെ പ്രേതെകിച്ചു തിരക്ക് ഒന്നും ഇല്ല,അല്ലെങ്കിലും തിരക്ക് പിടിച്ചാലൊന്നും കളി ജയിക്കണം എന്നില്ലല്ലോ.തിരക്ക് എന്ന് പറയുമ്പോൾ സാഹചര്യം അനുസരിച്ചു കാര്യങ്ങൾ മാറും.ഓരോ മനുഷ്യരും അവരുടെ വിലപ്പെട്ട സമയം നമ്മളോട്ചെലവഴിക്കുമ്പോൾ നമ്മൾ അവരെ ബഹുമാനിക്കണം[നമ്മളോട് ചിലവഴിച്ച മണിക്കുറുകൾ ഒരിക്കലും പാഴായി എന്ന് തോന്നൽ ഉളവാക്കരുത്,ആരെയും ഒരു പക്ഷെ സഹായിച്ചില്ലെങ്കിലും നിന്ദിക്കരുത് ,കുറ്റപ്പെടുത്തി  സംസാരിക്കരുത്(കുറ്റം ഉണ്ടെങ്കിൽ പറഞ്ഞു മനസിലാക്കുക),കളിയാക്കരുത്].കഴിഞ്ഞ ദിവസം ഒരു whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇടയായി ഗ്രൂപ്പിൽ അതിന്റെ അഡ്മിൻ ഗ്രൂപ്പുമായി ബന്ധമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് അറിയാവുന്ന രീതിയിൽ മറുപടി  കൊടുക്കുന്നത് കണ്ടു.വളരെ അധികം ക്ഷമയോടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് എല്ലാം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കുന്നത്  കണ്ടപ്പോൾ എനിക്ക് വളരെ അധികം സന്തോഷം തോന്നി കൂടാതെ അദ്ദേഹം ഓരോരുത്തരോടും ക്ഷമയോട് കൂടി സംസാരിക്കുന്നത് കണ്ടപ്പോൾ ഗ്രൂപ്പിലെ വളരെ അധികം ആളുകൾ അദ്ദേഹത്തോട് നന്ദി അറിയിക്കുക ഉണ്ടായി.ഇത്രയും കാര്യങ്ങൾ ഞാൻ ഇവിടെ പറയുവാൻ കാരണം നമ്മൾ പലരും ഓരോ തിരക്കിലും പലരോടും ഒന്ന് സംസാരിക്കുവാൻ പോലും താല്പര്യം പ്രകടിപ്പിക്കാറില്ല എന്നതാണ് ,എന്തെങ്കിലുമൊക്കെ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും  .നമ്മളുടെ ഒരു  ദിവസത്തിൽ കിട്ടുന്ന ഏതാനും മണിക്കുറുകൾ നമ്മളുടെ സന്തോഷങ്ങൾക്കായി മാറ്റി വെക്കണം(മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്ന കാര്യങ്ങൾ) , നമ്മിൽ പലരും സന്തോഷമില്ലാതെ കാര്യങ്ങൾ ചെയ്യുന്നവരുണ്ടാകാം.ചില ആളുകൾ ദിവസത്തിൽ കുറച്ചു മണിക്കുറുകൾ മാത്രമായിരിക്കും ഉറങ്ങുക(ഉദാഹരണം 4 മണിക്കൂർ) കാരണം അവർക്കു ഒത്തിരി അധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആരും നിർബന്ധിച്ചിട്ടില്ല അവർ കുറച്ചു മണിക്കുറുകൾ മാത്രമായി ഉറങ്ങുന്നത് പിന്നെയോ അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണു രാപകൽ കഷ്ടപ്പെടുന്നത്,ഇങ്ങനെ കഷ്ടപ്പെടുന്നതിൽ അവർക്കു സന്തോഷമേയുള്ളൂ.ആദ്യം കുറച്ചു നാളുകൾ ചെറിയ ചെറിയ   ബുദ്ധിമുട്ട് ഉണ്ടെങ്കിൽ    കൂടി പിന്നീട് ആ കഷ്ടപ്പാടുകൾ സന്തോഷങ്ങളായി മാറും.നമ്മളുടെ ഓരോ മണിക്കൂറും വിലപ്പെട്ടതാണ് എന്ന് ഒരു തോന്നൽ നമ്മളിൽ ഉള്ളിടത്തോളം നമ്മളുടെ ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവും എല്ലാ കാര്യങ്ങളും സമയത്തിന് തന്നെ ചെയ്യാൻ സാധിക്കും.ശരിക്കും ആലോചിച്ചാൽ നമ്മൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യാൻ മാത്രം നോക്കിയാൽ നമ്മൾക്ക് തിരക്കൊഴിഞ്ഞിട്ടു
നേരം കാണില്ല.പക്ഷെ മനുഷ്യരായ നമ്മൾക്ക് മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരാനും അവരോടു സല്ലപിക്കാനും ലോകത്തിൽ നടക്കുന്ന കാര്യങ്ങളെകുറിച്ച് അറിയുവാനും ശ്രമിക്കാം.നാം വളരുന്നതിനോടൊപ്പം മറ്റുള്ളവരുടെയും വളർച്ചയിൽ നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുവാൻ എത്രയൊക്കെ തിരക്കുണ്ടെങ്കിലും  സാധിച്ചാൽ മനസ്സിന് കിട്ടുന്ന സന്തോഷം അത് മറ്റാർക്കും നമ്മളിൽ നിന്നും നഷ്ടപ്പെടുത്തി കളയുവാൻ കഴിയില്ല.അപ്പോൾ എല്ലാവർക്കും കഴിവിന് അനുസരിച്ചു സമയങ്ങൾ കണ്ടെത്തി മറ്റുള്ളവരെ സഹായിക്കുവാൻ സാധിക്കട്ടെ .ജീവിതത്തിൽ തിരക്കൊഴിയട്ടെ എന്ന് കാത്തിരുന്നാൽ ഒരു പക്ഷെ സമയം കിട്ടിയെന്നു വരില്ല.ഇപ്പോൾ കിട്ടുന്ന ഓരോ സമയവും വിലപ്പെട്ടതാണ് എന്ന ചിന്ത,  നമ്മളുടെ  ഓരോരുത്തരുടെയും പ്രവർത്തികൾ നന്മക്കു വേണ്ടിയാണെന്ന് കരുതുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.





SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. To do more for the world than the world does for you-that is success.-Henry Ford.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email