Choose your language

29 April 2020

// // Subscribe YOUTUBE Channel

Is it possible for a human to live without trust?


ആശ്രയം ഇല്ലാതെ ജീവിക്കാൻ മനുഷ്യന് സാധിക്കുമോ?ഒത്തിരി നാളുകളായി നമ്മൾ കാണുന്ന എല്ലാ മനുഷ്യരും ഇന്നിപ്പോൾ ജീവിക്കുന്നുണ്ടെങ്കിൽ ആരെങ്കിലുമൊക്കെ മനുഷ്യന് ആശ്രയമായിട്ടുണ്ടാകും. എത്രയോ ആളുകൾ മറ്റു മനുഷ്യരുടെ സഹായം ലഭിക്കാതെ മരണത്തിനു കിഴ്പ്പെട്ടു പോയതായി നമ്മളൊക്കെ പേപ്പറുകളിൽ വായിച്ചിരിക്കുന്നു.ഒരു മനുഷ്യനും ഇന്നേവരെ ഒറ്റയ്ക്ക് ജനിച്ച നാൾ തൊട്ടു പരസഹായം കൂടാതെ വളർന്നു വന്നിട്ടില്ല.
ഇടയ്ക്കു എങ്കിലും നമ്മൾ ചിന്തിക്കും നമ്മൾക്ക് ഒക്കെ ഒറ്റയ്ക്ക് ജീവിക്കാം ആവശ്യത്തിന് പണം ഉണ്ടെങ്കിൽ എന്ന്(ഒരു പരിധി വരെ ശരിയായിരിക്കാം).ഓരോ സാഹചര്യങ്ങളും മനുഷ്യൻ നേരിടാൻ പ്രാപ്തനാകുന്നത് ഓരോ മനുഷ്യരുടെയും സഹായംകൊണ്ടാണ്,നമ്മുടെ ചുറ്റുപാടും എടുത്തു നോക്കിയാൽ എത്രയോ എത്രയോ കാര്യങ്ങൾ കാണുവാനായിട്ടു കഴിയും. നമ്മൾക്ക്  കിട്ടുന്ന വാർത്തകളിൽ ചുറ്റുപാടുമുള്ള മനുഷ്യരെ സഹായിക്കുന്ന ഒരു വാർത്തയെങ്കിലും കാണാതെയിരിക്കില്ല.നമ്മൾക്ക് ഒറ്റക്ക് നേടാൻ കഴിയുന്നതിനു ഒരു പരിധിയുണ്ട്.കണ്ണിന് കാഴ്ച ശക്തി ഇല്ലാത്ത ആളുകൾക്ക് മുന്നോട്ടു നടക്കുവാൻ ഒത്തിരി മനുഷ്യരുടെ സഹായം ആവശ്യമാണ്.നമ്മുടെയൊക്കെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കാൻ ഒരു പക്ഷെ മറ്റു മനുഷ്യരുടെ സഹായം ആവശ്യം വന്നേക്കാം.വെള്ളത്തിനെ ആശ്രയിച്ചിട്ടാണ് കർഷകർ കൃഷി ചെയ്യുന്നത്.വിദ്യാർഥികളെ ആശ്രയിച്ചിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നത്.നമ്മൾ ചെയ്യുന്ന എന്ത് ജോലിയും ആയിക്കോട്ടെ അതിനെല്ലാം ഒരു ആശ്രയമുണ്ട്(പണത്തിനെ ആശ്രയിക്കുന്നത് കൊണ്ടാണല്ലോ നമ്മളിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നത്).വിശപ്പ് മാറാൻ ഭക്ഷണത്തിനെ ആശ്രയിക്കുന്നതുപോലെ,ജീവൻ നിലനിർത്തുവാൻ വെള്ളം,വായു എന്നിവയെ ആശ്രയിക്കുന്നതുപോലെ ജീവിതത്തിൽ സന്തോഷം ലഭിക്കാൻ നമ്മൾക്ക് മറ്റു മനുഷ്യരെ ആശ്രയിക്കാം (പരോക്ഷമായിട്ടാണെങ്കിലും മറ്റു മനുഷ്യരുടെ കഴിവുകൾ-പാട്ട്,ഡാൻസ്,ചിത്രരചന,സ്പോർട്സ്, അഭിനയം അങ്ങനെ അങ്ങനെ  ആസ്വദിക്കാം).നമ്മുടെയൊക്കെ തീരുമാനമാണ് ആരെയാണ് ആശ്രയിക്കേണ്ടത് എന്നത്.ഒരു പക്ഷെ നമ്മൾ ആശ്രയിക്കുന്ന വ്യക്തി നമ്മളുടെ വേണ്ടപ്പെട്ടവർ ആണെങ്കിലും അല്ലെങ്കിലും ആശ്രയം എന്താണ് എന്നതിനെകുറിച്ച് വ്യക്തി നല്ല രീതിയിൽ ബോധവാൻ അല്ലെങ്കിൽ ഒരു പക്ഷെ നമ്മളുടെ ആശ്രയങ്ങൾ വഴിതെറ്റി പോകാം.നമ്മൾക്ക് ഒരു ആവശ്യം വരുമ്പോഴാണ് നമ്മൾ മറ്റുളളവരെ ആശ്രയിക്കുക.ഇത്രയും നാൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർ ഇപ്പോൾ ഓൺലൈൻ വഴിയാണ് ഭക്ഷണം വാങ്ങിച്ചു കഴിക്കുന്നത് അതായതു ഇത്രയും നാൾ നമ്മൾക്ക് ഭക്ഷണം തന്നു കൊണ്ടിരുന്ന ഹോട്ടലുകൾ പൂട്ടിയപ്പോൾ നമ്മൾ മറ്റൊരു മാർഗത്തെ ആശ്രയിക്കാൻ തുടങ്ങി.നമ്മൾ ജീവിതത്തിൽ എന്തെങ്കിലും
നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ ആദ്യം പഠിക്കേണ്ടത് നമ്മൾ ആശ്രയിക്കുന്ന കാര്യങ്ങളെ വേണ്ടപ്പോലെ പ്രയോജനപ്പെടുത്തുക എന്നതാണ്(നമ്മൾ ആശ്രയിക്കുന്ന കാര്യങ്ങൾ ഇല്ലാതെയായാൽ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതാണ്).നമ്മൾക്കു വേണ്ട പല കാര്യങ്ങളും ഗൂഗി ളിൽ സെർച്ച് ചെയ്താൽ നമ്മുടെ കണ്മുന്നിൽ ലഭ്യമാണ്,നമ്മൾക്ക് മുന്നിൽ ലഭിക്കുന്ന ഓരോ അറിവുകൾക്ക് പിന്നിലും ഒത്തിരി ആളുകളുടെ കഠിനമായ പ്രയത്നമുണ്ട്.ഞാൻ എഴുതിയത് നിങ്ങൾക്ക് ഇപ്പോൾ വായിക്കുവാൻ സാധിക്കുന്നുവെങ്കിൽ അതിനു പിന്നിൽ സോഷ്യൽ മീഡിയയ്ക്കു വലിയ പങ്കുണ്ട്.ഞാൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകുന്നുവെങ്കിൽ അതിനു പിന്നിൽ  ഒത്തിരി കാര്യങ്ങളെ നമ്മൾ പണ്ട് തൊട്ടു ആശ്രയിച്ചത് കൊണ്ടാണ്(ഉദാഹരണം  ഭാഷ പഠിച്ചതുകൊണ്ടു).ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ മനുഷ്യർക്ക്ആശ്രയിക്കാൻ മനുഷ്യർ തന്നെയാണ് ഉള്ളത്.ഞാൻ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ,തെറ്റ് തിരുത്തി തരുവാൻ  ഞാൻ ആശ്രയിക്കുന്നത് നിങ്ങളോരോരുത്തരെയുമാണ് .മനുഷ്യൻ്റെ അറിവുകൾ വളരുവാൻ ഇന്നിപ്പോൾ ഒത്തിരി മാർഗ്ഗങ്ങൾ ഉണ്ട് അതെല്ലാം കണ്ടെത്തി മറ്റുള്ളവർക്ക് ആശ്രയമാകാനും നമ്മൾക്ക് മറ്റുള്ളവരെ നല്ല കാര്യങ്ങൾക്കായി ആശ്രയിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു(ഓരോ കാലഘട്ടം അനുസരിച്ചും നമ്മളുടെ ആശ്രയങ്ങൾ മാറിമറിയും കേട്ടോ,ഓരോ കണ്ടുപിടിത്തവും നമ്മ ളുടെ ആശ്രയങ്ങൾ മാറ്റാൻ സഹായിക്കും,ഉദാഹരണം പറഞ്ഞാൽ നമ്മുടെ ബൈക്കിലെ ഇന്ധനം പെട്രോൾ ആണെങ്കിൽ നാളെ ഒരു പക്ഷെ വേറെ എന്തെങ്കിലും മാർഗം ഇന്ധനത്തിന് പകരം ഉപയോഗിക്കാൻ സാധിച്ചെന്നു വരാം അങ്ങനെയെങ്കിൽ പിന്നെ നമ്മൾക്ക് പെട്രോളിനെ ആശ്രയിക്കേണ്ടി വരില്ലല്ലോ).



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. It's not what you look at that matters,it's what you see.-Henry David Thoreau.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email