337.സ്ഥിരത.
Choose your language
3 December 2023
DAILY MOTIVATION WORDS
നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും സ്ഥിരത ഉണ്ടാവണം. എന്തിലും കൂടുതൽ നേട്ടം കൈവരിക്കാൻ സ്ഥിരത ഉണ്ടാവേണ്ടതുണ്ട്. സ്ഥിരമായ പരിശീലനം ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ ഉയരങ്ങളിലേക്ക് ചെന്നെത്താൻ കഴിയുകയുള്ളു. കഴിവുകൾ വർധിക്കണം എങ്കിൽ, ചെയ്യുന്ന കാര്യത്തിൽ സ്ഥിരത ഉണ്ടാവേണ്ടതുണ്ട്.
ജീവിതത്തിൽ എന്ത് നേട്ടങ്ങളും ഉണ്ടാവണം എങ്കിൽ സ്ഥിരത ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് എന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയണം. നമ്മൾ സ്ഥിരമായി പരിശീലിച്ചുകഴിയുമ്പോൾ അതിന്റെതായ നല്ല മാറ്റങ്ങൾ നമ്മൾക്ക് അനുഭവിക്കാൻ കഴിയും. നമ്മൾക്കു എന്ത് കാര്യത്തിലും മികവ് ഉണ്ടാവണം എങ്കിൽ നല്ലത് പോലെ പരിശീലിച്ചേ മതിയാകു. സ്ഥിരമായ പരിശീലനം ഉണ്ടെങ്കിൽ വിജയം നേടുക തന്നെ ചെയ്യും എന്ന് മനസ്സിനെ എപ്പോഴും ബോധിപ്പിക്കാൻ ശ്രമിക്കുക. കിട്ടുന്ന ഓരോ സമയവും പരിശ്രമിച്ചു കൊണ്ടിരിക്കുക.മനസ്സിൽ നിന്നും നെഗറ്റീവ് ചിന്തകളെ ഒഴിവാക്കുക.
എല്ലാവർക്കും അവരവർ ആഗ്രഹിക്കുന്ന മേഖലയിൽ വേണ്ടത്ര പരിശീലനത്തിലൂടെ സ്ഥിരത കൈവരിക്കാൻ കഴിയട്ടെ.
2 December 2023
DAILY MOTIVATION WORDS
336. സത്യസന്ധത.
നമ്മിൽ പലരും ജീവിതത്തിൽ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന കാര്യം ആണ് സത്യസന്ധത എന്ന് പറയുന്നത്. നമ്മൾക്ക് എങ്ങനെ സത്യസന്ധത ജീവിതത്തിൽ കൊണ്ട് നടക്കാൻ പറ്റുക.ഓരോ വ്യക്തിയുടെയും ഇഷ്ടം ആണ് സത്യസന്ധമായി ജീവിക്കുക എന്ന് പറയുന്നത്. പലരും ജീവിതത്തിൽ ഒരു വില പോലും സത്യസന്ധതക്ക് കൊടുക്കാറില്ല.സത്യസന്ധത ജീവിതത്തിൽ കൈമോശം വരുത്തരുത്. നമ്മുടെ ചുറ്റിലും സത്യസന്ധതയോടെ ജീവിക്കുന്ന മനുഷ്യരുണ്ട്.
ജീവിതത്തിൽ എപ്പോഴും അവനവനോട് സത്യസന്ധൻ ആയിരിക്കുക. എല്ലാവർക്കും സത്യസന്ധമായി മുന്നോട്ട് പോകുവാൻ കഴിയട്ടെ.
1 December 2023
DAILY MOTIVATION WORDS
335.സത്യമായ സ്നേഹം കരുത്താണ്.
മനുഷ്യന് മുന്നോട്ട് സഞ്ചരിക്കാൻ കരുത്തു ആവശ്യമാണ്.ആരോഗ്യം ഉണ്ടാവാൻ ഭക്ഷണം കഴിക്കുന്നു, വ്യായാമം ചെയ്യുന്നു അങ്ങനെ ശരീരത്തിനു ആവശ്യമായ കരുത്തു നേടി യെടുക്കുന്നു.ശാരീരികമായ കരുത്തുപോലെ തന്നെ നമ്മൾ ഓരോരുത്തർക്കും ആവശ്യമായ ഒന്നാണ് മാനസികമായ കരുത്തു.സ്നേഹം നമ്മൾക്ക് വളരെ അധികം ആവശ്യമായ കാര്യമാണ്.
നമ്മൾ ഒരാളെ ആന്മാർഥമായി സ്‌നേഹിക്കുമ്പോൾ ആ വ്യക്തിയിൽ നിന്നും തിരിച്ചു നമ്മളും സ്നേഹം ആന്മാർത്ഥമായി തന്നെ ആഗ്രഹിക്കും.
പരസ്പരം സ്നേഹം ഇല്ലാത്ത ബന്ധങ്ങൾക്ക് കെട്ടുറപ്പ് ഉണ്ടാവില്ലല്ലോ.ആന്മാർഥമായി സ്നേഹിക്കാൻ നമ്മൾ ഒരുപാട് പഠിക്കേണ്ടി യിരിക്കുന്നു.ക്ഷമ വേണ്ടി വരും സ്നേഹം നിലനിർത്താനായിട്ട്.ഓരോ മനുഷ്യർക്കും ഓരോരോ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമാണ് ഉണ്ടാവുന്നത്.സ്നേഹത്തിനു തടസ്സം നിൽക്കുന്ന കാര്യങ്ങളാണ് ദേഷ്യം, പ്രതികാരചിന്ത മുതലായവ.
സ്നേഹം ആഗ്രഹിക്കാത്ത മനുഷ്യരില്ല. തന്നോട് ഈ ലോകത്ത് ആർക്കും സ്നേഹം ഇല്ലായെന്ന് തിരിച്ചറിയുന്ന നിമിഷം ആ വ്യക്തി ഒറ്റപ്പെടാൻ തുടങ്ങുന്നു.ജീവിതത്തിനു അർത്ഥം കൈവരുന്നത് നമ്മൾ, മറ്റുള്ളവരെ സ്നേഹിക്കുമ്പോ ഴാണ്.മറ്റുള്ളവരാൽ നമ്മൾ സ്നേഹം അനുഭവിക്കുമ്പോഴാണ്.സ്നേഹം നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്.
ഇന്ന് നമ്മളെ സത്യസന്ധമായി സ്നേഹിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് ചിന്തിച്ചു നോക്കുക.
സ്നേഹം മനുഷ്യനെ ഏതൊരു പ്രയാസങ്ങളെയും അതിജീവിക്കാനുള്ള കരുത്തു നൽകും.സ്നേഹം എന്താണെന്ന് ഒരുപക്ഷെ അതു നഷ്ടപ്പെടുമ്പോഴാ യിരിക്കും നമ്മളിൽ പലർക്കും തിരിച്ചറിവ് ഉണ്ടാവുക.
എല്ലാവർക്കും ആരോഗ്യപരമായ സ്നേഹം പരസ്പരം നിലനിർത്തികൊണ്ട് പോകുവാൻ കഴിയട്ടെ.
30 November 2023
DAILY MOTIVATION WORDS
334.സജിവമാകുക.
ഏതൊരു നല്ലകാര്യം നടപ്പിലാക്കാൻ ചെയ്യുന്ന കാര്യത്തിൽ സജിവമായ പങ്കാളിത്തം ഉണ്ടാ വേണ്ടതുണ്ട്.ഒത്തിരി കഴിവുകൾ ഉള്ള വ്യക്തികൾ നമ്മുടെ ചുറ്റിലുമുണ്ട്, പക്ഷെ എങ്കിൽ അവരുടെ ജീവിതസാഹചര്യം നിമിത്തം അവരിൽ പലർക്കും അവരുടെ കഴിവുകളെ വേണ്ടത്ര രീതിയിൽ വളർത്തികൊണ്ടുവരാൻ സാധിക്കുന്നില്ല.
ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിലെ തകർച്ചകളെ എളുപ്പം ഉൾകൊള്ളാൻ സാധിച്ചെന്നുവരില്ല.നമ്മളെകൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് നല്ല കാര്യങ്ങൾ ഇനിയുമുണ്ട് എന്ന് മനസ്സിലാക്കുകയാണ് നിരാശകളെ മറികടക്കാൻ ആദ്യം വേണ്ടത്.നമ്മൾക്ക് ആവശ്യമായ നല്ല കാര്യങ്ങളിൽ ഇനിയുള്ള നാളുകളിൽ സജീവമായി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
29 November 2023
Special person( വ്യത്യസ്തനായ വ്യക്തി)30-Dr.JOHNSON M A
മടിവിട്ടു ഉണർന്നെഴുന്നേൽക്കുക, കഠിന പരിശ്രമം നടത്തുക. അവസരം നമ്മൾക്കുവേണ്ടി ഒരിക്കലും കാത്തുനിൽക്കില്ല. അനാവശ്യ വിനോദങ്ങൾക്കായി മൊബൈലിനെ മാത്രം ആശ്രയിച്ചു ജീവിക്കാതിരിക്കുക. നമ്മളുടെ പരിസരവും, നമ്മളിരിക്കുന്ന സാഹചര്യവും എപ്പോഴും തിരിച്ചറിയാൻ പരിശ്രമിക്കുക എന്നതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
DAILY MOTIVATION WORDS
333.സജിവ താല്പര്യം.
നമ്മൾ ചെയ്യുന്ന ജോലി എന്തുമായിക്കൊള്ളട്ടെ, നമ്മൾക്ക് താല്പര്യം ഉണ്ടെങ്കിലാണ് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളൂ.ഒരുപാട് കഷ്ടപ്പാടു കൾ സഹിക്കേണ്ടതായിട്ട് വരും നമ്മൾ താല്പര്യത്തോടെ ചെയ്യുന്ന ജോലികളിൽ ചിലപ്പോഴെങ്കിലും.എന്നും ഒരേ കാര്യം തന്നെ ചെയ്യുമ്പോൾ പലപ്പോഴും താല്പര്യം നഷ്ടപ്പെടാൻ ഇടയാകാറുണ്ട്.നമ്മുടെ മനസ്സിന് ഒരു കുളിർമ ഉണ്ടാവണം എപ്പോഴും ഉർജസ്വലതയോടെ ഓരോ പ്രവർത്തികൾ ചെയ്യാനായിട്ട്.
വളരെ അധികം വേദനാജനകമായ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം, അതിനെയെല്ലാം അതിജീവിക്കേണ്ടി ഇരിക്കുന്നു.നമ്മുടെ നിത്യ ജീവിതത്തിൽ നമ്മൾ എപ്പോഴും ചെയ്യാൻ ആഗ്രഹിക്കുക താല്പര്യം ഉള്ള കാര്യങ്ങൾ ആയിരിക്കും.നമ്മളിൽ താല്പര്യം ഉണ്ടെങ്കിലാണ് എന്തെങ്കിലും കാര്യങ്ങൾ നമ്മൾ ആന്മാർത്ഥത യോടെ ചെയ്യുകയുള്ളു.ഏതു മേഖലയിലും വിജയം കണ്ടെത്താൻ ചെയ്യുന്ന കാര്യത്തിൽ സജിവ താല്പര്യം നിലനിർത്തുകയാണ് വേണ്ടത്,അതിനായി നിരന്തരം പരിശ്രമിക്കണം.
നമ്മൾ എത്തിപ്പെടേണ്ട ലക്ഷ്യത്തിലേക്ക് വേണ്ട തായ താല്പര്യം എന്നും നിലനിർത്തികൊണ്ട് പോകുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
28 November 2023
Special person(വ്യത്യസ്തനായ വ്യക്തി)29-Dr. Arooj K
എന്റെ പേര് ഡോ.അരൂജ് കെ ,കോട്ടൂർ ഉഷഭവാനിൽ കുട്ടൻ ഉഷ ദമ്പതികളുടെ മകനാണ്.
Read More
കുങ് ഫു ആൻഡ് യോഗ ഫെഡറേഷൻ കേരള, ഓൾ ഇന്ത്യ കുങ് ഫു ഫെഡറേഷൻ മെമ്പറുമാണ്.കഴിഞ്ഞ 10 വർഷം കൊണ്ട് കുങ് ഫു ആൻഡ് യോഗ പരിശീലിപ്പിച്ചു വരുന്നു.
കുങ് ഫു ആയുധമായ നഞ്ചക്ക് 20 മിനിറ്റ് കൈവിട്ടു കണ്ണുകെട്ടി കറക്കി (27വേൾഡ് റെക്കോർഡ് 11 നാഷണൽ അവാർഡ് )റെക്കോർഡ് നേടാൻ സാധിച്ചു.
കുറഞ്ഞ കാലയളവിൽ കൂടുതൽ നേട്ടങ്ങൾക്ക് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു . കൂടാതെ ഷാവോലിൻ കുങ് ഫു ൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റും . യോഗയിൽ ഡിപ്ലോമയും ഉണ്ട് .കൂടാതെ എന്റെ ശിഷ്യന്മാർക്കു പല റെക്കോർഡുകളും ലഭിച്ചു .
എനിക്ക് പൂർണ പിന്തുണയുമായി ഭാര്യ സംഗീത സത്യൻ, മകൻ രാശി,സഹോദരൻ അരുൺ കെ എന്നിവർ കൂടെയുണ്ട്.
ഏറ്റവും സന്തോഷമുള്ള ഒരു വാർത്ത ഞാൻ നിങ്ങളോട് പങ്കുവയ്ക്കുകയാണ്. യൂറോപ്പിലെ ഏറ്റവും അംഗീകാരമുള്ള വേൾഡ്റെക്കോർഡ് എനിക്ക് കിട്ടി. ഇതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് സ്പെയിനിൽ നിന്നാണ്.ഗിന്നസ് വേൾഡ് റെക്കോർഡിനോളം. അതിലും അംഗീകാരം ഉള്ള ഒരു റെക്കോർഡ് ആയതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ ആയോധനകലക്കും. ഗുരുക്കന്മാർക്കും ഒത്തിരി നന്ദി അറിയിക്കുന്നു. ആയോധനകലയിൽ ഇന്ത്യയിൽ ഇതുവരെ ഓഫീഷ്യൽ വേൾഡ് റെക്കോർഡ് ആർക്കും ലഭിച്ചിട്ടില്ല എന്നുള്ളത് ഈ റെക്കോർഡിന് മധുരം കൂട്ടുന്നു.
self defence by arooj എന്ന പേരിൽ യൂട്യൂബ് ചാനലും എനിക്ക് ഉണ്ട്.
നമുക്ക് ഇഷ്ടമുള്ളത് എന്തു തന്നെയാണെങ്കിലും അതു മറ്റുള്ളവർക്കുവേണ്ടി ഉപേക്ഷിക്കാതിരിക്കുക.അതു നമ്മളെ ലോകത്തിനുമുന്നിൽ ഒരു ദിവസം തീർച്ചയായും എത്തിക്കും എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
DAILY MOTIVATION WORDS
332.സങ്കല്പം എന്താണ്.
നമ്മൾ ഓരോരുത്തർക്കും ഭാവി കാര്യങ്ങളെക്കുറിച്ച് ഓരോരോ സങ്കല്പങ്ങൾ ഉണ്ടാകും.നമ്മൾക്ക് എന്തൊക്കെ സങ്കൽപ്പങ്ങൾ ഉണ്ടായാലും അതെല്ലാം യാഥാർഥ്യം ആകണം എന്നില്ല.ഈ ലോകത്തുള്ള എന്തിനെക്കുറിച്ചും നമ്മൾക്ക് സങ്കൽപ്പിക്കാം, ചിലത് നല്ലത് ആയിരിക്കും, ചിലത് മോശമായിരിക്കും.
മനുഷ്യർക്ക് സങ്കൽപ്പങ്ങൾ ഉണ്ടാവുന്നത് വലിയൊരു അനുഗ്രഹമാണ്.നമ്മുടെ മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ സങ്കൽപ്പിച്ചു കൊണ്ടി രിക്കാൻ വലിയൊരു താല്പര്യം കാണും. നമ്മ ൾക്ക് നല്ലത് എന്ന് തോന്നുന്നത് സങ്കൽപ്പിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാത്തത് ആണെങ്കിൽ പരിശ്രമിക്കാനും കഴിയട്ടെ.
27 November 2023
DAILY MOTIVATION WORDS
331.സങ്കടമുണ്ട്.
നമ്മളുടെ ചുറ്റുപാടും നടക്കുന്ന അരുതാത്ത സംഭവങ്ങൾ നമ്മളെ സങ്കടത്തിൽ ആക്കാറില്ലേ.
ഈ ഭൂമിയിൽ ജീവിക്കുന്ന ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമായ ആളുകൾക്ക് വരെ എന്തെങ്കിലും കാര്യത്തിൽ സങ്കടം ഉണ്ടാവാതെ ഇരിക്കില്ല.അമിതമായ പ്രതിക്ഷ നമ്മിൽ പലർക്കും ഒരു പക്ഷെ സങ്കടത്തിനു കാരണമായേക്കാം.ഓരോ മനുഷ്യർക്കും സങ്കടത്തിനു ഓരോരോ കാരണങ്ങൾ ഉണ്ടാവാം.
ചില സന്ദർഭങ്ങളിൽ നമ്മളെകൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ വരുമ്പോൾ സ്വഭാവികമായിട്ട് സങ്കടം വരിക പതിവാണ്.
നഷ്ടങ്ങൾ ഓർത്തു കഴിയുമ്പോൾ നമ്മിൽ പലർക്കും സങ്കടം വരാറുണ്ട്.
ആരുടെയും പരിഗണന കിട്ടാതെ വരുമ്പോൾ സങ്കടപ്പെടുന്നവരുമുണ്ട്.സങ്കടങ്ങളുടെ കുത്തൊഴു ക്കിൽ പെട്ട് തളർന്നു പോകുന്നവരാണ് നമ്മളിൽ പലരും.സങ്കടം വരാൻ ചിലപ്പോൾ നിസ്സാര കാരണം മതി.
സങ്കടം മാറാൻ ഓരോ ദിവസവും നമ്മളും നമ്മ ളുടെ ചുറ്റിലുമുള്ളവരും പല തരത്തിലുള്ള ശ്രമ ങ്ങളും ഒരുപക്ഷെ നടത്താറുണ്ട്.നമ്മൾ ചെയ്യേണ്ട തായ കടമകൾ അന്നന്നു തന്നെ ചെയ്യുക.അങ്ങനെ ആണെങ്കിൽ നാളെ നമ്മൾക്കു കഴിഞ്ഞതിനെ ഓർ ത്തു സങ്കടപ്പെടാനുള്ള സാഹചര്യം ഒരു പരിധി വരെ ഒഴിവാകും.എല്ലാവർക്കും സങ്കടങ്ങൾ മാറി സന്തോഷത്തിന്റെ നല്ല നാളുകൾ വരട്ടെ.
26 November 2023
DAILY MOTIVATION WORDS
330.സങ്കടപ്പെടേണ്ട.
ഏതൊരു വ്യക്തിക്കും സങ്കടം എപ്പോൾ വേണമെങ്കിലും ഉണ്ടാവാം.സങ്കടം മാറണം എങ്കിൽ സന്തോഷിക്കാൻ തക്കതായ എന്തെങ്കിലും കാര്യം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവണം.സങ്കടത്തിനു പരിധി നിശ്ചയിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.സങ്കടം ഉണ്ടാവാൻ നമ്മൾക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം.
സങ്കടങ്ങളെ നേരായ വിധത്തിൽ നിയന്ത്രിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം. നമ്മൾ ആഗ്രഹിച്ചത് നമ്മളെകൊണ്ട് നേടാൻ കഴിഞ്ഞില്ലെങ്കിൽ സങ്കടം സ്വഭാവികമായിട്ട് ഉണ്ടായെന്നു വരാം.
സങ്കടം നമ്മളെ ഓരോ നിമിഷവും ഒരുപാട് തളർത്തിയേക്കാം.ഒരിക്കൽ സങ്കടം വന്നു തളർന്നു പോയവർക്ക് പിന്നീട് അതേപോലെയുള്ള സങ്കടങ്ങളെ നിഷ്പ്രയാസം നേരിടാൻ പലപ്പോഴും സാധിക്കാറുണ്ട്.
ഓരോരുത്തരും അവരവരുടെ ലക്ഷ്യം നേടുന്നതിനു സങ്കടങ്ങളെ നേരിടാൻ പഠിച്ചേ മതിയാകുള്ളൂ. സങ്കടങ്ങളെ നേരിടാൻ കഴിഞ്ഞാൽ മാത്രമാണ് ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷ ത്തിനെ സ്വീകരിക്കാൻ നമ്മൾക്കൊക്കെ ഒരുപക്ഷെ സാധിക്കുക.എല്ലാവർക്കും സങ്കടപ്പെടാതെ മുന്നോട്ട് പോകാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
25 November 2023
DAILY MOTIVATION WORDS
329.സങ്കടപ്പെടാതെ സമാധാനിക്കുകയാണ് വേണ്ടത്.
നമ്മുടെയൊക്കെ ജീവിതത്തിൽ സമാധാനം ഉണ്ടാവാൻ നമ്മോളൊക്കെ വളരെ അധികം ആഗ്രഹിക്കാറുണ്ട്.ഒരുപാട് സങ്കടപ്പെട്ടിട്ട് നമ്മൾക്ക് ഒന്നും തന്നെ നേടാൻ കഴിയില്ലല്ലോ. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന സങ്കടങ്ങളെ ഇല്ലാതെ യാക്കാൻ എങ്ങനെ സാധിക്കും എന്നതിനെപറ്റി ഇനിയുള്ള നാളുകളിൽ ചിന്തി ക്കുക.നമ്മൾക്കുണ്ടാകുന്ന സങ്കടം പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ശരിയായ വഴി കണ്ടെ ത്തണം.നമ്മളുടെ സങ്കടത്തിനു കാരണമായവരെ കുറ്റപ്പെടുത്താതെ എങ്ങനെ സങ്കടത്തിൽ നിന്നും മോചനം നേടാൻ നമ്മൾ ഓരോരുത്തർക്കും കഴിയുമെന്ന് ആലോചിക്കുക.
നമ്മുടെയൊക്കെ സങ്കടങ്ങൾ മറ്റുള്ളവരുടെ സങ്കടങ്ങൾക്കുമുൻപിൽ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് അൽപ്പം എങ്കിലും നമ്മൾക്ക് ആശ്വാസം നൽകിയേക്കാം.ഈ ലോകത്തിൽ ഒരുപാട് ആളുകളുടെ സങ്കടം ഇല്ലാതെയാക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മനുഷ്യർ അഹോരാത്രം കഷ്ടപ്പെടുന്നുണ്ട്.നമ്മുടെയുള്ളിലെ സങ്കടം മാറ്റാൻ ഒരിക്കലും തെറ്റായ മാർഗം നമ്മൾ ആരും തന്നെ സ്വീകരിക്കാതിരിക്കുക.സങ്കടങ്ങളെ ശരിയായ വിധത്തിൽ ഒഴിവാക്കി മുന്നോട്ട് പോകാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
24 November 2023
DAILY MOTIVATION WORDS
328.സങ്കടങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുക.
നമ്മൾ എല്ലാവർക്കും ഒത്തിരി അധികം സങ്കടം ഉള്ളിന്റെ ഉള്ളിൽ ഒരുപക്ഷെ എപ്പോഴെങ്കിലും ഉണ്ടായേക്കാം.ചില ആളുകൾ ഉള്ളിൽ എത്ര അധികം സങ്കടം ഉണ്ടെങ്കിൽ പോലും അതൊന്നും പുറമെ കാണിക്കാറില്ല.സങ്കടങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുക എന്നുപറയുന്നത് എല്ലാവർക്കും അത്ര എളുപ്പമുള്ള കാര്യം അല്ല.പലപ്പോഴും സങ്കടത്തിനു കാരണം ആകുന്നത് നമ്മുടെ അലസത ആയിരിക്കാം.നമ്മുടെ ഉള്ളിലെ സങ്കടങ്ങളെ ചെറുത്തു തോൽപ്പിക്കാൻ നമ്മൾ ഇനിയും ഒരുപാട് പരിശ്രമിക്കേ ണ്ടിയിരിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതിനു വിപരീതമായി സംഭവിക്കുന്നതെല്ലാം നമ്മൾക്ക് സങ്കടത്തിനു കാരണമാണ്. ചില ആളുകളുടെ ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ അവർ അതിനുള്ള പരിഹാരം കണ്ടെത്താനും അതിലുടെ അതേ സങ്കടത്തിലൂടെ കടന്നുപോകുന്ന മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കുന്നു. ഇന്നിപ്പോൾ പല കണ്ടുപിടുത്തങ്ങളും സംരഭങ്ങളും പലരുടെയും സങ്കടത്തിൽ നിന്നും ഉൾകൊണ്ട പാഠത്തിൽ നിന്നുമാണ് രൂപംകൊണ്ടത്.ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് സന്തോഷം നിറഞ്ഞ ജീവിതമാണ്.
നമ്മുടെയൊക്കെ ജീവിതത്തിൽ സങ്കടത്തിന് കാരണങ്ങൾ നിരവധി ഉണ്ടാവാം. സങ്കട പ്പെട്ടതുകൊണ്ട് എന്തെങ്കിലും നേട്ടം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ടോയെന്ന് നമ്മൾ ചിന്തിക്കുക.ഏതൊരു മനുഷ്യനും ഏറ്റവും കൂടുതൽ ഒരുപക്ഷെ സങ്കടപ്പെടുക സ്നേഹം നഷ്ടപ്പെടുമ്പോഴായിരിക്കും.തന്നെ ആരും സ്നേഹിക്കാൻ ഇല്ലായെന്നുള്ള സങ്കടത്തിൽ ജീവിക്കുന്നവരും ഒരുപാട് പേരുണ്ടാവും നമ്മുടെയൊക്കെ കുട്ടത്തിൽ. സങ്കടങ്ങളെ ഇല്ലാതെ യാക്കാൻ വിശ്വാസ്തരായവരോടുള്ള തുറന്നു പറച്ചിൽ ഒരു പരിധി വരെയെങ്കിലും സഹായിച്ചേക്കും.ജീവിതത്തിൽ ഇന്നുവരെ ഒന്നും ആയിതിരാൻ കഴിയാതെ പോയതിൽ സങ്കടപ്പെടുന്നവരുണ്ട്.
ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കേണ്ടി വരുന്നവർക്ക് സങ്കടം ഉണ്ടാവാറുണ്ട്.എത്ര ശ്രമിച്ചിട്ടും സങ്കടത്തിനു യാതൊരു കുറവുമില്ല എന്ന് പരാതി പറയുന്നവരും ഉണ്ട്.
ഓരോ സങ്കടവും നമ്മളിൽ നിന്നും അകലണമെങ്കിൽ നിശ്ചിത സമയവും കാലവും ആവശ്യമാണല്ലോ. ജീവിതത്തിൽ എത്രയൊക്കെ സങ്കടം ഉണ്ടെങ്കിലും അതിനെയെല്ലാം ധിരതയോടെ നേരിടാൻ പഠിക്കുക.
നമ്മളുടെ ചുറ്റിലും ഉള്ളതെല്ലാം മാറ്റങ്ങൾക്ക് വിധേയമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. സങ്കടങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, നമ്മുടെ സങ്കടങ്ങൾക്ക് നേരായ വിധത്തിൽ പരിഹാരം കണ്ടെത്താൻ നിരന്തരം ശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
23 November 2023
DAILY MOTIVATION WORDS
327.സംതൃപ്തി.
നമ്മൾ എന്തുചെയ്യുമ്പോഴും സംതൃപ്തി അന്വേഷിക്കാറുണ്ട്.
നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും നമ്മൾക്ക് എപ്പോഴും സംതൃപ്തി കിട്ടിക്കൊള്ളണം എന്നില്ലല്ലോ.സംതൃപ്തി ലഭിക്കണമെങ്കിൽ കാര്യം ആയിട്ടുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.ഒത്തിരി ഘടകങ്ങളെ ആശ്രയി ച്ചിരിക്കും ഓരോ മനുഷ്യർക്കും സംതൃപ്തി ലഭിക്കാനായിട്ട്.സംതൃപ്തി നമ്മൾ തന്നെ വിചാരിച്ചാലേ നേടിയെടുക്കാൻ കഴിയുകയുള്ളു.
നാളുകൾ കൊണ്ടു മാത്രമേ പല കാര്യങ്ങളിലും നമ്മൾക്ക് ഒരുപക്ഷെ സംതൃപ്തി ലഭിക്കുകയുള്ളു.
കാലഘട്ടത്തിനു അനുസരിച്ചു നമ്മളുടെയൊക്കെ സംതൃപ്തിക്ക് മാറ്റങ്ങൾ സംഭവിച്ചേക്കാം.നമ്മൾ ഓരോരുത്തരും സംതൃപ്തി കിട്ടാൻ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്.നേരായിട്ടുള്ള സംതൃപ്തി ക്കുവേണ്ടി ക്ഷമയോടെ നിരന്തരം പരിശ്രമിക്കാൻ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
22 November 2023
DAILY MOTIVATION WORDS
326.ശീലങ്ങൾ.
നമ്മൾ ഓരോ ദിവസവും സ്ഥിരമായി ചെയ്യുന്ന ഓരോ കാര്യങ്ങളും പിന്നീട് ശീലങ്ങൾ ആയി മാറാറുണ്ട്. കഴിഞ്ഞ കാലത്തിൽ നമ്മളിൽ പലർക്കും തെറ്റായ ശീലങ്ങൾ കടന്നു വന്നിട്ടുണ്ടാകും അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ടാകും നാളിത് വരെയായിട്ട്.
ഓരോ വിഴ്ചയിൽ നിന്നും,തകർച്ചയിൽ നിന്നും തിരിച്ചറിവുകൾ നേടേണ്ടതുണ്ട്. പുതിയ നല്ല ശീലങ്ങൾ നമ്മൾ തുടങ്ങണം. ജീവിതത്തിൽ തെറ്റായ ശീലങ്ങളുടെ പുറകെ പോകരുത് ഒരിക്കലും. ആവശ്യം ഇല്ലാത്ത ശീലങ്ങൾ നമ്മൾ ആരെയും പഠിപ്പിച്ചു കൊടുക്കരുത്.
തെറ്റായ ശീലങ്ങൾ ഒരാളുടെ ജീവിതം അടിമുടി മാറ്റിമറിക്കും. നമ്മളുടെ പ്രവർത്തികൾ മൂലം വേദനയോടെ ആരുടെയും കണ്ണു നിറയാൻ പാടില്ല.എല്ലാവർക്കും നല്ല ശീലങ്ങൾ ഉണ്ടാവട്ടെ.
21 November 2023
DAILY MOTIVATION WORDS
325.ശരിയല്ല.
നമ്മളോട് പലരും പറഞ്ഞിട്ടുണ്ടാകും നമ്മൾ ചെയുന്നതൊന്നും ശരിയല്ല എന്ന്.നമ്മൾ സ്വയം വിലയിരുത്തുക നമ്മൾ ഇന്നുവരെ ചെയ്യുന്ന കാര്യങ്ങൾ ഓരോന്നും ശരിയാണോയെന്ന്. നിരന്തരമായ പരിശ്രമം മാത്രമാണ് ശരികളിലേക്ക് നയിക്കുകയുള്ളു. ശരിയല്ലാത്ത കാര്യങ്ങൾ വേണ്ടായെന്ന് വെക്കാൻ ധൈര്യം വേണം. ആദ്യമായി നമ്മൾ ഓരോ കാര്യവും പഠിക്കുമ്പോൾ തെറ്റുകൾ സ്വഭാവികമായി സംഭവിക്കാറുണ്ട്.കുഞ്ഞുനാൾ തൊട്ട് തെറ്റുകൾ തിരുത്തിയാണ് ശരികളിലേക്ക് നമ്മൾ ഓരോരുത്തരും കാലെടുത്തു വെക്കുന്നത്. നമ്മൾ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ വിലയിരുത്തുക, നമ്മൾ ഇന്ന് ചെയ്ത കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക, തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തി മുന്നേറുക.
കണ്മുന്നിൽ കാണുന്ന തെറ്റുകൾ ഒഴിവാക്കിയെങ്കിൽ മാത്രമേ ശരികൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുകയുള്ളു.
നമ്മളുടെ ചുറ്റിലും ഒരുപാട് മനുഷ്യർ അവരുടെ ജീവിതത്തിൽ ശരികൾ ചെയ്യുന്നതുകൊണ്ടാണ് ഉയർച്ചകൾ ഉണ്ടാകുന്നത്.
എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ശരികൾ കണ്ടെത്തി മുന്നേറാൻ കഴിയട്ടെ.
20 November 2023
DAILY MOTIVATION WORDS
324.ശ്രമിച്ചേ പറ്റു.
നമ്മൾ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ
അതിനുകാരണം നേട്ടത്തിനുവേണ്ടി നമ്മൾ ഓരോരുത്തരും ആന്മാർഥമായി പരിശ്രമിച്ചതുകൊണ്ടാണ്. നമ്മൾക്ക് വേണ്ട കാര്യം നമ്മൾ തന്നെ ശ്രമിക്കാൻ തയ്യാറാകണം.
നമ്മളുടെ നേട്ടങ്ങൾ, നമ്മൾക്ക് നേടണമെങ്കിൽ പരിശ്രമത്തിന്റെ കാര്യത്തിൽ ഒരിക്കലും ഉപേക്ഷ വിചാരിക്കരുത്. നമ്മൾ ഓരോ കാര്യവും മുന്നോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ പല തവണ പരാജയപ്പെടേണ്ടി വന്നേക്കാം, എങ്കിലും സാരമില്ല ശ്രമിച്ചുകൊണ്ടേയിരിക്കുക. മടികൂടാതെ പരിശ്രമി ക്കാൻ തയ്യാറാണെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് വിജയം നേടിയെടുക്കാൻ കഴിയുക തന്നെ ചെയ്യും.
ശ്രമിച്ചുനോക്കാതെ ആർക്കും ഒന്നിലും വിജയിക്കാൻ കഴിയില്ലല്ലോ. ഓരോ തവണ ശ്രമിക്കുക ഒരുപക്ഷെ പരാജയം ഉണ്ടായേക്കാം തളരാതെ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക.
ശ്രമിക്കുന്നതിന്റെ എണ്ണം വർദ്ധിക്കുന്തോറും വിജയിക്കാനുള്ള സാധ്യത കൂടി വരും. നമ്മളുടെ കൂടെ ജീവിക്കുന്ന ഒരുപാട് ആളുകൾ ഒരുപക്ഷെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് ഒന്നും ഇല്ലായ്മയിൽ നിന്നാണ്.അവർ തങ്ങൾക്ക് കിട്ടിയ സമയം വെറുതെ നഷ്ടപ്പെടുത്തികളയാതെ കഷ്ടപ്പെടാൻ തീരുമാനിച്ചു.മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ, ഉയർച്ചകൾ നേടാൻ, നമ്മൾ ഏവർക്കും പരിശ്രമിക്കാൻ സാധിക്കട്ടെ.
19 November 2023
DAILY MOTIVATION WORDS
323.ശ്രദ്ധിക്കേണ്ടതെന്തെല്ലാം.
നമ്മളിൽ പലർക്കും ഇന്നിപ്പോൾ ശ്രദ്ധിക്കാൻ ഒരുപാട് വിഷയങ്ങളുണ്ടാകും.ശ്രദ്ധ തെറ്റുന്നതാണ് പല വിപത്തുകൾക്കും കാരണം.ഒരു മനുഷ്യന് ഒരു കാര്യം ഒരു പരിധിയിൽ കൂടുതൽ നേരം തുടർച്ചയായി ശ്രദ്ധിക്കാൻ കഴിയണമെന്നില്ലല്ലോ.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് നമ്മുടെ ആരോഗ്യമാണ്.നേരായിട്ടുള്ള കാര്യങ്ങൾക്ക് നല്ലതുപോലെ കഷ്ടപ്പെട്ടാൽ തീർച്ചയായും ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.ചെറിയ കാര്യത്തിൽ പോലും വേണ്ട വിധത്തിലുള്ള ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.ഇന്നിപ്പോൾ നമ്മൾക്ക് ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ നൽകാൻ ശ്രമിക്കുക.ഏതു മേഖലയിലും വളരെ അധികം ശ്രദ്ധിച്ചാൽ മാത്രമേ പുരോഗതി ഉണ്ടാവുള്ളു.
നമ്മൾക്ക് നേടേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കൂടുതൽ നൽകാൻ കഴിയണം.എപ്പോഴായാലും ചെയ്യുന്ന കാര്യത്തിൽ അതീവ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്.വേണ്ട സമയത്തു ശ്രദ്ധ ഇല്ലാതെയായി പോയതുകൊണ്ട് പിന്നീട് കാലങ്ങളോളം സങ്കടത്തിൽ കഴിയുന്നവരുണ്ട്.അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.ഓരോ കാര്യം ചെയ്യുമ്പോഴും തുടക്കം മുതൽ തന്നെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.എന്തു വാങ്ങിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും മുന്നോട്ട് സഞ്ചരിക്കുമ്പോഴും വളരെ അധികം ശ്രദ്ധ നൽകാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
18 November 2023
Real Estate advertisement
കേരളത്തിൽ വീട്, സ്ഥലങ്ങൾ, ബിൽഡിംഗ്, സ്ഥാപനങ്ങൾ മുതലായവ ഉടനെ വിൽക്കാനും, വാങ്ങാനും, വാടകക്ക് അല്ലെങ്കിൽ പണയത്തിന് നൽകാനും താല്പര്യം ഉള്ളവർ വിശദവിവരങ്ങൾ താഴെ അഭിപ്രായം ആയിട്ട് രേഖപ്പെടുത്താമോ. ആവശ്യക്കാർക്ക് ഉപകരിക്കുമല്ലോ.
Read More