Choose your language

31 March 2022

// // Subscribe YOUTUBE Channel

Crash



ഇന്നത്തെ വിഷയം തകരുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ദൃശ്യശ്രാവ്യ മാധ്യമങ്ങൾ വഴി കെട്ടിടങ്ങൾ തകർന്നു വീണു എന്ന് അറിഞ്ഞിട്ടുണ്ട്....

മഴവെള്ളപ്പാച്ചിലിൽ വിടുകൾ ഒരുപാട് തകർന്നു പോയിട്ടുണ്ട്.....

Read More

30 March 2022

// // Subscribe YOUTUBE Channel

Human relations



ഇന്നത്തെ വിഷയം മനുഷ്യബന്ധങ്ങൾ എന്നതിനെക്കുറിച്ചാണ്.....

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് കെട്ടുറപ്പ് ഉണ്ടാവുന്നത് മനുഷ്യർ തമ്മിൽ ഉള്ള വിശ്വാസം, സ്നേഹം, സത്യം, ആന്മാർത്ഥത, അനുസരണം, പ്രശ്നപരിഹാരം നടപ്പിൽ വരുത്തുക, പരസ്പരം പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യുക,

Read More

29 March 2022

// // Subscribe YOUTUBE Channel

Don't say that



ഇന്നത്തെ വിഷയം അങ്ങനെയൊക്കെ പറയല്ലേ എന്നതിനെക്കുറിച്ചാണ്...

നമ്മളുടെ സംസാരത്തിൽ നിന്നും മോശമായ വാക്കുകൾ, തെറ്റായ കാര്യങ്ങൾ കടന്നു വരുമ്പോൾ മറ്റുള്ളവർ നമ്മളോട് പലപ്പോഴും പറയാറുണ്ട് അങ്ങനെയൊന്നും പറയല്ലേ എന്ന്.....

Read More

28 March 2022

// // Subscribe YOUTUBE Channel

I do not see anyone



ഇന്നത്തെ വിഷയം ആരെയും കാണുന്നില്ല എന്നതിനെക്കുറിച്ചാണ്.....

നമ്മൾ പലപ്പോഴും പല സന്ദർഭങ്ങളിലും ആരെയും കാണുന്നില്ല എന്ന് പറയാറില്ലേ....

Read More

27 March 2022

// // Subscribe YOUTUBE Channel

There is no fulfillment



നിവൃത്തി ഇല്ല (മോക്ഷം ഇല്ല, അവസാനം ഇല്ല, തീർച്ച ഇല്ല, കഴിവ് ഇല്ല ) എന്നതിനെക്കുറിച്ചാണ്.

പ്രിയമുള്ളവരേ നിവൃത്തി ഉള്ളവർ മാത്രം എന്റെ ഇന്നത്തെ വിഷയം വായിച്ചാൽ മതി എന്നാണ് എന്റെ ഇപ്പോഴത്തെ ഒരു അപേക്ഷ, ഇന്നത്തെ വിഷയത്തിലുള്ള എന്റെ എഴുത്തു അൽപ്പം നീണ്ടുപോയിട്ടുണ്ട്,.....

Read More

26 March 2022

// // Subscribe YOUTUBE Channel

Isolation

 


ഇന്നത്തെ വിഷയം ഒറ്റപ്പെടൽ എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോരുത്തരും വളരെയേറെ ആഗ്രഹിക്കുക, ജീവിതഅവസാനം വരെ ഒറ്റപ്പെടാതെ ജീവിക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്നാണ് (ഒരു പക്ഷെ......)

Read More

25 March 2022

// // Subscribe YOUTUBE Channel

Attention

 


ഇന്നത്തെ വിഷയം ശ്രദ്ധ എന്നതിനെക്കുറിച്ചാണ്.....

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഫലപ്രാപ്തിയിലേക്ക് എത്തണം എങ്കിൽ നമ്മുടെ ചുറ്റിലുമുള്ള ആളുകളുടെ ശ്രദ്ധയിൽ പെടണം(ഒരു പക്ഷെ....).

Read More

24 March 2022

// // Subscribe YOUTUBE Channel

Sure


ഇന്നത്തെ വിഷയം നിശ്ചയം (ഉറപ്പ്) എന്നതിനെക്കുറിച്ചാണ്....

ഏതൊരു കാര്യത്തിനും നമ്മൾക്ക് ഉറപ്പ് കിട്ടിയാൽ മാത്രമേ ആശ്വാസം കിട്ടുകയുള്ളു......

Read More

23 March 2022

// // Subscribe YOUTUBE Channel

Courtesy



ഇന്നത്തെ വിഷയം മര്യാദ എന്നതിനെക്കുറിച്ചാണ്...

നമ്മൾ, നമ്മളുടെ ചുറ്റിലുമുള്ള ആളുകളിൽ നിന്നും മര്യാദ ആഗ്രഹിക്കാറുണ്ട്....

Read More

22 March 2022

// // Subscribe YOUTUBE Channel

Do not panic

 



ഇന്നത്തെ വിഷയം പതറാതെ നോക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും പതറാതെ നോക്കേണ്ടത് വളരെ അധികം പ്രാധാന്യം ഉള്ള കാര്യമാണ്, നമ്മുടെ ആവശ്യവുമാണ്.

Read More

21 March 2022

// // Subscribe YOUTUBE Channel

Reserve


ഇന്നത്തെ വിഷയം കരുതൽ എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഓരോരുത്തരും ദിനംപ്രതി ചെയ്യുന്ന ഓരോ കാര്യത്തിൽ കരുതൽ ഉള്ളവരാണ്......

സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുവാൻ കരുതൽ ഉണ്ടാവണം നമ്മൾ ഓരോരുത്തർക്കും....

Read More

20 March 2022

// // Subscribe YOUTUBE Channel

Strength

 



ഇന്നത്തെ വിഷയം
കരുത്ത്
എന്നതിനെക്കുറിച്ചാണ്.....

നമ്മൾ എല്ലാവരും എപ്പോഴും ആഗ്രഹിക്കുക കരുത്തോടെ ജീവിക്കാനാണ്.....

ശരീരത്തിനു കരുത്തു കിട്ടാൻ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.....

Read More

19 March 2022

// // Subscribe YOUTUBE Channel

Ridicule

 


ഇന്നത്തെ വിഷയം പരിഹാസം എന്നത് സംബന്ധിച്ചാണ്...

നമ്മിൽ പലരും മറ്റുള്ളവരെ പരിഹസിക്കാറുണ്ടാകാം....

നമ്മിൽ പലർക്കും ഒരുപാട് വേദനകൾ സമ്മാനിക്കുന്ന കാര്യമാണ് പരിഹാസം കേൾക്കുമ്പോൾ മിക്കവാറും അനുഭവപ്പെടുന്നത് ....

Read More

18 March 2022

// // Subscribe YOUTUBE Channel

Evaluation




ഇന്നത്തെ വിഷയം വിലയിരുത്തൽ എന്നത് സംബന്ധിച്ചാണ്......

നമ്മൾ നമ്മളുടെ ചുറ്റിലുമുള്ള മനുഷ്യരെക്കുറിച്ച് വിലയിരുത്താറുണ്ട്....

നമ്മളുടെ വിലയിരുത്തലുകൾ ഒരുപക്ഷെ ശരിയായികൊള്ളണം എന്നില്ല......

Read More

17 March 2022

// // Subscribe YOUTUBE Channel

Resist and defeat

 



ഇന്നത്തെ വിഷയം ചെറുത്ത് തോൽപ്പിക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മളെല്ലാവരും ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ഒരുപക്ഷെ പലപ്പോഴായി ചെറുത്തു തോൽപ്പിച്ചിട്ടുള്ളവരാണ്.....

Read More

16 March 2022

// // Subscribe YOUTUBE Channel

Thrive

 



ഇന്നത്തെ വിഷയം അഭിവൃദ്ധിപ്പെടുക എന്നതിനെക്കുറിച്ചാണ്....

നമ്മുടെയൊക്കെ ജീവിതത്തിൽ നാമൊക്കെ വളരെ അധികം ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് എന്തെങ്കിലും ഇഷ്ടം ഉള്ള കാര്യത്തിൽ അഭിവൃദ്ധി നേടിയെടുക്കുക എന്നത് സംബന്ധിച്ച്......

നമ്മൾ ഓരോ കാര്യവും ചെയ്യുന്നതിന് മുൻപ് അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും അഭിവൃദ്ധി നേടിയെടുക്കാൻ സാധിക്കുമോ എന്ന് പരിശോധിച്ചു നോക്കേണ്ടതുണ്ട് (ലാബിൽ കൊണ്ട് പോയി പരിശോധിക്കണം എന്നല്ല കേട്ടോ ഉദേശിച്ചത്‌...)

എന്തുകൊണ്ടാണ് നാളിതുവരെയായി അഭിവൃദ്ധി നേടിയെടുക്കാൻ നമ്മൾക്ക് സാധിക്കാത്തത് എന്ന് പരിശോധിക്കുക....(ഒരു പക്ഷെ അനുസരണ ഇല്ലായ്മ ആകാം, വിട്ടുകൊടുക്കാനുള്ള മനസ്ഥിതി ഇല്ലാത്തത് ആകാം, അലസത ഉപേക്ഷിക്കാനുള്ള മാനസിക അവസ്ഥ ഇല്ലാത്തത് ആകാം....കാരണങ്ങൾ പലതുമാകാം....).

ഏതുകാര്യത്തിലാണ് നമ്മൾക്ക് അഭിവൃദ്ധി(പുരോഗതി) ഉണ്ടാവേണ്ടത് കാര്യത്തിൽ കൂടുതൽ കൂടുതൽ പരിശീലനം നടത്തേണ്ടതുണ്ട് (അംഗീകാരമുള്ള ഗുരുക്കന്മാരിൽ നിന്നും പരിശീലനം നേടാൻ സാധിച്ചാൽ വളരെ നന്ന്.....).

ഓരോ ദിവസവും അഭിവൃദ്ധി നേടിയെടുക്കാൻ ആഗ്രഹിക്കുന്ന കാര്യത്തിനായി നമ്മൾ എത്രമാത്രം സമയം ചിലവഴിക്കുന്നുണ്ടെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.....

ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ അതിന്റെ അടിത്തറ വളരെ അധികം ശക്തിപ്പെടുത്തേണ്ടതുണ്ട്..... അടിത്തറയുടെ ശക്തി അനുസരിച്ചായിരിക്കും മേല്പോട്ട് പണിയുന്ന കെട്ടിടത്തിന്റെ നിലനിൽപ്....

നമ്മൾ നേടിയെടുക്കുന്ന ഓരോ കാര്യത്തിലുമുള്ള അഭിവൃദ്ധി കാലങ്ങളോളം നിലനിൽക്കണം എങ്കിൽ നമ്മുടെ ഭാഗത്തു നിന്നുമുള്ള നിരന്തരമായ പരിശ്രമം വളരെ അധികം ആവശ്യമായിട്ടുള്ള കാര്യമാണ്....

നിരന്തരം ആയിട്ടുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ അഭിവൃദ്ധി സ്ഥിരമായി നേടിയെടുക്കാൻ ഒരു പക്ഷെ സാധിക്കുകയുള്ളു....

നമ്മൾ ഒരു കാര്യം നല്ലത് ചെയ്യുമ്പോൾ നമ്മുടെ ചുറ്റിലും ഉള്ള വ്യക്തികളിൽ നിന്നും അതേക്കുറിച്ച് കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും, കളിയാക്കലുകളും, നിരുത്സാഹപ്പെടുത്തലുകളും, പിന്തിരിപ്പിക്കാനും തളർത്താനുമുള്ള ശ്രമങ്ങളും ,നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്ന വാക്കുകളും, പെരുമാറ്റവും ഒരുപക്ഷെ ഉണ്ടായേക്കാം.....അവയൊന്നും നമ്മളെ തളർത്താൻ അനുവദിക്കരുത്...... നമ്മൾ അഭിവൃദ്ധി നേടേണ്ടത് മറ്റുള്ളവരേക്കാൾ അധികമായി നമ്മുടെ മാത്രം ആവശ്യമാണ്.....

കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ പോസ്റ്റ്കാണാൻ ഇടയായി, വ്യക്തി ഒരുപാട് പ്രായം കഴിഞ്ഞതിനു ശേഷം പഠിക്കാൻ ചേർന്നപ്പോൾ വ്യക്തിയോട് പലരും ചോദിച്ചു പ്രായത്തിൽ പഠിച്ചിട്ട് ഇനി എന്ത് നേടാനാണ് എന്ന്..... എന്തായാലും വ്യക്തി അതൊന്നും കേട്ട് തളർന്നിരിക്കാനോ പഠനം ഉപേക്ഷിക്കാനോ തയ്യാറായില്ല..... അറിവുകൾ നേടിയെടുക്കാൻ കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് അഭിവൃദ്ധി നേടിയെടുക്കാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുക......

കഴിഞ്ഞ ദിവസം രണ്ടു മൂന്നു പേരുടെ അഭിമുഖം വീഡിയോയിലൂടെ കാണാൻ ഇടയായി... അവരുടെ ജീവിതത്തിൽ അവർ ആഗ്രഹിച്ചത് പോലെ അഭിവൃദ്ധി നേടിയെടുക്കാൻ സാധിച്ചത്, അഭിവൃദ്ധിപ്പെടാൻ കൂടുതൽ കൂടുതൽ അവസരങ്ങൾ അന്വേഷിച്ചു കണ്ടെത്തി പ്രയോജനപ്പെടുത്തിയപ്പോഴാണ് എന്ന് പറയുകയുണ്ടായി, അവർക്ക് മുൻപിൽ അതിനു ശേഷം ഒരുപാട് അവസരങ്ങളുടെ ലോകം തുറന്നു കിട്ടിയപ്പോഴാണ് എന്ന്.....

ഇടയ്ക്കിടക്ക് നമ്മളെ തന്നെ വിലയിരുത്തുക, അവനവന്റെ ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ അഭിവൃദ്ധി നേടിയെടുക്കാൻ എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു നോക്കുക...

നമ്മുടെ ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാവാൻ നമ്മൾ തന്നെ അതിയായി ആഗ്രഹിക്കണം, പരിശ്രമിക്കണം....

നമ്മുടെ ചുറ്റിലും ഉള്ള മനുഷ്യർക്ക്, നമ്മൾക്ക് വേണ്ടി മാർഗ്ഗനിർദേശങ്ങളും, സഹായങ്ങളും ചെയ്തു തരാൻ മാത്രമെ ഒരു പക്ഷെ സാധിക്കുകയുള്ളു എന്ന് വരാം......

ഞാൻ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനിൽ സ്വന്തം നിലയിൽ എഴുതുന്ന പോസ്റ്റ്പ്രസിദ്ധികരിക്കുന്നത് അനുസരിച്ചു ഓരോ വിഭാഗത്തിലുമുള്ള എന്റെ റാങ്ക് എത്രത്തോളം ഉണ്ട് എന്ന് അറിയാൻ കഴിയുന്നു, നാളിതുവരെയായി എത്ര ആളുകൾ എന്റെ പോസ്റ്റുകൾ കണ്ടിട്ടുണ്ടെന്നും, എത്ര ആളുകൾ പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ടെന്നും, പോസ്റ്റുകളിൽ എത്ര കമന്റ്ചെയ്തിട്ടുണ്ടെന്നും, എത്ര ആളുകൾ എന്റെ പ്രൊഫൈൽ ഫോളോ ചെയ്തിട്ടുണ്ടെന്നും എല്ലാം വിശദമായി തന്നെ അറിയാൻ സാധിക്കുന്നുണ്ട്.....

ഞാൻ രണ്ടു വർഷത്തിൽ അധികമായി ഉപയോഗിക്കുന്ന മേല്പറഞ്ഞ ആപ്ലിക്കേഷൻ ഇന്നിപ്പോൾ ഒത്തിരി അഭിവൃദ്ധി നേടിയിരിക്കുന്നു എന്ന് നിസ്സംശയം പറയാൻ എനിക്ക് സാധിക്കും...... അതിനു കാരണം അപ്ലിക്കേഷന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങളാണ്......

ഞാൻ സഞ്ചരിക്കാൻ ആയി വല്ലപ്പോഴും ഉപയോഗിക്കുന്ന കാർ ഓട്ടത്തിനിടയിൽ ഇടയ്ക്കു നിന്നുപോകാറുണ്ട് (ബ്രേക്ക് ചവിട്ടുന്നത് കൊണ്ടോ,ഇന്ധനം തീർന്നത് കൊണ്ടോ, മുന്നിലൂടെ സുന്ദരന്മാരും സുന്ദരികളും നടന്നു പോകുന്നത് കൊണ്ടോ, എന്റെ തള്ള് കേട്ടു സഹിക്കാൻ കഴിയാഞ്ഞിട്ടോ ഒന്നും നിൽക്കുന്നതും അല്ല കേട്ടോ). നിന്നുപോകുന്ന സമയങ്ങളിൽ കാറിന്റെ മുൻഭാഗത്തുള്ള ബോണറ്റ് തുറന്നു അവിടെയുള്ള ഫ്യൂസ് അമർത്തി വണ്ടി സ്റ്റാർട്ട്ആക്കി എടുക്കാറുണ്ട്....

പിന്നീട് വണ്ടി സ്റ്റാർട്ടിൽ കിടക്കുമ്പോൾ തന്നെ ഫ്യൂസ് അഴിച്ചാൽ പോലും വണ്ടി ഓഫ്ആകാറില്ല..... പിന്നീട് ഇലക്ട്രിഷ്യനെ വാഹനം കാണിച്ചപ്പോൾ അദ്ദേഹം ഫ്യൂസ് ഉറപ്പിക്കുന്ന ഭാഗത്തുള്ള ജോയിന്റ് കണക്ഷൻ ലൂസ് ആയി താഴോട്ട് ഇറങ്ങിയത് കൊണ്ടാണെന്നു കാരണം പറഞ്ഞു.....

നമ്മുടെ ജീവിതവും ഇതുപോലെയാണ് ഏകദേശം, എവിടെയെങ്കിലും ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാവും അതെല്ലാം കണ്ടെത്തി പരിഹരിച്ചു മുന്നോട്ട് പോകുമ്പോൾ ഒരുപാട് അഭിവൃദ്ധി നേടിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കും.....

നമ്മൾ പലപ്പോഴും എത്രയോക്കെ ശ്രമിച്ചിട്ടും അഭിവൃദ്ധി ഉണ്ടാകുന്നില്ല എങ്കിൽ അതിന്റെ കാരണം എന്താണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്.....

വർഷങ്ങളുടെ അനുഭവസമ്പത്തുള്ളവർക്ക് പരിഹാരം നിർദേശിക്കാൻ എളുപ്പം സാധിക്കും (നിർദേശം സ്വീകരിക്കണമോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നു...).

കഴിഞ്ഞ ദിവസം കിണറിന്റെ സ്ഥാനം കാണുന്ന വ്യക്തിയുടെ അഭിമുഖം വീഡിയോയിലൂടെ കാണാൻ ഇടയായി അദ്ദേഹം കടന്നു ചെന്നിടങ്ങളിൽ രണ്ടു കിണർ കുഴിച്ചിട്ട് പോലും വെള്ളം കിട്ടാത്ത ഇടങ്ങളിൽ ഇദ്ദേഹം കാണിച്ച സ്ഥലത്തു കുഴിച്ചപ്പോൾ വെള്ളം കിട്ടിയതായി വിട്ടുടമസ്ഥർ ഇദ്ദേഹത്തെ വിളിച്ചു സന്തോഷം പങ്കുവെച്ച അനുഭവം പറയുകയുണ്ടായി..... പിന്നെ ഇദ്ദേഹം തന്നെ പറയുന്നുണ്ട് 95 ശതമാനം മാത്രമാണ് ഇദ്ദേഹത്തിന്റെ മുൻപിലുള്ള വിജയസാധ്യത എന്ന്.....

ഇദ്ദേഹം തന്റെ അറിവിന്റെ അനന്തസാധ്യത തേടി, അതുപോലെ വീട്ടുകാരും പുതിയ സാധ്യത തേടി അതിന്റെ ഫലമായി രണ്ടുകുട്ടരുടെയും ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഭിവൃദ്ധി ഉണ്ടായി......

നമ്മൾ ചെയ്യുന്ന കാര്യത്തിൽ ഒരു പക്ഷെ പരാജയങ്ങൾ സംഭവിച്ചേക്കാം അവിടെയെല്ലാം നിരാശപ്പെട്ടിരിക്കാതെ വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുക.....

എല്ലാവർക്കും അവരവർക്ക് ഇഷ്ടമുള്ള കാര്യത്തിൽ (മറ്റുള്ളവരെ വേദനിപ്പിക്കാതെ) അഭിവൃദ്ധി നേടിയെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-അഭിവൃദ്ധി നേടിയെടുക്കാൻ സാധിക്കുന്നുണ്ടോ എന്ന് നമ്മൾ സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക....

നിന്തൽ പഠിക്കാൻ വെള്ളത്തിൽ ഇറങ്ങിയാലാണ് സാധിക്കുകയുള്ളു.... നീന്താൻ ശ്രമിക്കുമ്പോഴാണ് എന്തെല്ലാം പോരായ്മകൾ നിന്തലിന്റെ കാര്യത്തിൽ നമ്മൾക്ക് ഉണ്ടെന്ന് അറിയുക ഉള്ളു .....

നമ്മൾ അഭിവൃദ്ധി വേണം എന്ന് ആഗ്രഹിക്കുന്ന എന്തു കാര്യത്തിൽ ആയാലും അവയ്ക്ക് മുൻപിൽ ഉണ്ടാകുന്ന ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ മുന്നോട്ട് പോകുവാൻ സാധിക്കണം...

നമ്മൾ നേടിയെടുക്കുന്ന അഭിവൃദ്ധി നമ്മുടെ കൂടെ ജീവിക്കുന്ന ഒത്തിരി ആളുകൾക്കു ഒരു പക്ഷെ പ്രചോദനം ആകും.

ഒട്ടു മിക്കവരും സാമ്പത്തിക അഭിവൃദ്ധിയാണ് പൊതുവിൽ ആഗ്രഹിക്കുന്നത്.....

നമ്മൾ ചെയ്യുന്ന കാര്യത്തിൽ കൂടുതൽ കൂടുതൽ പരിശീലനം കിട്ടി അഭിവൃദ്ധിയുണ്ടാകുമ്പോൾ അതിനോടൊപ്പം തന്നെ മാനസികമായും ശാരീരികമായും അഭിവൃദ്ധി നേടിയെടുക്കാൻ നമ്മൾക്ക് സാധിച്ചേക്കാം...

കഴിഞ്ഞ ദിവസം ഒരു വ്യക്തിയുടെ പാട്ട് കേൾക്കാൻ ഇടയായി അദ്ദേഹത്തിന് 9 വയസ്സിനു ശേഷം വേദിയിൽ നിന്ന് പാട്ട് പാടാൻ സാധിച്ചത് 60 വർഷങ്ങൾക്ക് ശേഷമാണ്, സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ സഹായിച്ചു. അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചത് അല്ല ഇങ്ങനെ ഒരു അവസരം തന്നെ തേടി വരുമെന്ന്, അദ്ദേഹം അറിയാതെ തന്നെ അദ്ദേഹം പാട്ട് പാടിയ രംഗം ക്യാമറയിൽ റെക്കോർഡ് ചെയ്തു ആരോ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറൽ ആയത് വഴിയാണ് അദ്ദേഹത്തിന് പാടാനുള്ള അവസരം വർഷങ്ങൾക്ക് ശേഷം കിട്ടിയത്....ഇന്നിപ്പോൾ അദ്ദേഹത്തിന് ഒരു പാട് സന്തോഷം ഉണ്ട്.... പാടിയ സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ട് കുറഞ്ഞുവെന്നും പറയുകയുണ്ടായി......

എല്ലാവരുടെയും ജീവിതത്തിൽ അവരവർ ആഗ്രഹിക്കുന്നതുപോലെ അഭിവൃദ്ധി നേടിയെടുക്കാൻ സാധിക്കട്ടെ.....

ജീവിതത്തിൽ നമ്മൾ ചെയ്തു പോയ തെറ്റുകൾ തിരുത്താൻ തയ്യാറാകേണ്ടതുണ്ട് അഭിവൃദ്ധി നേടിയെടുക്കാൻ ആയിട്ട്.....

തെറ്റുകൾ തന്നെ ആവർത്തിച്ചു പഠിച്ചു (ശരിയായ അറിവിന്റെ അഭാവം കൊണ്ട് ആയിരിക്കാം ഒരുപക്ഷെ)കൊണ്ടിരുന്നിട്ട് കാര്യം ഇല്ല, ശരിയായ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കേണ്ടതുണ്ട് അഭിവൃദ്ധി നേടിയെടുക്കാൻ ആയിട്ട് ......



Read More

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE

EXAMCHOICES.IN:UNLIMITED ONLINE EXAM PRACTICE
NO LIMIT FOR ONLINE EXAM PRACTICE