ഇന്നത്തെ വിഷയം മടിവിചാരിക്കരുത് എന്നതിനെക്കുറിച്ചാണ്....
നമ്മളുടെ ജീവിതത്തിൽ എത്രയോ പ്രാവശ്യം മടി ഉണ്ടായിട്ടുണ്ട്....
മടിവിചാരിച്ചാൽ ഇതു മുഴുവനായി വായിക്കാൻ നിങ്ങളിൽ ആർക്കും സാധിക്കില്ല എന്ന് ഓർമ്മപ്പെടുത്തികൊണ്ട് തുടങ്ങട്ടെ.....
നമ്മൾ ഓരോരുത്തർക്കും
വേണ്ടത്ര പ്രോത്സാഹനം കിട്ടിയിരുന്നെങ്കിൽ നമ്മളിൽ പലർക്കും ഇന്നുള്ള മടി ഒരു പരിധി വരെ ഉണ്ടാകുമായിരുന്നില്ല അല്ലേ.... സാരമില്ല ഇനി മുതൽ പ്രോത്സാഹനം
കിട്ടിയില്ലെങ്കിലും മടി മാറ്റി എടുക്കണം എന്ന ചിന്തയോടെ ആന്മാർത്ഥമായി പരിശ്രമിച്ചാൽ
മതി......
നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ
മടി വരിക സ്വഭാവികമാണ്.....
എന്തുകാര്യവും ഇഷ്ടത്തോടെ ചെയ്യാൻ ശ്രമിച്ചാൽ അവിടെ പിന്നെ മടിക്ക് (അലസത) പ്രസക്തി ഉണ്ടാവില്ല..... വിശന്നിരിക്കുന്ന
വ്യക്തിക്ക് നല്ല ഭക്ഷണം കിട്ടിയാൽ മടികൂടാതെ കഴിക്കില്ലേ,
ഭക്ഷണം കഴിക്കാതെ മടി വിചാരിച്ചിരുന്നാൽ കൂടുതൽ തളർച്ച ഉണ്ടാകുമെന്ന് ഉത്തമ ബോധ്യം ആ വ്യക്തിക്ക്
ഉള്ളതുകൊണ്ടാണ്.....
ഓരോ മനുഷ്യർക്കും
അവരവരുടെ ജീവിതസാഹചര്യം അനുസരിച്ചു ഓരോ കാര്യത്തിലും മടി ഉണ്ടാവാം......
മടി ഉണ്ടാവാൻ ഒരു പക്ഷെ കാരണങ്ങൾ പലതുമാകാം (ഭയം ആയിരിക്കാം, മറ്റുള്ളവർ കളിയാക്കിയാലോ എന്ന ചിന്ത ആയിരിക്കാം അങ്ങനെ പലതും ഉണ്ടാകും കാരണം പറയാനായിട്ട് ആണെങ്കിൽ....).
നമ്മളുടെ മടി മാറ്റാൻ നമ്മൾ തന്നെ വിചാരിക്കണം, അതിന് മടി മാറ്റിയെടുക്കണം എന്നുള്ള ചിന്ത നമ്മളിൽ ശക്തമായി തന്നെ ഉണ്ടാവണം.....
ഒരു ജോലി ചെയ്യാൻ നമ്മളെ ഏൽപ്പിച്ചു കഴിഞ്ഞാൽ അവിടെ മടി ഉണ്ടാവുന്നുണ്ടെങ്കിൽ നമ്മൾക്ക് ആ ജോലി ചെയ്യുന്നതിൽ
ഇഷ്ടക്കുറവിന് കാരണങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടാകും എന്ന് സാരം......
ഇന്ന് നമ്മുടെ സമൂഹത്തിൽ ഓരോ വ്യക്തികളുടെയും
മടി കാരണം അവരെ ആശ്രയിച്ചു നിൽക്കുന്നവർക്ക് നേട്ടങ്ങൾ നേടിയെടുക്കാൻ കാലതാമസം വന്നുകൊണ്ടിരിക്കുന്നു.....
എനിക്ക് പഠനത്തിന്റെ
കാര്യത്തിൽ ഭയങ്കര മടി ഉള്ളതുകൊണ്ട് എന്റെ ജീവിതത്തിൽ നിന്നും ഒരുപാട് നേട്ടങ്ങൾ നഷ്ടപ്പെട്ടു...... ഇനിയിപ്പോൾ എന്റെ കഴിഞ്ഞകാലത്തുണ്ടായ മടിയെ കുറിച്ചോ, അതിനെതുടർന്ന് എനിക്കുണ്ടായ
പരാജയത്തേക്കുറിച്ചോ, നിരാശപ്പെട്ടിരുന്നിട്ട് കാര്യം ഇല്ലല്ലോ( എന്റെ കഴിഞ്ഞകാലത്തുണ്ടായ വൻ പരാജയത്തേക്കുറിച്ച് സ്വപ്നം കണ്ടിട്ടാണ് ഇന്ന് രാവിലെ ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്, ഒരിക്കലും എന്റെ പരാജയം എന്റെ ഉപബോധമനസ്സിൽ നിന്നും വിട്ടുപോകില്ല
എന്ന് തോന്നുന്നു.....ഇനി എന്റെ മുൻപിലുള്ള വഴി നേരത്തെ ഉണ്ടായിട്ടുള്ള പരാജയത്തെക്കാൾ
ഇരട്ടി വിജയം നേടിയെടുക്കുക
എന്നതിലാണ്...'അങ്ങനെ ആണെങ്കിൽ ഒരുപക്ഷെ എനിക്ക് ഉപബോധമനസ്സിൽ നേരത്തെ ഉണ്ടായിട്ടുള്ള പരാജയചിന്തകൾ മാറ്റിയെടുക്കാൻ
ഒരു പരിധി വരെ കഴിയുമായിരിക്കും'അതിനുള്ള കഠിനമായ പരിശ്രമത്തിലാണ് ഞാൻ ഇപ്പോൾ ഉള്ളത്....).
എത്രയോ മനുഷ്യരാണ് തന്റെ പ്രായത്തിന്റെ അവശതകൾക്കിടയിലും
പണിയെടുത്തു ജീവിക്കുന്നത്.....
അവർക്കൊന്നും കാര്യമായിട്ട് യാതൊരു വിധ അസുഖവും ഉണ്ടാവുന്നില്ല....മനസ്സ് കൂടുതൽ ഊർജസ്വലമാവും....
(നന്നായി പണിയെടുത്താൽ ആർക്കും അസുഖം ഉണ്ടാവില്ല എന്നല്ല കേട്ടോ ഉദേശിച്ചത്....).
നമ്മുടെ മനസ്സിൽ നല്ല ചിന്തകൾ എപ്പോഴും ഉണ്ടാവണം(അതിനായി മോശം ചിന്തകളെ അതിജീവിക്കാൻ ആന്മാർത്ഥമായി
ശ്രമിക്കണം).... നമ്മളെകൊണ്ട് കഴിയും എന്നുള്ള ശുഭാപ്തി വിശ്വാസം എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടാവണം.... നമ്മൾ പൊരുതേണ്ടത് നമ്മളോട് തന്നെയാണ്.....
നമ്മൾക്ക് നമ്മളെക്കുറിച്ച്,
നമ്മളുടെ കഴിവുകളെക്കുറിച്ച് അടിയുറച്ച വിശ്വാസം ഉണ്ടാകണം...
ആളുകൾ നമ്മളെക്കുറിച്ച്
എന്തുവേണമെങ്കിലും പറയട്ടെ (മോശമായ കാര്യങ്ങൾ ആരെക്കുറിച്ചായാലും ആവശ്യം ഇല്ലാതെ വെറുതെ നമ്മളോട് പറയുന്നത് കേൾക്കാൻ നമ്മളായിട്ട് നിന്നുകൊടുക്കരുത്), നമ്മൾ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ നമ്മൾക്കുള്ള
മടി മാറ്റിയെടുക്കാൻ കഴിയുകയുള്ളു.....
സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കാൻ
നമ്മൾ ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാവണം........
അസാധ്യം ആണെന്ന് നമ്മൾക്ക് തന്നെ തോന്നിത്തുടങ്ങിയാൽ പിന്നെ സ്വഭാവികമായി
മടിവരും..... മടിയെ ഉപേക്ഷിക്കാൻ
നമ്മൾ മനപ്പൂർവം തയ്യാറാകണം.....
ഒരുപാട് മാറ്റം നമ്മുടെയൊക്കെ ജീവിതത്തിൽ കൊണ്ട് വരാൻ മടി ഇല്ലായ്മ(ഉത്സാഹം) നമ്മളെ ഒത്തിരി സഹായിക്കും.....
ഒരുപക്ഷെ തുടക്കത്തിൽ
മടി മാറ്റിയെടുക്കാൻ വലിയൊരു പ്രയാസം തോന്നിയിട്ടുണ്ടാകാം/തോന്നുന്നുണ്ടാവും നമ്മളിൽ പലർക്കും.....
എല്ലാവരിലും മടി, പതിയെ പതിയെ നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ ഇല്ലാതെ ആവുള്ളു(ഒരു പക്ഷെ......).
നമ്മൾ മടിവിചാരിച്ചിരുന്നാൽ നമ്മുടെ ജീവിതത്തിൽ ദാരിദ്ര്യം കൂടും, സന്തോഷം കുറയും, സമാധാനം നഷ്ടപ്പെടും,
എന്തിനെയും കുറ്റപ്പെടുത്താനുള്ള പ്രേരണ ഉണ്ടാവും.....
മറ്റുള്ളവരുടെ മടി മാറ്റുന്നതിനേക്കാൾ എളുപ്പം സ്വന്തം മടി മാറ്റിയെടുക്കുന്നതാണ്......
നമ്മൾ ഒരു കാര്യം ചെയ്യാൻ മുന്നിട്ടിറങ്ങുമ്പോൾ നമ്മളെ കുറ്റപ്പെടുത്താൻ,
കളിയാക്കാൻ, നിരുത്സാഹപ്പെടുത്താൻ ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലുമുണ്ടായേക്കാം, നമ്മുടെ മാറ്റിയെടുക്കാൻ
അതിനെയെല്ലാം നമ്മൾ ഓരോരുത്തർക്കും
അതിജീവിച്ചേ മതിയാകുള്ളൂ.....
മടി എത്രത്തോളം ഭയാനകം ആണെന്ന് മടിയുടെ ദുഷ്യവശങ്ങൾ ശരിക്കും അനുഭവിച്ചു അറിഞ്ഞവർക്കേ മനസ്സിലാകുള്ളു..... മടി കാരണം ദുരിതം അനുഭവിച്ചവർക്കേ
അതിന്റെ സങ്കടം, വേദന ഒരു പക്ഷെ ശരിക്കും മനസ്സിലാവുള്ളു.....
മടി മാറ്റിയെടുത്താൽ
നമ്മൾ ഓരോരുത്തർക്കും നേടിയെടുക്കാൻ
കഴിയുന്ന നേട്ടങ്ങൾക്ക് ഒരു പരിധിയും നിശ്ചയിക്കാൻ ആർക്കും കഴിയില്ല.....
ആരു എന്തൊക്കെ നമ്മളെക്കുറിച്ച് പറഞ്ഞാലും മടി വിചാരിക്കാതെ നമ്മൾ ഓരോരുത്തരും
നല്ല കാര്യങ്ങളുമായി, ശരികളുമായി(സത്യത്തിന്റെ പാതയിൽ) മുന്നോട്ട് പോകണം.....
ഞാൻ ഈ ലോകത്ത് ചെയ്യേണ്ട ജോലി ഞാൻ തന്നെ ചെയ്യേണ്ടതുണ്ട്,
എനിക്ക് പകരം മറ്റൊരാൾക്ക്
ചെയ്യാൻ കഴിയില്ല...... (എല്ലാ മനുഷ്യർക്കും ഒരുപോലെ ചെയ്യാൻ പറ്റുന്ന ജോലിയെക്കുറിച്ചല്ല കേട്ടോ ഞാൻ ഉദ്ദേശിച്ചത്.....).
നമ്മൾ ചില ആളുകളെക്കുറിച്ച് പറയാറില്ലേ അവർക്ക് പകരം ആവാൻ മറ്റാർക്കും
ആവില്ല എന്ന്....
ഓരോ വ്യക്തികൾക്ക്
അവരവരുടേതായ വ്യക്തിത്വം ഉണ്ട്, കഴിവുകളുണ്ട്.....നമ്മൾ ഒരിക്കലും നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെതുമായി താരതമ്യം ചെയ്യേണ്ടതില്ല.....
നമ്മുടെ കഴിവുകൾ പുറത്തെടുക്കണം എങ്കിൽ നമ്മൾ ഒരിക്കലും മടി വിചാരിക്കരുത്.....
മറ്റുള്ളവരുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു
മാത്രം എപ്പോഴും ഇരിക്കരുത്......
എല്ലാവരും അവരവരുടേതായ
തിരക്കുകളിലാണ്......പ്രോത്സാഹനം നൽകാനുള്ള സമയം എല്ലാവർക്കും വളരെ കുറവാണ്.....
നമ്മുടെയൊക്കെ ജീവിതം സുന്ദരമാക്കാൻ മടിയെ നമ്മുടെയൊക്കെ
ജീവിതത്തിൽ നിന്നും അകറ്റി നിർത്താൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.......
കുറിപ്പ്-മടി കൊണ്ടുള്ള ഒരുപാട് ദോഷങ്ങളുണ്ട്.....അതെല്ലാം കണ്ടെത്തി ഇവിടെ എഴുതി വിവരിക്കാൻ എനിക്കിപ്പോൾ
മടിയാണ്"അനന്തമായി കണ്ടെത്താൻ ഒരുപാട് ഉണ്ടാവും, എല്ലാം കണ്ടെത്താൻ മനുഷ്യന് കഴിയുമോ ആവോ", അത് എല്ലാം എഴുതിയാൽ തന്നെ മുഴുവനായി വായിക്കാൻ നിങ്ങളിൽ പലർക്കും ഇപ്പോൾ മടി ആയിരിക്കും ഒരുപക്ഷെ.....
എന്നേ ഏൽപ്പിച്ച ജോലി ഞാൻ എന്നിലെ മടി കാരണം നാളെയാവട്ടെ
എന്ന് പറഞ്ഞിരുന്നാൽ ഒരുപക്ഷെ എന്റെ ജോലിയിലൂടെ കിട്ടേണ്ട നേട്ടങ്ങൾ എനിക്ക് ജോലി നൽകിയ സ്ഥാപനത്തിന്/വ്യക്തിക്ക്
കിട്ടാതെ പോകും, പിന്നെ സ്ഥാപനത്തിന്റെ വളർച്ചക്ക്/വ്യക്തിയുടെ
നേട്ടത്തിന് തടസ്സം ഉണ്ടാകുന്നതിന്
ഉത്തരവാദി ഞാൻ ആകും(ഒരുപക്ഷെ.....).സ്ഥാപനത്തിന്റെ സേവനങ്ങൾ/വ്യക്തിയുടെ നേട്ടങ്ങൾ പ്രതീക്ഷയോടെ
കാത്തിരിക്കുന്നവർക്ക് വിഷമത്തിന് കാരണമാകും....
എത്ര നേരത്തെ നമ്മളെ ഏൽപ്പിച്ച ജോലി തീർക്കാൻ പറ്റുമോ അത്രയും നേരത്തെ നമ്മുടെ ജോലി പുർത്തീകരിക്കാൻ ശ്രമിക്കുക....
നമ്മളുടെ ജോലിയിലെ അനാസ്ഥ കാരണം മറ്റൊരാൾക്ക്
കിട്ടേണ്ട അർഹതപ്പെട്ടത് ലഭിക്കാൻ നമ്മളായിട്ട് വൈകാൻ ഇടവരത്തരുത്.....
നമ്മളെ ഏൽപ്പിച്ച ജോലിയിൽ സത്യസന്ധത, ആന്മാർത്ഥത പുലർത്തുക.....
നമ്മുടെ ജീവിതത്തിനു
അർത്ഥം കണ്ടെത്താൻ നമ്മൾ തന്നെ ശ്രമിക്കണം.... നമ്മളുടെ മടിയെ നമ്മൾ തന്നെ ഇല്ലാതെയാക്കണം.....
എല്ലാവർക്കും മടിയെ ഇല്ലാതെ ആക്കികൊണ്ട് ആന്മാർത്ഥതയോടെ
തങ്ങളെ ഏൽപ്പിച്ച ജോലികൾ യാതൊരു വിധ മടിയും കൂടാതെ പൂർത്തീകരിക്കാൻ എപ്പോഴും സാധിക്കട്ടെ......
0 comments:
Post a Comment
Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page