Choose your language

4 June 2022

// // Subscribe YOUTUBE Channel

Can never be forgotten

ഇന്നത്തെ വിഷയം ഒരിക്കലും മറക്കാൻ കഴിയില്ല എന്നതിനെക്കുറിച്ചാണ് (മറവി രോഗം വന്നില്ലെങ്കിൽ......).

ജീവിതത്തിൽ നമ്മളിൽ പലർക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ഒരുപാടുണ്ടാകും.....ഒരുപക്ഷെ മറ്റുള്ളവർ നമ്മളെ സഹായിച്ചതാകാം.... മറ്റുള്ളവർ നമ്മളെ വേദനിപ്പിച്ചതാകാം......

പലരും ചോദിക്കാറുണ്ട് എന്തിനാണ് പഴയ കാര്യങ്ങൾ വെറുതെ ഓർത്തുകൊണ്ടിരിക്കുന്നതെന്ന്.....ചിലർക്ക് പഴയത് സുഖമുള്ള ഓർമ്മകളാണ്....

നമ്മുടെ ഉള്ളിൽ കുഞ്ഞു നാളിൽ തൊട്ട് ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ടാകും, അതിനെല്ലാം നമ്മൾ വലുതായി കഴിയുമ്പോൾ അവസരം കിട്ടുകയാണെങ്കിൽ മറുപടി കൊടുക്കണം എന്ന് നമ്മളിൽ പലരും ആഗ്രഹിക്കും (ഒരു പക്ഷെ......).

ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലും ദുരിതം അനുഭവിക്കുന്നുണ്ട്.... അവർക്കൊക്കെ നമ്മളാൽ കഴിയുന്ന സഹായം ചെയ്യാൻ കഴിഞ്ഞാൽ അവരുടെ ജീവിതത്തിൽ അതെല്ലാം വളരെ അധികം സന്തോഷത്തിനു കാരണമാകും, കൂടാതെ അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒരു ആശ്വാസവും......

നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ മറക്കാൻ കഴിയാത്തതായിട്ടുണ്ട്.... നമ്മളുടെ ഏറ്റവും നല്ല സുഹൃത്ത് ആരാണെന്നു ചോദിച്ചാൽ അതിനു ഒരു ഉത്തരമുണ്ട്, അതിനു കാരണവുമുണ്ട്.....

എത്ര വലിയ സുഹൃത്തായാലും തെറ്റുകൾ സംഭവിച്ചാൽ ഏതു നിമിഷവും സുഹൃത്ത്ബന്ധം നഷ്ടം ആയേക്കാം.....

നമ്മൾ ഇതുവരെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഏതെങ്കിലും ഇഷ്ടം ഉള്ള പടം ആയിരിക്കും ആദ്യം നമ്മുടെ മനസ്സിൽ വരിക..... കാരണം പെട്ടെന്ന് മറക്കാൻ കഴിയാത്ത സന്ദർഭങ്ങൾ പടത്തിൽ ഉണ്ടായിട്ടുണ്ടാകാം......

നമ്മുടെ കഴിഞ്ഞകാല ജീവിതത്തെകുറിച്ചു ആലോചിച്ചു നോക്കുമ്പോൾ എന്തെല്ലാം ഓർമ്മകളാണ് നമ്മുടെ മനസ്സിലേക്ക് കടന്നു വരാറുള്ളത്.....

കഴിഞ്ഞ ദിവസം ഒരു രുപ ഒരാൾക്ക് കിട്ടിയപ്പോൾ ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു രൂപക്ക് വേണ്ടി അദ്ദേഹം കഷ്ടപ്പെട്ടത് അയാളുടെ ഓർമ്മയിലേക്ക് പെട്ടെന്ന് വന്നു എന്ന് അദ്ദേഹം ചുറ്റിലുമുണ്ടായ ആളുകളോട് പറയുകയുണ്ടായി.......

ഞാൻ ഇന്ന് ഒരു കടയിൽ ചെന്ന് സാധനം വാങ്ങിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന പത്രത്തിൽ കണ്ട ഒരു വാർത്തകുറിപ്പ് ഫോട്ടോ എടുത്തു.... ഞാൻ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ ഒരാൾ ഓടി വന്നു നോക്കി എന്താണ് ഞാൻ ഫോട്ടോ എടുത്ത വാർത്ത എന്നറിയാൻ...... ഒരാളുടെ ജീവിതത്തിൽ അയാൾക്കുണ്ടായ കാര്യങ്ങളെ/നേട്ടങ്ങളെ പറ്റി വിവരിക്കുന്നതായിരുന്നു(ഒരാളുടെ വിയോഗ വാർത്ത ആയിരുന്നു.....) വാർത്തയുടെ ഉള്ളടക്കം....

നമ്മളൊക്കെ ഒരുനാൾ മരിക്കും.... അന്ന് നമ്മളെക്കുറിച്ച് നമ്മളെ അറിയുന്ന ആളുകൾക്ക് എന്തെങ്കിലും നല്ലത് പറയാൻ സാധിക്കുമോ......

നമ്മൾ കാരണം ആരുടെയെങ്കിലും മനസ്സിന് മുറിവേറ്റിട്ടുണ്ടോ.......

നമ്മൾ കാരണം ആരുടെയെങ്കിലും ജീവിതത്തിലെ സന്തോഷം ഇല്ലാതെ ആയിട്ടുണ്ടോ......

ഞാൻ പലരോടും പറയാൻ ശ്രമിക്കുന്നത് എന്നേ ഓർക്കരുത് എന്നാണ്......

എന്നേ ഓർക്കാതിരുന്നാൽ എന്നെക്കുറിച്ചുള്ള കുറ്റവും കുറവുകളും പറയുന്നത് സ്വഭാവികമായി കുറയുമല്ലോ......

ഒരാൾ മരിച്ചപ്പോൾ അയാളെക്കുറിച്ചു ജീവിച്ചിരുന്നപ്പോൾ ആർക്കും യാതൊരു മതിപ്പും ഉണ്ടായില്ല, അതുകൊണ്ട് തന്നെ ആരും അദ്ദേഹത്തിന്റെ മരണത്തിൽ കരഞ്ഞില്ല.... എന്നാൽ ഒരു വ്യക്തി മാത്രം വന്നു അയാളെ അടക്കിയ കല്ലറക്ക് മുൻപിൽ വന്നു കരഞ്ഞു, വ്യക്തി സ്വീകരിച്ച കണ്ണിനു ഉടമയാണ് മരിച്ചുപോയത്......

സ്വന്തം കണ്ണുകൾ മാത്രമേ അവസാനം സ്വന്തം മരണത്തിൽ കരയാൻ ഉണ്ടായിരുന്നുള്ളു എന്നതാണ് സംഭവം സൂചിപ്പിക്കുന്നത്.......

നമ്മുടെ മനസ്സിന് സന്തോഷം നൽകുന്ന നല്ല കാര്യങ്ങൾ എപ്പോഴും മറക്കാതെയിരിക്കാൻ ശ്രമിക്കാം......

ഞാൻ ഇപ്പോൾ കടന്നുപോകുന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത അവസ്ഥയിലൂടെയാണ്..... ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അനുഭവങ്ങളും നമ്മളെ ശരിക്കും കൂടുതൽ തിരിച്ചറിവുകൾ നൽകാൻ കാരണമായേക്കും.......

എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യങ്ങൾ മറക്കാൻ കഴിയാതെയിരിക്കട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-മറക്കാൻ എത്ര ശ്രമിച്ചാലും സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കാണും.....

ഞാൻ എത്രയേറെ സ്നേഹിച്ചതാണ് അവനെ/അവളെ എന്നിട്ട് അവൻ/അവൾ എന്നോട് ഇങ്ങനെ ചെയ്തു എന്നൊക്കെ പലരും വിഷമത്തോടെ പറയാറുണ്ട്......

സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥ ഒരു മനുഷ്യന് വല്ലാത്ത വേദനയാണ് ഉളവാക്കുന്നത്.....

ഒറ്റപ്പെടൽ, അവഗണന അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒരു മനുഷ്യനെ വളരെ അധികം ദുരിതത്തിലാക്കുന്നു......

എല്ലാ വേദനകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ..... ജീവിതം കൂറേക്കൂടി മെച്ചപ്പെടുത്താൻ ഇനിയുള്ള നാളുകൾ നമ്മളോരോരുത്തർക്കും ശ്രമിച്ചുകൊണ്ടിരിക്കാം.....

മുറിപ്പെട്ട ഓർമ്മകൾ ഇല്ലാതെയാവട്ടെ.... പകരം നല്ല നല്ല ഓർമ്മകൾകൊണ്ട് നമ്മുടെ ഓരോരുത്തരുടെയും മനസ്സ് നിറക്കാൻ കഴിയട്ടെ.......

നമ്മളാരും തന്നെ 100 ശതമാനം പെർഫെക്ട് അല്ല, നമ്മളിലും കാണും എന്തെങ്കിലും കുറ്റവും കുറവുകളുമൊക്കെ, അതെല്ലാം പരിഹരിച്ചു ജീവിതം കുറേക്കൂടി സുന്ദരമാകട്ടെ

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN