Choose your language

30 June 2022

// // Subscribe YOUTUBE Channel

No need to think too much about it



ഇന്നത്തെ വിഷയം അതേക്കുറിച്ച് കൂടുതലായിട്ട് ആലോചിക്കുകയൊന്നും വേണ്ട എന്നതിനെക്കുറിച്ചാണ്......

നമ്മൾ ഓരോ നിമിഷവും പല തരത്തിലുള്ള ആലോചനയിലൂടെയാണ് കടന്നുപോകുന്നത്.....

Read More

29 June 2022

// // Subscribe YOUTUBE Channel

Everything lost will be regained



ഇന്നത്തെ വിഷയം നഷ്ടപ്പെട്ടു പോയതെല്ലാം തിരിച്ചുപിടിക്കും എന്നതിനെക്കുറിച്ചാണ്.....
നമ്മളിൽ പലർക്കും ഒരുപാട് നഷ്ടങ്ങൾ നാളിതുവരെയായി ഉണ്ടായിട്ടുണ്ടാകും.....
Read More

28 June 2022

// // Subscribe YOUTUBE Channel

Create quality



ഇന്നത്തെ വിഷയം നിലവാരം(ഉറപ്പ്) ഉണ്ടാക്കുക എന്നതിനെക്കുറിച്ചാണ്......

നമ്മളൊക്കെ മറ്റുള്ളവരിൽ നിന്നും മെച്ചപ്പെട്ട രീതിയിലുള്ള നിലവാരം പ്രതീക്ഷിക്കുന്നുണ്ട്, അതുപോലെ തന്നെ നമ്മൾ ഓരോരുത്തർക്കും ഒരു നിശ്ചിത നിലവാരം എങ്കിലും ഉണ്ടെന്ന് നമ്മളിൽ പലരും വിശ്വസിക്കുന്നുണ്ട്.....

Read More

27 June 2022

// // Subscribe YOUTUBE Channel

Do not ask anyone anything unnecessarily



ഇന്നത്തെ വിഷയം ആവശ്യം ഇല്ലാതെ ആരോടും ഒന്നും ചോദിക്കരുത് എന്നതിനെക്കുറിച്ചാണ്....

ചിലർക്കൊക്കെ അവരോട്, ആരും തങ്ങളുടെ എന്തെങ്കിലും വ്യക്തിപരമായ കാര്യത്തെക്കുറിച്ച് ചോദിക്കുന്നത് ഇഷ്ടം അല്ല......

Read More

26 June 2022

// // Subscribe YOUTUBE Channel

You know what



ഇന്നത്തെ വിഷയം എന്തറിയാം എന്നതിനെക്കുറിച്ചാണ്.....

നമ്മളോട് പലരും ചോദിക്കാറുണ്ട് തനിക്കു/നമ്മൾക്ക് ഇതിനെക്കുറിച്ച്/അതിനെക്കുറിച്ചു എന്തറിയാം എന്ന്....

Read More

25 June 2022

// // Subscribe YOUTUBE Channel

Be patient



ഇന്നത്തെ വിഷയം ക്ഷമയോടെ കാത്തിരിക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പലപ്പോഴും ക്ഷമ നഷ്ടപ്പെടാറുണ്ട്....

Read More

24 June 2022

// // Subscribe YOUTUBE Channel

Endurance



ഇന്നത്തെ വിഷയം സഹിക്കുക എന്നതിനെക്കുറിച്ചാണ്.....

എന്റെ എഴുത്തു മുഴുവനായി വായിക്കുന്നത് സഹിക്കാൻ(സഹായിക്കാൻ അല്ല ഉദേശിച്ചത്കേട്ടോ)കഴിയുന്നവർ മാത്രം തുടർന്ന് വായിച്ചാൽ മതി......(സാരമില്ല ഇന്നത്തെ വിഷയം സഹിക്കുന്നത് ആയതുകൊണ്ട് ഞങ്ങൾ സഹിച്ചോളാം....).

Read More

23 June 2022

// // Subscribe YOUTUBE Channel

Insult





ഇന്നത്തെ വിഷയം അപമാനം എന്നതിനെക്കുറിച്ചാണ്.....

വേണ്ടപ്പെട്ട പലരിൽ നിന്നും അപമാനം ഏൽക്കേണ്ടി വരുന്നത് പലർക്കും സഹിക്കാവുന്നതിലും അപ്പുറം ഉള്ള അനുഭവം ആയിരിക്കും (ഒരു പക്ഷെ.....).

Read More

22 June 2022

// // Subscribe YOUTUBE Channel

It is not good to be wasted without need



ഇന്നത്തെ വിഷയം ആവശ്യം ഇല്ലാതെ വാശി പിടിക്കുന്നത് നല്ലതല്ല എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പലപ്പോഴും വാശി ഉണ്ടാവാറുണ്ട്.....

Read More

21 June 2022

// // Subscribe YOUTUBE Channel

Let the good dream come true



ഇന്നത്തെ വിഷയം നല്ല സ്വപ്നം യാഥാർഥ്യം ആകട്ടെ എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ ഒട്ടുമിക്കവരും ഉറക്കത്തിൽ സ്വപ്നങ്ങൾ കാണാറുണ്ട്...... ചില സ്വപ്നങ്ങൾ നമ്മളെ ഭയപ്പെടുത്തും, മറ്റു ചില സ്വപ്നങ്ങൾ നമ്മളെ സന്തോഷിപ്പിക്കും.....

Read More

20 June 2022

// // Subscribe YOUTUBE Channel

Quarrel






ഇന്നത്തെ വിഷയം പിണക്കം എന്നതിനെക്കുറിച്ചാണ്....

ചെറുപ്പം തൊട്ട് നമ്മളിൽ പലരും പിണക്കം കണ്ടു മനസ്സിലാക്കിയിട്ടുണ്ട്....

ചിലർക്ക് മറ്റുള്ളവരുടെ പിണക്കം കാണുന്നത് വളരെയേറെ സന്തോഷം ഉള്ള കാര്യമാണ്.....

Read More

19 June 2022

// // Subscribe YOUTUBE Channel

The time will come

 



ഇന്നത്തെ വിഷയം സമയം വരും എന്നതിനെക്കുറിച്ചാണ്.....

സമയം വരും അതുപോലെ തന്നെ പെട്ടെന്ന് കടന്നു പോകും ഇതൊക്കെ ഏതൊരു ചെറിയ കുട്ടിക്ക് പോലും അറിയാവുന്ന കാര്യമാണ്....

Read More

18 June 2022

// // Subscribe YOUTUBE Channel

Celebrate



ഇന്നത്തെ വിഷയം ആഘോഷിക്കുക എന്നതിനെക്കുറിച്ചാണ്....

നമ്മുടെയൊക്കെ ജീവിതത്തിലെ ഓരോ മനോഹരമായ നിമിഷങ്ങൾ ആഘോഷിക്കാൻ നമ്മൾ എല്ലാവരും വളരെയേറെ ആഗ്രഹിക്കുന്നവരാണ്.....

Read More

17 June 2022

// // Subscribe YOUTUBE Channel

Do not hesitate





ഇന്നത്തെ വിഷയം മടിവിചാരിക്കരുത് എന്നതിനെക്കുറിച്ചാണ്....

നമ്മളുടെ ജീവിതത്തിൽ എത്രയോ പ്രാവശ്യം മടി ഉണ്ടായിട്ടുണ്ട്....

മടിവിചാരിച്ചാൽ ഇതു മുഴുവനായി വായിക്കാൻ നിങ്ങളിൽ ആർക്കും സാധിക്കില്ല എന്ന് ഓർമ്മപ്പെടുത്തികൊണ്ട് തുടങ്ങട്ടെ.....

Read More

16 June 2022

// // Subscribe YOUTUBE Channel

Keep silent





ഇന്നത്തെ വിഷയം മൗനം(നിശബ്ദത) പാലിക്കുക എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലരും പലപ്പോഴും പല സാഹചര്യങ്ങളിലും മൗനം പാലിക്കാറുണ്ട്.....

മൗനം കൊണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരുപാട് ഗുണങ്ങളും അതോടൊപ്പം തന്നെ ദോഷങ്ങളും സാഹചര്യം വിലയിരുത്തികൊണ്ട് നമ്മൾ ഓരോരുത്തർക്കും പറയാൻ കഴിയും.....

ഒരു മനുഷ്യൻ മൗനം പാലിക്കുന്നത് ഒരു പക്ഷെ വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് ബോധ്യം ആകുമ്പോഴോ ആണ്.....

ചില ആളുകൾക്ക് ചില സാഹചര്യങ്ങളിൽ മറ്റുള്ളവരോട് സംസാരിക്കാൻ/പറയാൻ വാക്കുകൾ കിട്ടുന്നുണ്ടാവില്ല....

ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടെ എഴുതിവെച്ചിട്ടുണ്ട് മൗനം പാലിക്കണം എന്ന്..... നിശബ്ദതയിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.... വായനമുറിയിൽ നിശബ്ദത പാലിക്കുവാൻ പറയുന്നതിന് കാരണം അവിടെ പുസ്തകം വായിക്കുന്നവരുടെ ശ്രദ്ധ തെറ്റാതിരിക്കാനാണ്......

നല്ലത് പോലെ സംസാരിച്ചിരുന്നവർ പെട്ടെന്നൊരുന്നാൾ മൗനം പാലിക്കുന്നത് കാണാൻ ഇടയായിട്ടുണ്ട്, പിന്നീട് അന്വേഷിച്ചപ്പോളാണ് അറിയാൻ കഴിഞ്ഞത് വ്യക്തിയുടെ വേണ്ടപ്പെട്ട ഒരാൾ മരിച്ചതിന്റെ സങ്കടം/വ്യക്തിപരമായ സങ്കടം ആണെന്ന്.....

എന്റെ ജീവിതത്തിൽ എന്നേ പലരും വായ അടപ്പിച്ചിട്ടുണ്ട്(ഞാൻ പൊതുവെ മറ്റുള്ളവരുടെ വായ എന്റേതായ വാക്കുകൾകൊണ്ട് അടപ്പിക്കുകയാണ് ചെയ്യാറുള്ളത്....). ഇന്ന് അവർക്ക് മുൻപിൽ വായ അടച്ചു തന്നെ ഞാൻ നിൽക്കുന്നു (വായയിൽ ഈച്ച, പ്രാണികൾ കയറാതിരിക്കാൻ വായ അടച്ചു എന്നല്ല ഉദേശിച്ചത്കേട്ടോ, നിശബ്ദത പാലിക്കുക ആണെന്നാണ്)...... മൗനത്തിലൂടെ ഒരുപാട് കാര്യങ്ങൾ ആർക്കായാലും പഠിക്കാൻ കഴിയട്ടെ......

ചില ആളുകൾ ഉൾവലിഞ്ഞു ജീവിക്കും, ആരോടും യാതൊരു വിധ സംഭാഷണം ഇല്ലാതെ തന്റെതായ ലോകത്തു മാത്രം ആയി ചുരുങ്ങും.....അവരിൽ ചിലരൊക്കെ കാലക്രമേണ ആളുകളുമായി സംസാരിക്കാൻ തയ്യാറായി ഉൾവലിയുന്ന സ്വഭാവം മാറ്റിയെടുക്കാറുണ്ട്.....

നമ്മൾക്ക് മറ്റുള്ളവരോട് എന്തെങ്കിലും തുറന്നുപറയാൻ ഉണ്ടെങ്കിൽ സാഹചര്യം അനുസരിച്ചു നേരിട്ട് പറയുക..... എങ്കിൽ മാത്രമാണ് നമ്മൾക്ക് അവരിൽ നിന്നും തക്കതായ മറുപടി ലഭിക്കുകയുള്ളു.... അല്ലാതെ നമ്മളുടെ മനസ്സിൽ മാത്രം ഇരുന്നു കഴിഞ്ഞാൽ അവരാരും അറിയാൻ പോകുന്നില്ല..... നമ്മൾ അവരോട് കാര്യം പറയാത്തതിന്റെ സങ്കടം നമ്മളിൽ നിന്നും മാറുകയും ഇല്ല.....

ഏതൊരു മനുഷ്യനും ഒറ്റക്ക് ചെയ്യുന്ന കാര്യത്തിന് പരിധിയും പരിമിതികളുമുണ്ട്.....എനിക്ക് ഒറ്റക്ക് ഒരു ലക്ഷം ആളുകൾ നൽകുന്ന അഭിപ്രായത്തിനു മറുപടി പറയാൻ എളുപ്പം സാധിക്കില്ലല്ലോ.....

വലിയൊരു ബഹളങ്ങൾ ഉള്ളപ്പോൾ അവിടെ ഏതെങ്കിലും വിഭാഗം മൗനം പാലിച്ചാൽ പ്രശ്നം കൂടുതൽ മോശമാവാതെ പരിഹാരം കണ്ടെത്താൻ സാധിച്ചേക്കും (ഒരു പക്ഷെ......).

മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കാനും ശബ്ദിക്കേണ്ട ഇടങ്ങളിൽ ആവശ്യത്തിന് അനുസരിച്ചു ശബ്ദിക്കാനും എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ജീവിതത്തിൽ അച്ചടക്കവും മൗനവും പാലിക്കേണ്ട ഒരുപാട് സന്ദർഭങ്ങളുണ്ടാവാറുണ്ട്.....

തെറ്റ് കണ്ടാൽ തെറ്റാണെന്നു പറയാനുള്ള ആർജവം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവണം....

മൗനം പാലിക്കേണ്ടിടത്ത് മൗനം പാലിക്കാനുള്ള കരുത്തും നമ്മൾ ഓരോരുത്തരും നേടിയെടുക്കണം......

ബോധം ഇല്ലാതെ ഒരാൾ എന്തെങ്കിലും നമ്മളോട് പറഞ്ഞാൽ അയാൾക്ക് മറുപടി കൊടുക്കാതെ വ്യക്തിക്ക് ബോധം ഉള്ളപ്പോൾ മാത്രം ആവശ്യമെങ്കിൽ മറുപടി കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം കൊടുക്കുക......

മൗനം പാലിക്കേണ്ട സാഹചര്യം വരുമ്പോൾ മൗനം പാലിക്കാൻ എല്ലാവർക്കും കഴിയട്ടെ......

Read More

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN