Choose your language

11 June 2022

// // Subscribe YOUTUBE Channel

Leave out





ഇന്നത്തെ വിഷയം വിട്ടുകളയുക എന്നതിനെക്കുറിച്ചാണ്....

നമ്മൾ ഒരുപാട് കാര്യങ്ങൾ അറിഞ്ഞും അറിയാതെയും വിട്ടുകളയാറുണ്ട്....

വിരുന്ന് സൽക്കാരത്തിനു ചിലരെയൊക്കെ ക്ഷണിക്കാതെ ഇരിക്കുമ്പോൾ അവർ പിന്നീട് നേരിൽ കാണുമ്പോൾ ചോദിക്കാറുണ്ട് ഞങ്ങളെയൊക്കെ ഇയാളുടെ സൗഹൃദത്തിൽ നിന്നും വിട്ടുകളഞ്ഞോയെന്ന്.....(ഒരു പക്ഷെ).

ഒരുപാട് വേദനകൾ ഉണ്ടാകും നമ്മൾക്ക് അത്ര ഏറെ പ്രിയപ്പെട്ടത് ഒരുപക്ഷെ വിട്ടുകളയുമ്പോൾ......

നമ്മളൊക്കെ ഇന്നേ വരെ നമ്മുടെ മുൻപിൽ വന്നിട്ടുള്ള എത്ര എത്ര നല്ല അവസരങ്ങളാണ് വിട്ടുകളഞ്ഞിട്ടുള്ളത്......

ചിലർ നമ്മളോട് അവസരങ്ങൾ വരുമ്പോൾ വിട്ടുകളയാൻ പറയും മറ്റു ചിലരാകട്ടെ ഒരു കാരണവശാലും വിട്ടുകളയരുതെന്നും......

ഇന്ന് നമ്മൾ അറിയുന്ന പ്രമുഖരായ വ്യക്തികളുടെ ജീവിതത്തിലും പലപ്പോഴും വിട്ടുകളയാൻ പ്രേരിപ്പിച്ചവരുണ്ട്.... പക്ഷെ എങ്കിൽ അവർ ഒരിക്കലും അവരുടെ പാഷൻ വിട്ടുകളയാൻ തയ്യാറായില്ല..... അവർക്ക് ഇഷ്ടപ്പെട്ടത് ആരുടെയും എതിർപ്പുകൾ വക വെക്കാതെ ചെയ്തുകൊണ്ടിരുന്നു......

ഇന്ന് നമ്മളിൽ പലരും ഒരു പക്ഷെ വിഷമിക്കുന്നത് നമ്മുടെ വേണ്ടപ്പെട്ട ആളുകൾ പറയുന്നത് അനുസരിച്ചു വിട്ടുകളഞ്ഞത് കൊണ്ടായിരിക്കും.....

ചിലരൊക്കെ മരണം വരെ വിട്ടുകളയാതെ നോക്കും.... അവരിൽ പലരും അവർ പറഞ്ഞതുപോലെ തന്നെ അവരുടെ മരണം വരെ വിട്ടുകളയാതെ കൂടെ ചേർത്തു നിർത്തും.....

നമ്മളെ സ്നേഹിക്കാൻ ആരുമില്ല എല്ലാവരും എന്നേ കൈവിട്ടോ/വിട്ടുകളഞ്ഞോ എന്നൊക്കെ ചിലപ്പോളൊക്കെ നമ്മുടെയൊക്കെ മനസ്സിൽ തോന്നൽ ഉണ്ടാവാറുണ്ട്.....

എനിക്ക് ഇപ്പോഴും വിട്ടുകളയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്......

ഞാൻ ഒരാളെ ഇഷ്ടം ആണെന്ന് അയാളെ അറിയിക്കാതെ പ്രേമിച്ചതൊന്നും എനിക്ക് എന്റെ മനസ്സിൽ നിന്നും വിട്ടുകളയാനെ പറ്റുന്നില്ല.... എന്നും മനസ്സിൽ നല്ല ഓർമ്മകളായി കൂടെ ഉണ്ടാവും......

എത്ര വലിയൊരു സുഹൃത്ത്ബന്ധം ആണെങ്കിലും അവിടെ ആന്മാർത്ഥത ഇല്ല എന്ന് തിരിച്ചറിയുന്ന നിമിഷം എനിക്ക് സുഹൃത്ത്ബന്ധം വിട്ടുകളയാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല.... ഒരുപാട് സുഹൃത്ത്ബന്ധം ഞാൻ അങ്ങനെ വിട്ടുകളഞ്ഞിട്ടുണ്ട്.....(തെറ്റ് തിരുത്താൻ തയ്യാറാകാത്തിടത്തോളം കാലം).

ഇനിയിപ്പോൾ നമ്മൾ ഓരോരുത്തർക്കും വിട്ടുകളയാൻ പ്രയാസം തോന്നുന്നത് നമ്മുടെ ദുശിലങ്ങൾ ആയിരിക്കും അത് നൽകുന്ന സുഖാനുഭൂതികൾ ആയിരിക്കും.....

നമ്മളൊക്കെ അപകടത്തിൽ പെടുന്നതിനു മുൻപ് പലപ്പോഴും ചിലരൊക്കെ നമ്മൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്.... ചിലരൊക്കെ മുന്നറിയിപ്പ് വക വെക്കാതെ മുന്നോട്ട് പോയി അപകടത്തിൽപെടാറുമുണ്ട്.....

