Choose your language

22 June 2022

// // Subscribe YOUTUBE Channel

It is not good to be wasted without needഇന്നത്തെ വിഷയം ആവശ്യം ഇല്ലാതെ വാശി പിടിക്കുന്നത് നല്ലതല്ല എന്നതിനെക്കുറിച്ചാണ്.....

നമ്മളിൽ പലർക്കും പലപ്പോഴും വാശി ഉണ്ടാവാറുണ്ട്.....

വാശികൊണ്ട് ചിലപ്പോളൊക്കെ നമ്മളിൽ പലർക്കും ഗുണങ്ങൾ ഉണ്ടായിട്ടുണ്ടാകാം..... പക്ഷെ എങ്കിൽ ഒരു പരിധി വിട്ടു കഴിഞ്ഞാൽ ഗുണത്തെക്കാൾ ഏറെ ദോഷമാണ് വാശികൊണ്ട് ഉണ്ടാകുന്ന പരിണിത ഫലം......

എന്നാലും അവർ എന്നോട് അങ്ങനെ ചെയ്തു/ഇങ്ങനെ ചെയ്തു തിരിച്ചു ഞാൻ ആയിട്ട് എന്തെങ്കിലും വാശിപുറത്തു അവരോട് ചെയ്യേണ്ടേ...., അല്ലെങ്കിൽ ഞാൻ വെറും മണ്ടൻ/മണ്ടി ആയിപോയാലോ എന്നൊക്കെ ചിന്ത നമ്മളിൽ ഉണ്ടായേക്കാം(ഒരു പക്ഷെ....).

ഒത്തിരി ആളുകൾ അവരുടെ ജീവിതത്തിൽ നേട്ടങ്ങൾ വാശി കൊണ്ട് നേടിയെടുക്കാൻ കഠിനമായി തന്നെ പരിശ്രമിക്കുന്നവരുണ്ട്, ചിലരൊക്കെ പരിശ്രമത്തിന്റെ ഫലമായി വിജയം കണ്ടെത്തുന്നുമുണ്ട്......

ആരായാലും ആവശ്യം ഇല്ലാത്ത വാശികൾ ഉപേക്ഷിക്കുക തന്നെ വേണം.....

ആവശ്യം ഇല്ലാത്ത വാശികൾ മനസ്സിൽ കൊണ്ട് നടന്നാൽ ദോഷം മാത്രമേ ഉണ്ടാവുള്ളു....

ചിലരൊക്കെ അവർക്ക് ഇഷ്ടം ഉള്ള വിഭവങ്ങൾ ഇല്ലെങ്കിൽ ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കില്ല.... ഒടുവിൽ വിശന്നു വിശന്നു തളർന്നു പോകുന്ന അവസ്ഥ വന്നുചേരും......

നമ്മൾ ഓരോരുത്തരും ജീവിതത്തിൽ എടുക്കുന്ന വാശികൾ നല്ലതിനാണോ എന്ന് ശരിക്കും വിലയിരുത്തലുകൾ നടത്തേണ്ടിയിരിക്കുന്നു....

ചിലരുടെയൊക്കെ വാശികൾ ദുരിതപൂർണ്ണമായ അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട്......

നമ്മൾക്ക് ലഭിക്കേണ്ട സേവനങ്ങൾ വൈകിപ്പിച്ചുകൊണ്ട് നമ്മളോടുള്ള വാശി കാണിക്കുന്നവരും അധികാര കസേരയിൽ ഇരിക്കുന്നത് കണ്ടേക്കാം (ഒരു പക്ഷെ ചുരുക്കം ചിലരിലെങ്കിലും......).

കഴിഞ്ഞ ദിവസം കണ്ടൊരു വിഡിയോയിൽ ഒരു വ്യക്തിയുടെ ഭൂമി അളന്നു തിരിച്ചു മതിൽ കെട്ടാനായി ഒരു പാട് വർഷങ്ങൾ ആയിട്ട് ബന്ധപ്പെട്ട ഓഫീസുകൾ കയറി ഇറങ്ങിക്കൊണ്ടിരിക്കുന്നത് അറിയാൻ ഇടയായി......ഇന്ന് അദ്ദേഹത്തോട് പലർക്കും വാശിയാണ്....കാരണം ഇദ്ദേഹത്തിന്റെ ഒറ്റയാൾ നിയമപോരാട്ടത്തിൽ മറ്റു പലരുടെയും അനധികൃതമായ ഭൂമി കയ്യേറ്റം വിട്ടുകൊടുക്കേണ്ടി വന്നു....

ഒരുപാട് പരാതികൾ പലയിടത്തും കൊടുത്തിട്ടും യാതൊരു മറുപടിയൊ പരിഹാരമോ ലഭിക്കാതെ പോയ ഒരുപാട് ആളുകളുണ്ട് നമ്മുടെ ചുറ്റിലും, ആരുടെയൊക്കെയോ വാശിയാണ് പരാതികൾക്ക് യാതൊരുവിധ തീരുമാനവും ലഭിക്കാതെ നീണ്ടു നീണ്ടു പോകുന്നതിനുകാരണം (ഒരു പക്ഷെ......).

എനിക്ക് ഒരുപാട് കാര്യത്തിൽ വാശിയുണ്ട്..... എന്റെ വാശി കണ്ടിട്ട് മറ്റുള്ളവർക്ക് എന്നോട് പലതും പറയാൻ തോന്നും, ഒരു പക്ഷെ ഇയാൾക്ക് വട്ടുണ്ടോ എന്ന് വരെ ചോദിച്ചേക്കാം......

എന്റെ ഫേസ്ബുക് പേജ് ലൈക് ചെയ്യുന്നവർക്ക് വർഷത്തിൽ ഒരിക്കൽ എങ്കിലും മത്സരങ്ങൾ നടത്തി വിജയിക്കുന്നവർക്ക് സമ്മാനം കൊടുക്കണം എന്നത് എന്റെയൊരു വാശിയാണ്.....കഴിഞ്ഞ വർഷം ഒരുപാട് പേർ മത്സരിച്ചെങ്കിലും വാശിയോടെ ദിവസങ്ങളോളം മത്സരിച്ചത് ഒരാളാണ്.... പക്ഷെ എങ്കിൽ മത്സരത്തിൽ വിജയിച്ചത് മത്സരം അവസാനിക്കുന്നതിനു തൊട്ട് മുൻപ് മാത്രമായി വാശിയോടെ മത്സരിച്ച മറ്റൊരു വ്യക്തിയാണ്....സ്ഥിരമായി മത്സരിച്ച വിജയം പ്രതീക്ഷിച്ച വ്യക്തിപോലും ഒരിക്കലും പ്രതീക്ഷിച്ചില്ല അവസാന മണിക്കൂറിൽ തന്റെ പേരിലുള്ള റെക്കോർഡ് മറ്റൊരാൾ മറികടക്കുമെന്ന്.....

മത്സരങ്ങളിൽ വാശിയുണ്ടെങ്കിലാണ് വിജയിക്കാൻ കഴിയുകയുള്ളു.....

കഴിഞ്ഞ ദിവസം കാമുകി കാമുകൻ തമ്മിൽ വഴക്കുണ്ടായതിനെതുടർന്ന് രണ്ടുപേരും മരിക്കാൻ ഇടയായി.... ഒരുപക്ഷെ അവരെ കാര്യങ്ങൾ പറഞ്ഞു ശരിയായ വിധത്തിൽ ബോധ്യപ്പെടുത്താൻ ആർക്കും കഴിഞ്ഞിട്ടുണ്ടാവില്ല......

വാശി ഉണ്ടെങ്കിൽ കയ്യിൽ വെച്ചേച്ചാൽ മതി എന്റെ അടുത്ത് എടുക്കാൻ വരണ്ട എന്നൊക്കെ പറയണം എന്ന് എനിക്ക് ആഗ്രഹം ഇല്ലാതില്ല, മറ്റുള്ളവരുടെ വാശി എനിക്ക് എങ്ങനെ തടയാനാകും (ഒരു പക്ഷെ.....).

ഒരിക്കൽ തന്നെ വേദനിപ്പിച്ച വ്യക്തിയുടെ വിട് നാളുകൾക്കു ശേഷം വാശിപുറത്തു വിലകൊടുത്തു സ്വന്തമാക്കിയെന്ന് പറയുന്നത് കേട്ടിട്ടുണ്ട്...... പലരും തങ്ങളുടെ ചെറുപ്പകാല ദുരിതത്തിൽ നിന്നു ജീവിതം കൂറേകൂടി മെച്ചപ്പെടുത്തി കഴിയുമ്പോൾ ചെറുപ്പത്തിൽ നഷ്ടപ്പെട്ടതൊക്ക വാശിയോടെ തിരിച്ചു പിടിക്കുന്നത് കാണാൻ ഇടയായിട്ടുണ്ട്.....

നമ്മുടെ വാശികൾ ആരെയും വേദനിപ്പിക്കാനോ ദ്രോഹിക്കാനോ ഉള്ളത് ആവരുത്......

ആവശ്യം ഇല്ലാത്ത വാശികൾ നമ്മളെ നാശത്തിലേക്ക് നയിക്കും......

മറ്റുള്ളവരോടുള്ള വാശികൊണ്ട് ചിലരൊക്കെ തങ്ങളുടെ ചുമതലയിൽപ്പെട്ട ഔദ്യോഗിക കാര്യങ്ങളിൽ വിഴ്ച വരുത്തുന്നതിലേക്ക് നയിക്കും, നിരപരാധികളായ ഒരുപാട് ആളുകൾ അതിന്റെ പേരിൽ നാളുകളായി ദുരിതം അനുഭവിക്കുന്നു......

ഒരുപാട് ആളുകൾക്ക് ഇന്നും അവരുടെ പരാതികൾക്ക് പരിഹാരം കിട്ടാത്തതിന് കാരണം ആരോടെയൊക്കയോ ഉള്ള വാശിയുള്ളതുകൊണ്ടാണ്(ഒരു പക്ഷെ.....).

നമ്മളുടെ വാശി കാരണം നമ്മുടെ ചുറ്റിലുമുള്ള ഒരാളുടെയും കണ്ണു നിറയാൻ ഇടയാവരുത്....

വാശി ഉണ്ടാവുന്നതിനു പിന്നിൽ കാരണം ആയിട്ട് അധികാരം,അഹങ്കാരം, ധിക്കാരം ഒക്കേ ഉള്ളത് കൊണ്ട് ആവാം ഒരു പക്ഷെ.....

ചിലരുടെയൊക്കെ ആവശ്യം ഇല്ലാത്ത വാശി ഉള്ളതുകൊണ്ട് പലർക്കും അവരുടെ സ്വപ്നപദ്ധതിവരെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.....

ഏതൊരു മനുഷ്യനും ഭക്ഷണത്തോടു വാശി കാണിച്ചാൽ അവനവന്റെ ജീവനായിരിക്കും നഷ്ടപ്പെടുക.....

സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തി വാശി കൊണ്ട് എന്തുനേടിയിട്ടും എന്താണ് അത്യന്തികമായിട്ട് ഫലം ലഭിക്കാനുള്ളത്.....

ആവശ്യത്തിന് വാശിയാവാം ആവശ്യത്തിൽ കൂടുതൽ വാശി ആയിക്കഴിഞ്ഞാൽ ഒരുപാട് പേർക്ക് അതുമൂലം ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്.....

ഒരുപാട് ആളുകൾ വാശി കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....

മറ്റുള്ളവരെക്കാൾ മുൻപിലെത്തണം എന്നൊരു വാശി നല്ലതാണെങ്കിൽ കൂടിയും ആരോഗ്യപരമായിട്ട് ആവണം നമ്മുടെ കൂടെയുള്ള എല്ലാ വാശിയും....

നമ്മൾക്ക് എത്രയോക്കെ വാശി ഉണ്ടെങ്കിലും നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു നിമിഷം പോലും നീട്ടാൻ നമ്മൾക്ക് ആവില്ല, ഒരു വാശിക്കും കഴിയില്ല.....

നമ്മുടെയൊക്കെ വാശികൾക്ക് ഒരു പരിധി നിശ്ചയിക്കേണ്ടത് വളരെ അത്യാവശ്യമാണ്......

നമ്മുടെയൊക്കെ ആവശ്യം ഇല്ലാത്ത വാശികൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെയൊക്കെ വേദന ജീവിതകാലം മുഴുവൻ ഒരു പക്ഷെ നമ്മൾ അനുഭവിക്കേണ്ടതായിട്ട് വരും (ഒരു പക്ഷെ....).

നാളിതുവരെയുള്ള ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നേടിയിട്ടും ആരുടെയൊക്കെയോ ഉള്ള വാശിപുറത്തു സ്വന്തം ജീവിതം ഇല്ലാതെയാക്കിയവർ എത്രയോ ആളുകളുണ്ട് നമ്മളുടെ ചുറ്റിലും.....

നമ്മൾക്ക് മുൻപിൽ ഒരു വഴി അടയുമ്പോൾ മറ്റുള്ള വഴികൾ സ്വയം അന്വേഷിച്ചു കണ്ടുപിടിക്കുക..... ആവശ്യമില്ലാത്ത വാശി നമ്മുടെയൊക്കെ ജീവിതം നശിപ്പിക്കുന്നതിലേക്ക് ഒരു പക്ഷെ നയിച്ചേക്കാം......

ഞാൻ ബിസിനസ്ചെയ്ത സമയത്തു ഒരാൾ കടയിൽ വന്നു ഒരു സാധനത്തിന്റെ വില ചോദിച്ചു ഞാൻ വില പറഞ്ഞു, അന്നേരം അദ്ദേഹം മറ്റൊരു കടയിൽ ഇതിനേക്കാൾ വിലകുറവ് ഉണ്ടല്ലോ എന്ന് പറഞ്ഞു, ഞാൻ അയാളോട് പറഞ്ഞു എങ്കിൽ അവിടെ പോയി വാങ്ങിച്ചുകൊള്ളാൻ.... എനിക്ക് എന്തായാലും സാധനം നഷ്ടത്തിൽ കച്ചവടം ചെയ്യാൻ ആഗ്രഹം ഇല്ല.... പിന്നെ മറ്റുള്ളവർ ചെയ്യുന്നതുപോലെ എനിക്ക് ബിസിനസ്ചെയ്യാൻ പറ്റത്തില്ല..... എന്റെ പക്കലുള്ള വിൽക്കാനുള്ള സാധനം അത്ര നല്ലത് അല്ലെങ്കിൽ അക്കാര്യം സാധനം വാങ്ങിക്കുന്നവരോട് പറയും പറ്റുമെങ്കിൽ മറ്റൊരു കടയിൽ നിന്നും വാങ്ങിച്ചോളാനും പറയും..... ഒരിക്കൽ കടയിൽ സാധനം വാങ്ങിക്കാൻ വന്നൊരാൾ പറഞ്ഞൊരു ഡയലോഗ് ഇപ്പോഴും എനിക്ക് മറക്കാൻ കഴിയില്ല"കുരങ്ങന്റെ കയ്യിൽ തേങ്ങ കിട്ടിയത് പോലെ എന്ന്" അതായത് വലിയൊരു ഷോപ്പ് ഉണ്ടെങ്കിലും അതിൽ എന്തൊക്കെ സാധനം വേണം എന്നൊരു അറിവ് ഇല്ലായെന്ന്.... പണത്തിനു പണം തന്നെ വേണ്ടേ....

ജീവിതത്തിലെ ദുരിതങ്ങൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും ജീവിച്ചു കാണിക്കാൻ, സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ ജീവിതത്തോട് അൽപ്പം സ്വൽപ്പം വാശി ഉണ്ടാവുന്നത് നല്ലതാണ്.....

സ്വന്തം കാലിൽ നിൽക്കാൻ നമ്മൾ ഓരോരുത്തർക്കും ആവശ്യത്തിന് വാശി ഉണ്ടാവണം....

പഠിച്ചു വളർന്നു നല്ലൊരു ജോലി നേടിയെടുക്കുമെന്ന് ചെറുപ്പം മുതലേ ഒരു വാശി പഠിക്കുന്ന കാര്യത്തിൽ നമ്മൾ ഓരോരുത്തർക്കും ഉണ്ടാവണം.....(ആർക്കു വേണമെങ്കിലും പഠനം മരണം വരെ തുടർന്ന് കൊണ്ടിരിക്കാം, പഠിക്കുന്നതിനു പ്രായം ഒരു തടസ്സമേ അല്ല...).

ആരെയും ചെറുതായി കാണാനോ, ആരെയും തോൽപ്പിക്കാനോ വേണ്ടിയാവരുത് നമ്മുടെ വാശികൾ..... നമ്മൾക്ക് കഴിവുണ്ട്, നമ്മളെകൊണ്ട് സാധിക്കും എന്നൊക്കെ തെളിയിക്കാൻ നമ്മുടെ നല്ല ഉദ്ദേശത്തോടെയുള്ള വാശികൾ ഒരു പരിധി വരെ സഹായിക്കുമായിരിക്കും (ഒരു പക്ഷെ....).

എല്ലാവർക്കും ആരെയും ദ്രോഹിക്കാതെ, വേദനിപ്പിക്കാതെ സ്വന്തം ജീവിതം പടുത്തുയർത്താൻ ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ട വാശികൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു....

കുറിപ്പ്-വാശികൾ നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേക്കും, അതുപോലെ തന്നെ നമ്മുടെയൊക്കെ ആവശ്യം ഇല്ലാത്ത വാശികൾ മറ്റുള്ളവരുടെ ലക്ഷ്യം നേടുന്നതിനു തടസ്സം ആയെന്നും വരാം.....

നമ്മൾ എന്തു ലോകത്തിനുവേണ്ടി ചെയ്യുന്നുവോ അതായിരിക്കും നാളുകൾ കഴിഞ്ഞു നമ്മൾക്ക് തിരിച്ചു കിട്ടുക (ഒരു പക്ഷെ.....).

നമ്മുടെ വാശികൾ കൊണ്ട് ആരുടെയെങ്കിലും മനസ്സ് വേദനിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ മറ്റേത് വഴിയിൽകൂടിയെങ്കിലും തിരിച്ചു നമ്മൾക്ക് വേദനകൾ കിട്ടുമായിരിക്കും....(ഒരുപക്ഷെ).

ആവശ്യം ഇല്ലാത്ത വാശികൾ എത്രയും പെട്ടെന്ന് ജീവിതത്തിൽ നിന്നും എടുത്തുകളയുക.....

നമ്മുടെ വാശികൾകൊണ്ട് നമ്മുടെ ചുറ്റിലുമുള്ള ഒരാളുടെ പോലും മനസ്സ് വേദനിക്കാൻ ഇടവരരുത്....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

0 comments:

Post a Comment

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN