Choose your language

21 June 2022

// // Subscribe YOUTUBE Channel

Let the good dream come true



ഇന്നത്തെ വിഷയം നല്ല സ്വപ്നം യാഥാർഥ്യം ആകട്ടെ എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ ഒട്ടുമിക്കവരും ഉറക്കത്തിൽ സ്വപ്നങ്ങൾ കാണാറുണ്ട്...... ചില സ്വപ്നങ്ങൾ നമ്മളെ ഭയപ്പെടുത്തും, മറ്റു ചില സ്വപ്നങ്ങൾ നമ്മളെ സന്തോഷിപ്പിക്കും.....

നമ്മളിൽ ചിലരെങ്കിലും ഉറക്കത്തിൽ സ്വപ്നം കണ്ടു ഞെട്ടി ഉണരാറുണ്ട്.... കരയാറുണ്ട്.... കുഞ്ഞുനാളിൽ ഉറക്കത്തിൽ തന്നെ സ്വപ്നം കണ്ടു പേടിച്ചു മൂത്രം ഒഴിക്കാറുമുണ്ട്......

ചില സ്വപ്നങ്ങൾ ചിലപ്പോൾ ശരിക്കും നമ്മൾക്ക് യാഥാർഥ്യം പോലെ അനുഭവപ്പെടാറുണ്ട്.....

ഭാവിയിൽ നമ്മൾ എന്തായി തീരണം എന്നതിനെപ്പറ്റി എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ......

നമ്മൾ ലക്ഷ്യം നേടിക്കഴിയുമ്പോൾ പിന്നെ എങ്ങനെയൊക്കെയായിരിക്കും ജീവിക്കുന്നത്, ഭാവനകൾ എല്ലാം സ്വപ്നത്തിൽ കാണാൻ ഒരുപക്ഷെ കഴിഞ്ഞേക്കും (ഞാൻ സ്വപ്നത്തിൽ ഒരുപാട് ദുരം സഞ്ചരിച്ചിട്ടുണ്ട്.....).

ഞാൻ കണ്ടിട്ടുള്ള സ്വപ്നങ്ങളിൽ ഇതുവരെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട്....

ഞാൻ കണ്ടിട്ടുള്ള സ്വപ്നം ശരിക്കും സംഭവിക്കുന്നതുപോലെയുള്ള അനുഭവമാണ് എനിക്ക് ചിലപ്പോഴൊക്കെ ലഭിക്കാറുള്ളത്..... ഇപ്പോൾ ഞാൻ വല്ലപ്പോഴുമൊക്കെയാണ് സ്വപ്നം കാണാറുള്ളു......

ചിലർക്കൊക്കെ സ്ഥിരമായി ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണ് കാണാൻ കഴിയുന്നതെന്നൊക്കെ പറയാറുണ്ട്..... അവരവരുടെ വിശ്വാസം അനുസരിച്ചു എന്തെങ്കിലും ശരീരത്തിൽ ചരടോ, മാലയോ ധരിക്കുമ്പോൾ പിന്നെ ഭയപ്പെടുത്തുന്ന സ്വപ്നം കാണാറില്ല എന്നൊക്കെ അവരിൽ പലരും പറയാറുണ്ട്.....

നല്ല നല്ല സ്വപ്നം നമ്മളെ മുന്നോട്ട് നയിക്കണം..... നമ്മൾ നേടിയെടുക്കേണ്ട ലക്ഷ്യം കൂറേ കൂടി ഉറപ്പിക്കാൻ സ്വപ്നം നമ്മളെ സഹായിക്കും (ഒരു പക്ഷെ....).

ചില സ്വപ്നം ഉറക്കം വിട്ടു ഉണരുമ്പോൾ തന്നെ മറന്നു പോയേക്കാം.....

ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും നമ്മൾ കണ്ട നല്ല നല്ല സ്വപ്നം യാഥാർഥ്യം ആക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.....

സ്വപ്നം നമ്മളെ മുന്നോട്ട് നയിക്കാൻ പ്രേരണ നൽകുന്നത് ആകണം......

ഒരുപക്ഷെ സ്വപ്നത്തിൽ നമ്മൾ വലിയ കോടിശ്വരനായതുപോലെയൊക്കെ തോന്നിയേക്കാം......യഥാർത്ഥ ജീവിതത്തിൽ അങ്ങനെ സംഭവിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടതായിട്ട് വരും.....

ദിവാസ്വപ്നങ്ങൾ കാണുന്നവരുണ്ട്....

മായസ്വപ്നങ്ങൾ കാണുന്നവരുണ്ട്....

സ്വപ്നം സ്വപ്നം മാത്രം ആവാതെ അതിനുവേണ്ടി ആന്മാർത്ഥതയോടെ പരിശ്രമിക്കാൻ തയ്യാറാവണം...

നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന നല്ല നല്ല കാര്യങ്ങൾക്ക് എപ്പോഴും ലോകം നമ്മളോടൊപ്പം ഉണ്ടാവും എന്ന് കരുതുക.....

ചില കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്നത് കാണുമ്പോൾ സ്വപ്നം ആണോ എന്ന് തോന്നാറുണ്ട്.....

നമ്മൾ കണ്ട നല്ല സ്വപ്നങ്ങൾ നടപ്പിലാക്കാൻ ഒരു പാട് കഷ്ടപ്പെടേണ്ടതായിട്ട് വന്നേക്കാം......

ഇന്ന് നമ്മൾ കാണുന്ന/നേരിടുന്ന സങ്കടങ്ങൾ എല്ലാം മാറി നല്ലൊരു ജീവിതം എല്ലാവർക്കും സാധിക്കുമെന്ന് സ്വപ്നം കാണാൻ നമ്മൾക്ക് ഇന്നിപ്പോൾ കഴിയുമോ?......

ഇന്നിപ്പോൾ എത്രയോ ആളുകളാണ് നമ്മുടെ ചുറ്റിലും ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നത്.......

ക്ഷാമം, പട്ടിണി, രോഗം, ദുരിതം ഇതൊന്നും ഇല്ലാത്ത ലോകം സാധ്യമാകുമോ ഇനി എന്നെങ്കിലും നമുക്ക്.....എല്ലാവരും ഒത്തൊരുമയോടെ ആന്മാർഥമായി പരിശ്രമിച്ചാൽ സാധിച്ചേക്കാം.....

നമ്മളിൽ പലർക്കും എന്നുമെന്നും നമ്മൾക്കുണ്ടായിട്ടുള്ള സങ്കടങ്ങളെ/ദുരിതങ്ങളെക്കുറിച്ച് ഓർക്കാനേ നേരമുള്ളൂ......

പലരും പറയുന്നത് അവരിൽ പലർക്കും നല്ലൊരു ജീവിതം സ്വപ്നം പോലും കാണാൻ കഴിയില്ല എന്നൊക്കെയാണ്.....

കുറച്ചു നാൾ മുൻപ് വേദിയിൽ വന്നൊരു കലാകാരൻ, തന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം (വേദിയിൽ വന്നു പാട്ടു പാടുക) നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ് സാധിച്ചതെന്ന് പറയുകയുണ്ടായി......അതും വളരെ യാദൃശ്ചികമായി അദ്ദേഹം ജോലി ചെയ്യുന്ന വേളയിൽ പാട്ടു പാടികൊണ്ടിരുന്നപ്പോൾ മറ്റൊരാൾ അദ്ദേഹം അറിയാതെ വീഡിയോ എടുത്തു സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു ആളുകളിലെത്തി അങ്ങനെയാണ് അദ്ദേഹത്തിന് ഒരു ടീവി ചാനലിൽ വന്നു പാട്ടുപാടാനുള്ള അവസരം കിട്ടിയത്...... അദ്ദേഹത്തിന്റെ സ്വപ്നം നാളുകൾക്കു ശേഷം അങ്ങനെ പൂവണിഞ്ഞു.......

നമ്മുടെയൊക്കെ നല്ല നല്ല സ്വപ്നങ്ങൾ എന്നെങ്കിലും ഒരിക്കൽ സഫലമാകട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ്-നമ്മൾ ഉറങ്ങി കഴിയുമ്പോൾ എന്ത് സ്വപ്നം ആയിരിക്കും നമ്മൾ കാണുക എന്ന് നമ്മൾ ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ല(ഒരു പക്ഷെ.....).

ഒരു പക്ഷെ നല്ല സ്വപ്നം ആയിരിക്കാം അല്ലെങ്കിൽ മോശം സ്വപ്നം ആയിരിക്കാം നമ്മളിൽ പലരും കാണുക.....

നല്ല നല്ല സ്വപ്നം നമ്മൾക്ക് എന്നും മുന്നോട്ട് പോകുവാൻ ഊർജം നൽകട്ടെ....

നമ്മൾ കണ്ട നല്ല നല്ല സ്വപ്നങ്ങൾ (ആർക്കും ബുദ്ധിമുട്ട് ഉളവാക്കാത്തത്) എന്നെങ്കിലുമൊരിക്കൽ നമ്മുടെ ആന്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി യാഥാർഥ്യം ആവട്ടെ......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN