Choose your language

27 April 2020

// // Subscribe YOUTUBE Channel

Whenever there is strife


പിണക്കം എപ്പോഴൊക്കെയാണ് ഉണ്ടാവുക? നിങ്ങളിൽ പലരും ഇപ്പോൾ എന്നോട് ചോദിക്കുവാനായിട്ടു ചിന്തിക്കും എന്തുവാടെ സമയം നോക്കിക്കൊണ്ടാണോ ഓരോ പിണക്കവും  ഉണ്ടാവുന്നത് എന്ന്. അല്ലെങ്കിലും നമ്മളെല്ലാവരും പിണങ്ങുന്നത് എന്തിനാണ്?ഇത് വരെയായി പിണങ്ങാത്തവർ ആരും തന്നെ കാണില്ല.കുഞ്ഞു നാളുകൾ തൊട്ടു നമ്മളെല്ലാവരും പിണങ്ങാൻ പഠിച്ചവരാണ്.നല്ല ഭക്ഷണം കിട്ടിയില്ലെങ്കിൽ,നല്ല വസ്ത്രം കിട്ടിയില്ലെങ്കിൽ,പുറത്തേക്കു യാത്ര പോകാൻ സമ്മതിച്ചില്ലെങ്കിൽ അങ്ങനെ അങ്ങനെ കാരണങ്ങൾ നിരവധിയുണ്ട്.
ഒരു പക്ഷെ ഒരു കാരണവും ഇല്ലാതെ പിണങ്ങുന്നവരും ഉണ്ടാകും.ചിലരുടെ പിണക്കങ്ങൾ കാണാൻ നല്ല രസമാണ്,എന്നോട് പിണങ്ങുന്നവരോട് ഞാൻ പിണങ്ങും(കാര്യം എന്താണ് എന്ന് പോലും ചോദിക്കാറില്ല,കുറച്ചു കഴിയുമ്പോൾ ആരാണോ എന്നോട് പിണങ്ങുന്നതു അവർ തന്നെ എന്റെ അടുത്ത് വന്നു പിണക്കം മാറ്റും,അല്ല പിന്നെ ഞാൻ ആരാണ് മോൻ). ഞാൻ ചെയ്യാത്ത തെറ്റുകൾക്ക് എന്നോട് ആരെങ്കിലും പിണക്കം കാണിച്ചാൽ ഞാനായിട്ടു ഒന്നും പറയാൻ പോകാറില്ല കാലം തിരുത്തി കൊടുക്കും എന്നുള്ള ചിന്തയിൽ മുന്നോട്ടു പോകും(എനിക്ക് ഒരാളെ കണ്ടാൽ,മുഖഭാവം കണ്ടാൽ തന്നെ മനസ്സിലാക്കാൻ കഴിയാറുണ്ട് ഒരാളുടെ മനസ്സിൽ നമ്മളോടുള്ള പിണക്കങ്ങൾ).എന്റെ ഭാഗ്യത്തിന് എനിക്ക് പിണക്കത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ സാധിച്ചു.ഒത്തിരി പിണക്കങ്ങൾ ഉണ്ടാവുമ്പോൾ ഇടയ്ക്കു ഇടയ്ക്കു നമ്മളെകുറിച്ച് തന്നെ ചിന്തിക്കുന്നത് നല്ലതാണു.നമ്മുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കണം(അതെങ്ങനെയാണ് ക്ഷമ ചോദിക്കുന്നത് പിണക്കം വന്നാൽ പിന്നെ ഒരു തരം വാശിയല്ലേ ഉണ്ടാവുക).എന്നോട് വേണമെങ്കിൽ ഒത്തിരി ആളുകൾക്ക്പിണക്കം ഉണ്ടാവാം.വിളിച്ചാൽ ഫോൺ എടുക്കില്ല,സുഹൃത്തുക്കൾ ജീവനോടെ ഉണ്ടോ എന്നറിയാൻ പോലും സുഖവിവരങ്ങൾ അന്വേഷിക്കുന്നില്ല അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ(കാരണങ്ങൾ) പറഞ്ഞു വേണമെങ്കിൽ പിണങ്ങാം(വേണ്ടെങ്കിൽ പിണങ്ങാതെയും ഇരിക്കാം കേട്ടോ).എന്തിനാണ് ഞാൻ എന്റെ കുറച്ചു വിശേഷങ്ങൾ ഇവിടെ പങ്കു വെച്ചത് എന്ന് ചോദിച്ചാൽ അങ്ങനെയും കുറച്ചു കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ്.എല്ലാ ദിവസവും ഒരു പോലെയായാൽ ശരിയാവില്ലല്ലോ എന്തെങ്കിലും കാര്യങ്ങളിൽ വ്യത്യസ്തത വേണ്ടേ.നമ്മളെ അന്വേഷിക്കാൻ മറ്റുള്ളവർക്ക് എന്തെങ്കിലും കാരണങ്ങൾ വേണ്ടേ.നമുക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ലക്ഷ്യത്തിലേക്കു പോകുമ്പോൾ തടസ്സങ്ങൾ പറയുന്നവരെ നമ്മൾക്ക് ഇഷ്ടം ആയി എന്ന് വരില്ല(ഒരു പക്ഷെ നമ്മുടെ നല്ലതിന് വേണ്ടിയായിരിക്കാം പറയുന്നത്).നമ്മുടെ ലക്ഷ്യത്തിലേക്കു പോകുമ്പോൾ ഒരു പക്ഷെ നമ്മൾക്ക് പലവിധ നഷ്ടങ്ങളും സംഭവിച്ചേക്കാം അതെല്ലാം ഒരുങ്ങിത്തന്നെയാണ് നമ്മളൊക്കെ മുന്നോട്ട് പോകേണ്ടത്,അല്ലെങ്കിൽ പിന്നെ നമ്മൾക്ക് വന്ന വഴിയെക്കുറിച്ചു സങ്കടങ്ങളെ ഉണ്ടാകു.മറ്റുള്ളവർ നമ്മളെ പിണക്കിയിട്ടുണ്ടെങ്കിൽ നമ്മൾ അതെല്ലാം മറക്കുക.നമ്മുടെ മുന്നിൽ നമ്മളുടെ ലക്ഷ്യങ്ങൾ മാത്രമാകട്ടെ.നമ്മൾ എന്തെങ്കിലും തമാശകൾ പറഞ്ഞു കഴിഞ്ഞാൽ ചിലർക്ക് അത് തമാശയായി തോന്നണം എന്നില്ല,നമ്മളുടെ വാക്കുകൾ മറ്റുള്ളവരിൽ പിണക്കങ്ങൾ സൃഷ്ടിക്കാതെ ഇരിക്കാൻ നോക്കുക.നമ്മളുടെ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് വളരെ അധികം പ്രസക്തി ഉണ്ട്.ഒത്തിരി നാളുകളായിട്ടുള്ള പിണക്കങ്ങൾ ഇപ്പോഴും മാറിയിട്ടില്ല എങ്കിൽ അവിടെ   വ്യക്തി(നമ്മൾക്ക് ആരോടാണോ പിണക്കം ഉള്ളത് വ്യക്തി) നമ്മളോട് പറഞ്ഞ വാക്കുകൾ(പെരുമാറ്റം ആകാം) മറക്കാൻ കഴിയാത്തതു കൊണ്ടാകാം.എനിക്ക് പിണക്കം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്(പിണക്കം മാറ്റാൻ പറ്റില്ലേ എന്ന് ചോദിച്ചാൽ മാറ്റാൻ പറ്റും-പക്ഷെ എനിക്ക് മാറ്റാൻ ഇപ്പോൾ ആഗ്രഹം ഇല്ല ,പിന്നെ എനിക്ക് പിണക്കം ഉള്ള ആൾക്ക് എന്നോട് പിണക്കം ഉണ്ടോ എന്ന് അറിയില്ല എന്നതാണ് വളരെ രസകരമായ കാര്യം,അവർ പണ്ട് എന്നോട് പറഞ്ഞ കാര്യങ്ങൾ ഒരു പക്ഷെ അവർ മറന്നു
പോയി കാണും,പക്ഷെ നമ്മൾ അതൊന്നും മറക്കില്ലല്ലോ- എന്നെ പിണക്കിയവരോടും,പിണക്കാൻ പഠിച്ചവരോടും എനിക്ക് ഒത്തിരി അധികം നന്ദിയുണ്ട് ,കടപ്പാടുണ്ട് ,നിങ്ങൾ ഓരോരുത്തരും എന്നോട് പിണങ്ങിയത് കൊണ്ടാണ് എനിക്ക് ഇവിടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ സാധിച്ചത്,ഞാൻ എന്റേതായ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ സ്വന്തന്ത്രത്തെ വളരെയധികം വിലമതിക്കുന്നു.പിണങ്ങുന്നവർക്കു ജീവിത അവസാനം വരെ പിണങ്ങാൻ അവസരമുണ്ട്,എന്നാൽ പിണക്കം മാറ്റാൻ ഇപ്പോൾ മാത്രമേ അവസരം കിട്ടുകയുള്ളു,നാളെ നമ്മൾ ഉണ്ടാവണം എന്ന് ഉറപ്പില്ലല്ലോ.ഇതെല്ലാം വായിച്ചു കഴിഞ്ഞിട്ട് ആർക്കെങ്കിലും എന്നോട് പിണങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ ആവാം.ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്നില്ല എങ്കിൽ പിണങ്ങാം.ഞാൻ ജീവിതത്തിൽ ആഗ്രഹിക്കുന്നത് സന്തോഷം മാത്രമാണ് അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതൊക്കെ.ഒരു പക്ഷെ ഒരു വേദന ഉണ്ടെങ്കിൽ മറുവശത്തു സന്തോഷം ഉണ്ടെന്നു തന്നെ കരുതണം കേട്ടോ പ്രിയപ്പെട്ട സുഹൃത്തുക്കളേ. നമ്മൾക്കു കൂടുതൽ പിണക്കം തോന്നുവാണെങ്കിൽ ഒന്നെങ്കിൽ മനസ്സിൽ നിന്നും പിണക്കം കളയാൻ ശ്രമിക്കുക ലോകത്തിൽ നടക്കുന്ന നല്ല നല്ല കാര്യങ്ങൾ ഓർത്തുകൊണ്ട്.നമ്മുടെ പിണക്കങ്ങളും ഇണക്കങ്ങളും ഒരു നാൾ അസ്തമിക്കും,പിണക്കത്തിന്റെ വില മനസ്സിലാക്കാൻ ഒത്തിരി നഷ്ടങ്ങൾ സഹിക്കുമ്പോൾ മനസ്സിലാകും,ഓരോ മനുഷ്യരുടെയും ഉള്ളിന്റെ ഉള്ളിൽ വേദനകൾ സൃഷ്ട്ടിക്കാൻ പിണക്കങ്ങൾക്കു കാരണം ആകും.ചില ആളുകൾ ഉണ്ട് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടാകുമ്പോൾ മനസ്സിൽ തോന്നുന്നത് പുറത്തേക്കു പറയും പിന്നീട് അവർ എന്താണ് പറഞ്ഞത് എന്നത് മറന്നു പോകും എന്നാൽ കേൾക്കുന്നവർക്ക് അതൊരിക്കലും ഒരു പക്ഷെ മറക്കാൻ പറ്റിയെന്നു വരില്ല.നമ്മളോട് ആരെങ്കിലും എന്തെങ്കിലും തരത്തിൽ മോശമായി പെരുമാറി പിന്നീട് വന്നു ക്ഷമ ചോദിച്ചു നമ്മളിൽഎത്ര പേര് അവർക്കു തിരിച്ചു ക്ഷമ കൊടുക്കും,നമ്മളുടെ ഉള്ളിന്റെ ഉള്ളിൽ വേദന താളം ചവിട്ടുന്നു എങ്കിൽ നമ്മൾ ഓരോ നിമിഷവും പിണക്കത്തെ ഇഷ്ടപ്പെട്ടു കൊണ്ടിരിക്കുവാണ് എന്നർത്ഥം.ഒരു കാര്യമുണ്ട് പിണക്കങ്ങൾക്ക് ഇന്നേ വരെ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല(മാനസിക തലത്തിൽ ആണ് പറയുന്നത്).പിണക്കങ്ങൾ ഉള്ള മനസ്സുകൾ തമ്മിൽ അകലാൻ തുടങ്ങും അവിടെ സ്നേഹം നഷ്ടപ്പെടും ,നമ്മൾക്ക് കഴിയുമെങ്കിൽ പിണക്കങ്ങൾ അവസാനിപ്പിക്കാം,കാര്യങ്ങൾ വ്യക്തമായി(മനസ്സിൽ വെച്ച് നടക്കാതെ)പറഞ്ഞു പിണക്കങ്ങൾ മാറ്റാം.നമ്മുടെ ഓരോ നിമിഷത്തെയും സന്തോഷങ്ങൾ നമ്മളായിട്ട് എന്തിനു കളയണം.അപ്പോൾ എല്ലാവർക്കും ഇനിയുള്ള കാലം പിണക്കങ്ങൾ ഇല്ലാതെ ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Whoever submits himself to a super-discipline can expect great triumphs.-Samael Aun Weor.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email