നമ്മളിൽ പലരും മറ്റുള്ളവരുടെ ഉപദേശം കേൾക്കാൻ ആഗ്രഹിക്കാത്തവരായിരിക്കും....

നിസ്സാര പ്രശ്നത്തിന്റെ പേരിൽ ജീവിതം വിട്ടുകളയാൻ ആഗ്രഹിക്കുന്നവരുണ്ടാകും.....

എന്തു കാര്യത്തിലും ജയം നേടണം എങ്കിൽ മുന്നിട്ടിറങ്ങുക തന്നെ വേണം....

കുളത്തിൽ കിടക്കുന്ന(പായയും തലയിണയും ഉപയോഗിച്ചാണോ കിടക്കുന്നതെന്ന് ചോദിക്കില്ലല്ലോ അല്ലേ....)മീനിനെ പിടിക്കാൻ നമ്മുടെ കൈവശം അതിനുള്ള സാമഗ്രികൾ വേണം.....

പ്രശ്നം ഗുരുതരമാകാതെയിരിക്കാൻ ആരുടെയെങ്കിലും ഭാഗത്ത്നിന്ന് വിട്ടുവിഴ്ച ഉണ്ടാവേണ്ടത് അത്യാവശ്യമാണ്......

ചിലരൊക്കെ നല്ലത് പോലെ പഠിക്കുന്നത് അവരുടെയുള്ളിൽ പഠിക്കാനുള്ള അതിയായ ആഗ്രഹം ഉള്ളത് കൊണ്ടാണ്.....(പഠനം വിട്ടുകളയാനുള്ള മനസ്സില്ലാത്തതുകൊണ്ടാണ്).

കഴിഞ്ഞ ദിവസം കണ്ടൊരു വീഡിയോ, അതിൽ അച്ഛനും മകളും ഡോക്ടർ ആകാൻ യോഗ്യത നേടിയ വാർത്തയെക്കുറിച്ചാണ്.... ചെറുപ്പം മുതലേ അദ്ദേഹത്തിന് ഡോക്ടർ ആകാനായിരുന്നു ആഗ്രഹം പക്ഷെ വീട്ടുകാരുടെ നിർബന്ധം കൊണ്ട് മറ്റൊരു മേഖല തിരഞ്ഞെടുക്കേണ്ടി വന്നു..... പിന്നീട് മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് പ്രായപരിധി ഇല്ലായെന്ന് മനസ്സിലായപ്പോൾ അദ്ദേഹം അപേക്ഷിച്ചു പരിക്ഷ എഴുതി,എന്നാൽ അദ്ദേഹത്തിന്റെ റിസൾട്ട്തടഞ്ഞുവെച്ചു, കാരണം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് പ്രായത്തിന്റെ ഇളവിൽ നൽകിയ ഉത്തരവ് അന്തിമ തീരുമാനം ആകാത്തതിന്റെ പേരിലായതുകൊണ്ടാണെന്നാണ്...

പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്വന്തം മകൾ പരീക്ഷക്ക് അപേക്ഷിച്ചപ്പോൾ കൂടെ അപേക്ഷിച്ചു, തന്റെ മനസ്സിലെ മോഹം വിട്ടുകളയാതിരുന്നതുകൊണ്ട്, അദ്ദേഹം കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി ഡോക്ടർ ആകാനുള്ള പഠനത്തിനായി എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടികൊണ്ട് കോളേജ് അഡ്മിഷൻ നേടിയെടുത്തു..... വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ചെറുപ്പത്തിൽ തന്റെയുള്ളിൽ ഉണ്ടായിരുന്ന ആഗ്രഹം വിട്ടുകളയാതെയിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് തന്റെ ആഗ്രഹം നാളുകൾക്കു ശേഷം നേടിയെടുക്കാൻ സാധിച്ചത്......

എല്ലാവർക്കും അവരവരുടെ ഉള്ളിലുള്ള നല്ല നല്ല ലക്ഷ്യങ്ങൾ വിട്ടുകളയാതെ നേടിയെടുക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.....

കുറിപ്പ്-എന്തുകാര്യവും വിട്ടുകളയാൻ എളുപ്പമാണ്..... നേടിയെടുക്കാനാണ് ബുദ്ധിമുട്ട് ഉണ്ടാവുന്നത്.......

പലരും പിന്നീട് പറയാറുണ്ട് വിട്ടുകളഞ്ഞത് അബദ്ധം ആയിപോയി എന്ന്.......

ചിലരൊക്കെ സാഹചര്യം മൂലം വിട്ടുകളഞ്ഞതെല്ലാം പിന്നീട് കഷ്ടപ്പാടിലൂടെ തിരികെ നേടിയെടുത്തിട്ടുണ്ട്......

ഇനിയും സമയം വൈകിയിട്ടില്ല, നല്ലത് നേടിയെടുക്കാൻ ഇനിയുള്ള നാളുകൾ എങ്കിലും ആന്മാർഥമായി ശ്രമിച്ചാൽ മതി.......

നമ്മുടെ ശരികളുമായി മുന്നോട്ട് പോകുക.....

ആവശ്യം ഇല്ലാത്തത് വിട്ടുകളയുക.....

നമ്മുടെ സമയം വളരെ വിലപ്പെട്ടതാണ് എന്നത് മറക്കാതെ ഇരിക്കുക......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN